Tuesday, 12 November 2013

A STUDY ON THE DISASTERS OF MOBILE PHONE

ആധുനികവും അത്യാധുനികവുമായ ചില വാർത്താ വിനിമയ മാർഗ്ഗങ്ങൾ.

1. ഇൻ ലാൻഡ്‌ ലെറ്റർ 
പ്രിയപ്പെട്ട മമ്മി വായിച്ചറിയെണ്ടതിലേക്ക് മമ്മിയുടെ ഏറ്റവും പ്രിയപ്പെട്ട മകൾ മന്ജുലാക്ഷി എഴുതുന്നത്‌.
അവിടെ മമ്മിക്കും ഡാഡിക്കും ചിന്നുവിനും മിന്നുവിനും സുഖമെന്ന് വിശ്വസിക്കുന്നു.(അവസാനം പറഞ്ഞ രണ്ടെണ്ണം യഥാക്രമം ഒരു പട്ടിയുടെയും പൂച്ചയുടെയും പേരാണെന്ന കാര്യം വായനക്കാരെ ഓര്മിപ്പിക്കുന്നു.)
എനിക്ക് ഇവിടെ യാതൊരു സുഖവും ഇല്ല. ഇന്നലെ ഒരു സാരി വാങ്ങിത്തരാൻ പറഞ്ഞപ്പോൾ അയാള് എന്നെ തുറിച്ചു നോക്കുകയും 'സാരിയുടെ പണം നിന്റെ തന്ത മണി ഓർഡർ അയച്ചു തന്നിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. വീണ്ടും നിര്ബന്ധം പിടിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു. പണമില്ലാത്ത കാര്യം അറിയാമായിരുന്നില്ല എന്ന് പറഞ്ഞപ്പോൾ നീ അക്കാര്യത്തിൽ സീരിയൽ നായിക മാരെ പോലെ ആണെന്ന് പറഞ്ഞു. എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ 'നീ എല്ലാം വളരെ വൈകി മാത്രമേ അറിയുന്നുള്ളൂ എന്ന് പറഞ്ഞു. 
ഇത്രയും അപമാനം സഹിച്ചു കൊണ്ടു ഞാൻ ഇവിടെ എത്രനാൾ കഴിയണ മെന്നാണ് മമ്മി പറയുന്നത്. 
ഉടൻ ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ടു 
മമ്മിയുടെ പ്രിയ മകൾ മന്ജുലാക്ഷി 
കത്ത് തപാൽ പെട്ടിയിൽ ഇടുന്നു. പോസ്റ്റുമാൻ വന്നു കത്തെടുക്കുന്നു. ഒന്ന് രണ്ടു ദിവസം അത് സഞ്ചരിക്കുന്നു. മൂന്നാം ദിവസം മമ്മി എന്ന അമ്മയുടെ കയ്യിൽ കിട്ടുന്നു. അമ്മ അത് ഉടൻ വായിച്ചു കോരിത്തരിക്കുന്നു, അല്ല ദുഖിക്കുന്നു. ഉടൻ താഴെ പറയും പ്രകാരം മറുപടി എഴുതുന്നു.
ഓവനിൽ അരി വെന്തു കൊണ്ടിരിക്കുമ്പോഴാണ് പോസ്റ്മാൻ വന്നത്. കത്ത് വായിച്ചപ്പോൾ ഞാൻ വെന്തു പോയി. സങ്കടം കൊണ്ടല്ല ദേഷ്യം കൊണ്ടു. അവനെ മുൻപിൽ കിട്ടിയിരുന്നെങ്കിൽ ഉടൻ ഒന്ന് കൊടുക്കാമായിരുന്നു. മക്കൾ വേണ്ടത് വേണ്ടപ്പോൾ ചെയ്യാത്തതിന്റെ ഭാരവും അമ്മമാർക്കാനല്ലൊ. അവൻ നിന്റെ മേക്കിട്ടു കേറുമ്പോൾ നീ ഒന്നും പറഞ്ഞില്ലെന്ന കാര്യം എന്നെ അത്ബുധ പ്പെടുത്തുന്നു. ഒരു സാരി വാങ്ങിക്കുന്ന കാര്യത്തിൽ ഇങ്ങനെ ഒക്കെ തട്ടിവിടുന്നവൻ അടുത്ത മാസം ചീരുവിന്റെ  ബർത്ത് ഡേക്ക് ഒരു നെക്ക്ലസ് വേണ്ട കാര്യം പറഞ്ഞാൽ നിന്നെ കൊന്നു കളയുമല്ലോ.ഇത്ര കാലമായിട്ടും നീ മമ്മി ഡാഡി യോട് പെരുമാറുന്ന രീതി പഠിച്ചില്ലല്ലോ എന്ന് ഓർക്കുമ്പോൾ ആണ് എന്റെ സങ്കടം ഇരട്ടിയാകുന്നത്. ഭാവിയിൽ യുക്തം പോലെ ചെയ്യുമെന്നു സമാധാനിച്ചു കൊണ്ടു 
സ്വന്തം മമ്മി.
കത്ത് തപ്പാൽ പെട്ടിയിൽ ഇടുന്നു. പോസ്റ്മാൻ വന്നു കത്തെടുക്കുന്നു. ഒന്ന് രണ്ടു ദിവസം സഞ്ചരിച്ചു മൂന്നാം ദിവസം കത്ത് മകളുടെ വീട്ടില് എത്തുന്ന നേരം രണ്ടു പേരും മോഹൻ ലാലിന്റെ ഏതോ ഒരു സിനിമ കണ്ടു കൊണ്ടു സിനിമ കോട്ടയിൽ ഇരിക്കുകയായിരുന്നു. അത്തരം ഒരു സാഹചര്യത്തിൽ അമ്മയുടെ കത്തിന് വലിയ പ്രസക്തി ഇല്ലാതാവുകയും രണ്ടു പേരുടെയും ദാമ്പത്യ ജീവിതം മന്ദമായി ഒഴുകുന്ന ഒരു പുഴ പോലെ അഭംഗുരം മുന്നോട്ടു പോകുകയും ചെയ്യുന്നു.

2. മൊബൈൽ ഫോണ്‍ 
ഹലോ. മമ്മി അല്ലെ. എത്ര നേരമായി ഫോണ്‍ റിംഗ് ചെയ്യുന്നു.
ഹോ. മോളെ . ഓവനിൽ അരിയിടുന്ന തിരക്കിലായിരുന്നു.
മമ്മി ക്കും ഡാഡി ക്കും ചിന്നുവിനും മിന്നുവിനും ഒക്കെ സുഖമല്ലേ.
ഡാഡി യുടെ കാര്യം അയാളോട് ചോദിക്കുക. മറ്റുള്ളവർക്കെല്ലാം സുഖം തന്നെ. ചിന്നു ഇന്നലെ രാത്രി ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ടു ഞാൻ ഇന്നലെ ഒരു പോള കണ്ണടച്ചില്ല . മോൾക്ക്‌ സുഖമല്ലേ.
ഞാനാകെ ദെസ്പ്പാ മമ്മി. ഇന്നലെ ഒരു സാരിക്ക് പറഞ്ഞപ്പോൾ അയാള് എന്റെ ഡാഡിയെ ഇൻസൽറ്റ് ചെയ്തു. 
അവൻ എന്താ പറഞ്ഞത് മോളെ.
നായിന്റെ മോളെ . നിന്റെ അച്ചന്റെത് പോലെ പൂത്ത പണം എന്റെ കയ്യിൽ ഇല്ലാ എന്ന് .
നീ അത് കേട്ട് നിന്നോ മോളെ.
ഞാനും കണക്കിന് കൊടുത്തു. പീഡനത്തിനുള്ള ശിക്ഷ പറഞ്ഞു അയാളെ ഒന്ന് വിരട്ടി.
അതോടെ അവൻ അടങ്ങിയോ. 
ഒന്ന് അടങ്ങിയിട്ടു പറയുകയാ. പണമില്ലാത്തത് കൊണ്ടല്ലേ അങ്ങനെ പറഞ്ഞത്.എന്ന്.
എനിക്ക് അത് അറിയില്ലല്ലോ എന്ന് പറഞ്ഞപ്പോൾ നീ സീരിയൽ നായിക മാരെ പോലെ ആണെന്ന് പറഞ്ഞു.
അതെന്താ മോളെ ആ പറഞ്ഞതിനു അർഥം. 
എല്ലാം വളരെ വൈകി മാത്രം മനസ്സിലാക്കുന്നവരെ ഈ നാട്ടിൽ അങ്ങനെയാ പറയുന്നത്.
ചീരുവിന്റെ  കല്യാണത്തിന് നെക്ക്ലസ് വേണമെന്ന് പറഞ്ഞാൽ ഇക്കണക്കിനു അവൻ നിന്നെ കൊന്നു കളയുമല്ലോ. 
എനിക്ക് ഇനി ഇത് അത്രയൊന്നും സഹിക്കാൻ കഴിയുമെന്നു തോന്നുന്നില്ല മമ്മീ 
മോളിങ്ങു പോര്. നമുക്ക് അവനെ ശരിയാക്കാം. മോക്ക് പറ്റിയ ചെക്കന്മാരെ നിന്റെ ഡാഡി തേടി പിടിച്ചോളും.
ഈ വാര്ത്തയുടെ യാത്ര. 
ഒന്നാം ദിവസം രാവിലെ ഒരു മണിക്കൂർ അങ്ങോട്ടും ഇങ്ങോട്ടും 
ഉച്ചക്കും വൈകുന്നേരവും തതൈവ.
രണ്ടാം ദിവസം രാവിലെ അടി, തെറി ....... 
മൂന്നാം ദിവസം രാവിലെ പോലീസ്..... സ്ത്രീ പീഡനം, കോടതി......ദൈവോസ് 
ഒരാഴ്ചകൊണ്ട് എല്ലാം കുളം. 

ഗുണപാഠം.... അമിത വേഗം ആപത്താണ്.