അർഥം മനസ്സിലായില്ല അല്ലെ. എന്നാൽ പറഞ്ഞു തരാം. നാട്ടിൽ ഒരു പട്ട ഷാപ് ഉണ്ടെന്നു വിചാരിക്കുക. പലരും അവിടേക്ക് നടന്നു കയറി പലതും കഴിക്കുന്നു ആടി കുഴഞ്ഞു കൊണ്ടു തിരിച്ചു വരുന്നു. ഇവരെ ഒക്കെ നാം ആ പട്ട ഷാപ്പിലെ കസ്റ്റമർ എന്ന ഓമന പേരിലാണ് വിളിക്കുക. പക്ഷെ മറ്റൊരു വിഭാഗം ഉണ്ട്. ഈ പട്ട ഷാപ്പിനു അടുത്തു കൂടെ വഴി നടക്കാൻ പോലും കൂട്ടാക്കാത്ത ചില ദുഷ്ടന്മ്മാർ. പട്ട ഷാപ്പിന്റെ മുതലാളിയായ ഞാൻ അവരെ ഒക്കെ കാണുന്നു എങ്കിലും അവരെ വെറുക്കുന്നില്ല. കാരണം അവരൊക്കെ എന്നെ സംബന്തിച്ച് മേലെ പറഞ്ഞ വസ്തുവാണ്------അതായത് പ്രോസ്പെക്ടിവ് കസ്റ്റമർ. നാളെ ഒരു ഉൾവിളിയാലോ, അല്ലെങ്കിൽ വീട്ടിൽ നിന്ന് ഭാര്യയുടെ കയ്യിൽ നിന്ന് അടി കിട്ടിയാലോ, അതല്ലെങ്കിൽ ഭാര്യ വേറൊരുത്തന്റെ കൂടെ ചാടി പോയതിന്റെ ദുഖത്താലോ, അങ്ങനെ മറ്റനേകം കാരണങ്ങളാലോ, ഇന്ന് എന്റെ നേർക്ക് മുഖം തിരിച്ചു നടക്കുന്നവൻ ഓരോരുത്തനും നാളെ ഇവിടേയ്ക്ക് കയറി വരില്ല എന്ന് എന്താണ് ഉറപ്പു. അവനാണ് എന്റെ പ്രോസ്പെക്ടിവ് കസ്റ്റമർ. ഉള്ളിൽ കയറി കുടിച്ചു കൊണ്ടിരിക്കുന്നവനെക്കാൾ കൂടുതൽ ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് ഈ മറ്റെവനെ കുറിച്ചാണ്. കാരണം എന്റെ വളർച്ച എന്നത് അവന്റെ മനം മാറ്റവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ആരോഗ്യ രംഗത്തെ പ്രോസ്പെക്ടിവ് കസ്റ്റമർ.
ഞാൻ ഒരു മരുന്ന് കച്ചവടക്കാരനായത് കൊണ്ടു എനിക്ക് രോഗമില്ലാതവരേക്കാൾ കൂടുതൽ ഇഷ്ടം രോഗികളെ ആയിരിക്കും എന്ന ഒരു അന്ധ വിശ്വാസം നിങ്ങൾക്ക് ഏവര്ക്കും ഉണ്ടെന്നു എനിക്കറിയാം. പക്ഷെ സംഗതി നൂറു ശതമാനവും തെറ്റാണ്. രോഗികളായ നിങ്ങൾ എന്റെ ബിസിനസ്സിന്റെ അഭ്യുദയ കാംക്ഷികൾ തന്നെ എന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ എന്റെ ബിസിനസ് ഇതേ നില്പിൽ നിന്നാൽ മതി എന്ന് എന്നോട് സ്നേഹമുള്ള നിങ്ങളാരും ആഗ്രഹിക്കും എന്ന് തോന്നുന്നില്ല. പട്ട ഷാപ്പിന്റെ പരിസരത്ത് കൂടി നടക്കാത്ത ദുഷ്ടന്മ്മാരെ പോലെ ഇവിടെയും ചില ദുഷ്ടന്മാര് ഉണ്ട്. ശരിയായി ജീവിച്ചു രോഗങ്ങൾക്ക് പിടി കൊടുക്കാതെ എന്റെ മരുന്ന് പീടികയുടെ നാലയലത്ത് വരാൻ പോലും അവസരമില്ലാത്തവർ. പക്ഷെ അവരും നാളെ ഒരു മാരക രോഗത്തിന് അടി പ്പെട്ടു പോകാനും എന്റെ അടുത്തേക്ക് വരാനും സാധ്യതയുണ്ടെന്ന കാര്യം അവനെയും എന്റെ പ്രോസ് പെക്ടിവ് കസ്റ്റമർ എന്ന ഇനത്തിൽ പെടുത്തുന്നു.
രോഗിയായ എന്റെ ഇന്നത്തെ കസ്റ്റമർ എന്നെന്നും രോഗിയായിരിക്കണമേ എന്ന് ഞാൻ കൃത്യമായി പടച്ചോനോട് പ്രാർതിക്കുന്നതു പോലെ, രൊഗമില്ലാതെ ഇവനെയും എന്റെ ഒരു ഫുൾ ടൈം കസ്റ്റമർ ആക്കി തരണേ എന്നും ഞാൻ പ്രാര്തിക്കാറുണ്ട്. കച്ചവടം എന്നാൽ ഇതൊക്കെ തന്നെയല്ലേ പടച്ചോനെ