സാധാരണ മനുഷ്യരുടെ അസാധാരണ തീരുമാനങ്ങൾ ഫാസിസത്തെ പരാജയപ്പെടുത്തുന്നത് എങ്ങനെ എന്നുള്ളതിനുള്ള ദൃഷ്ടാന്തം ആണ് സൊൽറ്റാൻ ഫാബ്രിയുടെ 'അഞ്ചാം മുദ്ര' എന്ന സിനിമ. വളരെ ചുരുങ്ങിയ ലോകെഷനുകളിൽ വളരെ ചുരുങ്ങിയ ക്യാമറ മൂവ്മെന്റ് കളിലൂടെ എടുത്ത ഈ സിനിമ കണക്കിലെ ഒരു തിയറം നിർദ്ധാരണം ചെയ്യുന്ന രീതിയിലാണ് ഫാബ്രി ഒരുക്കിയിരിക്കുന്നത്. ഡാട്ടാ , കണ്‍ക്ലൂഷൻ , കൻസ്ടക്ഷൻ, പ്രൂഫ് എന്ന രീതിയിലാണ് കണക്കിലെ ഒരു തിയറം തെളിയിക്കപ്പെടുന്നത് എന്ന് ഓരോ കണക്കു വിദ്യാർതിക്കും അറിയാം . ഈ സിനിമയിലും ഫാബ്രി തന്റെ ഒരു സിദ്ധാന്തം തെളിയിക്കാൻ വേണ്ടി അതെ രീതി പിന്തുടരുന്നത് സുന്ദരമായ ഒരു കാഴ്ചയാണ്.
ബുടാപെസ്ടിന്റെ പ്രാന്ത പ്രദേശത്തെ ഒരു കള്ളു ഷാപ്പിൽ ശാന്തമായ (അശാന്തമായ ) വൈകുന്നേരങ്ങളിൽ ഒത്തു കൂടുന്ന തികച്ചും നിക്ഷ്പക്ഷരായ നാല് സുഹൃത്തുക്കളും മഴ പോലെ പെയ്യുന്ന ബോംബുകൾക്കിടയിൽ അവിടെ കയറി രക്ഷപ്പെടുന്ന ഒരു മുടന്തനും ആണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. അവർക്കിടയിൽ അസമയത്ത് ഒരു ആഘാതം പോലെ വന്നു വീഴുന്ന ഒരു കഥയും അതിനെ തുടര്ന്നുള്ള ചോദ്യവും ആണ് ഇവിടെ തെളിയിക്കപ്പെടെണ്ട സിദ്ധാന്തം. സ്വന്തം ഇഷ്ടപ്രകാരം എന്ത് ക്രൂരതയും ചെയ്യുന്ന ഒരു ഉടമയും, അയാൾക്ക് കീഴെ എല്ലാ ന്രിശംസതകളും, ഒരു വാക്കുകൾ പോലും ഉരിയാടാതെ സഹിക്കുന്ന ഒരു അടിമയും ആണ് പ്രസ്തുത കഥയിലെ കഥാപാത്രങ്ങൾ. ചോദ്യം ഇത് മാതം. എന്നെങ്കിലും ഒരിക്കൽ മേൽ പറഞ്ഞ ഉടമയോ, അടിമയോ ഇതിൽ ഏതെങ്കിലും ഒന്നാകാതെ മറ്റൊരു തരത്തിലും ജീവിക്കാൻ ആവില്ല എന്ന് ഉറപ്പുള്ള ഒരു സ്ഥിതി സംജാതമായാൽ നിങ്ങൾ എന്ത് തിരഞ്ഞെടുക്കും? ചോദ്യം വളരെ എളുപ്പം എന്ന് തോന്നാമെങ്കിലും, ക്രോസ് ആറൊ എന്ന ഹംഗേറിയൻ നാസി, ഭീകര താണ്ടവം ആടുന്ന ആ കാലഘട്ടത്തിൽ ആ ചോദ്യം അത്ര വേഗം ഉത്തരം പറയാവുന്ന ഒന്നായിരുന്നില്ല . തങ്ങളുടെ നിക്ഷ്പക്ഷതക്ക് നേരെ ഇങ്ങനെ ഒരു ചോദ്യം ആഞ്ഞടിച്ചപ്പോൾ ഫാബ്രി അവരെ അതിനു വ്യക്തമായി ഉത്തരം പറയാവുന്ന ഒരു ചുറ്റു പാടുകളിലേക്ക് തള്ളി വിടുകയാണ്. അവർ ഏവരും നാസികളുടെ ബന്ധനത്തിൽ ആവുന്നു. പക്ഷെ വെറും ഒരു തെറ്റി ധാരണ യുടെ പുറത്തായിരുന്നു അവരെ ബന്ധനസ്തർ ആക്കിയത് എന്ന് നാസി ആപ്പീസർക്കും മനസ്സിലാകുന്നു. അപ്പോൾ എന്ത് ചെയ്യും. അവരെ കൊന്നു കളയുക തന്നെ .. അതിനുള്ള അനുവാദത്തിനായി തന്റെ മേൽ ഉദ്യോഗസ്ഥന്റെ അടുത്ത് എത്തിച്ചേരുന്ന ചെറുപ്പക്കാരനായ ആപ്പീസര്ക്ക് കിട്ടുന്ന മറുപടി അതിലും വിചിത്രമാണ്.
ശവങ്ങൾ സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണ്. അത് നിനക്ക് എളുപ്പം സാധിക്കും. കാരണം ഇവര് പുറത്തു പോയാൽ കഴിഞ്ഞ എത്രയോ ദിവസങ്ങളായി നമ്മള് ഇവിടെ അവരുടെ മേലെ നടത്തിയ ക്രൂരതകളെ കുറിച്ച് അവർ ഓർത്തു കൊണ്ടെ ഇരിക്കും. നമ്മെ കുറിച്ച് അപഖ്യാതി പറഞ്ഞു പരത്തുന്നവരെ അങ്ങനെ പുറത്തു വിടുന്നത് വിഡ്ഢിത്തം തന്നെയാണ്. പക്ഷെ തങ്ങളോടു തന്നെ പുച്ഛം തോന്നുന്ന ജീവിക്കുന്ന ശവങ്ങളായി പുറത്തു പോകുന്ന അവരെ കുറിച്ച് ചിന്തിച്ചു നോക്കൂ. പിന്നെ അവര് ആ കുറ്റ ബോധത്തിൽ നീറി നീറി കഴിഞ്ഞോളും. നമ്മളെ കുറിച്ച് ഒരു വരി പോലും പറയില്ല. അപ്പോൾ നിന്റെ കര്ത്തവ്യം അത്തരത്തിൽ അവരെ പുറത്തു വിടുക എന്നുള്ളതാണ്. അപ്പോൾ നാളെ നാം ഇവരെ പുറത്തു വിടുന്നു തങ്ങളോടു തന്നെ പുച്ഛം തോന്നുന്ന മനുഷ്യരായി. അതിനുള്ള വഴിയായിരിക്കും നാം ഇനി കണ്ടെത്തുന്നത്.
അടുത്ത ദിവസം രാവിലെ എല്ലാ തടവുകാരും മേൽ ഉദ്യോഗസ്ഥന്റെ മുന്നില് ഹാജരാക്കപ്പെടുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു. 'സുഹൃത്തുക്കളെ ഒരു തെറ്റിധാരണ കൊണ്ടു മാത്രമാണ് നിങ്ങൾ ഇവിടെ കഴിയേണ്ടി വന്നത്. നിങ്ങളൊക്കെ വളരെ മാന്യരായ മനുഷ്യരാണ് എന്ന് നമുക്ക് അന്വേഷണത്തിൽ മനസ്സിലായി. അത് കൊണ്ടു എല്ലാവരും സമാധാനമായി വീടുകളിലേക്ക് പോയിക്കോളൂ. പക്ഷെ പോകുന്നതിനു മുൻപ് ഒരു കാര്യം ചെയ്യണം. അവിടെ ആ മുറിയിൽ ഒരുത്തനെ തൂക്കി ഇട്ടിരിക്കുന്നത് കാണാം. നമ്മുടെ ഭരണ കൂടത്തിനു എതിരെ എന്തോ വിപ്ലവം ഒക്കെ നടത്താൻ പുറപ്പെട്ടിരിക്കുന്നവൻ ആണ്. നമ്മൾ അവനെ രണ്ടു ദിവസം കൊണ്ടു എന്തായാലും ശരിയാക്കും. നിങ്ങള് ഓരോരാളും പോകുന്ന പോക്കിൽ അവന്റെ രണ്ടു കവിളുകളിലും മൂന്നോ നാലോ അടി കൊടുത്തു പൊയ്ക്കൊള്ളുക . വേറെ ഒന്നും ചിന്തിക്കേണ്ട. തുടങ്ങിക്കോളൂ. പക്ഷെ വിചിത്രമെന്നു പറയട്ടെ. കഥ പറഞ്ഞ വാച്ച് നിര്മ്മാതാവ് ഒഴിച്ച് മറ്റാർക്കും അയാളെ തല്ലാൻ കഴിയുന്നില്ല. അവരൊക്കെയും മരണത്തിനു കീഴടങ്ങുന്നു. വാച് നിര്മാതാവ്, പാപ ഭാരത്താൽ ഉയര്ന്നു പോയ കൈകളോടെ ജയിലിൽ നിന്ന് പുറത്തു വന്നു , ബോംബു വീണു തകര്ന്ന ആ വഴിത്താരയിലൂടെ ഓടി പ്പോകുന്നതോടെ ഈ സിനിമ അവസാനിക്കുന്നു.
താൻ പറയുന്നത് എന്ത് എന്നതിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കി തരാൻ സൊൽറ്റാൻ ഫാബ്രി മറ്റൊരു കാര്യം കൂടെ ചെയ്യുന്നുണ്ട് എന്നുള്ള കാര്യം ഞാൻ ഇത്തരുണത്തിൽ സ്മരിക്കുന്നു. ചിത്രത്തിന്റെ രണ്ടാം രംഗം ഇതിലെ മുഖ്യ കഥാപാത്രങ്ങളുടെ ജീവിത രീതി വ്യക്തമാക്കുന്നു. യാതൊരു പ്രത്യേകതകളും ഇല്ലാത്ത സാധാരണ മനുഷ്യരുടെ ജീവിത രീതി. പക്ഷെ വാച്ച് നിര്മാതവിന്റെ ജീവിത രീതി മാത്രം അങ്ങനെ ആയിരുന്നില്ല. അദ്ദേഹം ഒരു നിലവറയിൽ കാത്തു സൂക്ഷിച്ച കുറെ ജൂത കുട്ടികൾക്ക് ഭക്ഷണവും ആയി പോകുന്നതാണ് നാം കാണുന്നത്. മറ്റുള്ളവരോട് നിക്ഷ്പക്ഷതയെ കുറിച്ചുള്ള മാരക ചോദ്യം ചോദിച്ച ഈ മനുഷ്യൻ യഥാർത്ഥത്തിൽ നിക്ഷ്പക്ഷൻ ആയിരുന്നില്ല. അയാള് അടിമയുടെ പക്ഷത്ത് തന്നെ ആയിരുന്നു. അത്യന്തം അപകടമായ, മരണത്തെ വിളിച്ചു വരുത്തുന്ന ഈ ജോലി അദ്ദേഹം സ്വയം സ്വീകരിച്ചു എന്നാണു നാം ഇവിടെ മനസ്സിലാക്കേണ്ടത്.
പല പ്രവർത്തികൾ ചെയ്യുന്ന വിവിധ മനുഷരുടെ പല ചെയ്തികളും ഒരേ ഫലം ഉളവാക്കുന്നതാണ് നാം ഇവിടെ അന്ത്യ രംഗത്തിൽ കാണുന്നത്. ഭിന്ന മനുഷ്യരുടെ ഭിന്ന പ്രവര്ത്തികളിലൂടെ ഫാസിസം വഞ്ചിക്കപ്പെടുന്നതും. ജയിലിൽ വച്ച് എല്ലാവരോടുമായി വാച് നിര്മാതാവ് പറയുന്നത് ഇതാണ്. 'എന്തിനാണ് നാം വെറുതെ മരണത്തിനു വഴങ്ങി കൊടുക്കുന്നത്. അയാളുടെ മുഖത്ത് രണ്ടു അടി അടിച്ചു നമുക്ക് ഏവര്ക്കും പുറത്തു പോകാം. അവിടെ നമുക്ക് കൂടുതൽ പലതും ചെയ്യാനുണ്ട്'. പക്ഷെ ഫലത്തിൽ പുറത്തു പോയി വല്ലതും ചെയ്യാനുള്ളത് അദ്ദേഹത്തിന് മാത്രമാണ് എന്ന് വ്യക്തം. ഇനി അഥവാ ഒരു മാനസാന്തരത്തിലൂടെ മറ്റുള്ളവരും കർമ നിരതരായി തീരുന്നു എന്ന് വന്നാൽ അത് വ്യക്തമാക്കാൻ സിനിമ കുറെ കൂടി നീട്ടുക എന്നുള്ള പ്രശ്നവും ഫാബ്രി അഭിമുഖീകരിചിരിക്കാം. അതിനു ഒരു പോംവഴിയെന്ന നിലയിലുള്ള ഈ മരണം ഏറ്റു വാങ്ങൽ അന്ത്യ രംഗത്തെ അതി ഗംഭീരമാക്കി എന്ന് പറയാതെ നിവൃത്തിയില്ല. തങ്ങളുടെ അന്ത്യ നിമിഷങ്ങളിൽ അവരോരോരുത്തരും അടിമയുടെ നേരെ ഉള്ള തങ്ങളുടെ ചായവു വ്യക്തമായും അറിയുകയാണ്. മറ്റേ ആളെ സംബന്ദി ചെടത്തോളം ആ അറിവ് എന്നും ഉള്ളതാണ്. തങ്ങള് പുറത്തു വിട്ട ആള് സ്വയം പുച്ഛത്തോടെ ജീവിച്ചു പോകും എന്നുള്ള ഫാസിസത്തിന്റെ ധാരണ ഇവിടെ പരാജയപ്പെട്ടു പോകുകയാണ്.
THE FIFTH SEAL(1976) -- zoltan fabri
(ഓർമ്മയിൽ നിന്ന് എടുത്തു എഴുതുന്നതാക കൊണ്ടു ഞാൻ എടുത്തെഴുതിയ പലതും സിനിമയിലെ അതെ പോലെ ആകണമെന്നില്ല. പക്ഷെ അവയിലെ ആശയങ്ങൾ അത് തന്നെയാണ് )