വിമാനം കണ്ട് പിടിച്ചത്, എന്റെ ആദി പിതാവായ മണ്ടോടി ചാപ്പനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് എന്നും, ലോകത്തു ഒരു കാലത്തു ശാസ്ത്രത്തിൽ കോളിളക്കം സൃഷ്ടിച്ച പല കണ്ട് പിടുത്തങ്ങളിലും മണ്ടോടി തറവാടിന്റെ കയ്യൊപ്പു ദർശിക്കാമെന്നും ഞാൻ ഇവിടെ എഴുതിയത് ഓർക്കുമല്ലോ. പക്ഷെ കളി കാര്യങ്ങളിൽ (ഗെയിംസ്) നമ്മുടെ തറവാടിന്റെ ശ്രദ്ധ കേവലം തല്ലിൽ മാത്രം ഒതുങ്ങി പോയി എന്ന് ഞാൻ സംശയിക്കുന്നു. എന്ത് തന്നെ ആയാലും ലോകത്തു ഇന്ന് നടമാടുന്ന പല കളികളും തലശ്ശേരിയെന്ന ദേശത്തു നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ് എന്ന് , മണ്ടോടിയിലെ ഊഹ ശാസ്ത്രജ്ഞൻ ശ്രീമാൻ ബാലൻ തന്റെ ഊഹ പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു . ക്രിക്കറ്റ് എന്ന സായിപ്പിന്റെ കളി ആയിരുന്നു ശ്രീമാൻ ബാലൻ പഠന വിഷയം ആക്കിയത്. ശ്രീമാൻ ബാലൻ ആദ്യമേ ചോദിച്ച ഒരു ചോദ്യം ഇതാണ്. തലശേരി ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളിച്ച ഇടമാണോ. അല്ലെങ്കിൽ ക്രിക്കറ്റ് എന്ന കളിയുടെ ഉത്ഭവം തന്നെ തലശേരി ആണോ. അദ്ദേഹത്തിന്റെ ഊഹ പഠനങ്ങളിൽ നിന്ന് വ്യക്തമായ ചില കാര്യങ്ങൾ ആണ് ഇവിടെ വ്യക്തമാക്കുന്നത്. അത്തരം ഒരു വ്യക്തമാക്കലിന് മുന്നേ നിങ്ങൾ ഓരോരുത്തരും ആവശ്യം അറിഞ്ഞിരിക്കേണ്ടത്, തലശേരിയിലെ പ്രാചീനമായ രണ്ട് കളികളെ കുറിച്ചാണ്. അതിനു ശേഷം ക്രിക്കറ്റ് എന്ന ആധുനിക കളി എപ്രകാരം മേല്പറഞ്ഞ രണ്ട് നാടൻ കളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പ്രസ്താവിക്കുന്നതായിരിക്കും
ചുള്ളിയും കോലും.
രണ്ടടി നീളമുള്ള ഒരു കോല്. സൗകര്യത്തിനു വേണ്ടി നമുക്ക് അതിനെ വിക്കറ്റ് എന്ന് വിളിക്കാം. പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള ചുള്ളി . നമുക്ക് അതിനെ ബെയിൽസ് എന്ന് വിളിക്കാം. ഈ ചുള്ളി അതിന്റെ രണ്ടറ്റവും കോണാകൃതിയിൽ കൂർപ്പിച്ചു വച്ചിരിക്കും. എഴുതാൻ ഉപയോഗിക്കുന്ന പെൻസിൽ പോലെ. പിന്നെ അഞ്ചു സെന്റിമീറ്ററോളം വ്യാസമുള്ള ഒരു ചെറിയ കുഴി. ഇത്രയും മാത്രമാണ് തികച്ചും സിമ്പിൾ ആയ ഈ കളിക്ക് വേണ്ട ഇൻഫ്രാ സ്ട്രക്ച്ചർ . വെറും രണ്ട് പേര് മാത്രമേ ഈ കളി കളിക്കാൻ ആവശ്യമുള്ളൂ. കൂടുതൽ പേർക്കും ഈ കളി കളിക്കാമെങ്കിലും, ആളധികമാവുമ്പോൾ കളി തല്ലിൽ കലാശിക്കാനും, സ്നേഹത്തിന്റെ ചിഹ്നമായ കോല്, മനുഷ്യനെ മർദിക്കാനായുള്ള വടിയായി പരിണമിക്കാനും ഇടയുണ്ട് എന്ന് ഭയക്കുകയാൽ, നമുക്ക് കളിക്കാരെ വെറും രണ്ടിൽ ചുരുക്കുകയാവും നല്ലതു.
കളി തുടങ്ങുകയായി. കോലൻ അതായത് കോല് കയ്യിലുള്ളവൻ . തന്റെ കയ്യിലുള്ള ചുള്ളി നിലത്തുള്ള കുഴിക്കു വിലങ്ങനെ വെക്കുന്നു. അതിനു ശേഷം തന്റെ വിക്കറ്റു എന്ന കോല് , ബെയിൽസ് എന്ന ചുള്ളിക്കു പുറകിലായി സ്ഥാപിക്കുകയാണ്. ഇപ്പോൾ അദ്ദേഹം തന്റെ ഇടതു കൈ കൊണ്ട് കോല് പിടിച്ചിരിക്കുകയാണ് . വലതു കൈ ഇപ്പോൾ കോലിന്റെ പുറകിൽ അതിനെ ആഞ്ഞടിക്കാൻ തയ്യാറായിരിക്കുന്നു. ഇപ്പോൾ എന്ത് സംഭവിക്കും എന്ന് വായനക്കാരായ നിങ്ങള്ക്ക് ഒക്കെ അറിയാം. കോലിനെ വലതു കൈ കൊണ്ട് ശക്തിയായി തള്ളുമ്പോൾ, അതിന്റെ മുന്നിലുള്ള ചുള്ളി എന്ന വെയിൽസ് വായുവിലൂടെ പറക്കും. അപ്പോൾ എതിരാളിക്ക് ആ ചുള്ളി കാച്ച് ചെയ്തു കൊണ്ട് കൊലനെ പുറത്താക്കാം. മിക്കവാറും അതിനു സാധ്യതയില്ല . കാരണം കോലൻ എതിരാളി നിൽക്കുന്ന ഇടത്തേക്ക് ചുള്ളി പറത്താൻ യാതൊരു സാധ്യതയും ഇല്ല. ചുള്ളി എന്ന ബെയിൽസ് ഇപ്പോൾ എതിരാളിയുടെ ഏരിയയിൽ ഉള്ള ഗ്രൗണ്ടിൽ എവിടെയോ വീണു കിടക്കുകയാണ്. എതിരാളി അതിനെ കൈ കൊണ്ട് എടുത്തു അതിന്റെ ആരംഭ സ്ഥാനമായ കുഴിയിലേക്ക് തിരിച്ചെറിയുകയാണ്. അത് കുഴിയിലോ , കുഴിക്കരികിലോ ചെന്ന് വീണാൽ കോലൻ ഔട്ട്. കുഴിക്കരികിൽ എന്നതിന് കൃത്യമായ കണക്കുണ്ട്. കുഴിയുടെ ഒത്ത മദ്യത്തിൽ നിന്ന് ചുള്ളി വീണു കിടക്കുന്ന സ്ഥലത്തേക്ക് കയ്യിലുള്ള കോലിന്റെ അത്രയും ദൂരം ഇല്ലെങ്കിൽ അത് കുഴിക്കരികിൽ നിയമത്തിൽ വരികയും കോലൻ ഔട്ട് ആകുകയും ചെയ്യും. പക്ഷെ ഭയപ്പെടരുത്. കൊലന്റെ കയ്യിൽ കോലുണ്ട്. അത് ഒരു പ്രതിരോധ ആയുധം കൂടിയാണ്. എതിരാളി ചുള്ളി എടുത്തു എറിയുമ്പോൾ, കോലൻ തന്റെ കോലുമായി തയ്യാറെടുത്തിരിക്കുകയാണ്. വായുവിലൂടെ പറന്നു വരുന്ന ചുള്ളിയെ തന്റെ കയ്യിലുള്ള കോല് കൊണ്ട് അടിച്ചു പറത്താൻ. ചുള്ളി എത്ര ദൂരെ പോകുന്നോ കോലൻ വിജയിക്കാൻ സാധ്യത കൂടുന്നു. അടുത്തതായി കോലൻ തന്റെ ചുള്ളി വീണുകിടക്കുന്ന സ്ഥലം അന്വേഷിച്ചു നടക്കുകയാണ് . ഇതാ അത് കണ്ടെത്തി കഴിഞ്ഞു. ഇനിയാണ് കളിയുടെ ഏറ്റവും സുന്ദരമായ ഭാഗം. കോലൻ തന്റെ കോല് കൊണ്ട് നിലത്തു വീണു കിടക്കുന്ന ചുള്ളിയെ, അതിന്റെ ഒരറ്റത്ത് അടിച്ചു വായുവിലേക്ക് ഉയർത്തുകയാണ്. വായുവിലേക്ക് ഉയർന്നു വരുന്ന ചുള്ളിയെ കോലൻ വീണ്ടും തന്റെ കോലുകൊണ്ട് തട്ടി കളിക്കുകയാണ്. ഒന്ന് രണ്ട് മൂന്നു എന്നിങ്ങനെ. ചുള്ളി കോലിൽ നിന്ന് തെന്നി വീഴും എന്ന് തോന്നിയാൽ ഉടനെ അതിനെ ക്രൂരമായി മർദിച്ചു, ദൂരേക്ക് പറത്തുന്നു. (പക്ഷെ ശ്രദ്ധിക്കണം. കൊലനെ സംബന്ധിച്ചു ഏറ്റവും അപകടകരമായ ഒരു കാര്യം ഇതിനിടയിൽ ഒളിച്ചിരിക്കുന്നു. കോലൻ ചുള്ളി , കോല് കൊണ്ട് അടിച്ചു വായുവിൽ ഉയർത്തുന്ന വേളയിൽ എപ്പോഴും, എതിരാളിക്ക് ചുള്ളി ക്യാച്ച് ചെയ്തു കൊണ്ട് കൊലനെ ഔട്ട് ആക്കാവുന്നതാണ്.) ചുള്ളി വീണു കിടക്കുന്ന മേച്ചിൽ സ്ഥലം അന്വേഷിച്ചു വീണ്ടും കളിക്കാർ നീങ്ങുകയാണ്. അവിടെ എത്തി കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് ചുള്ളി വീണു കിടക്കുന്ന പോയിന്റ് മുതൽ , ആരംഭത്തിലുള്ള കുഴി വരെയുള്ള ദൂരം കോല് കൊണ്ട് അളക്കുക. ഇതാണോ സ്‌കോർ. അല്ല. നേരത്തെ നാം ചുള്ളി വായുവിലേക്ക് തട്ടി കളിച്ചപ്പോൾ എണ്ണിയത് ഓർക്കുമല്ലോ. എത്ര പ്രാവശ്യം അതിനെ അമ്മാനമാടി എന്ന് നോക്കുക. ആ സംഖ്യയെ ഇപ്പോൾ അളന്നു കിട്ടിയ സംഖ്യാ കൊണ്ട് ഗുണിക്കുക. അതാണ് സ്‌കോർ. ഇനി ഈ കളി എതിരാളി തുടരുന്നു.