Sunday, 13 September 2020

വേശ്യൻ ചാത്തുവും നിഷ്കാമ കർമ്മവും



കോത്തപ്പാറ  വാക്കിങ് സ്ട്രീറ്റിലേക്കു  കടന്ന ബാലേട്ടൻ നേരെ ദൃഷ്ടി പായിച്ചപ്പോൾ കണ്ടത് ,  റോഡിൻറെ അങ്ങേ തലക്കൽ നിന്ന് വേശ്യൻ ചാത്തു തന്റെ അടുത്തേക്ക് നടന്നടുക്കുന്നതാണ് . കഴിഞ്ഞ കൊല്ലം മുംബയിൽ പോയി വേറെ പണിയൊന്നും കിട്ടാതെ വേശ്യൻ പണിയിലേക്കു ഇറങ്ങിയ ചാത്തുവിന്റെ കച്ചോടം നല്ല നിലയിൽ നടന്നു പോകുന്നു എന്നാണ് മുബൈയിൽ ഉള്ള ചങ്ങായി ഗോപാലൻ ഒരിക്കൽ ഫോൺ ചെയ്തപ്പോൾ പറഞ്ഞത്.  ഇപ്പോൾ കൊറോണ ആയതു കൊണ്ട് ലീവെടുത്തു നാട്ടിൽ വന്നതാവും എന്ന് മനസ്സിൽ പറഞ്ഞപ്പോഴേക്കും ചാത്തു മുന്നിൽ എത്തിയിരുന്നു

എന്താ മോനെ ചാത്തൂ.  ഇഞ്ഞി എപ്പഴാ ബന്നതു .  കൊറോണ ആയതു കൊണ്ട് കച്ചോടം ഒക്കെ എല്ലാരിക്കും മോശമാണ് അല്ലെ

ടീക് ഹൈ . ബാലേട്ടാ . പ്രശ്നം തന്നെ ആണ് .  കൊറോണ കൊണ്ട് മാത്രമല്ല .  ഈ പണിക്കു അതിന്റെതായ പ്രശ്നങ്ങൾ വേറെയും  ഉണ്ട്.  പെണ്ണുങ്ങൾക്ക് വെറുതെ കിടന്നു കൊടുത്താൽ മതി.  നമ്മൾക്ക് അത് പോരാ

ഓരോ പണിക്കും ഓരോ പ്രശ്നങ്ങൾ. അത് ഞമ്മക്ക് അറിയാം.  പക്ഷെ ഇഞ്ഞി ഈ പറഞ്ഞത് ഞമ്മക്ക് തിരിഞ്ഞിക്കില്ല

ബാലേട്ടൻ എന്നെങ്കിലും ആർക്കെങ്കിലും ബ്ലഡ് കൊടുത്തിട്ടുണ്ടോ?

കൊടുത്തിട്ടുണ്ടോ എന്ന്? എത്ര പ്രാവശ്യം.  അതൊക്കെ കുറെ മുൻപ്. ചോര തിളപ്പുള്ള പ്രായത്തിൽ . ഇപ്പോൾ വയസ്സ് കാലത്തു എന്റെ ചോര ആർക്കു വേണം മോനെ ചാത്തൂ.  പക്ഷേങ്കില് അതും ഇതും എന്താ ബന്ധം മോനെ ചാത്തൂ

ബാലേട്ടാ . അണ്ടിയോടു അടുക്കുമ്പോഴേ മാങ്ങയുടെ പുളിപ്പറിയൂ.  ഒരു പണി എടുക്കുന്നോനെ അതിന്റെ ബുദ്ധിമുട്ടു അറിയൂ

അത് കലക്കി മോനെ.  ഇന്റെ പണിക്കു പറ്റിയ ഉപമയാണ് അത് .  എന്താ ബുദ്ധിമുട്ടു . അത് പറ 

ബാലേട്ടൻ ചോര കൊടുക്കുന്ന കാലത്തു ഒരു ദിവസം എത്ര ആൾക്ക് ചോര കൊടുക്കും?

എടാ ചാത്തൂ . ഇഞ്ഞി എന്ത് പൊട്ടത്തരം ആണെടാ ഈ ചോദിക്കുന്നത്.  എടാ . ഒരു പ്രാവശ്യം ചോര കൊടുത്താൽ പിന്നെ കുറെ മാസങ്ങൾ കഴിഞ്ഞേ  ചോര കൊടുക്കാൻ പാടുള്ളൂ.  അല്ലെങ്കിൽ ആൾ ആ കിടന്ന കിടപ്പിൽ നേരെ സ്വർഗത്തിൽ എത്തിപ്പോകും

അതെന്താ നരകത്തിൽ എത്തില്ലേ?

ഇല്ലെടാ. ചോര കൊടുക്കുന്നൊനൊന്നും നരകത്തിൽ പോകില്ല . അതും ഇതുമായിട്ടു എന്താടാ ബന്ധം

എന്റെ പണിയും അത് പോലെയുള്ള ഒരു പണിയാ ബാലേട്ടാ. തോന്നുമ്പോൾ തോന്നുമ്പോൾ കൊടുക്കാൻ പറ്റിയ ഒന്നല്ല ഇത്.  കൊടുക്കുന്നതിനു കണക്കെ പ്രൊഡക്ഷൻ നടക്കേണ്ടേ

അപ്പറഞ്ഞതു നേരാണല്ലോ മോനെ.  ഞാൻ അത്ര ചിന്തിച്ചിട്ടില്ല.  അപ്പോൾ ഇഞ്ഞി എന്താ ചെയ്യുക

ഒരു രണ്ടോ മൂന്നോ ഞാൻ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യും.  അതിന്റെ അപ്പുറം പറ്റില്ല.  അഞ്ചും ആറും കസ്റ്റമേഴ്സ് വിളിച്ചാൽ പറയും ബുക്കിംഗ് കഴിഞ്ഞു . ഇനി അടുത്ത മാസത്തെ തീയതി മാത്രമേ ഉള്ളൂ എന്ന്.  ഡോക്ടർമാർക്ക് എത്ര രോഗികളെയും നോക്കാം.  എനിക്ക് അങ്ങനെ പറ്റുമോ ബാലേട്ടാ.  അതുകൊണ്ട് കൊറോണ കഴിഞ്ഞാൽ തിരിച്ചു പോകേണ്ട എന്നാണ് ഞാൻ വിചാരിക്കുന്നത്.  ഇവിടെ വല്ല കൂലി പണിയും ഒക്കെ എടുത്തു അങ്ങനെ കഴിയാം

ഇഞ്ഞി എന്ത് മണ്ടത്തരം ആണ് ചാത്തൂ ഈപറയുന്നതു.  നല്ല ഒരു തൊഴിൽ വിട്ടിട്ടു ഇവിടെ ഇല്ലാത്ത പണി എടുക്കാനോ ?  എടാ . അവിടെ ആയാൽ ഇഞ്ഞി എന്ത് പണി എടുത്താലും ആർക്കും ഒന്നുമില്ല.  കൃത്യമായി വീട്ടിൽ പൈസ എത്തുന്നുണ്ടോ എന്നെ നിന്റെ വീട്ടുകാര് പോലും നോക്കൂ.  നാട്ടിൽ വന്നു എന്തെങ്കിലും പണി എടുത്താൽ നിന്റെ അന്തസ്സ് പോയില്ലേ.  അതുകൊണ്ട് കൊറോണ കഴിഞ്ഞാൽ വേഗം സ്ഥലം വിട്ടോ

ഞാൻ പറഞ്ഞ കാര്യത്തിന് ഒരു സൊലൂഷൻ ഇല്ലാതെ ഇനി അങ്ങോട്ട് പോയിട്ട് ഒരു കാര്യമില്ല.  വല്ല വഴിയും പറഞ്ഞു താ

ഞമ്മക്ക് ഒരു കാര്യം ചെയ്യാം.  അപ്പുറത്തുള്ള നമ്മുടെ മണ്ടോടി ഇല്ലേ.  പുള്ളിയോട് വെറുതെ ഇക്കാര്യം ചോദിക്കാം .  പുള്ളി പുറമെ ഒരു മാന്യൻ ഒക്കെ ആണ്.  നിന്നെ കണ്ടാൽ ചിലപ്പോൾ കാർക്കിച്ചു തുപ്പി എന്ന് വരും.  അതൊന്നും കാര്യമാക്കേണ്ട .  ഇമ്മാതിരി കുരുട്ടു പ്രശ്നങ്ങൾക്ക് പുള്ളിയുടെ കയ്യിൽ ഒറ്റമൂലി ഉണ്ടാകും.  വെറുതെ ഒന്ന് പോയി നോക്കാം

**********************

എന്താടാ ബാലാ .  രാവിലെ തന്നെ ഈ അലവലാതിയെയും കൂട്ടി നീ എന്റടുത്തു വന്നത് .  മറ്റേ പണിക്കു ആളെ സംഘടിപ്പിക്കാൻ പറ്റുമോ എന്ന് ചോയിക്കാനാണോ ?

അയ്യോ മണ്ടോടി . അങ്ങനെ ഒന്നും പറയരുത്.  ഓരോ പണിക്കും അതിന്റെതായ അന്തസ്സുണ്ട് എന്നല്ലേ മണ്ടോടി എപ്പോഴും പറയാറ്

അതിനു ഇത് പണിയാണോ എടാ. ഇത് വെറുതെ കിടപ്പല്ലേ ?

എല്ലാ പണിക്കും അതിന്റെതായ വിഷമങ്ങൾ ഉണ്ടാകും മണ്ടോടി .  ഇഞ്ഞി ആള് പുറമെ മാന്യനാണ് എങ്കിലും ഉള്ളിൽ ചെറ്റയാണ് എന്ന് എനിക്കല്ലേ അറിയൂ.  അത് കൊണ്ട് ഞാൻ പറയുന്നത് കേൾക്കു

ഇഞ്ഞി ഉച്ചത്തിൽ ഇതൊന്നും   വിളിച്ചു പറയല്ലേ  ഹമുക്കേ.  ഉള്ളിൽ നിന്ന് ഓള് ഇത് കേട്ടാൽ പിന്നെ എന്റെ കാര്യം പോക്കായിരിക്കും.   വന്ന കാര്യം പറയു

അപ്പൊ ഈ ചാത്തുവിന് മുംബയിൽ എന്താണ് പണി എന്ന് ഇനിക്ക് അറിയാമല്ലോ?  പുള്ളിക്ക് കസ്റ്റമേഴ്സ് വളരെ ഏറെ ഉണ്ട് .  പക്ഷെ അതിനു കണക്കെ സപ്ലൈ ചെയ്യാൻ പറ്റുന്നില്ല

അതാണ് മോനെ ഈ പണിക്കുള്ള കുഴപ്പം.  പെണ്ണ് കെട്ടിയ ഇനിക്കും എനിക്കും അറിയാലോ ആ പ്രശ്നം .   ഫുൾ ടൈം പരിപാടി നടത്തുന്ന ഇവന്റെ കാര്യം പിന്നെ  പറയണോ?

അപ്പോൾ അതിനു ഒരു വഴി പറഞ്ഞതാ മണ്ടോടി .  അല്ലെങ്കിൽ ഈ ചെക്കൻ പണി റിസൈന്‍ ചെയ്യും എന്നാ പറയുന്നത് .  നാട്ടിൽ പണി വല്ലതും കിട്ടുന്ന കാലം ആയിരുന്നു എങ്കിൽ കുഴപ്പമില്ലായിരുന്നു.  അതിനും വലിയ സ്കോപ് ഇല്ല

ഞാൻ ചിന്തിച്ചിട്ട് ഒരു വഴിയേ കാണുന്നുള്ളൂ.  എടാ ചാത്തൂ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ .  നിനക്ക് നിഷ്കാമ കർമം എന്ത് എന്ന് അറിയാമോ?

അതിപ്പം കേട്ടിട്ടുണ്ട് എന്നല്ലാതെ എന്താണ് കാര്യം എന്ന് അറിയില്ല

കാമം എന്താണ് എന്ന് അറിയാമായിരിക്കുമല്ലോ?  അപ്പോൾ നിഷ്കാമം എന്നാൽ കാമം ഇല്ലാത്ത അവസ്ഥ .  കർമം എന്നാൽ പണി .  അതായതു കാമം ഇല്ലാത്ത പ്രവർത്തി.  അതായതു പണി എടുക്കും.  പക്ഷെ സപ്ലൈ ഇല്ല .  ഇപ്പം മനസ്സിലായോ

മനസ്സിലായി.  പക്ഷെ അതൊക്കെ പറ്റുമോ?

പറ്റുമോ എന്ന് ചോദിച്ചാൽ പറ്റണം.  അതിനു ട്രെയിനിങ് വേണം .  കൊറോണ ആയതു കൊണ്ട് ഇപ്പോൾ നാട്ടിൽ തന്നെ അല്ലെ . അപ്പോൾ ദിവസവും രാവിലെ ഇവിടെ വരിക .  ഒരു രണ്ട് മാസം കൊണ്ട് നിന്നെ ഒരു ഒന്നാം തരം  നിഷ്കാമ കർമ്മി ആയി ഞാൻ മാറ്റിത്തരാം. പിന്നെ നിനക്ക് എത്ര കസ്റ്റമേഴ്സ് വന്നാലും ഒരു പ്രശ്നവും ഉണ്ടാവില്ല

അപ്പോൾ മോനെ ചാത്തൂ .  ആ പ്രശ്നം അവിടെ തീർന്നു . ഇക്കാര്യത്തിൽ ഞാൻ ഗ്യാരന്റി . അപ്പോൾ ഇനി ഇനിക്ക് കൊറോണ കഴിഞ്ഞാൽ തിരിച്ചു പോകാം.  അതുകൊണ്ട് വേഗം കൊറോണ കഴിയാൻ പടച്ചോനോട് പ്രാർത്ഥിക്കൂ