Saturday, 20 April 2013

ഒരു സ്വര്ഗാരൊഹണത്തിന്റെ ന്റെ കഥയും ഒരു കുരുട്ടു ചോദ്യവും

 

അറുപതു വര്ഷത്തെ അടിപൊളി ജീവിതത്തിനു ശേഷം അതായത് തോന്ന്യവാസ ജീവിതത്തിനു ശേഷം, സഖാവ് കുഞ്ഞിരാമാട്ടാൻ അന്തരിച്ചു. ചത്ത്‌ എന്നോ വടിയായി എന്നോ പറഞ്ഞാലും തരക്കേടില്ല. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും, കൂടി നിന്ന മറ്റുള്ളവരും, അടുത്ത വീട്ടിൽ നിന്ന് അരിഞ്ഞെടുത്ത തെങ്ങിൻ കഷണങ്ങളിലും, ഇരവു വാങ്ങിയ ചിരട്ടകളിലും, ചുട്ടു എടുത്തതിനു ശേഷം ബാക്കിയായ കുഞ്ഞിരാമാട്ടന്റെ ആത്മാവ്, ഹൈഡ്രജൻ നിറച്ച ബലൂണ് പോലെ ആകാശങ്ങളുടെ ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങുകയും, ഒടുവിൽ ഉത്തരത്തിൽ മുട്ടി നില്കുകയും ചെയ്തു. എന്തോ തലയ്ക്കു മുട്ടിയതിന്റെ ആഘാതത്തിൽ ഉണർന്ന കുഞ്ഞിരാമാത്മാവ്, കണ്ണ് തുറന്നപ്പോൾ കണ്ടു ആ അത്ബുധ കാഴ്ച. തനിക്കു മുൻപിൽ തുറന്നു കിടക്കുന്ന രണ്ടു വാതിലുകൾ. ഇതെന്തു പണ്ടാരമാപ്പാ തലക്കു മുട്ടിയത്‌, ഇതെന്തു മായ ജാലമാ മുൻപിൽ കാണുന്നത്, ഇത്യാതി ചിന്തകള് മനസ്സില് ഒരുവിട്ടു കൊണ്ടു, ആത്മാവ് അവിടെ തന്നെ നിന്ന് പോയി. പക്ഷെ ഈ ആത്മാക്കളുടെ ചിന്തകളും, കൗസുവിന്റെ രഹസ്യങ്ങളും ഒരു പോലെ ആണ്. രണ്ടും ഉണ്ടാകുന്നതിനു മുൻപേ മറ്റുള്ളവർ അറിയും. അപ്രകാരം വിവരം അറിഞ്ഞത് കൊണ്ടാവാം, സ്വര്ഗലോക വാസിയായ സാക്ഷാൽ പടച്ചോൻ, കുഞ്ഞിരാമാത്മാവിനോട് ഇപ്രകാരം മൊഴിഞ്ഞു. മോനെ കുഞ്ഞിരാമാ, താൻ ഈ പ്രപഞ്ചത്തിന്റെ അറ്റത്ത്‌, നരക സ്വർഗ്ഗ കവാടങ്ങളിൽ, എത്തി നില്കുകയാണ്. യുക്തിയോടെ, ബുദ്ധിയോടെ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തു ശിഷ്ട കാലം അവിടെ തന്നെ വാഴുക.
ഇത്ര കാലവും സ്വർഗത്തിൽ തന്നെയാ കഴിഞ്ഞത് പടച്ചോനെ, ഇനി അല്പം നരകത്തിൽ ആയിക്കോട്ടെ, ആതമാവു മറുപടി കൊടുത്തു.
പടച്ചോൻ അത് കേട്ട് ചിരിച്ചു പോയി. ഏടോ വിഡ്ഢി, നരകത്തിൽ നരക തീ ആണ്. സ്വർഗത്തിൽ ആണെങ്കിൽ അപ്സരസ്സുകൾ വേണ്ടുവോളം. മാഹിയിൽ കിട്ടുന്നതൊക്കെയും അവിടെയും കിട്ടും. ആലോചിച്ചു നോക്ക്.
എന്നാൽ ഒരു ഓപ്ഷൻ കൊട്. എന്നായി ആത്മാവ്.
സ്വർഗത്തിലേക്ക് ഒരൊറ്റ വഴിയെ ഉള്ളു, ഓപ്ഷൻ ഇല്ലാത്ത ഒറ്റ വഴി, വേണമെങ്കിൽ ഒരു ചങ്ങാതിയെ ഫോണിൽ വിളിച്ചോ.
അത് വേണ്ട പടച്ചോനെ. വൈകുന്നേരം ഈ ഏഴു മണി നേരത്ത് നമ്മുടെ ചങ്ങായി മാരൊക്കെ അങ്ങ് പട്ട ഷാപ്പിൽ ആയിരിക്കും, ഫോണിൽ വിളിച്ചാൽ തെറിയെ കിട്ടൂ. മറ്റെന്തെങ്കിലും നമ്പര് ഇടൂ.
എന്നാൽ ഇതാ ഒരേ ഒരു ചോദ്യം. മുന്നിൽ കാണുന്ന വാതിലുകളിൽ ഏതെങ്കിലും ഒന്നിനോട് മാത്രം ഒരൊറ്റ ചോദ്യം. ആ ഒരൊറ്റ ചോദ്യം മതി നിനക്ക് വേണ്ടി സ്വർഗ്ഗ കവാടം കാണിച്ചു തരാൻ. പക്ഷെ ഒരു പ്രശ്നം, സ്വർഗ്ഗ വാതിൽ സത്യമേ പറയൂ. നരക വാതിൽ അസത്യവും. ഇത്രയും പറഞ്ഞു പുക മാത്രം ബാക്കി വച്ച് കൊണ്ടു പടച്ചോൻ അപ്രത്യക്ഷനായി.
സകലമാന ദേവന്മാരെയും ദേവിമാരെയും മനസ്സില് ധ്യാനിച്ച്‌, ജീവിതത്തിൽ ഇന്നോളം കണ്ട എല്ലാ ടീ വീ ക്വിസ് കളും മനസ്സില് ഉരുവിട്ട് അതാ കുഞ്ഞിരാമാത്മാവ് ചോദിക്കുന്നു ആ ഒറ്റ ചോദ്യം. ഉത്തരം ശരിയാണ്. കുഞ്ഞിരാമാത്മാവ് ഇൻ
കുഞ്ഞിരാമന്റെ സ്വര്ഗാരൊഹണ കഥ ഇവിടെ അവസാനിക്കുന്നു. അടുത്ത ചോദ്യം പ്രേക്ഷകരോടാണ്
കുഞ്ഞിരാമാത്മാവ്, ഏതോ ഒരു വാതിലിനോടു ചോദിച്ച ആ ഒറ്റ ചോദ്യം , അത് എന്താണ്.

No comments:

Post a Comment