ചൂളയിൽ എന്നത് രാമന്റെ തറവാട്ടു പേരല്ല. അവൻ പണിയെടുക്കുന്ന സ്ഥലത്തിന്റെ പേര് മാത്രമാണ്. കാട്ടം കോരി കോമന്റെ മക്കളും മക്കളുടെ മക്കളും ഐ എ എസ്സും ബാങ്കും ഒക്കെ ആയപ്പോൾ തറവാട് കാട്ടംകൊർ തറവാട് ആയതു പോലെ, കാട്ടിൽ ആട്ടിനെ കണ്ടു നരിയാണെന്നു വിചാരിച്ചു മുണ്ടഴിച്ച് മണ്ടിയ ചാപ്പനെ നാട്ടുകാർ മണ്ടോടി ചാപ്പൻ എന്ന് മക്കാറാക്കി വിളിച്ചതും, ചാപ്പന്റെ മക്കളും മക്കളുടെ മക്കളും അങ്ങ് ദുബായിലും നാട്ടിലും പറമ്പ് കച്ചോടവും വലിയ ജോലിയും ഒക്കെ ആയപ്പോൾ അതും ഒരു നല്ല തറവാട്ടു പേരായി മാറിയതു മൊക്കെ ഗണിച്ചു നോക്കിയാൽ, ഒരു വൈദ്യാഭാസിക വിപ്ലവമോ, സാമ്പത്തിക വിപ്ലവമോ ഈ രാമന്റെ ജോലി സ്ഥലത്തെ ഒരു വലിയ തറവാട്ടു പേരായി മാറ്റി കൂടായ്ക ഇല്ല എന്ന് നമുക്ക് തോന്നിയേക്കും..പക്ഷെ അതിനുളള സാധ്യത തുലോം വിരളമാണ്. എന്തെന്നാൽ രാമൻ സ്ത്രീകളുടെ മുഖത്ത് നോക്കാറെ ഇല്ല . സ്ത്രീകള് രാമന്റെ മുഖത്തും, രാമൻ അത്രയ്ക്ക് വിരൂപനായിരുന്നു.
പുഴക്കരയിലെ കക്ക ചൂളയിൽ ഉരുള് തിരിക്കലായിരുന്നു രാമന്റെ പണി. തിരിപ്പ് കഴിഞ്ഞാൽ പിന്നെ കള്ളു കുടി. വൈകുന്നേരങ്ങളിൽ ഞങ്ങൾ അഞ്ചു പേരുടെ സൈദ്ധാന്തിക ചര്ച്ചകളുടെ വേദിയായിരുന്ന ഈ ചൂളയിൽ , രാമൻ കള്ളു കുടിച്ചു വീണു കിടക്കുന്നത്, ഞങ്ങൾ പലപ്പോഴും അറിയാറില്ലായിരുന്നു. ഒരിക്കൽ ഞങ്ങൾ അത് അറിഞ്ഞത് 'പോടാ പട്ടി' എന്ന ഒരു വിളി കേട്ടപ്പോൾ ആണ്. അമേരിക്കയും റഷ്യയും തമ്മിലുള്ള ആയുധ പന്തയത്തെ കുറിച്ചും, ശീത സമരത്തെ കുറിച്ചും സംസാരിച്ചു സംസാരിച്ചു തളര്ന്നിരിക്കുന്ന സമയത്താണ് നമ്മൾ അത് കേട്ടത് എന്ന് ഞാൻ ഇപ്പോഴും ഓര്ക്കുന്നു. അടുത്തു ചെന്ന് നോക്കിയപ്പോൾ തന്റെ സ്വന്തം ശർധിയിൽ വളരെ സന്തോഷത്തോടെ കിടക്കുന്ന രാമനെ ആണ് കണ്ടത്. 'എന്തിനാടാ ഇങ്ങനെ കിട്ടിയ പൈസ മുഴുവൻ കുടിച്ചു തുലച്ചു കളയുന്നത്' രാജൻ മാഷ് കുറച്ചു കടുപ്പിച്ചു ചോദിച്ചു. 'പോടാ പട്ടി' രാമന്റെ മറുപടി പഴയത് തന്നെ. തന്റെ ഭാര്യ പോലും തന്നെ അങ്ങനെ വിളിക്കാറില്ലെന്നു, അന്നേരം രാജൻ മാഷ് ദുഖത്തോടെ ഓർത്തു.
ചൂള അന്ന് വിപ്ലവ കാരികളുടെ താവളമായിരുന്നു. അവരിൽ മിക്കവരും പില്ക്കാലത്ത് ദുബായിൽ അറബികളുടെ ജോലിക്കാരോ , ഇവിടെ ഗവന്മേന്റ്റ് ഉദ്യോഗസ്ഥന്മാർ ആയ കൈക്കൂലിക്കാരോ, അതുമല്ലെങ്കിൽ കച്ചവടക്കാരോ ഒക്കെ ആയി തങ്ങളുടെ വിപ്ലവം പൂർവാധികം ശക്തിയായി നാട്ടിലും വിദേശത്തും പ്രചരിപ്പിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. നാട് നന്നാക്കുന്നതിനു മുൻപേ വീട് നന്നാക്കണമെന്ന മഹദ് വചനം ഇടയ്ക്കു വഴിയിൽ എവിടെ നിന്നോ അവര്ക്കൊക്കെ വീണു കിട്ടുകയും, അതിൻ പ്രകാരം തങ്ങളുടെ ചെറിയ വീടുകൾ ഒക്കെ വലിയ മാളികകലാക്കി പുതുക്കി പണിയുകയോ, അതുമല്ലെങ്കിൽ അവയ്ക്ക് പകരം പുതിയ കൊട്ടാരങ്ങൾ തന്നെ നിര്മിക്കുകയോ ചെയ്യുന്ന തിരക്കിലായിരുന്ന പലരും . അവധി കാലങ്ങളിൽ വീണ്ടും തങ്ങളുടെ ചൂളയിൽ തിരിച്ചെത്തി പഴയ ചർച്ചകൾ പുനരാ രംബിക്കാൻ തുനിഞ്ഞെതിയവർ, അന്നും ചൂളയിൽ കണ്ടത്, ഒരു മാറ്റവും ഇല്ലാതെ തുടരുന്ന, തരിമ്പു പോലും സൌന്ദര്യമോ, വയസ്സോ കൂടാതെ അവിടെ കഴിയുന്ന രാമനെ ആണ്.
'രാമൻ ചിരഞ്ജീവി ആണെടാ ' അന്നൊരിക്കൽ , മഹാഭാരത യുദ്ധത്തെ കുറിച്ചുള്ള ചർച്ചക്കിടയിൽ ഗംഗൻ പറഞ്ഞു. ' മാറ്റമില്ലാതെ നില നിന്ന് പോകുന്ന മാനുഷിക സ്ഥിതികളെ ആണ് ചിരന്ജീവികളായി വ്യാസൻ സംകൽപ്പിച്ചത്. വൃത്തികെടുകളിൽ നിന്ന് പുറത്തു കടക്കാൻ തുനിയാത്ത , എന്നെന്നും തന്റെ പരിമിതകളിൽ, നിലയുറപ്പിക്കാൻ തീരുമാനിച്ച മനുഷ്യന്റെ പ്രതീകമാണ് രാമൻ' ഗംഗൻ തുടർന്നു. 'പോടാ പട്ടി' ചൂളയുടെ മൂലയിൽ നിന്ന് രാമൻ പ്രതികരിച്ചു.
1985 ജൂണ്‍ മാസം 24 ആം തീയ്യതി , തലേ ദിവസത്തെ വിമാന അപകടത്തെ കുറിച്ചുള്ള ചർച്ചക്കിടയിൽ, പതിവ് പ്രതികരണത്തിന് പകരം ഞങ്ങൾ ചൂളയുടെ മൂലയിൽ നിന്ന് കേട്ടത്, ഒരു ഞരക്കം മാത്രമായിരുന്നു. ചൂളയുടെ മൂലയിൽ രാമൻ വീണു കിടക്കുന്നു. ഒരു ഞരക്കം മാത്രം. കള്ളിന്റെ മണവും ഇല്ല. 'വണ്ടി വിളിക്കെടാ, എന്തോ കുഴപ്പമുണ്ട്.' ഗംഗൻ അലറി. ആശുപത്രിയിൽ വച്ച് ഞാൻ ഡോക്ടറോട് ചോദിച്ചു. 'എന്താ പറ്റിയത് ഡോക്ടറെ.' 'ബോധമില്ല. പാമ്പ് കടിച്ചതാ, നേരം കുറെ ആയി. രക്ഷ പ്പെടില്ല എന്ന് ഉറപ്പാ'. ഡോക്ടർ പറഞ്ഞു.
'പോടാ പട്ടി' ഡോക്ടറെ ഞെട്ടിച്ചു കൊണ്ടു രാമൻ പ്രതികരിച്ചു.
അഞ്ചു രാവും അഞ്ചു പകലും, നിന്നഹായരായ ഡോക്ടർ മാരെ വീണ്ടും നിന്നഹായതയിലേക്ക് തള്ളി വിട്ടു കൊണ്ടു, ആറാം ദിവസം, ചിരഞ്ജീവി ആയ രാമൻ, തന്റെ കെട്ടും മുട്ടിയുമൊക്കെ എടുത്തു, ആശുപത്രിയോട് വിടപറഞ്ഞു, വീണ്ടും തന്റെ ചൂളയിലേക്ക്
1986 ഇൽ ഏതോ ഒരു ദിവസം നേരമല്ലാത്ത നേരത്ത് അതായത് രാവിലെ പത്തു മണിക്ക്---വൈകുന്നേരം ആറുമണിക്ക് ശേഷമാണ് പൊതുവെ നമ്മുടെ ചൂളയിലെ സമയം--- ചൂളയിൽ കക്ക വാങ്ങാൻ ചെന്ന നേരം, രാമൻ അങ്ങകലെ അനന്തതയിലേക്ക് അതായത് നേരെ മുന്പിലുള്ള ശ്മശാനത്തിലേക്ക് നോക്കി നില്ക്കുകയായിരുന്നു. 'ഓനും ചത്തു' രാമൻ ആരോടുമല്ലാതെ പറഞ്ഞു. ആരാ രാമാ ചത്തത് . എന്റെ തന്തയാ. രാമനു, അവൻ അറിയുന്നൊരു തന്തയുണ്ടെന്നു ഞാൻ അറിയുന്നത്, അന്നാദ്യമാണ്. ചിലപ്പോൾ അത് രാമൻ വെറുതെ പറഞ്ഞതാവാനും മതി. എല്ലാവര്ക്കും തന്ത ഉള്ളത് പോലെ തനിക്കും ഒരു തന്ത ഉണ്ടായിരിക്കും എന്നും, ആ തന്തയും ഇത് പോലെ മരണപ്പെട്ടിരിക്കാൻ ഇടയുണ്ടെന്നും , ആ ശ്മാശാനത്തു നോക്കി നിന്ന ഒരു നിമിഷത്തിൽ രാമൻ ധരിച്ചു പോയി ക്കാണണം. ശ്മാശാനത്തു, അപ്പോഴും രാമൻ പറഞ്ഞ തന്തയുടെ ആത്മാക്കൾ പുക ചുരുളുകളായി ആകാശങ്ങളിലെ സ്വർഗങ്ങലേക്ക് ഉയര്ന്നു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ ഒരു നിമിഷം, ചിലപ്പോൾ താൻ അച്ഛനോടൊപ്പം നടന്ന ചെറുപ്പ കാലങ്ങൾ രാമൻ ഒര്മിച്ചു പോയിരിക്കണം. പക്ഷെ രാമനു അങ്ങനെ ഒരു ചെറുപ്പം ഉണ്ടായിരിക്കുമോ. മാധവി അമ്മ പണ്ടു പറഞ്ഞത്, റോഡരികിൽ ആരോ കൊണ്ടിട്ട കുട്ടിയാണ് അവൻ എന്നാണു. വെറും ഒരാഴ്ച പ്രായമുള്ള നേരത്ത്. പിന്നെ അവൻ ഇവിടെ ഈ അനാഥ മന്ദിരത്തിൽ, ആരുടെ ഒക്കെയോ, മകനായി, അനുജനായി ശത്രുവായി, ചിലപ്പോൾ അതൊന്നും അല്ലാതെ ആയി, എല്ലാവര്ക്കും വേണ്ടവനും, ചിലപ്പോൾ ആര്ക്കും വേണ്ടാത്തവനും ഒക്കെ ആയി വളര്ന്നു ഒടുവിൽ ഈ ചൂളയിലെ ചക്രം തിരിക്കുന്നവനായി മാറിയതിനിടയിൽ എത്രയോ കാലങ്ങൾ കടന്നു പോയി, അല്ലെങ്കിൽ എരഞ്ഞോളി പുഴയിൽ എത്രയോ വെള്ളങ്ങൾ ഒഴുകി മറിഞ്ഞു പോയി.
പുഴയുടെ കാര്യം പറഞ്ഞപ്പോൾ ആണ് മറ്റൊരു കാര്യം ഓർത്തത്. 1970 കാലഘട്ടത്തിലെ വെള്ളപ്പൊക്ക സമയത്ത്, വയലിന്റെ നടുവിലെ ചാത്തുവിന്റെ കുടിലിലേക്ക് ആരോ രാമനെ കൊടുവാൾ എടുക്കാൻ പറഞ്ഞയച്ചു. വയലിൽ നിറയെ വെള്ളം ഉണ്ടായിരുന്നെങ്കിലും രാമൻ അതൊന്നും കാര്യമാക്കിയില്ല. ആർത്തു വരുന്ന ജല ശക്തികളെ കൈ കൊണ്ടു തടുത്തു കുടിലിൽ എത്തിയ രാമനു പക്ഷെ തരിച്ചു വരാൻ ആയില്ല. വെള്ളം അത്രയ്ക്ക് ഉയര്ന്നു കഴിഞ്ഞിരുന്നു. നേരെ മുൻപിൽ കണ്ട ഒരു തെങ്ങിന്റെ മണ്ടയിലേക്കു രാമൻ കയറി രക്ഷപ്പെട്ടു. പിന്നെ വെള്ളത്തിന്റെ ആക്രാന്തം ഒട്ടൊന്നു അടങ്ങിയപ്പോൾ , കടപ്പുറത്തുള്ള മുക്കുവന്മാര്, തോണിയുമായി വന്നാണ്, രാമനെ ഒരു വിധം കരക്കടുപ്പിച്ചത്. കരക്കിറങ്ങിയപ്പോൾ രാമൻ ഒരു പൊട്ടിച്ചിരി ആയിരുന്നു. രാമൻ എന്തിനാണ് പൊട്ടിചിരിച്ചതെന്നു , രാമൻ പറയുകയോ ആരെങ്കിലും ചോദിക്കുകയോ ചെയ്തില്ല. കാരണം അതിന്റെ അർഥം എല്ലാവര്ക്കും അറിയാമായിരുന്നു
1990 ചിങ്ങ മാസം നാലാം തീയ്യതി, കോരി ചൊരിയുന്ന മഴയത്, എരഞ്ഞോളി പുഴയിലെ ഉപ്പു അലിഞ്ഞു തീർന്നപ്പോൾ, ചൂളക്കരികിലെ കലക്ക് വെള്ളത്തിൽ ഞാനെന്റെ പത്തു വയസ്സായ മരുമകനെ നീന്താൻ പഠിപ്പിക്കാൻ കൊണ്ടു പോയപ്പോൾ, രാമൻ ചക്രം തിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. 'ചെക്കനു പേടിയൊന്നും ഇല്ലേ' രാമൻ ചിരിച്ചോണ്ട് ചോദിച്ചു . പേടി തൊണ്ടനായ ചെക്കനേയും വലിച്ചിഴച്ചു വെള്ളത്തിലിറങ്ങി ഞാനൊന്ന് മുങ്ങാം കുഴിയിട്ട് തല ഉയർത്തിയപ്പോൾ ചെക്കനെ കാണാനില്ല. 'എന്റെ പടച്ചോനെ' എന്ന് ഞാൻ അലറി വിളിച്ചപ്പോൾ രാമൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു 'കുപ്പായമോന്നും എടുക്കാണ്ടാ ചെക്കൻ ഓടിയത്. പാഞ്ഞെടത്തു പുല്ലു മുളക്കില്ല'. വീട്ടിലെത്തി രണ്ടു അടി കൊടുത്തപ്പോൾ ചെക്കൻ പറഞ്ഞു 'ഇനി എനക്ക് നീന്തം പഠിക്കണ്ടാ ' എന്ന്.