പുഴ നീന്തി കടക്കുന്നവന് ഒരു ലക്ഷ്യമുണ്ട്. പുഴ നീന്തി കടക്കുക എന്ന്. ലക്ഷ്യത്തിനു വാരകൾ അരികത്തു വച്ച് അവൻ തളർന്നു പോയാലോ? അവൻ തന്റെ ഉദ്യമം പാതി വഴിയിൽ നിർത്തി വച്ച് തിരിച്ചു പോകുമോ ? ഇല്ല. കാരണം ഇവിടെ തന്റെ ലക്‌ഷ്യം പൂർത്തീകരിക്കേണ്ടത് തന്നെ സംബന്ധിച്ചേടത്തോളം ജീവൻ മരണ പ്രശ്നമാണ്. തിരിച്ചു പോകേണ്ട ഇടം അങ്ങ് ദൂരെ ആണ്. ലക്ഷ്യമാണ് കൂടുതൽ സുരക്ഷിതം. അവൻ അവസാന ഊർജ്വവും സംഭരിച്ചു മുന്നോട്ടു കുതിക്കുകയാണ് .
ലക്ഷ്യത്തെ കുറിച്ച് പൊതുവായുള്ള ധാരണ , നാം എന്ത് വില കൊടുത്തും ലക്‌ഷ്യം പൂർത്തീകരിക്കണം എന്നുള്ളത് തന്നെ ആണ്. ലക്‌ഷ്യം പൂർത്തീകരിക്കാതിരിക്കുന്നതു അപകടകരമായി തീരുന്ന മുകളിൽ പറഞ്ഞത് പോലെ ഉള്ള വേളകളിൽ പ്രത്യേകിച്ചും. പക്ഷെ ഈ ധാരണ എല്ലായ്‌പോഴും നീതീകരിക്കാവുന്നതാണോ. ലക്ഷ്യത്തിനു വളരെ അടുത്തു വച്ച് കർമം മതിയാക്കി തിരിച്ചു പോകാൻ തീരുമാനിക്കേണ്ടി വരുന്ന ഘട്ടങ്ങൾ ഉണ്ടാകുമോ. ആവേശം മാറ്റി വച്ച്, യുക്തിക്കു പ്രാമുഖ്യം കൊടുക്കേണ്ട അവസരങ്ങൾ ഉണ്ടാകുമോ ? താഴെ കൊടുത്ത സംഭവം വായിച്ചു ഒരു തീരുമാനത്തിൽ എത്തുക.
1996 എവറസ്റ്റ്
എവറസ്റ്റ് ആരോഹണ ചരിത്രത്തിൽ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട ഭീതിതമായ ഒരു വർഷമാണ് ഇത്. കാരണം ഒരൊറ്റ രാത്രി പർവ്വതാരോഹകർ ആയ എട്ടു പേര് ഹിമപാതത്തിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന വര്ഷം. അന്ന് ആ അത്യാഘാതത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ജോൺ ക്രോക്കർ എന്ന പത്ര പ്രവർത്തകൻ, തന്റെ 'ഇൻ റ്റു തിൻ എയർ' എന്ന യാത്രാ വിവരണത്തിൽ, ശപിക്കപ്പെട്ട ആ രാത്രിയിൽ നടന്ന കാര്യങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. അതിൽ വിവരിച്ച ഒരു കാര്യം മാത്രമേ ഇവിടെ പ്രസ്താവ യോഗ്യമായിട്ടുള്ളൂ.
ക്രോക്കർ, ബേസ് കാമ്പിൽ വിശ്രമിച്ചു കൊണ്ടിരുന്ന വേളയിൽ , തലേ ദിവസം എവറസ്റ്റ് കീഴടക്കാൻ പുറപ്പെട്ട ഒരു ഏകാന്ത പഥികൻ തന്റെ ഉദ്യമത്തിന് ശേഷം താഴോട്ടേക്കു മടങ്ങുകയാണ്. പയ്യൻ അടുത്തെത്തിയപ്പോൾ ക്രോക്കർ യാത്രാ വിശേഷങ്ങൾ പയ്യനോട് ചോദിച്ചറിയാൻ തീരുമാനിച്ചു. അപ്പോൾ പയ്യൻ പറഞ്ഞത് ഇങ്ങനെ ആണ്. എവറസ്റ്റ് ശിഖരത്തിനു ഇരുനൂറടിയോളം താഴെ വച്ച്, താൻ കയറ്റം മതിയാക്കി തിരിച്ചു പൊന്നു എന്ന്. തികച്ചും വിചിത്രമായ ഒരു തീരുമാനം. ലക്ഷ്യത്തിനു വാരകൾ അടുത്തു വച്ച്, പരാജിതനായി തിരിച്ചു പോകുന്ന മനുഷ്യൻ. പയ്യൻ താഴോട്ടേക്കു നീങ്ങിയപ്പോൾ, കാമ്പിൽ ഉണ്ടായിരുന്ന ലോക പ്രശസ്ത പർവ്വതാരോഹകൻ ആയ റോബ് ഹാൾ പയ്യന്റെ ഈ തീരുമാനത്തെ ന്യായീകരിക്കുകയാണ് ചെയ്തത്.
വാരകൾക്കു മുന്നിൽ ലക്‌ഷ്യം കിടക്കുമ്പോൾ , പണി മതിയാക്കി തിരിച്ചു പോകേണ്ടി വരുന്നത് ഹൃദയഭേദകം തന്നെ ആകാം. പക്ഷെ തനിക്കു മുഴുമിപ്പിക്കാൻ ആവാത്ത ലക്ഷ്യമാണ് മുന്നിലുള്ളത് എന്ന് ബോധമുള്ള, ബുദ്ധിമാനായ മനുഷ്യൻ എന്ത് ചെയ്യണം എന്നതാണ് ചോദ്യം. ആവേശത്തെക്കാൾ യുക്തിക്കു പ്രാധാന്യം കൊടുക്കേണ്ട വേള. ആദ്യത്തെ ഉദാഹരണത്തിൽ പറഞ്ഞതിന് തികച്ചും വിരുദ്ധമായ ചുറ്റുപാടുകൾ. അവിടെ ലക്‌ഷ്യം പൂർത്തീകരിക്കാതിരുന്നാൽ, മരണം പോലും സംഭവിക്കാമായിരുന്നു എങ്കിൽ, ഇവിടെ ലക്‌ഷ്യം പൂർത്തീകരിക്കാനുള്ള ആവേശ പൂർവമായ ശ്രമം മരണത്തിൽ കലാശിച്ചേക്കാം. അവിടെയാണ് നാം യുക്തി പ്രയോഗിക്കേണ്ടത്. അപ്പോൾ പയ്യന്റെ പ്രവർത്തിക്കു ന്യായീകരണം ഉണ്ടെന്നു വരുന്നു.
കഥയുടെ ആന്റി ക്ളൈമാക്സ് നടക്കുന്നത് അടുത്ത ദിവസമാണ്. മലകയറിയ എട്ടു പേര് പ്രതികൂലമായ കാലാവസ്ഥയിൽ പെട്ട് മരിച്ചു. പാതിവഴിയിൽ വച്ച് യാത്ര മതിയാക്കി തിരിച്ചു പോയ ഏകാന്ത പഥികനെ ന്യായീകരിച്ച റോബ് ഹാൾ പോലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതാണ് ഇക്കഥയിലെ ട്രാജഡി. കാലാവസ്ഥ വഷളായി കൊണ്ടിരുന്ന പർവത ശിഖരത്തിൽ വച്ച് ഒരു നിമിഷം യുക്തിയെ ആവേശം കീഴടക്കിയോ. മരിച്ചവരോട് ചോദിക്കേണ്ട ചോദ്യമാണ്. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം.

No comments:
Post a Comment