(രണ്ടു പട്ടികളെയും അഞ്ചു പൂച്ചകളെയും വളര്ത്തുന്ന ഒരു പാവം മനുഷ്യനാണ് ഞാൻ. നായകൾ കള്ളന്മാരെ പിടിക്കാനാനെന്നും പൂച്ചകൾ എലികളെ പിടിക്കാനാനെന്നും ഉള്ള പഴയ കാല വിശ്വാസങ്ങല്ക് ഒന്നും ഇപ്പോൾ പ്രസക്തി ഇല്ല. ഒരിക്കൽ കുറുക്കന്മാരെ പേടിപ്പിക്കാറണ്ടായിരുന്ന നായ എന്ന ഈ ജീവി, ഇപ്പോൾ കുറുക്ക പെണ്‍കുട്ടികളിൽ ജനിച്ച അവിഹിത സന്തതികളുടെ അച്ചന്മാർ ആയി തീര്ന്നതും നാം കണ്ടതാണ്. പക്ഷെ പുരുഷ മേധാവിത്വം ഈ രംഗത്തും ഉണ്ടെന്നത് വ്യക്തം. പെണ് നായയെ പ്രേമിച്ച കുറുക്കന്മാർ ഇവിടെ എങ്ങും ഇല്ല. നായ കുറുക്കൻ എന്ന വിഭാഗം തന്നെ കുറക്ക പെണ്‍കിടാങ്ങൾ പ്രസവിച്ചു ഉണ്ടായവയാണ്. നായ് പെണ്ണുങ്ങൾക് നീച മതസ്ഥരുമായുള്ള ഇത്തരം ബന്ധങ്ങൾ ഇഷ്ടമാവുന്നില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ അവരുടെ പരുഷ പ്രജകൾ ഇതിനു വിഷ്കംബങ്ങൾ സൃഷ്ടിക്കുന്ന താവാം. മനുഷ്യരുടെ വേശ്യാ വൃത്തി പോലെ ഇവിടെയും പുരുഷർ കയറി ഇറങ്ങുന്ന സ്ത്രീകളുടെ ജാതിയും മതവും നോക്കാറില്ല .)
1. കൂട്ടിൽ ഇട്ടു വളര്ത്തുന്ന നായും കൂട്ടിൽ ഇട്ടു വളര്ത്തുന്ന മനുഷ്യനും കൂടിനു പുറത്തു അപകട കാരികൾ ആയിത്തീരാം. ചിലപ്പോഴെങ്കിലും അവയെ പുറത്തു മേയാൻ വിടുന്നത് (പ്രയോഗം ശരിയാണോ എന്ന് സംശയം ഉണ്ട്. കന്നുകാലികൾ മാത്രം അടക്കി വച്ച പദമാണ് ഞാൻ നായകൾക് ദാനം ചെയ്തിരിക്കുന്നത്.) രണ്ടു പേർക്കും ഒരു പോലെ നല്ലതാണ്.
2.അടുത്ത വീട്ടിലെ ആള്കാരെ നായയുടെ ഉറ്റ ചങ്ങാതിമാർ ആക്കാനുള്ള ബുദ്ധി പൂർവമായ ശ്രമം നടത്തണം. നായയെ തനിച്ചാക്കി പോകുമ്പോൾ ഇത് വളരെ ഏറെ ഗുണം ചെയ്യും.
3.നമ്മൾ കഴിക്കുന്ന ഭക്ഷണം മാത്രമേ നായക്ക് കൊടുക്കാവൂ. മത്സ്യം , മാംസം ഇത്യാദി വില പിടിപ്പുള്ളവസ്തുക്കൾ സ്വന്തം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് നിങ്ങല്കും നല്ലത്, നായ്ക്കും നല്ലത് ..ഒരിക്കൽ രുചിച്ചു പോയ ഭക്ഷണം ഒഴിവാക്കാൻ മനുഷ്യന് പറ്റുമെങ്കിലും നായകൾക് അത് വലിയ വിഷമമാണ്.
4.താലോലിച്ചു വളര്ത്തുന്ന പട്ടികൾ താലോലിച്ചു വളര്ത്തുന്ന കുട്ടികളെ പോലെ വഷളൻമാര് ആയിരിക്കും. എപ്പോഴും വടി കയ്യിൽ ഉണ്ടാകണം.
5.മുറിയിൽ പ്രത്യേക സ്ഥലത്ത് മാത്രം മൂത്രം ഒഴിക്കാനൊ അപ്പി ഇടാനോ നായയെ പരിശീലിപ്പിക്കുക. അധികം ഉപയോഗിക്കാത്ത തെറസ് ഉണ്ടെങ്കിൽ നല്ലത്. നായയുടെ മൂത്രം ഇരുമ്പിനെ പോലും ദഹിപ്പിച്ചു കളയും എന്ന് ഓര്മിക്കുക.
6.നായയെ വളർത്തുന്നവർ ഒരു പരിധി വരെ അവയ്ക്ക് ഇണ ചേരാനുള്ള അവസരം നിഷേധിക്കുന്നു. ഒരു ആശ്വാസം എന്ന നിലക്ക് യജമാനന് തന്റെ സ്വന്തം കാലുകൾ ഇണയെ പോലെ ഉപയോഗിക്കാൻ നായയെ അനുവദിക്കാവുന്നതാണ്. ഇത് തികച്ചും മാനുഷികമായ ഒരു കര്ത്തവ്യം ആണെന്ന് കരുതണം.
7. നായകൾ ഉറങ്ങി കളയും എന്ന് ഉള്ളത് കൊണ്ടു അവയ്ക്ക് രാത്രി ഭക്ഷണം കൊടുക്കാത്ത ദുഷ്ടന്മാരും ഉണ്ട്. രാത്രി ഉറക്കമോഴിച്ചത് കൊണ്ടു പ്രത്യേകം ഗുണം ഒന്നും ഇല്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് നമ്മൾ അത്ര ദുഷ്ടർ ആകേണ്ട കാര്യമില്ല.
8. കടിക്കുന്ന നായകൾ എല്ലാം ഭ്രാന്തൻ നായകൾ ആണെന്ന മൂഡ വിശ്വാസികൾ ആണ് നാം. വീട്ടിലെ നായ കടിച്ചാലും ഡോക്ടര കുത്തി വച്ച് കളയും . . അത് കൊണ്ടു എന്ത് വില കൊടുത്തും നായകളുടെ ഈ 'പരകടി' (പുതിയതായി കണ്ടു പിടിച്ച വാക്കാണ്. മറ്റുള്ളവരെ കടിക്കൽ എന്ന് അർഥം) ഒഴിവാക്കുക.
(പൂച്ചകളെ കുറിച്ച് അടുത്ത ലക്കത്തിൽ )