ഇന്ന് മെയ് ദിനം. ചിക്കാഗോ തെരുവീതികളിൽ എത്രയോ മനുഷ്യര് മരിച്ചു വീണ ദിനം. അന്നും അതിനു ശേഷവും, ചിക്കഗോവിൽ, ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഒന്നല്ല ഒരായിരം തൊഴിലാളികൾ തെരുവുകളിൽ, അവനവന്റെ വീടുകളിൽ പണിശാലകളിൽ മരിച്ചു വീണു കൊണ്ടെ ഇരുന്നു. അവരുടെ ചോരയിലൂടെ നമുക്ക് യുഗ യുഗാന്തരങ്ങാളായി പകര്ന്നു കിട്ടിയ ജീവിത സൌകര്യങ്ങൾ ഇന്ന് നാം വേണ്ടെന്നു വച്ച് കൊണ്ടിരിക്കുന്നു, എന്തിനു, വെറും പണത്തിനു വേണ്ടി. നമുക്ക് ഇന്ന് അവധികൾ വേണ്ട, പകരം പണം മതി, ആറു മണിക്കൂറിനു പകരം പന്ത്രണ്ടു മണിക്കൂർ ആയാലും കുഴപ്പമില്ല, പകരം പണം മതി. അങ്ങ് അകലെ താന്താങ്ങളുടെ ശവ കുടീരങ്ങളുടെ ഏകാന്തതയിൽ, മരിച്ചു പോയ വീരന്മാരുടെ ആത്മാവുകൾ നെടുവീർപ് ഇടുന്നുണ്ടാകാം
No comments:
Post a Comment