Tuesday, 7 May 2013

a short film script:
ഒരു വീട്ടിലെ അടുക്കള. ഒരു കുട്ടിയും ചെറിയ ഒരു പൂച്ചയും കളിക്കുന്നു.
കുട്ടി: അമ്മാ, ഇതാ, കുറിഞ്ഞി മൂത്രം ഒഴിച്ച്.
അമ്മ: ഓ, ഇതെന്തൊരു ശല്യമാ, നീ ഇതിനെ എവിടെയെങ്കിലും കൊണ്ടിട്ടിട്ട് വാ.
കുട്ടി: വേണ്ടമ്മാ, നമുക്ക് ഇതിനെ പോറ്റാം
അമ്മ: എന്നാൽ നീ ഉറങ്ങുമ്പോൾ ഞാൻ ഇതിനെ എവിടെയെങ്കിലും കൊണ്ടിടും.
കുട്ടി: അത് വേണ്ടമ്മാ. നമുക്ക് ഇതിനെ പുഴക്കരയിലെ കള്ള് ഷാപ്പിന്റെ അടുത്തു കൊണ്ടിടാം. എന്നാ ഇടക്ക് എനിക്ക് പോയി കാണുകയും ചെയ്യാം.
അമ്മ: എന്നാ ഇപ്പൊ തന്നെ പോയിക്കോ. ഞാൻ ചാക്കിൽ ആക്കി തരാം. വേഗം വരണം.
(ചാക്കിൽ പൂച്ചയുമായി കുട്ടി പോകുന്നു. പൂച്ചയുടെ നേരിയ കരച്ചിൽ കേൾകാം. സമയം കുറെ കഴിഞ്ഞു കുട്ടി തിരിച്ചു വന്നില്ല. അമ്മ കുട്ടിയെ അന്വേഷിച്ചു പോകുന്നു. പുഴക്കരയിലൂടെ നടക്കുന്നു. കുറെ കഴിഞ്ഞു പുഴക്കരയിൽ കുട്ടിയുടെ ചെരിപ്പുകൾ കാണുന്നു. അമ്മ നില വിളിക്കുന്നു.)
അമ്മ: എന്റെ മകള് പുഴയിൽ പോയെ. ആരെങ്കിലും വന്നു രക്ഷിക്കണേ.
(അടുത്തുള്ള ആൾകാർ ഓടി കൂടുന്നു . എന്താണ് സംഭവിച്ചതെന്നു എല്ലാവരും ചോദിക്കുന്നു )
അപ്പോൾ
അതിൽ ഒരാൾ: കള്ള് ഷാപ്പിന്റെ അപ്പുറത്ത് രണ്ടു മൂന്നു കുട്ടികൾ ഒരു പൂച്ചയുമായി കളിക്കുന്നുണ്ട്. അവിടെ ഒന്ന് പോയി നോക്ക്.
(സ്ത്രീ ഓടി പോകുന്നു. ദൂരെ നിന്ന് തന്നെ തന്റെ മകളെ കാണുന്നു. നിലത്തിരുന്നു കരയുന്നു. കുട്ടി അമ്മയുടെ അടുത്തേക്ക് ഓടി വരുന്നു.)
കുട്ടി: അമ്മാ, പൂച്ചയെ ആ കുട്ടികള്ക് വേണം എന്ന് പറഞ്ഞു.
അമ്മ: വേണ്ട, മോള് പൂച്ചയെ ഇങ്ങു എടുത്തോ. നമുക്ക് അതിനെ പോറ്റാം.
(പൂച്ചയെയും എടുത്തു കൊണ്ടു അമ്മയും മകളും വീട്ടിലേക്കു മടങ്ങുന്നു )

No comments:

Post a Comment