നിങ്ങളുടെ പറമ്പിലെ വെള്ളം തന്നിഷ്ട പ്രകാരം ഉപയോഗിക്കാൻ നിയമം നിങ്ങളെ അനുവദിക്കുന്നുണ്ടോ. അറിയില്ല. പക്ഷെ അത് നീതിയാണോ എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്. ഗാര്ഹിക കാര്ഷിക ആവശ്യത്തിനു വേണ്ടി ജലം ഉപയോഗിക്കുന്നത് നമുക്ക് മനസ്സിലാക്കാം. പക്ഷെ ഇന്ന് പട്ടണ വാസികൾ ജലത്തിന്റെ അതിര് കടന്ന ഉപഭോക്താക്കൾ ആണ് എന്ന് ഒരു പഠനത്തിൽ വ്യക്തമാകുന്നു.
ചരിത്രത്തിൽ എവിടെയും ജല ദൗർലഭ്യം എന്നത് തികച്ചും പ്രാദേശികമായ ഒരു ആപത്തു മാത്രമായിരുന്നു. പക്ഷെ അത്യന്തം ദുരൂഹമായ ഇന്നത്തെ ലോക സാമ്പത്തിക ക്രമത്തിൽ, ഈ ജല ദാരിദ്ര്യം അന്താ രാഷ്ട്ര സീമകളെ അതി ലംഘിക്കുന്നു. അതിനു കാരണം എന്തെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം. ധാന്യ കയറ്റുമതി. ജല ദൌർലഭ്യം അനുഭവിക്കുന്ന വ്യാവസായിക രാജ്യങ്ങൾ , പട്ടണങ്ങളിലെയും വ്യവസായങ്ങളിയെയും ജല ആവശ്യങ്ങൾ നികത്തുന്നത് കാര്ഷിക ഗ്രാമങ്ങളിൽ നിന്ന് ജലം കവര്ന്നു കൊണ്ടാണ്. അത് അവരുടെ ധാന്യ ഉത്പാദനത്തെ കണക്കറ്റു ബാധിക്കുമ്പോൾ, അവർ അതിനെ നികത്തുന്നത് വിദേശത്ത് നിന്ന് ധാന്യം ഇറക്കുമതി ചെയ്തു കൊണ്ടാണ്. ഒരു നിശ്ചിത അളവ് ധാന്യം എന്നത് ഒരു നിശ്ചിത അളവ് ജലത്തിന് തുല്യമാകയാൽ, ധാന്യ ഇറക്കുമതി എന്നത് ജല ഇറക്കുമതിക്ക് തുല്യമായി തീരുന്നു. ധാന്യങ്ങൾക്കു വേണ്ടിയുള്ള യുദ്ധങ്ങൾ സമീപ ഭാവിയിൽ തന്നെ ഈ ലോകത്തെ ഗ്രസിക്കുമെന്നു ഉറപ്പാണ്. അവയെ നമുക്ക് ജല യുദ്ധങ്ങൾ എന്ന് വിളിക്കാവുന്നതാണ്.
ഒരു തരത്തിൽ ആലോചിച്ചാൽ നാം ജല ദൌർലഭ്യത്തെ കുറിച്ച് അത്ര ഏറെ വേവലാതി പെടാൻ പാടില്ലായിരുന്നു. കാരണം വെള്ളം എന്നത് ചാക്രിക പുനർ നിര്മ്മാണ പ്രക്രിയയിൽ ഭാഗഭാക്കാവുന്ന ഒരു പ്രകൃതി വിഭവമാണ്. ബാഷ്പീകരണം എന്നത് അനവരതം നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അപ്പോൾ ഇവിടെ അപകടം ഉണ്ടാക്കുന്നത് പുനർ നിര്മിതിക്ക് സമാന്തരമല്ല നമ്മുടെ ഉപഭോഗം എന്നുള്ള കാര്യമാണ്. അപ്പോൾ ഉപഭോഗം ക്രമീകരിക്കുക എന്നുള്ളത് അതി പ്രാധാന്യം അര്ഹിക്കുന്ന ഒരു കാര്യമാണ്. പുനർ നിര്മ്മാണ പ്രക്രിയ ത്വരിത ഗതിയിൽ നടക്കുന്ന ജലത്തിന്റെ കാര്യം ഇങ്ങനെ ആണെങ്കിൽ, താരതമ്യേന ചെറിയ തോതിൽ മാത്രം ഈ പ്രക്രിയ നടക്കുന്ന പെട്രോളിയം പോലെ ഉള്ള ഇന്ധനങ്ങളുടെ കാര്യം എത്രമാത്രം പരിതാപ കരം ആയിരിക്കും എന്ന് കൂടി നാം ഇത്തരുണത്തിൽ ചിന്തിക്കേണ്ടതാണ്.
1960 കാലഘട്ടത്തിൽ ലോകത്തുള്ള ശുദ്ധ ജലത്തിന്റെ 70 ശതമാനവും ഉപയോഗിച്ചത് കാര്ഷിക ആവശ്യങ്ങൾക്കാണ്. 20 ശതമാനം വ്യവസായങ്ങല്ക്കും, 10 ശതമാനം ഗാര്ഹിക ആവശ്യങ്ങള്ക്കും. ഇന്ന് അതിന്റെ തോത് എത്രയാണ് എന്ന് എനിക്ക് അറിയില്ല. അത് എന്ത് തന്നെ ആയാലും, വ്യവസായ ഗാര്ഹിക ആവശ്യങ്ങള്ക്ക് ഇന്ന് ഉപയോഗിക്കുന്ന ജലം എത്രയോ വര്ധിച്ചിട്ടുണ്ട് എന്ന് നമുക്ക് അറിയാം. അത് ഇനിയും കൂടി കൊണ്ടിരിക്കും എന്നും നമുക്ക് അറിയാം. അപ്പോൾ അതിൽ നിന്ന് കിട്ടുന്ന കണക്ക് കാര്ഷിക മേഖലയിലെ ജല ലഭ്യത പരിതാപകരമാം വിധം കുറയുന്നു എന്ന് തന്നെയാണ്. ലോകത്തുള്ള ശുദ്ധ ജല ലഭ്യത 1960 കാലത്തേതു പോലെ തുടരുന്നു എങ്കിൽ പോലും ഈ കണക്ക് അതി ഭീതിതമാണ്. പക്ഷെ അതിനപ്പുറം, ഇന്ന് ലോക രാജ്യങ്ങളിലെ ജല നില വളരെ വേഗം കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നുള്ള ഒരു പഠനം കൂടെ നമ്മുടെ മുന്നില് ഉണ്ട്.
കാര്ഷിക മേഖലയിൽ നിന്നുള്ള വരുമാനം ക്രമാതീതമായി കുറയുകയും കർഷകൻ കൂടുതൽ കൂടുതൽ ആയി ആത്മഹത്യയിൽ വിലയം പ്രാപിക്കുകയും ചെയ്യുന്ന ഇടത്ത് കൃഷി ജോലി ആകർഷണീയം ആകില്ല. ഇതും പോരാതെ ഇന്ന് മിക്ക കാര്ഷിക മേഖലകളും ഒരിക്കലും ഇല്ലാത്ത രീതിയിൽ അത്യുഷ്ണത്തെ സഹിക്കേണ്ടിയും വരുന്നു. (ഇതിലെ മറ്റൊരു തമാശ (?) എന്തെന്നാൽ കാടുകൾ വെട്ടി തെളിച്ചു കൃഷി ഭൂമികൾ ആക്കുന്നത് തന്നെ പ്രപഞ്ച താപം കൂടാൻ കാരണമാകുന്നു എന്നുള്ളതാണ്).. അത്യുഷ്ണവും അതോടൊപ്പം മഴയുടെ അഭാവവും ഇവിടെ എന്തൊക്കെ ആപത്തുകൾ വരുത്തി വെക്കും എന്നുള്ളത് നാം അറിയാനിരിക്കുന്നതെ ഉള്ളൂ.
അപ്പോൾ രണ്ടു തരം ആപത്തുകൾ ആണ് ഇന്ന് ലോകത്തെ തുറിച്ചു നോക്കുന്നത്. കാര്ഷിക മേഖലയിലെ ജല ദൌർലഭ്യം കാരണം നാം അനുഭവിക്കാനിരിക്കുന്ന ഭക്ഷ്യ ക്ഷാമം . (അത് ഇന്ന് തന്നെ ഒരു യാതാര്ത്യം ആയി തീര്ന്നിരിക്കുന്നു. ലോകത്തെ പട്ടിണികാരുടെ എണ്ണം പ്രതി വര്ഷം കൂടി കൊണ്ടിരിക്കുക തന്നെ ആണ്. നമ്മുടെ നാട്ടിലെ സ്ഥിതിയും വ്യത്യസ്തമല്ല) . സാമാന്തരികമായി വ്യവസായത്തിനൊ ഗാർഹിക ആവശ്യങ്ങൾക്കോ ഉപയോഗിക്കേണ്ട ജലത്തിന് സംഭവിക്കുന്ന ദൌർലഭ്യം. അവനും ആ പണി ഉപേക്ഷിച്ചു പട്ടണത്തിലേക്ക് ചേക്കേറാൻ കാത്തിരിക്കുന്നു. രണ്ടു തരത്തിലുള്ള അപകടങ്ങൾ അവിടെയും നമ്മെ തുറിച്ചു നോക്കുന്നു. ഒന്ന് കാര്ഷിക മേഖല അവഗണിക്കപ്പെടുന്നു. പട്ടണത്തിൽ ചേക്കേറിയ അവൻ നല്ല ഒരു ജല ഉപഭോക്താവായി തീർന്നു വീണ്ടും കൃഷിയെ പ്രതിലോമ കരമായി ബാധിക്കുന്നു.
മേലെ പറഞ്ഞ ഈ ആപത്തുകളിൽ ഏതിനെ ഉപേക്ഷിക്കണം എന്നുള്ളതാവും ഇനി അങ്ങോട്ട് ലോകം നേരിടുന്ന പ്രധാന ചോദ്യം. കൃഷി ഇല്ലാതെ നമുക്ക് ജീവിക്കാനാവില്ല. പക്ഷെ ലോകത്ത് ഒരിക്കലും എല്ലാ ആളുകളും ഭക്ഷണം കഴിച്ചു കൊണ്ടു ജീവിച്ചിട്ടില്ല. ഭക്ഷണം കഴിക്കാത്ത വിഭാഗം എതിര്ക്കാൻ ത്രാണിയില്ലാത്ത ഒരു വിഭാഗം ആണ്. അവൻ യാതൊരു ചോദ്യങ്ങളും ചോദിക്കാതെ പട്ടിണി കിടന്നു മരിച്ചു കൊള്ളും എന്ന് നാം നമ്മുടെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. പക്ഷെ ഇന്ന് അവൻ നില കൊള്ളുന്ന ആ വൃത്തം നാളെ വലുതായി വരുമെന്നും, അതിൽ നമ്മളെ പോലെ സംസാരിക്കാൻ കഴിയുന്നവർ കടന്നു വരുമെന്നും ഉറപ്പാണ്. അപ്പോൾ പ്രതിഷേധങ്ങൾ ഇല്ലാത്ത ഇന്നത്തെ ഈ സ്ഥിതി വിശേഷം എല്ലാ കാലവും ഇത് പോലെ തുടരണം എന്നില്ല.

No comments:
Post a Comment