അക്ഷര ജ്ഞാനം ഇല്ലായ്മ ചൂഷണത്തിന് ആവശ്യമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അക്ഷര ജ്ഞാനം ഇല്ലാത്തവന്റെ മുന്നില് എന്ത് കള്ളവും വിലപ്പോവും എന്നുള്ള ചിന്ത കച്ചവടക്കാരന്റെ മനസ്സില് മൊട്ടിട്ട ഒരു കാലം. അങ്ങനെ ഉള്ള കാലത്ത് ഒരു വലിയ വിഭാഗം ജനങ്ങളെ നാം അജ്ഞർ ആയി നില നിർത്തി. വിപണനത്തിന് ആവശ്യമുള്ളത് എന്തോ, അത് നാട്ടു നടപ്പാക്കും എന്നുള്ളത് മുതലാളിത്തത്തിന്റെ രീതിയാണ്. മുതലാളിത്തം വളർന്നപ്പോൾ ജനങ്ങളുടെ അക്ഷര ജ്ഞാനവും അതോടൊപ്പം വളര്ന്നു. അപ്പോൾ പഴയ രീതിയിലുള്ള കള്ളങ്ങൾ കൊണ്ടു ജനങ്ങളെ വശീകരിക്കാൻ ആവില്ല എന്ന് നമുക്ക് ബോധ്യമായി. അങ്ങനെ ആണ് നമ്മൾ പറഞ്ഞു മയക്കുക എന്ന മാർഗത്തിലേക്ക് തിരിഞ്ഞത്. ഏതു ബുദ്ധി ജീവിയേയും വാക്ക് കൊണ്ടു മയക്കാമെന്നും, അവന്റെ മുന്നില് ആട്ടിനെ പട്ടിയാക്കി അവതരിപ്പിക്കാമെന്നും, മനുഷ്യന് വളരെ മുൻപ് തന്നെ അറിയാമായിരുന്നു. അതായിരുന്നു നാം പിന്നീട് പ്രാവർത്തിക മാക്കിയത്. പക്ഷെ ഈ അടവു ശരിയായ രീതിയിൽ നടപ്പാക്കാൻ എല്ലാവര്ക്കും അക്ഷര ജ്ഞാനം കൂടിയേ ഒക്കൂ. അങ്ങനെ ഒരു കാലത്ത് അജ്ഞത നട്ടു വളർത്തിയവർ പിൽക്കാലത്ത് അക്ഷരങ്ങൾ ആളുകളുടെ മുന്നില് ഫ്രീ ആയി എറിഞ്ഞു കൊടുക്കാൻ തുടങ്ങി. ചൂഷണങ്ങൾ മറ്റൊരു രീതിയിൽ കുറെ കൂടെ അധികരിച്ച നിലയിൽ തുടർന്നു
സൃഷ്ടി എന്നത് ആവശ്യത്തിന്റെ തുടര്ച്ചയാണ്. അല്ലെങ്കിൽ ഒരിക്കൽ അത് അങ്ങനെ ആയിരുന്നു. പക്ഷെ വളര്ച്ചയുടെ ഏതോ ദശാ സന്ധിയിൽ വച്ചു സൃഷ്ടി എന്നത് മനുഷ്യന്റെ ആവശ്യത്തിൽ നിന്ന് വേര്പെട്ടു പോയി. ആവശ്യത്തിനനുസരിച്ച് സൃഷ്ടി നടത്തിയ ഒരു കാലത്ത് നിന്ന്, സൃഷ്ടിക്കപ്പെട്ടതിനു ആവശ്യക്കാരെ തിരഞ്ഞു നടക്കുന്ന ഒരു കാലത്തിലേക്ക് നാം എടുത്തെറിയപ്പെട്ടു.
ഒരിക്കൽ ഇവിടെ അടുത്തുള്ള എന്റെ മാമന്റെ പീടികയിൽ നിന്ന് ഞാൻ ഒരു സോപ്പ് വാങ്ങി. അതിനോടൊപ്പം എനിക്ക് ഫ്രീ ആയി കിട്ടിയത് ഒരു ഫേസ് വാഷ്. വര്ഷങ്ങള്ക്ക് മുന്പുള്ള അന്ന് ഈ വസ്തു എന്താണ് എന്ന് എനിക്കോ അത് എനിക്ക് ഫ്രീ ആയി തന്ന എന്റെ മാമാണോ അറിയില്ലായിരുന്നു. അത് കൊണ്ടു അദ്ദേഹം എന്നോട് ചോദിച്ചു ഇത് എന്താണ് എന്ന്. ഞാൻ അതിന്റെ പുറം ചട്ട വായിച്ചു അത് മുഖം കഴുകുന്നതിന് ഉപയോഗിക്കുന്ന സോപ്പ് ആണ് എന്ന് പറഞ്ഞു കൊടുത്തു. അപ്പോൾ അങ്ങേരു ചോദിച്ചു മുഖം സാധാരണ സോപ്പ് കൊണ്ടു കഴുകിയാൽ വൃത്തി ആകില്ലേ എന്ന്. വൃത്തി കേട്ട ചോദ്യം എന്ന് പറയാം. കൂട്ടത്തിൽ അദ്ദേഹം ഇത്രയും കൂടെ ചോദിച്ചു . മനുഷ്യർക്ക് യാതൊരു ആവശ്യവും ഇല്ലാത്ത ഇങ്ങനെ ഉള്ള വസ്തുക്കൾ ഇവന്മാര് വെറുതെ കൊടുത്തു കളയുന്നത് എന്തിനാ മോനെ എന്ന്. അന്ന് ഞാൻ എന്റെ മാമനു കൊടുത്ത ഉത്തരം ഇതായിരുന്നു. ഇതിന്റെ കാരണം നിങ്ങള്ക്ക് കുറെ കൊല്ലങ്ങൾ കഴിഞ്ഞാൽ മനസ്സിലാകും എന്ന്. മാമൻ അത് ഒര്മ്മിച്ചിരുന്നു എന്ന് തോന്നുന്നു. പത്തു വര്ഷങ്ങള്ക്ക് ശേഷം ഒരിക്കൽ മാമൻ എന്നെ പീടികയിൽ വിളിച്ചു ഇങ്ങനെ പറഞ്ഞു. അന്ന് നീ പറഞ്ഞതിന്റെ അർഥം ഇന്നാണ് എനിക്ക് മനസ്സിലായത്. ഇന്ന് ഞാൻ ഫേസ് ലോഷൻ വിൽക്കുന്നത് നൂറു കണക്കിനാണ്. ആദ്യം സൃഷ്ടിക്കുകയും പിന്നീട് അത് ജനങ്ങളുടെ ആവശ്യമാക്കി മാറ്റുകയും ചെയ്യുന്ന മുതലാളിത്ത രീതി നമുക്ക് ഈ ഉദാഹരണ ത്തിലൂടെ മനസ്സിലാക്കാം.
കാട്ടിലും മേട്ടിലും മേഞ്ഞു നടക്കുന്ന ഒരു കാട്ടു മനുഷ്യനെ നഗരത്തിലെ ഒരു മാളിൽ അകപ്പെടുതിയാൽ അയാള് ഞെട്ടി പോകും. കാരണം അയാൾക്ക് ആവശ്യമുള്ള ഒന്നും അവിടെ കാണില്ല. അഥവാ അയാള് അവിടെ ഉള്ള എന്തെങ്കിലും വാങ്ങണം എന്ന് തീരുമാനിച്ചാൽ നമുക്ക് ആ വസ്തുവിനെ കുറിച്ച് അയാളെ പറഞ്ഞു പഠിപ്പിക്കേണ്ടി വരും. അത് തന്നെ ആണ് പരസ്യങ്ങളും ചെയ്യുന്നത്. ഒരു തരത്തിൽ നമ്മളും അയാളും തമ്മിൽ വലിയ വ്യത്യാസമില്ല. അയാള് പലതും അറിയുന്നില്ല, നമ്മൾ പലതും അറിയുന്നു എന്ന് മാത്രം. അയാളെ പോലെ നമ്മളും അവിടെ ഉള്ള പലതും വെറുതെ വാങ്ങി പോകുന്നത് മാത്രമാണ്. അവ ഇല്ലെങ്കിൽ പോലും നമ്മുടെ ജീവിതം സുഗമമായി ഒഴുകി കൊണ്ടിരിക്കും.

No comments:
Post a Comment