1.
പണ്ട് കണ്ട ഒരു മിമിക്രി ആണ് ഇപ്പോൾ ഓർമ്മ വരുന്നത്. ക്ഷമക്ക് ഒന്നാം സമ്മാനം കിട്ടിയ ഒരാളുടെ ക്ഷമ പരീക്ഷിക്കാൻ വേണ്ടി, ഒരാള് പല പല വൃത്തി കെട്ട ചോദ്യങ്ങളും ചോദിക്കുന്നു. അതിനൊക്കെ നമ്മുടെ ക്ഷമക്കാരൻ ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്നു. അങ്ങനെ ചോദ്യങ്ങൾ കൂടി വന്നപ്പോൾ ഒരു പ്രത്യേക ഘട്ടത്തിൽ നമ്മുടെ ക്ഷമക്കാരന്റെ ക്ഷമ നഷ്ടപ്പെട്ടു അയാള് ചോദ്യ കർത്താവിനെ പൊതിരെ തെറി വിളിക്കുന്നു.
ചിരിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ചിന്തിപ്പിക്കേണ്ട
വിഷയം ആണ് ഇത്. നമ്മള് പലരും മുഖം മൂടി അണിഞ്ഞിരിക്കയാൽ, നമ്മുടെ യഥാർത്ഥ മുഖം എന്തെന്ന് നമ്മളാരും അറിയുന്നില്ല. കാണുന്നില്ല. നിങ്ങൾ നമ്മുടെ യഥാർത്ഥ മുഖം നിങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കാൻ പാകത്തിലുള്ള ചോദ്യങ്ങൾ ഒന്നും നിങ്ങൾ നമ്മോടു ചോദിക്കുന്നില്ല. അത്രയും കാലം നാം നിങ്ങളുടെ മുന്നിൽ മാന്യനാണ്. മഹാനാണ്. അനുകരണ യോഗ്യനായ മനുഷ്യനാണ്. പക്ഷെ എന്നെങ്കിലും ഒരിക്കൽ ചോദ്യ കർത്താവായ നിങ്ങൾ ആ പരിധി കടക്കുന്നുവോ, ആ നേരം എന്റെ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നു. സ്ത്രീകളെ മുഴുവൻ 'അമ്മ എന്ന് അഭിസംബോധന ചെയ്ത ഞാൻ ലഹളക്കിടയിൽ എന്റെ സഹോദരിയെ പീഡിപ്പിക്കുന്നു. അഴിമതിയെ നഖ ശിഖാന്തം എതിർത്ത ഞാൻ അതിനുള്ള സാഹചര്യം വന്നപ്പോൾ അതിൽ മുങ്ങി കുളിക്കുന്നു.
പുറം മോടിയിൽ വിശ്വസിക്കാതിരിക്കുക. നിങ്ങൾ ആരാണ് എന്ന് നിങ്ങൾ പോലും അറിയുന്നത് ചില ആത്യന്തിക പരിതഃസ്ഥിതികളിൽ നിങ്ങൾ എടുത്തു എറിയപ്പെടുമ്പോൾ മാത്രമാണ്.
2.
എന്താ ബാലാട്ടാ നിങ്ങള് വീട്ടിന്റെ മുന്നിൽ കുപ്പായം ഇടാത്ത ഒരു പെണ്ണിന്റെ ഫോട്ടോ വച്ചതു.
നഗ്നതയിൽ അഭിരമിക്കുന്നവൻ അവിടെ തന്നെ നിന്നാൽ മതി. അവൻ അകത്തോട്ടു കയറേണ്ട എന്ന് വിചാരിച്ചിട്ടാ.
എന്നാൽ രണ്ട് കുപ്പി ബ്രാണ്ടി കൂടെ അവിടെ വച്ച് കൂടായിരുന്നോ.
അതെന്തിനാ.
മദ്യത്തിൽ അഭിരമിക്കുന്നവൻ അവിടെ തന്നെ നിന്നാൽ മതി, അകത്തേക്ക് കയറേണ്ട എന്നത് കൊണ്ട്. നിങ്ങള് മദ്യപാനികളെ തീരെ വെറുക്കുന്നവൻ അല്ലെ.
3.
ഒരു പരിധിവരെ കാഴ്ചയുടെ ആഹ്ലാദം നശിപ്പിച്ചത് കാമറ ആണ്. കാമറ കണ്ട് പിടിക്കുന്നതിനു മുൻപ് മനുഷ്യൻ എല്ലാം കാണുകയായിരുന്നു. അവനു വേറെ വഴിയില്ലായിരുന്നു . അവൻ എല്ലാം കൺ കുളിർക്കെ കണ്ടു. കാമറ വന്നതോടെ അവൻ തന്റെ കണ്ണ് കൊണ്ട് കാണുന്നത് ഒരു പരിധി വരെ നിർത്തി. ത്രിമാന വസ്തുവിനെ ദ്വിമാനമായി പരിവർത്തന പ്പെടുത്തി കാണുന്നതിൽ അവൻ ആഹ്ലാദം കണ്ടെത്തി. കാഴ്ച ഇനി അങ്ങോട്ട് കാഴ്ച അല്ലാതായി തീർന്നു. ദൃശ്യങ്ങൾ അവന്റെ പുസ്തകത്തിലെ ദ്വിമാന ചിത്രങ്ങൾ എന്ന സ്വത്തുക്കൾ ആയി പരിവർത്തനം ചെയ്യപ്പെട്ടു. നമ്മൾ പ്രകൃതിയെ പിടിച്ചെടുത്തു സ്വന്തം ആക്കി . ഇംഗ്ളീഷിൽ നാം പറയുന്നതും
captured photo എന്ന് തന്നെ അല്ലെ.
4
ഒരു കമ്മ്യൂണിസ്റ്റ്കാരൻ, കമ്മ്യൂണിസ്റ്റ് തത്വ ചിന്തകളിൽ നിന്ന് അകന്നു പോകുന്നതിനോട് മാത്രമേ നമുക്ക് പ്രതിഷേധമുള്ളൂ. ഒരു മത വിശ്വാസി അവന്റെ മത തത്വ ചിന്തകളിൽ നിന്ന് പണ്ടെ അകന്നു പോയി എന്നുള്ള കാര്യം ആരും പരിഗണിക്കുന്നു കൂടി ഇല്ല. മതങ്ങൾ പരാജയ പ്പെട്ടു പോയതിൽ നമ്മൾ വ്യാകുല പ്പെടുന്നില്ല എന്നും, പക്ഷെ കമ്മ്യൂണിസം പരാജയപ്പെടുന്നത് നമുക്ക് സഹിക്കാൻ കഴിയുന്നില്ല എന്നുമല്ലേ അതിന്റെ അർഥം
5
നിങ്ങള് അമ്പലങ്ങളിലെ ശയനം പ്രദർശനം കണ്ടിട്ടുണ്ടോ. കൊടുങ്ങല്ലൂർ ഭരണി കണ്ടിട്ടുണ്ടോ. തെയ്യങ്ങൾ ഉറഞ്ഞു തുള്ളുന്നത് കണ്ടിട്ടുണ്ടോ
ഇനി നിങ്ങൾ പ്രാർത്ഥനാ ചികിത്സ കണ്ട് നോക്കൂ
6
happy
onam
നേരിട്ട് ചോദിച്ചാൽ ഞാൻ തരുമായിരുന്നല്ലോ
അതിനു നീ ഇത്ര മാത്രം ചെറുതാകേണ്ട കാര്യമുണ്ടായിരുന്നോ.
7
എടാ ചാത്തൂ നീ എന്താ അവിടെ കംപ്യൂട്ടറിനു മുന്നിൽ ചെയ്തു കൊണ്ടിരിക്കുന്നത്.
ഞാൻ ഇന്നത്തേക്ക് വേണ്ട മീൻ ഡൌൺ ലോഡ് ചെയ്യുകയാ
8
ആചാരങ്ങൾ ഇല്ലാതാകുന്നില്ല. മാറുക മാത്രമേ ചെയ്യുന്നുള്ളൂ. നമ്മളുടെ ചെറുപ്പ കാലത്തു, ആൺ കുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ എത്രയോ പെൺ കുട്ടികൾക്ക് അടി കൊണ്ടിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. ഇന്ന് അങ്ങനെ ചെയ്താൽ എനിക്ക് എന്റെ മകളെ അടിക്കാൻ പറ്റുമോ. അന്ന് ആരെയെങ്കിലും ചുംബിക്കുന്നതിലും വലിയ പാപം തന്തക്കു പിറക്കാത്ത കുട്ടി ആയിരുന്നു എന്ന് അറിയാമല്ലോ. പക്ഷെ ഇന്ന് ആർട്ടിഫിഷ്യൽ ഇൻ സെമിനേഷനിലൂടെ നാം അത് ഒരു രീതി ആയി വളർത്തി എടുത്തിരിക്കുന്നു. നിങ്ങള്ക്ക് അതിനെ എതിർക്കാൻ പറ്റുമോ. ഇതൊക്കെ ആദ്യം കേൾക്കുമ്പോൾ ഉള്ള ഞെട്ടൽ കുറെ കഴിയുമ്പോൾ ഇല്ലാതാകും. കുപ്പായം ഇടാതെ നടക്കുന്നതിനെ അറപ്പോടെ നോക്കുന്ന ഒരു മനുഷ്യന് , തന്റെ ഭാര്യ, ഓപ്പറേഷൻ സമയത്തു ഡോക്ടറുടെ മുന്നിൽ നഗ്നയായി കിടക്കുന്നതിനെ എതിർക്കാൻ പറ്റുമോ. പക്ഷെ അത് കൊണ്ട് ഓപ്പറേഷൻ വേണ്ട എന്ന് വെക്കുന്നവരെയും ഇന്ന് കാണാം
9
പാഷൻ ഓഫ് ജോൺ ഓഫ് ആർക്, വിച്ചസ് ഹാമർ എന്നീ സിനിമകൾ കണ്ടപ്പോൾ തോന്നിയത്, എതിരാളികളെ ഒതുക്കാൻ, രാക്ഷസൻ എന്ന പേര് പോലെ ദുര്മന്ത്രവാദിനി എന്ന പേരും ഉപയോഗിക്കാമെന്നാണ്. ടോർച്ചർ അന്നത്തെ ഒരു രീതി ആയിരുന്നു. അടിച്ചു പറയിക്കുക എന്ന രീതി. ആദ്യം അവൾ സത്യം പറയുമ്പോൾ, പീഡനക്കാരൻ പറയുന്നത് ഇങ്ങനെ ആണ്. 'ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് അവളല്ല. അവളിൽ കുട്ടി കൊള്ളുന്ന പിശാചാണ്. അത് വിശ്വസിക്കരുത്. കൂടുതൽ താഡിച്ചു കൊണ്ട് അവളുടെ ഉള്ളിൽ കുടി കൊള്ളുന്ന പിശാചിനെ കൊണ്ട് സത്യം പറയിക്കണം എന്ന്. താഡനം ഏറ്റു തളർന്ന സ്ത്രീ ഒടുവിൽ പറയുന്നു, തന്നെ പിശാച് ബാധിച്ചു എന്നുള്ളത് സത്യം തന്നെ എന്ന്. തീയിൽ ചുട്ടു കൊല്ലുക എന്നുള്ളതായിരുന്നു അന്നത്തെ രീതി. (സിനിമയിൽ കണ്ടത്)
10
ദൈവത്തിന്റെ കഴിവുകളിൽ വിശ്വാസം ഇല്ലാത്തവൻ എന്തിനാണ് അമ്പലത്തിൽ പോകുന്നത്.
ദൈവത്തിന്റെ കഴിവുകളിൽ വിശ്വാസം ഉള്ളവൻ എന്തിനാണ് അമ്പലത്തിൽ പോകുന്നത്.
No comments:
Post a Comment