1. എല്ലാവരും തന്നിലെ തെറ്റ് വച്ച് കൊണ്ട് മറ്റുള്ളവരിലെ തെറ്റ് ചൂണ്ടി കാണിച്ചു കൊണ്ടേ ഇരിക്കണം. താൻ നന്നായില്ലെങ്കിലും, മറ്റുള്ളവര് നന്നാകും എന്നുള്ള ഒരു ഗുണം എങ്കിലും അതിൽ ഉണ്ട്. എല്ലാവരും അങ്ങനെ ആയാൽ ഞാനും നന്നായി പോകും . ഇനി അതിൽ നിങ്ങള്ക്ക് കുറ്റബോധം തോന്നുന്നു എങ്കിൽ, തന്നെ നോക്കി തന്നിലെ കുറ്റം ചൂണ്ടി കാണിച്ചു തന്നെ തന്നെ തെറി വിളിച്ചു കൊണ്ട്പരിപാടി ആരംഭിക്കുക
2.ഞാൻ അടങ്ങുന്ന ഒരു കൂട്ടം, നീ അടങ്ങുന്ന ഒരു കൂട്ടത്തിൽ നിന്ന് പല രീതിയിലും വ്യത്യാസപ്പെട്ടു കിടക്കും. അത് ഒരു കൂട്ടം ആകണം എന്നു തന്നെ ഇല്ല. വ്യക്തികള് പോലും അങ്ങനെ ആണ്. അത് നാം ഒരു തിന്മയായി കണക്കാക്കുന്നതിൽ വലിയ അർത്ഥമില്ല. പക്ഷെ എന്റെ കൂട്ടം നിന്നിൽ നിന്ന് എത്രയോ ഉയരത്തിൽ ആണ് എന്നുള്ള ധാർഷ്ട്യം ഉത്ഭവിക്കുമ്പോൾ അതിൽ തിന്മ കടന്നു കൂടുന്നു. ജാതികൾ അല്ല തിന്മ. ജാതികളിലെ ഉച്ച നീചത്വം ആണ്. ഒരാള് കറുത്തവൻ ആകുന്നതു തിന്മ അല്ല. പക്ഷെ നിന്റെ കറുപ്പ്, എന്റെ വെളുപ്പിനേക്കാൾ നീചമാണ് എന്നു വിചാരിക്കുന്നതാണ് തിന്മ.
3. ഞാൻ എന്റെ എതിരാളിയുടെ അഴിമതി കണ്ടെത്തി അവനെ ശിക്ഷിച്ചാൽ മാത്രം നാട് പകുതി നന്നായി. ഇനി എനിക്ക് ശേഷം വരുന്ന എന്റെ എതിരാളി എന്റെ അഴിമതി കണ്ടെത്തി എന്നെ ശിക്ഷിച്ചാൽ നാട് നൂറു ശതമാനം നന്നായി. എന്താ അത് പോരെ.
4. വധ ശിക്ഷയെ എതിർക്കുന്നവർ എത്രയോ. അവരെയും എതിർക്കുന്നവർ അതിലും എത്രയോ. പക്ഷെ ഈ രണ്ടാമത് പറഞ്ഞവർ ആരും, നാട്ടില് നടക്കുന്ന ലക്ഷക്കണിക്കിന് കൊലയ്ക്കു ഉത്തരവാദികൾ ആയവര് ഭൂരി ഭാഗവും വധ ശിക്ഷക്ക് വിധിക്കപ്പെടുന്നില്ല എന്നുള്ള കാര്യം അറിയുന്നില്ല എന്നു തോന്നുന്നു. ഇവിടെ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഓരോ ആളുടെയും കുടുംബ പാശ്ചാത്തലം നാം അന്വേഷിച്ചു നോക്കുക എങ്കിലും ചെയ്യേണ്ടതാണ്.
5.

No comments:
Post a Comment