ഞാൻ മുൻപ് എഴുതിയ ഒരു പോസ്റ്റിന്റെ തുടർച്ചയാണ് ഇത്. വർത്തമാന കാലത്തു മോണോഗാമി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ആയിരുന്നു ആ പോസ്റ്റിലെ വിഷയം. മോണോഗാമിയുടെ തകർച്ച പാശ്ചാത്യ രാജ്യങ്ങളിൽ വളരെ പ്രകടമാണ് എന്നും, ഇന്ത്യയിൽ അതിന്റെ ലാഞ്ചനകൾ കണ്ടിട്ടു നാളുകൾ ഏറെ ആയി എന്നും ഞാൻ അവിടെ എഴുതിയിരുന്നു. അടിക്കടിയുള്ള വിവാഹ മോചനങ്ങൾ, വ്യക്തി പരാജയങ്ങൾ എന്നതിൽ ഉപരി ഒരു വ്യവസ്ഥയുടെ തകർച്ചയുടെ സൂചനയാണ് എന്നും ഞാൻ അവിടെ എഴുതിയതായി ഓർക്കുന്നു . എന്റെ സുഹൃത്തായ ബാലാട്ടൻ ഒരിക്കൽ എന്നോട് പറഞ്ഞു. വിവാഹം, വിവാഹ മോചനം, വീണ്ടും വിവാഹം, വീണ്ടും വിവാഹ മോചനം എന്ന രീതി അതിരു കടക്കുമ്പോൾ, വിവാഹവും വേശ്യാവൃത്തിയും തമ്മിലുള്ള അതിർവരമ്പ് നേർത്തു വരും എന്ന് . (വിവാഹം നിയമാനുസൃതമായ വേശ്യാവൃത്തിയാണ് എന്ന് പറഞ്ഞവരും ഉണ്ട്). വളരെ വ്യാപകമായില്ല എങ്കിലും നമ്മുടെ സമൂഹവും അത്തരം ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതൽ ആത്മാർത്ഥതയോടെ ഇത്തരം പ്രശ്നങ്ങളെ നോക്കി കാണണമെന്ന് അഭിപ്രായമുള്ളവർ ഇന്ന് വർധിച്ചു വരികയാണ്.
സ്വത്തു വ്യവസ്ഥയിൽ പിതൃത്വം സംശയ ലേശമെന്ന്യേ തീരുമാനിക്കണം എന്ന പുരുഷ ചിന്തയെ തുടർന്ന് ചാരിത്ര്യവും, അതിനെ തുടർന്ന് മോണോഗാമിയെന്ന ഏക ഭാര്യാ ഭർതൃ രീതിയും ഉയർന്നു വന്നു എന്ന് ഞാൻ ഒരിടത്തു എഴുതിയപ്പോൾ, അതിനു ഒരാൾ എഴുതിയ വളരെ ഏറെ പ്രസക്തമായ ഒരു അഭിപ്രായം ഇതായിരുന്നു. പുരുഷന് തന്റെ പിതൃത്വം സംശയ ലേശമെന്ന്യേ തീരുമാനിക്കാനുള്ള കാലങ്ങൾ ഇന്ന് വളരെ തുച്ഛമാണ്. ദാമ്പത്യത്തിന്റെ ആദ്യ നാളുകളിൽ മാത്രമാണ് ഇന്ന് പുനഃസൃഷ്ടി ഉണ്ടാകുന്നത്. അതിനു ശേഷം കുട്ടികളുടെ ഉത്പാദനം ദമ്പതികൾ നിർത്തി വെക്കുകയാണ്. അതായത് വെറും ഒരു ആസ്വാദനം എന്ന നിലയിൽ മാത്രം അതിനു ശേഷം ലൈംഗികത തുടരുകയാണ്. ഇവിടെ ഇനി അങ്ങോട്ട് പിതൃത്വം തെളിയിക്കേണ്ട ആവശ്യമില്ല. അത്തരം ഒരു പരിത സ്ഥിതി മോണോഗാമിക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം.. വളരെ പ്രസക്തമായ ഒരു ചോദ്യമാണ് ഇത്. അത്തരത്തിലുള്ള ഒരു പരിതസ്ഥിതിയിൽ മോണോഗാമിയുടെ ഭാവി എന്തായിരിക്കും എന്ന് നാം ചിന്തിക്കേണ്ടതാണ്. ആസ്വാദനത്തിനു മാത്രമുള്ള ഒരു വേദി ആയി നില നിൽക്കുന്ന ഒരു വ്യവസ്ഥയെ , മനുഷ്യൻ കൂടുതൽ ആസ്വാദ്യകരമാക്കാൻ ശ്രമിക്കുമെന്ന് ഒരിക്കൽ ബാലാട്ടൻ പറഞ്ഞത് ഓർക്കുന്നു
മധ്യവയസ്കരായ രണ്ട് പേര് വിവാഹ മോചനം നടത്തുന്നു. അവർ രണ്ട് പേരും പുനർവിവാഹിതരാകുകയും ചെയ്യന്നു. ഒന്നാമത്തെ ആൾ മറ്റേ ആളുടെയും, രണ്ടാമത്തെ ആൾ, ആദ്യത്തെ ആളുടെയും , വിവാഹ മോചനം ചെയ്ത ഭാര്യമാരെ ആണ് വിവാഹം കഴിക്കുന്നത് എങ്കിൽ നാമതിനെ സമൂഹ സമ്മതത്തോടു കൂടിയ വൈഫ് സ്വാപ്പിങ് എന്ന് വിളിക്കുന്നു. ഇതിൽ നിന്ന് രജിസ്റ്റർ ആപ്പീസിനെ ഒഴിവാക്കിയാൽ പിന്നെ അത് സാദാ വൈഫ് സ്വാപ്പിങ് ആയി. അതായത് ഇന്നത്തെ വിവാഹ രീതിയിൽ നിന്ന് , വൈഫ് സ്വാപ്പിങ് എന്ന രീതിയിലേക്ക് എളുപ്പം നടന്നെത്താൻ പറ്റുമെന്ന് ചുരുക്കം. എന്റെ പോസ്റ്റിനു നേരെ വളരെ കൃത്യമായ ഒരു അഭിപ്രായം പറഞ്ഞ ആൾക്ക് എന്റെ ഈ മറുപടി ഇഷ്ടപ്പെടുമെന്നു ഞാൻ കരുതുന്നു. ഇന്നത്തെ രീതിയിൽ നാം അത്ര ദൂരെ അല്ലാത്ത ഭാവിയിൽ അത് ജീവിത രീതി ആക്കുക തന്നെ ചെയ്യും. കാരണം ആസ്വാദനം മാത്രം ഉദ്ദേശ്യമായിട്ടുള്ള ഒരു സ്ഥാപനത്തെ നാം കൂടുതൽ ആസ്വാദ്യമാക്കാൻ ശ്രമിക്കുമെന്ന് ബാലാട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. ദാമ്പത്യം ഒരു വശത്തു നിന്ന് അഭിമുഖീകരിക്കുന്ന വിരസതയിൽ നിന്ന് മോചനം നേടാൻ ഭാവി മനുഷ്യൻ ഈ വഴിയിലൂടെ നടക്കുക തന്നെ ചെയ്യും. അതിൽ നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന് അവനു തോന്നിയെങ്കിൽ പ്രത്യേകിച്ചും. നാം ശ്രദ്ധിക്കാത്ത മറ്റൊരു രീതിയിൽ അത് മോണോഗാമി എന്ന സ്ഥാപനത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്. കാരണം, മോണോഗാമിയെന്ന തകർന്നു കൊണ്ടിരിക്കുന്ന വ്യവസ്ഥയെ അതിന്റെ തകർച്ചയിൽ നിന്ന് താൽക്കാലികമായി രക്ഷിക്കാൻ ഈ രീതി സഹായകമാകും. കാലാകാലങ്ങളായി സ്ഥിതി ചെയ്ത വ്യവസ്ഥിതി തകർന്നു പോകാതിരിക്കാൻ സമൂഹം വലിയ വിട്ടു വീഴ്ചകൾ ചെയ്യും. മതങ്ങൾ അതിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് പോലും വ്യതിചലിച്ചു ജനങൾക്ക് ആസ്വാദ്യമായ രീതിയിൽ അതിന്റെ മാറ്റി എടുക്കുന്നത് നാം കാണുന്നതാണ് . എന്തിനു വേണ്ടി. നില നിന്ന് പോകാൻ വേണ്ടി മാത്രം.

No comments:
Post a Comment