ഞാൻ ഒരു പൂച്ച പ്രേമിയാണെന്നും, എന്റെ പറമ്പിൽ ഇരുപതോളം പൂച്ചകൾ ഉണ്ടെന്നും, അവയ്‌ക്കൊക്കെ ആവശ്യത്തിന് മീനും ചോറും സപ്ലൈ ചെയുന്നത് ഞാനാണ് എന്നും ഇവിടെ ഉള്ള പലർക്കും അറിയാം. ആ അറിവിൽ മുങ്ങി കുളിച്ച നാട്ടുകാരായ ചില ഫേസ് ബുക്ക് സുഹൃത്തുക്കൾ പൂച്ചകളെ എന്റെ പറമ്പിൽ കൊണ്ട് പോയി വിടുന്നത് ഒരു ശീലമാക്കി എന്നും എനിക്കും അറിയാം. കഴിഞ്ഞ ആഴ്ച തന്നെ അശരണരായ ചില മാർജാര കുരുന്നുകൾ എന്നെ നോക്കി കരഞ്ഞപ്പോൾ, ഇത് എന്റെ സുഹൃത്തുക്കളിൽ ആരോ ചെയ്തു വച്ച വേലയാണ് എന്ന് ഞാൻ മനസ്സിലാക്കുകയും ചെയ്തിരുന്നു. പൂച്ചകൾ പൊതുവെ നായകളെ പോലെ ഡീസന്റ്റ് അല്ല. ഒരു എല്ലിൻ കഷ്ണം സൂക്ഷിക്കാൻ നായയെ ഏൽപ്പിച്ചാൽ അത് യജമാനൻ വരുന്നത് വരെ അതിനെ പൊന്നുപോലെ കാത്തു കൊള്ളും. നേരെ മറിച്ച് ഒരു പ്ളേറ്റ് മത്തിക്ക് നിങ്ങൾ ഒരു പൂച്ചയെ കാവൽ ഇരുത്തി നോക്കൂ. നിങ്ങൾ വരുമ്പോഴേക്കും അത് നിങ്ങളുടെ മത്തിയും തിന്നു വീട്ടിലെ പാത്രത്തിൽ മൂടി വച്ച പൊരിച്ച ഉണ്ടെങ്കിൽ അതും കമഴ്ത്തിയിട്ടു തിന്നു സ്ഥലം വിട്ടിരിക്കും. ആകയാൽ, എന്ത് മാത്രം സ്നേഹം ഉണ്ടായാലും ഞാൻ മാർജാര വർഗത്തെ വീട്ടിൽ കയറ്റില്ല. അവർക്കു താമസിക്കാൻ, ഇവിടെ മൂന്ന് കൂടകൾ പുറത്തുള്ളത് കൊണ്ട് അവരെ ഗൃഹത്തിൽ വസിപ്പിക്കേണ്ട കാര്യത്തെ കുറിച്ച് ഞാൻ ചിന്തിക്കാറേ ഇല്ല. എന്നാലും അവരിൽ ചിലർക്ക് അത്യന്തം വാശിയാണ്. ഒരിക്കലെങ്കിലും വീട്ടിൽ കയറി, ഇതുവരെ തന്നെ കയറ്റാത്തതിന്റെ പ്രതികാരമായി കിടക്കയിൽ തൂറി വച്ചിട്ടേ പോകൂ എന്ന വാശി . അതും പോരാഞ്ഞു ചാൻസ് കിട്ടിയാൽ, അഥവാ കണ്ണ് തെറ്റിയാൽ അടുക്കളയിൽ കയറി വല്ലതും മോഷ്ടിച്ചിട്ടേ പോകൂ എന്ന ശാഠ്യം. എന്റെ ഭാര്യ പറയുന്നത് പോലെ പൂച്ചയുടെ ബാക്കി തിന്നാൻ വിധിക്കപ്പെട്ട ജീവിതം.
ഇത്രയും പറഞ്ഞത് കൊണ്ട് ഞാൻ ഇവിടെ ഉള്ള പൂച്ചകളെ ഞാൻ തല്ലി ഓടിച്ചു കളയും എന്നൊന്നും സുഹൃത്തുക്കൾ വിചാരിച്ചു കളയരുത്. പൂച്ചകൾ പറമ്പിലും , ഞാൻ വീട്ടിലും ആയി ഇനിയും കഴിഞ്ഞു കൂടും. പക്ഷെ മിസ്റ്റർ മണ്ടോടിയെ വീട്ടിൽ പോയി കാണണം എന്ന് ആഗ്രഹിക്കുന്ന ചില ഫേസ് ബുക്ക് ജീവികൾ ഇവിടെ ഉണ്ട് എന്ന് എനിക്കറിയാം. അവർക്കു വേണ്ടിയുള്ള ഒരു താക്കീതു കൂടി ആണ് ഈ കുറിപ്പ്. കാരണം അവർ എന്റെ വീട്ടിൽ വന്നു വല്ലതും കഴിക്കുകയാണ് എങ്കിൽ, മിക്കാവാറും അത് ഈ പറമ്പിലെ ഏതെങ്കിലും പൂച്ചകൾ കഴിച്ചതിന്റെ ബാക്കിയാവാൻ സാധ്യത ഏറെ ആണ്. പൂച്ചകളുടെ ഉമിനീര് വീണ ഭക്ഷണം കഴിച്ചാൽ , റാബീസ് പോലെ ഉള്ള മാരക രോഗങ്ങൾ വരുമെന്ന് നിങ്ങൾക്കേ ഏവർക്കും അറിയാം. അത് കൊണ്ട് സ്വന്തം ആരോഗ്യം മുൻ നിർത്തി, വീട്ടിൽ വന്നു കയറുമ്പോൾ, തന്നെ ഞാൻ ചായയോ മറ്റോ പുറത്തു ഒരു വീട്ടിൽ നിന്നും കഴിക്കാറില്ല എന്ന് പ്രഖ്യാപിച്ചാൽ നിങ്ങള്ക്ക് നല്ലതു.

No comments:
Post a Comment