ബ്രൂസ്ലി ആക്രമിക്കുമ്പോൾ ഒരു വലിയ കരച്ചിൽ കേൾക്കാം . കേൾക്കുമ്പോൾ വിചാരിക്കും ആരുടെയോ അടികൊണ്ട് ബ്രൂസ്ലി കരയുകയാണ് എന്ന്. പക്ഷെ സംഭവം നേരെ തിരിച്ചായിരിക്കും. അപ്പുറത്തു എതിരാളി നിലത്തു വീണു പുളയുന്നുണ്ടാകും. പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ഒരാൾ അയ്യോ എന്ന് കരയുന്നതു കേട്ടാൽ അത് ചിലപ്പോഴെങ്കിലും അവർ അപകടത്തിൽ പെട്ട് എന്നല്ല വെളിവാക്കുന്നത്. മറിച്ചു എതിരാളി വീണു എന്നായിരിക്കും. പണ്ട് സ്പെയിൻ കാരൻ അമേരിക്കയിൽ കയറി കൂടിയപ്പോൾ നമ്മൾ ഈ സ്‌പെയിൻ കാരന്റെ കരച്ചിൽ പലപ്പോഴായി കേട്ടതാണ്. അന്ന് ആ കരച്ചിൽ കേട്ട പലരും വിചാരിച്ചു, അമേരിക്കയിലെ ആദിവാസികൾ ആയ ചുവന്ന ഇന്ത്യക്കാർ ഈ സ്പെയിൻ കാരനെ അമ്പെയ്തു വീഴ്ത്തി കൊന്നു തിന്നു എന്ന്. കുറെ കാലം അതായിരുന്നു ഇവിടത്തെ കഥ. കുറെ കഴിഞ്ഞപ്പോഴാണ് നാം അറിഞ്ഞത്, നിലവിളിച്ചവൻ ആ നാട് കയ്യേറി എന്നും, അമ്പെയ്ത ആക്രമണകാരി ഏകദേശം ഇല്ലാതായി എന്നും . പണ്ട് ബാലാട്ടൻ ഒരു കഥ പറഞ്ഞിട്ടുണ്ട് . ഒരു പറമ്പത്തു കയറി കുറെ പാവങ്ങള് തേങ്ങാ ഇട്ടപ്പോൾ , നാട്ടിലെ ഗുണ്ടകൾ അവരെ തല്ലി ശരിയാക്കി. തല്ലു കൊണ്ടവർ പേടിച്ചു ഓടി പോയി. തല്ലിയവർ തങ്ങളുടെ ഭാഗം കൂടുതൽ സുരക്ഷിതമാക്കാൻ വേണ്ടി ആശുപത്രിയിൽ പോയി കിടന്നു. പക്ഷെ ഗതികേടിനു തല്ലു കൊണ്ട ഒരുവൻ ചത്തുപോയി. പോലീസുകാർക്ക് കൊന്നവനെ തേടി അധികം നടക്കേണ്ടി വന്നില്ല . കാരണം അവരൊക്കെ കിടക്കുകയായിരുന്നല്ലോ
No comments:
Post a Comment