അക്ബർ ചക്രവർത്തിയെ കുറിച്ച് പണ്ട് കേട്ട ഒരു കഥയാണ്. തണുത്തുറഞ്ഞ വെള്ളത്തിൽ എത്ര നേരം കഴുത്തോളം മുങ്ങി നിൽക്കാൻ ആവുമെന്നതിനു ചക്രവർത്തി ഒരു മത്സരം നടത്തി. ദിവസങ്ങളോളം മുങ്ങി നിന്ന് ചക്രവർത്തിയെ അത്ഭുതപ്പെടുത്തിയ ആളോട് ചക്രവർത്തി ചോദിച്ചു നിനക്ക് ഇതെങ്ങനെ സാധിച്ചു എന്ന്. അപ്പോൾ അയാൾ പറഞ്ഞു, അങ്ങ് ദൂരെ ഉള്ള ഒരു മന്ദിരത്തിൽ സദാ ജ്വലിച്ചു കൊണ്ടിരിക്കുന്ന ആ നെയ് ദീപത്തിലെ ചൂട് കിട്ടിയിട്ടാണ് താൻ അങ്ങനെ കിടന്നതു എന്ന്. മത്സരത്തിൽ വഞ്ചന കാണിച്ചു എന്ന് പറഞ്ഞു ചക്രവർത്തി അവനെ തൂക്കാൻ വിധിച്ചു. അടുത്തു ദിവസം രാവിലെ എഴുന്നേറ്റ ചക്രവർത്തി കണ്ടത്, രാജ കൊട്ടാര വളപ്പിൽ, തീകത്തിച്ചു വെള്ളം ചൂടാക്കുന്ന ബീര്ബലിനെ ആണ്. പത്തടിയോളം ഉയരത്തിൽ കെട്ടി തൂക്കിയ ചട്ടിയിലെ വെള്ളം ആണ് ബീർബൽ ചൂടാക്കി കൊണ്ടിരുന്നത്. തീ, ചട്ടിയുടെ അടുത്തു പോലും എത്താതെ എങ്ങനെ വെള്ളം ചൂടാകും എന്നും, ഇത്തരം മണ്ടത്തരങ്ങൾ കാണിക്കുന്ന നിന്നെ ആണോ ഞാൻ ഉപദേശകൻ ആയി വച്ചിട്ടുള്ളത് എന്നും രാജാവ് ചോദിച്ചപ്പോൾ ബീർബൽ പറഞ്ഞു, ഇതിലും വലിയ മണ്ടത്തരം കാണിക്കുന്ന രാജാവിന് മണ്ടനായ ഉപദേശകൻ മതി എന്ന്. രാജാവിന് കാര്യം മനസ്സിലാക്കുകയും, തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടവനെ കുറ്റ മുക്തനാക്കുകയും ചെയ്തു എന്ന് കഥ.
ഇപ്പോൾ ഈ കഥ ഓർക്കാൻ കാരണം ഒരു വെള്ള പൈപ്പിന് അടുത്തു വളരുന്ന ഈ ചീര ചെടിയാണ്. വെള്ളപൈപ്പ് മാത്രമല്ല ഈ ചീര ചെടിയും എന്റെ വീട്ടു മതിലിനു പുറത്തു സ്ഥിതി ചെയ്യുന്നു. രണ്ടും എത്രയോ കാലമായി ഞാൻ ശ്രദ്ധിക്കാത്തവ. പുറമ്പോക്കിൽ വളരുന്ന ഈ ചീര ചെടിക്കു ഒരിറ്റു വെള്ളം കിട്ടിയിട്ട് മാസങ്ങൾ എത്രയോ കഴിഞ്ഞു. ഇപ്പോഴും നിങ്ങൾ നോക്കുക. അതിന്റെ തലയെടുപ്പ് എന്തെന്ന്. ചിലപ്പോൾ അടുത്തുള്ള പൈപ്പിലൂടെ അനവരതം ഒഴുകുന്ന വെള്ളം അതിനു ജീവിക്കാൻ ആവേശം പകരുന്നതാവാം. പ്രപഞ്ചത്തിലെ ഓരോ അത്ഭുതങ്ങൾ. രാവിലെ ആറ്റു പുറം വയലിന് നടുവിൽ ഉള്ള റോഡിലൂടെ നടക്കാൻ ഇറങ്ങിയാൽ, അവിടെ ചീര ചെടികൾക്ക് വെള്ളം ഒഴിക്കുന്ന കർഷകരെ കാണാം. ഒരു സെന്ററിൽ വളരുന്ന ചീരക്ക് ഒരു ദിവസം എത്ര വെള്ളം വേണമെന്ന് ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു ഉദ്ദേശം നൂറു ലിറ്റർ എന്ന്

ചിത്രത്തിലെ ചീര ചെടിയെ ആരെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചോ എന്ന് അറിയില്ല. ശ്രദ്ധിച്ചിരുന്നു എങ്കിൽ നിങ്ങൾ മറ്റൊരു പ്രധാന കാര്യം കൂടെ അറിയുമായിരുന്നു. ആ ചീര ചെടിയിലെ ഒരു ഇലയിലും ഒരു കീടം പോലും കടിച്ചിട്ടില്ല എന്ന കാര്യം
***************
അടിയിൽ പടരുന്ന പാഴ്ച്ചെടി-
യെന്നോട് ചോദിച്ചു , നീയെന്നെ-
കുറിച്ചൊന്നും പറയാത്തതെന്തേ?
***************
അടിയിൽ പടരുന്ന പാഴ്ച്ചെടി-
യെന്നോട് ചോദിച്ചു , നീയെന്നെ-
കുറിച്ചൊന്നും പറയാത്തതെന്തേ?

No comments:
Post a Comment