ചാത്തു , മെന്റൽ ഡോക്ടർ ബാലന്റെ വീട്ടു പടിക്കൽ എത്തിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു. ഡോക്ടർ സ്ഥലത്തുണ്ടോ എന്ന് സംശയിച്ചു അവിടെ നിന്നപ്പോൾ, പൂന്തോട്ടത്തിൽ ഉണ്ടായിരുന്ന പരിചാരകൻ പറഞ്ഞു, ഡോക്ടർ അകത്തുണ്ട്. വേഗം കടന്നോളൂ എന്ന്. അകത്തു കടന്നപ്പോൾ ഡോക്ടർ എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചാത്തു കടന്നു വന്നത് അറിഞ്ഞു എങ്കിലും അദ്ദേഹത്തിന് അങ്ങനെ ഒരു ഭാവം ഇല്ലായിരുന്നു. ഡോക്ടറോട് ഒന്നും മിണ്ടാതെ, ചാത്തു അവിടെയുള്ള കസേരയിൽ പതിയെ ഇരുന്നു. അഞ്ചു മിനുട്ട് നേരത്തെ വായന കഴിഞ്ഞപ്പോൾ ബാലൻ ഡോക്ടർ പുസ്തകം മാറ്റിവച്ചു ചാത്തുവിനെ ചോദ്യ രൂപത്തിൽ നോക്കി. എന്തിനാണ് വന്നത് എന്ന അർത്ഥത്തിൽ ആണ് ഡോക്ടർ തന്നെ നോക്കുന്നത് എന്ന് ചാത്തുവിന് മനസ്സിലായി. അവൻ ഇങ്ങനെ പറഞ്ഞു.
താങ്കള് സ്വപ്നങ്ങൾ അപഗ്രഥിക്കും എന്ന് ഒരു ചങ്ങായി പറഞ്ഞു. അത് കൊണ്ട് വന്നതാണ്.
സ്വപ്‌നങ്ങൾ ഒക്കെ അപഗ്രഥിക്കും. പക്ഷെ കുറച്ചു നിലവാരമുള്ള സ്വപ്നം ആയിരിക്കണം. ബസ് സ്റ്റാൻഡിൽ വച്ച് ഒരു പെണ്ണിന്റെ കയ്യിൽ നിന്ന് അടി കൊണ്ട് എന്ന തരത്തിലുള്ള സ്വപ്‌നങ്ങൾ ആണെങ്കിൽ അത് സ്വപ്നമല്ല, വെറും ഭാവി പ്രവചനം മാത്രമാണ്. അത്തരം സ്വപ്നങ്ങളെ ഞാൻ അപഗ്രഥിക്കാറില്ല.
ഇത് അങ്ങനെ ഉള്ള സ്വപ്നം അല്ല ഡോക്ടർ. ഒരു ഭീകര സ്വപ്നം ആണ്.
അപ്പോൾ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു എന്ന് അർഥം. മുഴുമിപ്പിക്കാത്ത സ്വപ്നം . പറഞ്ഞോളൂ.
മുഴുമിപ്പിക്കാത്ത സ്വപ്നം അല്ല. ഞാൻ ഫുൾ കണ്ട്. സ്വപ്നം ഇങ്ങനെ ആണ്. ഞാൻ അടുക്കളയിൽ നിന്ന് പുറത്തേക്കു നോക്കുമ്പോൾ ഭാര്യ വസ്ത്രം അലക്കുകയായിരുന്നു. പെട്ടന്നാണ് ഞാൻ ഞെട്ടിക്കുന്ന ഒരു കാര്യം കാണുന്നത്. അടുത്ത പറമ്പിന്റെ ഉയരമുള്ള മതിലിനു മുകളിൽ ഒരു നരി ഇരുന്നു കൊണ്ട് ഭാര്യയുടെ പ്രവർത്തി നോക്കി രസിക്കുന്നു. പെട്ടന്ന് നരി താഴേക്കു ചാടി ഭാര്യയെ കടിച്ചു തിന്നുന്നു. ഫുൾ ചോര. തല, കഴുത്തു, മുല, വയർ, കൈകാലുകൾ എന്നീ ഓർഡറിൽ നരി ഭാര്യയെ മുഴുവൻ തിന്നു തീർക്കുന്നു. കുറെ കഴിഞ്ഞു ഉണർന്നപ്പോൾ ഞാൻ ആകെ തളർന്നിരിക്കുകയായിരുന്നു. എന്താണ് ഡോക്ടർ ഇതിന്റെ അർഥം.
മിസ്റ്റർ ചാത്തൂ. വളരെ സിംപിൾ ആയ സ്വപ്നം ആണ് ഇത് . ഇത്തരം സ്വപ്‌നങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണാത്ത ഭർത്താക്കന്മാർ വിരളമായിരിക്കും. മനഃശാസ്ത്രജ്ഞർ ഇതിനെ വിഷ് ഫുൾഫിൽമെന്റ് എന്നാണ് പറയുക. അതായത് ഉണർന്നിരിക്കുമ്പോൾ സാധിക്കാത്തതു സ്വപ്നത്തിൽ പൂർത്തീകരിക്കുന്ന ടെക്നിക്. ഒരു ശത്രുവിനെ അടിക്കാൻ ധൈര്യമില്ലാത്തവൻ, അവനെ കൊല്ലുന്നത് സ്വപ്നം കാണുന്നത് പോലെ. പക്ഷെ സാധാരണയായി ഏതു ദുഷ്ടൻ ഭർത്താവും, ഇത്തരം സ്വപ്ങ്ങൾ മുഴുവൻ കാണാറില്ല. അതായത് മുഴുവൻ കണ്ടിരിക്കാൻ അവർക്കു ത്രാണി ഉണ്ടാകാറില്ല. ഞെട്ടി ഉണരും. പക്ഷെ ചാത്തുവിന്റെ കാര്യത്തിൽ അത് സംഭവിച്ചില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ചാത്തു സ്വപ്നം മുഴുവൻ ആസ്വദിക്കുകയായിരുന്നു. ഒരിക്കലും ഞെട്ടി ഉണരാൻ തോന്നിയില്ല. അപ്പോൾ ചാത്തുവിനെ സംബന്ധിച്ചു ഇത് ഭീകര സ്വപ്നമല്ല എന്ന് അർഥം. അപ്പോൾ എനിക്ക് ഇക്കാര്യത്തിൽ ചാത്തുവിനോട് കൂടുതൽ ഒന്നും പറയാനില്ല. പറയാനുള്ളത് ചാത്തുവിന്റെ ഭാര്യയോടാണ്. നാളെ അവരെയും കൂട്ടി ഇവിടെ വരിക.
അത് വേണ്ട ഡോക്ടർ. പറയാനുള്ളത് ഞാൻ തന്നെ അവളോട് പറയാം.
എന്നാല് ചാത്തു പോയി അവളോട് പറയുക. ജീവനിൽ കൊതിയുണ്ട് എങ്കിൽ വേഗം ഡൈവോഴ്സ് ചെയ്തു വീട്ടിലേക്കു രക്ഷപ്പെടാൻ.

No comments:
Post a Comment