അണ്ടിപ്പരിപ്പിനു ചോദിച്ചപ്പോൾ , നിരനിരയായി വച്ച പല കുപ്പികൾ ചൂണ്ടി കാണിച്ചു കൊണ്ട് പീടികക്കാരൻ ചോദിച്ചു ഏതാണ് വേണ്ടത് എന്ന്. അപ്പോൾ ഞാൻ ചോദിച്ചു ഇവ തമ്മിൽ എന്താണ് വ്യത്യാസം എന്ന്. വിലയിലും ഗുണത്തിലും വ്യത്യാസമുണ്ടെന്ന് മറുപടി കിട്ടി. അയാൾ തുടർന്നു
ആദ്യത്തെ കുപ്പിയിൽ ഉള്ളതിന് വില രണ്ടായിരം. ഗുണം മൂർദ്ധന്യം. ഈ ഗുണം എന്താണ് എന്ന് ചോദിച്ചാൽ, കാണുന്നത് തന്നെ മുഖ്യം. തിന്നുമ്പോൾ എല്ലാം ഏകദേശം ഒരു പോലെ ഇരിക്കും. 36 - 24 - 36 സൈസ് ഉള്ള സുന്ദരികളുടെ കാര്യം പോലെ തന്നെ. കുപ്പികൾ മാറുമ്പോൾ വിലയും ഷേപ്പും മാറും . അണ്ടിപ്പരിപ്പ് മാങ്ങയുടെ അണ്ടി പോലെ ആയേക്കാം. പക്ഷെ തിന്നു നോക്കൂ. ഒരു കുഴപ്പവും കാണില്ല. അപ്പോൾ നിങ്ങൾ ചോദിക്കും അങ്ങനെ ആണെങ്കിൽ അവസാനത്തെ കുപ്പിയിലുള്ള ഏറ്റവും വില കുറഞ്ഞത് വാങ്ങിയാൽ പോരെ എന്ന്. മിസ്റ്റർ മണ്ടോടി നിങ്ങൾ ഒരു കാര്യം ആലോചിക്കണം. ഇത് തിന്നുന്നതിനു മുൻപേ ആളുകളുടെ മുന്നിൽ പ്ളേറ്റുകൾ ആക്കി നിരത്തി വെക്കേണ്ടതാണ്. തിന്നുന്നതിനു മുൻപേ ഇതിന്റെ പ്രദർശനം നടക്കുന്നുണ്ട്. അപ്പോൾ അത് എങ്ങനെ എങ്കിലും ആയാൽ മതിയോ . ആകെ നോക്കേണ്ടത് ഇപ്പോൾ നിങ്ങളുടെ കീശയിൽ എത്ര പണമുണ്ട് എന്നുള്ളതാണ്.

thoughtful..
ReplyDelete