Saturday, 29 June 2019

വളർച്ചക്കുവേണ്ടിയുള്ള ചില ബാലോപദേശങ്ങൾ

ഒരിക്കൽ ബാലേട്ടനും അങ്ങേരുടെ ഒരു ബാങ്ക് സുഹൃത്തും ലോക കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കെ ബാങ്ക് സുഹൃത്ത് ബാങ്കിൽ അന്ന് നടന്ന ഒരു കാര്യം ബാലേട്ടനെ ഉണർത്തിച്ചു .  ബാങ്കിലെ ഏതോ ഒരു ഇടപാടുകാരൻ അതിനു മുൻപ് ഒരു ദിവസം ഭാര്യയെയും കൂട്ടിവന്നു തങ്ങൾക്കു അത്യാവശ്യമായി കാറ് കൃഷി നടത്തണം  എന്നും അത് കൊണ്ട് കഴിയുമെങ്കിൽ ഒരു കാർഷിക പണയ വായ്പ സംഘടിപ്പിച്ചു തരണം എന്നും പറഞ്ഞു .  പണമൊക്കെ വാങ്ങി അവര് സ്ഥലം വിട്ടു കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്  ബാലേട്ടന്റെ ചങ്ങായിയും ശുദ്ധമനസ്കനും ആയ ആ ബാങ്കൻ  മറ്റൊരു യാഥാർഥ്യം കേട്ട് ഞെട്ടി പോയത് .  ആ ദമ്പതികൾ അന്ന് നാല് ശതമാനം പലിശക്ക് തന്റെ ബാങ്കിൽ നിന്ന് വാങ്ങിയ പണം അന്നേരം തന്നെ അവര് കൊണ്ട് പോയി അടുത്തുള്ള ബാങ്കിൽ പത്തു ശതമാനം പലിശക്ക് സ്ഥിര നിക്ഷേപമായി ഇട്ടിരിക്കുന്നു .  അവൻ ആകെ ഡെസ്പായി ബാങ്കിൽ എത്തിയ ആ  ദിവസം  അവിടെ കണ്ട മേലധികാരിയോട് ഈ ദുഃഖ വൃത്താന്തം പറഞ്ഞപ്പോൾ മേലധികാരി പറഞ്ഞത്രേ .  നിങ്ങൾ ഇത്തരം കാര്യങ്ങൾ കുറെ കൂടെ ബിസിനെസ്സ് മെന്റാലിറ്റിയോടെ കൈകാര്യം ചെയ്യണം .  അവര് പണം കൊണ്ട് പോകുമ്പോൾ അവരോടു പറയണം ആയിരുന്നു , മറ്റെവിടെയെങ്കിലും കൊണ്ടുപോയി നിക്ഷേപിക്കാൻ ആണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ അത് ഇവിടെ തന്നെ ആകാം എന്ന് .  ഒരു വെടിക്ക്  രണ്ട് പക്ഷി എന്ന് കേട്ടിട്ടുണ്ടോ . അതാണ് ഇത് . ഒരു ഭാഗത്തു കൂടെ ലോൺ കൂടുന്നു മറുഭാഗത്തു കൂടെ നിക്ഷേപം

ഇതുകേട്ട ബാലാട്ടൻ ചിന്താവിഷ്ടയായ സീതയെ പോലെ കുറേനേരം ചിന്താമഗ്‌ദനായി.  അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉയർന്നു വന്ന ചില എകണോമിക്ക് ചിന്തകൾ ആണ് ബലോപദേശങ്ങൾ എന്ന നിലയിൽ ഞാൻ താഴെ എഴുതുന്നത്

നമ്മുടെ നാട്ടിൽ കവർച്ചക്കാർ ഏറെയുണ്ട് .  കക്കൂസ് മുറിച്ചു ജയിലിൽ പോകുന്നവരെ ഉദ്ദേശിച്ചല്ല ഇത് പറയുന്നത് .  ഇരുന്ന ഇരുപ്പിൽ കാര്യമായി ഒരു പണിയും എടുക്കാതെ കോടിക്കണക്കിനു പണം സ്വരൂപിക്കുന്നവർ .  മുന്തിയ കവർച്ചക്കാർ എന്നോ വേണമെങ്കിൽ മുന്തിയ  മാന്യന്മാർ എന്നോ അവരെ വിളിക്കാം . രണ്ടും അർഥം ഒന്ന് തന്നെ . പക്ഷെ നമ്മളിൽ ചിലരെങ്കിലും അവരെ സമൂഹ ദ്രോഹികൾ ആയി കണക്കാക്കി അവരെ അകറ്റുന്നതിനാൽ അവർ തങ്ങളുടെ പണം ആരും കാണാതെ എവിടെയെങ്കിലും ഒളിച്ചു വെക്കുന്നു .  മുകളിൽ പറഞ്ഞ ഉദാഹരണത്തിലേതു പോലെ ഏതെങ്കിലും വിദേശ ബാങ്കിൽ കൊണ്ട് പോയി ഇടുന്നു .  ഇവിടെയാണ് നമ്മൾ നമ്മുടെ യുക്തി പ്രയോഗിക്കേണ്ടത് .  ഒരു ദിവസം സുപ്രഭാതത്തിൽ അവരെ വിളിച്ചു പറയുക .  പ്രിയപ്പെട്ട കള്ളാ ,  നീ ചെയ്യുന്നത് കവർച്ചയല്ല .  ഒരു സൽപ്രവർത്തിയാണ് .  നീ ഇങ്ങനെ നമ്മുടെ കയ്യിൽ നിന്ന് മറ്റും വഹിച്ചു കൊണ്ട് പോയ ആ കോടിക്കണക്കിനു പണം നീ ഇവിടെ ഒരു വ്യവസായത്തിൽ നിക്ഷേപിക്കൂ . എന്നിട്ടു കുറെ പേര്ക്ക് പണി കൊടുക്കൂ .  നിനക്ക് ആകെ എന്താണ് വേണ്ടത് .  ആ വ്യവസായം നിന്റേതു ആകണം . അത്രയല്ലേ ഉള്ളൂ .  ആയിക്കോട്ടെ .  അങ്ങനെ ഒരു വലിയ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണ് എന്ന് മനസ്സിൽ കണ്ട് നീ സുഖമായി കിടന്നു ഉറങ്ങിക്കോ . ഇനി നീ ഇതൊക്കെ നമ്മുടെ കയ്യിൽ നിന്ന് കട്ടെടുത്തില്ല എങ്കിൽ  എന്താണ് സംഭവിക്കുക . നീ കട്ട് കൊണ്ട് പോയ പത്തും നൂറും  രൂപകൾ നമ്മുടെ കയ്യിൽ തന്നെ ഉണ്ടാകും.  അത് കൊണ്ട് നമ്മൾ എന്ത് ചെയ്യും .  മാഹിയിൽ പോയി ഒരു പെഗ് തട്ടും . അല്ലെങ്കിൽ ചാത്തുവിന്റെ പീടികയിൽ പോയി ബീഫും പറോട്ടയും തട്ടും .  അങ്ങനെ ചെയ്യാൻ ഇടയുള്ള കോടികളുടെ  പണം ആണ് ഇപ്പോൾ നിന്റെ കയ്യിൽ ഇരിക്കുന്നതും ഇനി നീ വ്യവസായത്തിൽ മുടക്കുന്നതും . നീ തന്നെ പറ ഇതിൽ ഏതാണ് കൂടുതൽ മാന്യമായ പ്രവർത്തി

ഇത്രയും എഴുതിയത് നിങ്ങളുടെ ഇടയിലെ മഹാ കള്ളന്മാർക്ക് അതായത് മഹാ മാന്യന്മാർക്കു ഇത് കൊണ്ട് ബോധോദയം ഉണ്ടാകും എന്ന് കരുതിയിട്ടാണ് . കവർച്ച എന്ന സ്ഥാപനം നമുക്കിരുവർക്കും  ഒരു പോറലും ഏൽക്കാതെ ഒരു മാന്യ പ്രവർത്തിയാകുന്നത് എങ്ങനെ എന്ന് നിങ്ങള്ക്ക് മനസ്സിലായില്ലേ.

ഗുഡ് നൈറ്റ് 

Saturday, 22 June 2019

Imitations that we believe as real


1980s was the time of telephones .  from a rarity it entered to the corner of many of our houses . news moved faster.  Tears originated early ,  since the knowledge of death and disasters were immediate .  but the main advantage was that you can directly hear your beloved’s voices .  but there were complaints also .  oh my dear . what  happened to your voice.  Are you suffering from severe cold .  fetch a doctor immediately .  this was a time when we believed that  this  imitation was real .   we had studied the principles of a telephone .  we speak through a mouth piece .  there is a moving diaphragm kept in front of a carbon packed cavity ,  the vibration making fluctuations in the resistance of this carbon cavity and thus controlling the flow of current through the connected wire .  at the other end where the ear piece is kept a reversal of this process takes place and we hear a similar sound .  the problem is that it is only a similar sound , not the original .  what we hear is the sound of the vibration ,  near our ear piece .  even after knowing this scientific truth,  we believed that what we hear is the voice of the other  person standing at a remote corner with his mouth dipped in the mouth piece

The case of sound recorder was similar .  when in 1877,  Thomas Edison invented this marvelous innovation , there were  doubts in the minds of skeptics and many even believed that some vocal experts were kept somewhere in the room who can imitate the voice of the speaker without any doubt .  they indulged in many a type of testing procedures and once a man who believed himself that his voice is so perfect that no one can imitate his recital of bible,  was called for to test the instrument  and after the test the man declared that what he heard from the instrument was  his own voice.  This time the machine  cheated a living human being .
   
In this machine age , a machine can cheat living human beings in many ways

Tuesday, 18 June 2019

ഘടികാരം

ഇത് വാൾ ക്ളോക്കിന്റെ കഥയല്ല . ഘടികാരത്തിന്റെ കഥയാണ് . ഇന്നത്തെ വാൾ ക്ളോക്ക് എന്നത് നമ്മൾ സമയം നോക്കുമ്പോൾ മാത്രം ശ്രദ്ധിക്കുന്ന ഒരു വസ്തുവാണ് . പക്ഷെ അന്നത്തെ നമ്മുടെ ഘടികാരം എന്നത് നമ്മൾ എന്നും ശ്രദ്ധിക്കേണ്ട ഒരു വസ്തു ആയിരുന്നു . ഘടികാരം എന്നതിൽ വേണമെങ്കിൽ അന്ന് നാം കയ്യിൽ അണിഞ്ഞു നടന്ന വാച്ചുകളെയും പെടുത്താം . എന്തായിരുന്നു അവയുടെ പ്രത്യേകത എന്ന് ചോദിച്ചാൽ , എപ്പോഴും നമ്മൾ ശ്രദ്ധിച്ചില്ല എങ്കിൽ ഇവന്മാര് രണ്ടുപേരും പണി നിർത്തിക്കളയും
ഓർമ്മ വച്ച നാൾ മുതൽ വീട്ടിലെ ചുമരിൽ ഈ വസ്തു ഉണ്ടായിരുന്നു . ഊഴം വച്ചാണ് നമ്മൾ കുട്ടികൾ അതിനെ തിരിക്കുന്ന (വൈൻഡിങ്) പരിപാടി നടത്തി കൊണ്ടിരുന്നത്. ആപ്പീസുകളിലെ വർക് അലോട്ട്മെന്റ് പോലെ . കയ്യിൽ കെട്ടുന്ന വാച്ചിന്റെ കാര്യം പക്ഷെ ഇങ്ങനെ ആയിരുന്നില്ല . വലിയവർക്കു മാത്രമേ ആ വസ്തു ഉള്ളൂ . അതും എല്ലാവരും കയ്യിൽ കെട്ടുകയല്ല ചെയ്യുക . വല്യച്ഛന്റെ വാച്ചു അങ്ങേരുടെ അരയിൽ ചുറ്റിയ തോളിന്റെ ബെൽറ്റിൽ ആയിരുന്നു സൂക്ഷിക്കുക . വലിയച്ഛൻ ലോക്കൽ ദാദ ആയിരുന്നു . ദാദാമാരുടെ വാച്ചുകൾ അങ്ങനെ ആയിരിക്കാം
വൈൻഡിങ് ഡ്യൂട്ടി കിട്ടിയ ചെറിയ കുട്ടി ( അന്ന് വീട്ടിൽ ചെറിയ കുട്ടികൾ വളരെ ഏറെ) ഒരു സ്റ്റൂൾ എടുത്തു കൊണ്ട് വന്നു വാൾ ഘടികാരത്തിനു കീഴെ വെക്കും . എന്നിട്ടു അതിൽ കയറി ഘടികാരത്തിന്റെ വാതിൽ തുറക്കും . അപ്പോൾ അതിന്റെ താഴെ പടിയിൽ സൂക്ഷിച്ച ഒരു ചെറിയ താക്കോൽ കയ്യിൽ കിട്ടും . ഘടികാരത്തിന്റെ മാറിൽ മുലക്കണ്ണ് പോലെ കാണുന്ന ഒരു ദ്വാരത്തിൽ ഇട്ടു ഈ താക്കോൽ പല തവണ തിരിക്കും . മുലക്കണ്ണ് ഞെരിക്കുമ്പോൾ ഒരു പെണ്ണ് പിടയുന്നത് പോലെ ഘടികാരം പിടയും . അവൾ ഊർജ്വസ്വലയാവും . അപ്പോൾ താഴെ ഈ കാഴ്ച കണ്ട് കൊണ്ട് നിൽക്കുന്ന വലിയച്ഛൻ പറയും . ഒരാഴ്ചത്തേക്ക് ഇത് മതി . ( താൻ ചിലപ്പോൾ ഭാര്യയോടും ഇങ്ങനെ പറയാറുണ്ട് എന്ന് ഒരിക്കൽ ബാലാട്ടൻ പറഞ്ഞത് ഓർക്കുന്നു )
ഈ പ്രവർത്തി ഇങ്ങനെ തുടരവേ ഒരു നാൾ നമ്മൾ കുട്ടികൾ കാണുന്നത് (അന്ന് നമ്മൾ കുട്ടികൾ എന്ന നിലയിൽ നിന്ന് കുറെ കൂടെ വളർന്നിരുന്നു) വലിയച്ഛനും മാമനും ഈ ചുമർ ഘടികാരത്തെ പിടിച്ചു താഴെ ഇറക്കുന്നതാണ് . അന്നേരം ഞാൻ ഓർത്തത് എന്റെ അച്ഛന്റെ ശവം എടുത്തു കൊണ്ട് മുൻപൊരിക്കൽ ഇവർ ഇതേ പോലെ വീട്ടിന്റെ പടികൾ ഇറങ്ങിയതാണ് . വീട്ടിനു ചുറ്റും മരണം മണത്തു . ഘടികാരം മരിച്ചിരിക്കുന്നു . പിന്നെ കേട്ട് . മരിച്ചതല്ല കൊന്നതാണ് എന്ന് . ഇനിയും സഹിക്കാൻ പറ്റില്ല എന്ന നില വന്നപ്പോൾ വലിയച്ഛൻ തന്നെ ആണ് ഈ കൊല തീരുമാനിച്ചത് എന്ന് . ഇപ്പോൾ അവിടെ മറ്റൊരു ഘടികാരം അതായത് ക്ളോക് ഉയർത്തപ്പെടുകയാണ് . സ്‌കൂളിലെ ജാനുവിനെ പോലെ സുന്ദരിയായ ഒരു ക്ളോക് . മുലക്കണ്ണ് പക്ഷെ കാണാനില്ല . ബ്ലൗസ് കൊണ്ട് മറച്ചതാവും എന്ന് ധരിച്ചു . അപ്പോൾ ഞാൻ അറിയാതെ എന്റെ വായിൽ നിന്ന് താഴെ പറയുന്ന വാക്കുകൾ ഉതിർന്നു വീണു . ആദ്യത്തെ ആഴ്ച ഞാൻ ആണ് ഈ ക്ളോക്കിനെ വൈൻഡ് ചെയ്യുക എന്ന് . ഉത്തരം കിട്ടുന്നതിന് പകരം അന്ന് വീടാകെ മുഴങ്ങിയത് ഒരു പൊട്ടിച്ചിരിയായിരുന്നു . ഒരു എത്തും പിടിയും കിട്ടാതെ ചുറ്റും നോക്കിയപ്പോൾ , വലിയച്ഛൻ മുതൽ 'അമ്മ വരെ നീണ്ടു നിൽക്കുന്ന ആ കണ്ണി പൊട്ടിച്ചിരിക്കുകയാണ് . ജൂനിയർസ് മുഴുവൻ അന്തം വിട്ടത് പോലെ അവരുടെ വായകളിലേക്കു നോക്കുകയാണ് . അപ്പോൾ അമ്മയുടെ വായയിൽ നിന്ന് ചില വാചകങ്ങൾ പുറത്തു വന്നു . അത്ഇങ്ങനെ ആണ് . ഇനി ഈ ക്ളോക് വൈൻഡ് ചെയ്യേണ്ട മക്കളെ . ഇത് ബാറ്ററിയിൽ പായുന്നവൻ ആണ് . കൊല്ലത്തിൽ ഒരിക്കൽ ബാറ്ററി മാറ്റിയാൽ മതി . കുട്ടികൾക്കിടയിൽ തെല്ലു നേരത്തേക്ക് അശാന്തി പരന്നു . തങ്ങൾ ഇത്രയും കാലം തങ്ങളുടേതെന്ന് ധരിച്ച തിരിപ്പു പരിപാടി ആരോ നമ്മിൽ നിന്ന് കവർന്നെടുത്തിരിക്കുന്നു . അതിന്റെ പേരാണ് എങ്കിൽ ബാറ്ററി എന്നും . അപ്പോൾ അത് സായിപ്പിന്റെ വേല തന്നെ എന്ന് നമുക്ക് മനസ്സിലായി . വെറ്റിലക്കൊടി കട്ട് കൊണ്ട് പോയത് പോലെ ആ പഹയന്മാര് നമ്മുടെ ഒരു തൊഴിലും അപഹരിച്ചിരിക്കുന്നു

ഓവർ ബറീസ് ഫോളിയിൽ സൂര്യൻ മരിക്കുന്നതു കാത്തിരുന്ന ഒരു നാളിൽ ബാലാട്ടൻ പറഞ്ഞു .  എടാ മണ്ടോടി .  തിരിപ്പു  എന്ന തൊഴിൽ നമുക്ക് നഷ്ടപ്പെടുത്തിയത് ബാറ്ററി എന്ന കൊച്ചു പെട്ടിയാണ് .  പക്ഷെ ഈ ബാറ്ററി എന്ന പെട്ടിയിലും അദ്ധ്വാനം ഉണ്ട് .  ഞാനും നീയും വീട്ടിൽ നിന്ന് വൈൻഡ് ചെയ്യുന്നതിന് പകരം  അതിനു സമാനമായ ഒരു പ്രവൃത്തി അകലെ ഉള്ള ഒരു കമ്പനിയിൽ ഇരുന്നു മറ്റൊരു കൂട്ടം തൊഴിലാളികൾ ചെയ്യുന്നുണ്ട് .  നമ്മൾ ആകെ നോക്കേണ്ടത് നമുക്ക് സംഭവിച്ച  അൻപത്തി മൂന്നു ദിവസങ്ങളിലെ  തൊഴിൽ നഷ്ടം മറ്റൊരിടത്തു ഏതെങ്കിലും ഒരു കൂട്ടം തൊഴിലാളികൾക്ക്  പുതിയ ഒരു അൻപത്തി മൂന്നു ദിവസ ജോലി സൃഷ്ടിച്ചു കൊടുക്കുന്നുണ്ടോ എന്നാണു.  ഇല്ല എന്ന് വളരെ വ്യക്തമാണ് .  ഒരു ചെറിയ ബാറ്ററി സമൂഹം ഉണ്ടാക്കാൻ ഒരു തൊഴിലാളിക്ക് തുച്ഛമായ സമയം മാത്രമേ വേണ്ടൂ .  അതായത് നമുക്ക് നഷ്ടപ്പെട്ട തൊഴിൽ,  നഷ്ടപ്പെട്ടത് തന്നെ ആണ് .  പോയ പുത്തി ആന വലിച്ചാൽ വരില്ല എന്ന് പറഞ്ഞത് പോലെ .  ഞാൻ ഇനി പറയാൻ പോകുന്ന മറ്റൊരു പരമാർത്ഥം  ഇതുവരെ പറഞ്ഞതിനേക്കാൾ ഭീകരമാണ് .  സ്റ്റൂളിൽ കയറി (തീട്ടത്തിൽ ചവിട്ടി എന്ന അർത്ഥത്തിൽ അല്ല)  ഘടികാരം തിരിച്ച നാളിൽ ഒരിക്കലും അത് കൊണ്ട് നമ്മുടെ പരിസരങ്ങൾ വൃത്തികേടായിട്ടില്ല .  നമ്മൾ കുറച്ചു വിയർത്തിരിക്കാം .  പക്ഷെ നമ്മുടെ വിയർപ്പിൽ പ്രകൃതിയെ ആക്രമിക്കുന്ന ഒന്നുമില്ല എന്ന് മാത്രമല്ല അത് ചിലപ്പോൾ ചെടികൾക്ക് വളവുമാണ് .  പക്ഷെ സ്റ്റൂളിൽ നിന്ന് ബാറ്ററിയിൽ എത്തുമ്പോൾ ഇവിടെ ഓരോ ക്ളോക്കും രണ്ട് ബാറ്ററികൾ പുറംതള്ളുകയാണ് .  മനുഷ്യൻ സ്റ്റൂൾ പുറന്തള്ളുന്നത് പോലെ .  പക്ഷെ ഈ ബാറ്ററി എന്ന ക്ളോക്കിന്റെ സ്റ്റൂൾ മണ്ണ് സ്വീകരിക്കാത്ത ഒരു വസ്തു ആണ് എന്ന് നാം അറിയണം .  

അപ്പോൾ വൈൻഡ് ചെയ്യുന്ന ഘടികാരത്തിൽ നിന്ന് ,  കുറെ കൂടെ ഈസി ആയ മോഡേൺ ക്ളോക്കിൽ എത്തുമ്പോൾ നമുക്ക് കുറെ ഏറെ അധ്വാനം നഷ്ടപ്പെടുന്നു എന്നതോടൊപ്പം ,  പ്രകൃതിക്കു തീർത്താൽ തീരാത്ത അപകടങ്ങളും ഉണ്ടാകുന്നു .  നമ്മളിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കായിക അധ്വാനങ്ങൾ ,  ആ നഷ്ടത്തിന് സമാന്തരമായി ഭൂമിയിൽ റീസൈക്കിളിംഗ് സാധ്യമാല്ലത്ത പാഴ് വസ്തുക്കൾ നിയന്ത്രണ രഹിതമായി സൃഷ്ടിച്ചു കൊണ്ട് ഇരിക്കുന്നു 

ഇത്രയും പറഞ്ഞത് യന്ത്രങ്ങളോട് വിരോധം ഉള്ളത് കൊണ്ടല്ല . യന്ത്രങ്ങൾക്ക്‌ഇത്തരം ഒരു പരിമിതി ഉണ്ട് എന്ന് അറിയിക്കാൻ വേണ്ടി ആണ് . മനുഷ്യനെ പടിപടിയായി ചാര് കസേരയുടെ സൗഖ്യത്തിലേക്കു ആകർഷിച്ചു കൊണ്ട് പോകുന്ന യന്ത്രവൽക്കരണത്തിനു ഈ ലോകത്തെ പടിപടിയായി പാഴ് വസ്തുക്കളിൽ മുക്കി കൊല്ലാനും സാധിക്കും എന്നുള്ള സത്യം പറയാനാണ്