തരികിട 1
1984 ജൂണ്‍ 10. വിദേശത്ത് ജോലിയുള്ള എന്റെ സുഹൃത്ത് രാമൻ വീട്ടിലെ ഫോണിൽ വിളിക്കുന്നു. (അന്ന് മൊബൈൽ കണ്ടു പിടിച്ചിട്ടില്ല)... ഹലോ, മണ്ടോടി, സുഖമല്ലേ.
ഓ സുഖം. എന്തൊക്കെ വിശേഷം.
വിശേഷം കാര്യമായി ഒന്നുമില്ല. ഒരു സഹായം ചെയ്യണം. എന്റെ അനുജൻ കോമൻ ഇന്ന് വൈകുന്നേരം നിന്റെ അടുത്തു വരും. അവനു ഒരു 20000 കടമായി കൊടുക്കണം. അവൻ അത് രണ്ടു മാസം കൊണ്ടു തരും. തന്നില്ലെങ്കിൽ അവനെ ഓർമ്മപ്പെടുത്തണം. ഓർമ്മപ്പെടുത്തിയിട്ടും തന്നില്ലെങ്കിൽ പലിശയടക്കം ഞാൻ അത് നിനക്ക് തിരിച്ചു തരും.
ഓ . എന്ത് പലിശ. മുതല് മാത്രം തന്നാൽ മതി.' ഞാൻ പറഞ്ഞു.
അങ്ങനെ വൈകുന്നേരം കൃത്യം ആറു മണിക്ക് കോമൻ എന്റെ വീട്ടില് എത്തുകയും 20000 എണ്ണി തിട്ടപെടുത്തി കൊണ്ടുപോകുകയും ചെയ്തു. രണ്ടു മാസം കഴിഞ്ഞ ദിവസം അതായത് 1984 ജൂണ്‍ 11 നു വഴിയരികിൽ കോമൻ എന്നെ കാണുകയും കാണാത്തത് പോലെ നടന്നു പോകുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു അവനെ വീട്ടിലെ ഫോണിൽ വിളിച്ചു ഓർമിപ്പിച്ചപ്പോൾ അവൻ പറഞ്ഞു . 'എന്റെ മണ്ടോടി ഏട്ടാ, ഞാൻ ഇപ്പൊ മദിരാശീലേക്ക് പോകുകയാ. ഒരാഴ്ച കഴിഞ്ഞു വന്നാൽ എന്നെ ഒന്ന് ഓർമിപ്പിക്കുക.'
ഓർമിപ്പിക്കുക എന്ന വാക്ക് ഈ പ്രശ്നത്തിൽ ഞാൻ രണ്ടാം തവണയാണ് കേൾക്കുന്നത്. ആദ്യത്തെ തവണ അത് കേൾക്കുമ്പോൾ എനിക്ക് ഇല്ലാതിരുന്ന ഞെട്ടൽ പക്ഷെ രണ്ടാമത്തെ തവണ കേട്ടപ്പോൾ പെട്ടന്ന് എന്റെ അസ്ഥിത്വതിലേക്ക് എവിടെ നിന്നോ ഒഴുകി വന്നു. ശരിയാണ്, നമ്മൾ ബാങ്കിലും ഇങ്ങനെ ഒക്കെ തന്നെയാ ചെയ്യുന്നത്. വായ്പ വാങ്ങിയവനെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിച്ചു കൊണ്ടെ ഇരിക്കുക. അല്ലാതായാൽ വായ്പ വാങ്ങിയവൻ അത് മറന്നു പോകുന്നു. വായ്പാ എന്ന സ്ഥാപനത്തിന്റെ കുഴപ്പമാണ് അത്. മറ്റൊന്നും മറക്കാത്തവൻ പോലും ക്ഷിപ്രം മറന്നു പോകുന്ന ഒരു അപൂർവ സൃഷ്ടി ആണത്.
മാസം മൂന്നു കഴിഞ്ഞുള്ള ഒർമപ്പെടുത്തലിനു ശേഷം, 1984 സപ്തംബർ 11 ആം തീയതി, സന്ധ്യ സമയത്ത് , വരാൻ പോകുന്ന എന്റെ വിവാഹത്തിന്റെ ചിലവുകളെ കുറിച്ച് ചിന്തിച്ചു ഞാൻ കോലായിലെ ചാര് കസേരയിൽ കിടക്കവേ/ഇരിക്കവേ വഴിയിൽ ടോർച്ചിന്റെ പ്രകാശം പരക്കുന്നത് കണ്ടു ഞാൻ എഴുനേറ്റു നിന്നു. പ്രകാശത്തെ അനുഗമിച്ചു കൊണ്ടു ഒരു ശബ്ദം കേട്ടു
മണ്ടോടി ഏട്ടാ, ഇന്നലെ വരാൻ വിചാരിച്ചതായിരുന്നു. രാത്രി നിങ്ങളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി (എന്റെ പണം എനിക്ക് തിരിച്ചു തരുന്നത് എനിക്ക് വിഷമമാണെന്ന് മനസ്സിലാക്കിയ ഒരു പാവം മനുഷ്യൻ). 5000 രൂപയുണ്ട്. മുഴുവൻ തരണമെന്ന് വിചാരിച്ചതായിരുന്നു. പക്ഷെ ഒത്തില്ല. വേറൊരാൾ അയാൾക്ക് കൊടുക്കാനുള്ള പത്തായിരത്തെ കുറിച്ച് ഇന്നലെ ഓർമിപ്പിച്ചത് കൊണ്ടു അത് കൊടുത്തു. അത് കുറച്ചു പഴയതായിരുന്നു.
ശരിക്കും ഞെട്ടി പോയി. എന്റേത് അത്ര പഴയതല്ല എന്നല്ലേ ആ പറഞ്ഞതിന് അർഥം. എന്തായിലും വായിൽ വന്നത് മറ്റൊന്നായിരുന്നു.
സാരമില്ല. അഞ്ചു ഉണ്ടല്ലോ. മറ്റേതു അടുത്ത മാസം തന്നാലും മതി.
അവൻ പോയപ്പോൾ അമ്മയുടെ വക പുലഭ്യം ചീത്ത.....'നല്ല ആളോടാ അടുത്ത മാസം മതി എന്ന് പറഞ്ഞത്. ഇനി അടുത്ത മാസം കിട്ടിയത് തന്നെ'
സ്ത്രീകള് ഇത്തരം കാര്യങ്ങളിൽ പറയുന്ന അഭിപ്രായങ്ങൾ മിക്കപ്പോഴും ശരിയായിരിക്കും. അടുത്ത മാസം എന്നല്ല അതിനടുത്ത മാസവും കോമനെ കുറിച്ച് ഒരു വിവരവും കിട്ടിയില്ല. ഒർമപ്പെടുത്തലുകൾക്ക് 'ആള് സ്ഥലത്തില്ല ' എന്ന മറുപടിയാണ് എല്ലാ പ്രാവശ്യവും കിട്ടിയത്.
അതിനടുത്ത മാസം അതായത് 1984 ഡിസംബർ 31 ആം തീയതി ലോകം മുഴുവൻ പുതിയ കൊല്ലത്തെ വരവെല്ക്കാനുള്ള തയാറെടുപ്പുകൾ എടുത്തു കൊണ്ടിരിക്കവെ, വീണ്ടും വഴിയിൽ(എന്റെ മനസ്സിലും) പ്രകാശം. പക്ഷെ വന്ന ഉടനെ പറഞ്ഞത് കേട്ടപ്പോൾ എന്റെ ഉള്ളിലെ പ്രകാശം പോയി.
'ഒരു ഇരുപതിനായിരം കടം വാങ്ങി പോയതിനു, ഇങ്ങനെ വീട്ടില് വിളിച്ചു ബുദ്ധി മുട്ടിക്കേണ്ട കാര്യമുണ്ടോ. നമ്മളെന്താ നിങ്ങളുടെ പണവും വാങ്ങിച്ചു മുങ്ങി കളയുമെന്ന് കരുതിയോ' ഇത്രയും പറഞ്ഞു പണത്തിന്റെ ഒരു ചെറിയ കെട്ടു മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.
എറിഞ്ഞാലും സാരമില്ല, പണം കിട്ടിയല്ലോ എന്ന സമാധാനത്തിൽ ഞാൻ കെട്ടു തുറന്നു. 5000 മാത്രമേ ഉള്ളൂ.
അതെ . ബാക്കി അടുത്ത മാസം തരാം. നിങ്ങൾ ഓർമിപ്പിക്കേണ്ട. (അതായത് ഇനി അത് പ്രതീക്ഷിക്കേണ്ട എന്ന് അർഥം)
പിന്നെ ഞാൻ അവനെ ഈ കാര്യം ഒർമിപ്പിചില്ല. പകരം സുഹൃത്തിനെ വിളിച്ചു ഓർമിപ്പിച്ചു. താൻ രണ്ടാഴ്ച കൊണ്ടു നാട്ടിൽ വരുമെന്നും, നേരിൽ കാണാമെന്നും പറഞ്ഞു അവൻ ഫോണ്‍ വച്ചു. സമാധാനമായി. ഒന്നുമില്ലെങ്കിൽ നേരിൽ കാണാമെന്നെങ്കിലും പറഞ്ഞല്ലോ.
പറഞ്ഞത് പോലെ അവൻ നാട്ടിൽ വരികയും എനിക്ക് കിട്ടാനുള്ള ബാകി തുക എന്നെ ഏല്പിക്കുകയും ചെയ്ത വേളയിൽ ഞാൻ അവനോടു ഇത്രയും പറഞ്ഞു.
എന്നാലും ഇത് വലിയ ചതി ആയി പോയി.
എന്ത് ചതി. ഞാനാണ് ഇത് അവനു കൊടുത്തിരുന്നതെങ്കിൽ ഒരു പത്തു പൈസ എനിക്ക് തിരിച്ചു കിട്ടില്ലായിരുന്നു. നീ കൊടുത്തത് കൊണ്ടു പകുതി കിട്ടി. മരുഭൂമിയിൽ കഷ്ടപ്പെട്ട് ഉണ്ടാകുന്ന പൈസ അല്ലേടാ. അനിയന്മാരെ കൊണ്ടു വെറുതെ തിന്നിക്കണോ. നീ തന്നെ പറ.
അവൻ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. സുഹൃത്ത് എന്ന നിലയിൽ ഞാനും അവന്റെ വേദനകളിൽ ഒരു ഭാഗം സഹിക്കെണ്ടതാണ്
തരികിട നമ്പർ 2:-
ഒരു 1000 രൂപ എടുക്കാനുണ്ടോ. അടുത്ത തിങ്കളാഴ്ച രാവിലെ 11 മണിക്ക് എത്തിച്ചു തരാം.
കൊടുത്തു.
അടുത്ത തിങ്കളാഴ്ച രാവിലെ കൃത്യം 11 മണിക്ക് സുഹൃത്ത് വീടിന്റെ കോണി ഇറങ്ങി വന്നപാടെ പറഞ്ഞു.
'താമസിച്ചു പോകുമെന്ന് വിചാരിച്ചു. അത് കൊണ്ടു ഓട്ടോ പിടിച്ചിട്ടാ വന്നത്. ഇതാ നിങ്ങളുടെ പണം. താക്സ്.
ഇങ്ങനെയും കടം വാങ്ങുന്നവർ ഉണ്ടല്ലോ എന്ന് മനസ്സില് ചിന്തിച്ചു ഞാൻ ഇത്രയും പറഞ്ഞു. ഓ . ഒരു പത്തു മിനിട്ട് താമസിച്ചാൽ എന്താ കുഴപ്പം. ഇനി എപ്പോഴെങ്കിലും ആവശ്യം വന്നാൽ ചോദിച്ചോളൂ.
അടുത്തത് പതിനായിരമായിരുന്നു. അത് ഒരിക്കലും തിരിച്ചു വന്നില്ല.
ഇതിനാണ് ചെറിയ ഇരയിട്ടു വലിയ മീൻ പിടിക്കുക എന്ന് പറയുന്നത്.
തരികിട 3.
ഒരു പത്തായിരം രൂപ തരാനുണ്ടോ. മറ്റന്നാൾ രാവിലെ എടുക്കാം. മറ്റന്നാൾ രാവിലെ കൃത്യം 10 മണിക്ക് ചങ്ങായി കോണി ഇറങ്ങി വരുന്നത് കണ്ടു ഞാൻ കോരി തരിച്ചു പോയി. അടുത്തൊന്നും കിട്ടില്ല എന്ന് വിചാരിച്ച പണവും കൊണ്ടാണല്ലോ വരവ്. വന്ന ഉടനെ ഇത്രയും പറഞ്ഞു.
പൈസ മുഴുവൻ ഒതുങ്ങി കിട്ടിയില്ല. എന്നാലും പറഞ്ഞ സമയത്ത് തന്നില്ലെങ്കിൽ മോശമല്ലേ. മറ്റൊന്നും വിചാരിക്കരുത്. 9000 രൂപ മാത്രമേ തികക്കാൻ പറ്റിയുള്ളൂ. ബാക്കി രണ്ടു ദിവസം കൊണ്ടു തരാം.
പണം കിട്ടിയ ആവേശത്തിൽ ഞാൻ പറഞ്ഞു. 'ഓ അതിനെ കുറിച്ച് അധികം ബെജാരാകേണ്ട. പതുക്കെ തന്നാൽ മതി.
ആയിരം രൂപ അങ്ങനെ എന്നെന്നേക്കുമായി പോയി കിട്ടി
തരികിട 4 -- ത്രികോണ മത്സരം
ഒരേ സമയം മൂന്നു പേരെങ്കിലും ആവശ്യമുള്ള ഒരു കലാപരിപാടിയാണ് ഇത്. ഓരോരാളുടെയും സാമൂഹ്യ സാമ്പത്തിക നില അനുസരിച്ച് ആരാന്റെ കയ്യിലുള്ള എത്ര രൂപയും എത്ര കാലത്തേക്ക് വേണമെങ്കിലും തനിക്കു ഉപയോഗിക്കാൻ പാകത്തിൽ ചോർത്തിയെടുക്കാൻ സഹായിക്കുന്ന ഈ കളിയുടെ ഉപജ്ഞാതാവ് ആരെന്നു ചരിത്ര പുസ്തകങ്ങളിൽ എവിടെയും കാണുന്നില്ല. ചിലപ്പോൾ താഴെ പറയുന്ന സംഭവത്തിലെ നായകനായ എന്റെ സുഹൃത്ത് തന്നെ ഇത് കണ്ടു പിടിച്ചതാകാനും ഇടയുണ്ട്. തലശ്ശേരിയിൽ ലോകം അറിയാത്ത പ്രതിഭകൾ പലരും ഉണ്ടെന്നു ആർക്കാണ് അറിഞ്ഞു കൂടാത്തത്.
മിസ്റ്റർ മണ്ടോടി, ഒരു പത്തായിരം രൂപ എടുക്കാനുണ്ടോ . കൃത്യം രണ്ടാഴ്ച കൊണ്ടു തരാം. കൊടുക്കുന്നു. വാങ്ങിച്ച ഉടനെ കക്ഷി തന്റെ ഡയറിയുടെ താളുകളിൽ തിരിച്ചു കൊടുക്കേണ്ട ദിവസത്തിന് ഒരു ദിവസം മുന്നേ ഉള്ള ദിവസത്തിൽ സംഗതി എഴുതി ചേർക്കുന്നു. വളരെ മാന്യമായ ഒരു പ്രവൃത്തിയാണ് ഇത് എന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും, മാന്യതയെക്കാൾ, ഒരു മറവി, വളരെ മാരകമായ ഫലം ചെയ്യും എന്നുള്ള അറിവാണ് ഇത്തരം ഒരു സൽ പ്രവൃത്തി ചെയ്യാൻ അദ്ധേഹത്തെ പ്രേരിപ്പിക്കുന്നത് എന്ന് പിന്നീട് മനസ്സിലാകും.
പണം തിരിച്ചു കൊടുക്കെണ്ടതിന്ടെ തലേ ദിവസം കഥാനായകൻ, മറ്റൊരു സുഹൃത്തായ കോമന്റെ വീട്ടിൽ എത്തി ഇപ്രകാരം പറയുന്നു. 'കോമാ, ഒരു പത്തായിരം അർജന്റ് ആയിട്ട് വേണം. രണ്ടാഴ്ച കൊണ്ടു തിരിച്ചെടുക്കാം. കോമൻ, കേട്ട പാതി അകത്തേക്ക് ഓടുന്നു. പണം കൊടുക്കുന്നു. പണം കൊടുക്കാൻ ഇയാൾക്ക് ഇത്ര ധൃതി എന്തെന്ന് കാണികളായ നിങ്ങൾ സംശയിക്കുന്നു. (തീർച്ചയായും തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ള പണം കടം കൊടുക്കുന്നതിനു ആരും ധൃതി വെക്കും. ബാങ്കിൽ പലിശ കിട്ടാതെ പണം നിക്ഷേപിക്കുന്നതിന് തുല്യമായ പ്രവൃത്തിയല്ലേ അത്. പത്തു രൂപ പലിശയേക്കാൾ വലുതാണല്ലോ സ്നേഹ ബന്ധം ). കോമന്റെ കയ്യിൽ നിന്ന് പണം വാങ്ങുന്നു അടുത്ത ദിവസം കൃത്യമായി മണ്ടോടി യുടെ കയ്യിൽ നിന്ന് വാങ്ങിയ പണം തിരിച്ചു കൊടുക്കുന്നു. ഉടൻ ഡയറി യുടെ ഏതോ ഒരു താള് തുറന്നു മണ്ടോടി എന്ന് എഴുതി വെക്കുന്നു. ഇത് എന്തിനാണെന്ന് കാണികളായ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ പറയാം. ഈ പാവം മണ്ടോടി യുടെ അടുത്ത ഊഴം എപ്പോഴാണ് എന്ന് കൃത്യമായി എഴുതി വച്ചതാണ്. പണം കൊടുക്കാൻ തയാറുള്ള സുഹൃത്തുക്കൾ എത്ര അധികമുണ്ടോ അതിനു അനുസരിച്ച് പ്രസ്തുത ദിനം മാസങ്ങളോളം നീണ്ടു പോയേക്കാം.
കോമന്റെ പണം തിരിച്ചു കൊടുക്കേണ്ട ദിവസം, നമ്മുടെ കഥാ നായകൻറെ അടുത്ത ഇര രാമനാണ്, പിന്നെ നാണു, ശങ്കരൻ, രാജൻ, ദാമോദരൻ.......അങ്ങനെ ഒരു വൃത്തം പൂർണമായാൽ വീണ്ടും , മണ്ടോടി, കോമൻ, രാമൻ......എന്നിങ്ങനെ കഥ തുടരുന്നു. കഥാനായകന് വേണമെങ്കിൽ ഈ പത്തായിരം രൂപ ഏതെങ്കിലും ബാങ്കിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കാവുന്നതും ആണ്. എല്ലാം കൃത്യമായി ഡയറിയിൽ കുറിച്ചിടുകയും അതിനനുസരിച്ച് കാര്യങ്ങൾ നീങ്ങുകയും വേണം എന്ന് മാത്രം.
.

No comments:
Post a Comment