Monday, 23 June 2014

CHICKEN CHICKEN

സസ്യഭുക്ക്, മാംസഭുക്ക് എന്നീ വിഭാഗീയതകൾക്കിടയിൽ വളരെ ലോലമായ ഒരു അതിർ വരമ്പ് ഉണ്ട്. ഈ വരമ്പിന്റെ ഒരു ഭാഗത്ത്‌ താമസിക്കുന്നവരിൽ പറമ്പത്തുള്ള പച്ചപുല്ല് കഴിക്കുന്നവർ മുതൽ ഗോപി മഞ്ചൂരി കഴിക്കുന്നവർവരെ ഉണ്ട്. പുല്ല് പച്ചയായി തിന്നുന്നവൻ ഈ അതിർ വരമ്പിൽ നിന്ന് വളരെ അകലെയും ഗോപി കഴിക്കുന്നവൻ വളരെ അടുത്തും ആണ്. എതിർ വശത്താണെങ്കിൽ മാംസം പച്ചയായി തിന്ന പ്രാകൃതൻ മുതൽ ജിഞ്ചർ ചിക്കൻ കടിച്ചു പറിക്കുന്ന നാഗരികൻ വരെ ഉണ്ട്. സസ്യ ബുക്ക് എന്ന് അഭിമാനിക്കുന്ന എന്റെ ഗോപി മഞ്ചൂരി തിന്നും സുഹൃത്തേ, ഒരൊറ്റ ചാട്ടത്തിനു നിനക്ക് അതിർ വരമ്പിനു അപ്പുറത്ത് എത്താം. ഇവിടെ വ്യത്യാസം ഒന്ന് മാത്രമേ ഉള്ളൂ. ഇപ്പുറത്തുള്ളവൻ വലിയ ജീവികളെയും ചെറിയ ജീവികളെയും ഒരു പോലെ തിന്നു തീർക്കുമ്പോൾ, അപ്പുറത്ത് ഉള്ളവൻ ചെറിയ ജീവികളെ (ബാക്ടീരിയ, വൈറസ്‌) മാത്രമേ തിന്നുന്നുള്ളൂ. സസ്യങ്ങൾക്കും ജീവനുണ്ടെന്നു പറഞ്ഞ ബാസു യേട്ടനെ ഞാൻ തല്കാലം മറക്കുകയാണ്.

യഥാർത്ഥത്തിൽ ഈ അതിർ വരമ്പ് പണ്ട് നമ്മുടെ സുദർശനാട്ടൻ പ്രകാശത്തിന്റെ അതിർ വരമ്പിനെ കുറിച്ച് പറഞ്ഞത് പോലെ ആണ് . ഇപ്പുറത്ത് പ്രകാശത്തെക്കാൾ വേഗമുള്ളവയും അപ്പുറത്ത് അതിനേക്കാൾ വേഗം കുറഞ്ഞവയും. ഇപ്പുറത്ത് ബാക്ടീരിയ യിൽ നിന്ന് താഴോട്ടുള്ള കൊലപാതകം, അപ്പുറത്ത് മേലോട്ടും. പണ്ടു ആശ്വഥാമാവ് എന്ന ഭീകരൻ പറഞ്ഞത് എന്താണെന്ന് അറിയാമോ. "കൊലപാതകം നമ്മൾ എല്ലാവരും നടത്തിയിട്ടുണ്ട്. പക്ഷെ ചിരഞ്ജീവി ആയതു ഞാൻ മാത്രമാണ്.". നിങ്ങൾ അത്ര ക്ളീൻ അല്ല എന്ന് ഇപ്പം മനസ്സിലായാ എന്റെ സസ്യബൂക്കെ

'തീ' ആണ് ഇവിടെ പാരയായി പ്രവൃത്തിക്കുന്നത് എന്ന് നല്ല ഉൾകാഴ്ച ഉള്ളവർക്ക് മനസ്സിലാക്കാൻ പറ്റും. പച്ച ഇറച്ചി കടിച്ചു തിന്ന പ്രാകൃതൻ, തീയുടെ ഉപയോഗത്തിലൂടെ ഇറച്ചിയുടെ ഇറച്ചിത്തരം ഇല്ലാതാക്കിയപ്പോൾ, പുല്ല് പറിച്ചു തിന്ന മറ്റൊരു പ്രാകൃതൻ അതെ തീയുടെ ഉപയോഗത്തിലൂടെ പുല്ലിന്റെ പുല്ലത്തരവും ഇല്ലാതാക്കി. ഒരുത്തൻ ഇപ്പുറത്ത് നിന്ന് ബൌണ്ടറി ലൈനിനെ നോക്കി നടന്നു, മറ്റവൻ അപ്പുറത്ത് നിന്നും. രണ്ടു പേരും ഇപ്പോൾ ബൌണ്ടറി ലൈനിന്‌ അടുത്താണ്. പാകിസ്താൻ കാരൻ പണ്ടു ലൈനിന്റെ ഇപ്പുറത്ത് വന്നു ഇന്ത്യ ക്കാരന്റെ കയ്യിൽ നിന്ന് പെഗ് വാങ്ങിച്ചു കുടിക്കുന്ന പരസ്യം കണ്ടത് ഓർമ്മയുണ്ടോ. നാട്ടുകാരായ നമ്മള് തമ്മില് ഇങ്ങനെ ഉള്ള ഒരു വേർതിരിവിന്റെ ആവശ്യമൊക്കെ ഉണ്ടോ. ഒരു കോഴി എടുക്കട്ടെ?

No comments:

Post a Comment