പണ്ടൊരിക്കൽ ഞാൻ ആൽമഡോവരിന്റെ 'ലൈവ് ഫ്ലെഷ്' എന്ന സിനിമ ഒരു സദസ്സിലെ കുറെ മനുഷ്യരുടെ കൂടെ കാണുകയായിരുന്നു. പെട്ടന്ന് സദസ്സിൽ ഒരാള് എഴുന്നേറ്റു നിന്ന് 'ഈ സിനിമ കാണിക്കാൻ പാടില്ല. ഇത് പോണ്‍ സിനിമയാണ് എന്ന് പറഞ്ഞു എഴുന്നേറ്റു പോയി. അപ്പോൾ ഞാൻ അധെഹതോട് പറഞ്ഞു 'ഞാൻ പോണ്‍ സിനിമ കണ്ടിട്ടുണ്ട്. അത് കണ്ടാൽ നിങ്ങള്ക്ക് മനസ്സിലാകും, ഇവിടെ കണ്ടത് അതല്ല എന്ന്. ഇതിൽ ലൈങ്ങികത ഉണ്ടെന്നു ഞാൻ സമ്മതിക്കുന്നു. പക്ഷെ ലൈങ്ങികതയെ ആണോ നാം പോണ്‍ എന്ന് വിളിക്കുന്നത്. ഇത്രയും ഉദാത്തമായ ഒരു സൃഷ്ടിയെ കുറിച്ച് നിങ്ങള്ക്ക് ഇങ്ങനെ പറയാൻ തോന്നിയത് എന്തെ?. പക്ഷെ അദ്ദേഹം അവിടെ നിന്നില്ല.
നാം ലൈങ്ങികതയെ അത്ര ഏറെ ഭയപ്പെടുന്നുണ്ടോ? എല്ലാവരും ആത്മാര്തമായി മറുപടി പറയണം. 'അയ്യേ വൃത്തികെട്' എന്നുള്ള രീതിയിലുള്ള ഉത്തരമല്ല എനിക്ക് വേണ്ടത്. അത് നിങ്ങൾ മനസ്സ് കൊണ്ടു വെറുക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നുണ്ടോ എന്നാണു. കുട്ടികള് ഇത് കാണരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കുന്നു എന്നുള്ളത് ശരി തന്നെ. പക്ഷെ വലിയവരായ നാം അതിനു പൂര്ണമായും എതിരാണോ. നമ്മുടെ ഉള്ളിൽ പോണോ ഗ്രാഫിക് ചിന്ത തീരെ ഇല്ല എന്നാണോ നാം പ്രഖ്യാപിക്കാൻ പോകുന്നത്. ഏറ്റവും ചുരുങ്ങിയത് എന്റെ കാര്യമെങ്കിലും അങ്ങനെ അല്ല. ഞാൻ മനസ്സില് പോണോ ഗ്രാഫിക് ചിന്തകൾ ഉള്ള മനുഷ്യനാണ്. ഈ വയസ്സ് കാലത്തും. അത് വൃത്തികേടാണ് എന്ന് നിങ്ങള്ക്ക് തോന്നുന്നു എങ്കിൽ , എന്നെ നിങ്ങള്ക്ക് വൃത്തികെട്ടവൻ എന്ന് വിളിക്കാം. അതിൽ എനിക്ക് ഒരു പരാതിയും ഇല്ല.
അമ്പലങ്ങളിലെ രതി ശില്പങ്ങൾ കണ്ടു പരിചയിച്ച ഒരു തലമുറ രതി ചിത്രങ്ങളെ കണ്ടു 'അയ്യോ വൃത്തികെട്' എന്ന് പറയുന്നതിൽ വല്ലാത്ത ഒരു ആത്മവഞ്ചന ഉണ്ട്. കസാൻ സാക്കീസിന്റെ ഏതോ ഒരു ആഖ്യായികയിൽ, ഒരു വേശ്യ മാനസാന്തരപ്പെട്ടു നല്ല സ്ത്രീയായി ജീവിക്കാൻ തീരുമാനിച്ചപ്പോൾ ഗ്രാമ വാസികൾ ഒക്കെ വല്ലാതെ ഭയപ്പെട്ടു. അവരൊക്കെ പറയാൻ തുടങ്ങി. ഇത് വരെ കാമ വേറിയന്മാരെ കൊണ്ടു ഒരു പ്രശനവും ഇല്ലായിരുന്നു. പക്ഷെ ഇനി അങ്ങോട്ട് നമുക്ക് നമ്മുടെ ഭാര്യമാരുടെയും മക്കളുടെയും സുരക്ഷ്ടിതത്വതെ കുറിച്ച് നാം കൂടുതൽ ബോധവാന്മാർ ആവേണ്ടി ഇരിക്കുന്നു.
എല്ലാ നാണയങ്ങൾക്കും രണ്ടു തലങ്ങൾ ഉണ്ട്

No comments:
Post a Comment