കോഴിയെ കൊടുത്തു ആടിനെ വാങ്ങുന്നതിന് ഒരു പരിമിതിയുണ്ട്. ആടിനെ കൊടുക്കാൻ തീരുമാനിച്ചവന് കോഴിയെ വേണം എന്ന് നിര്ബന്ധം ഉണ്ടാകില്ല. മറിച്ചും. അപ്പോൾ പരസ്പര പൂരകങ്ങളായ ആവശ്യങ്ങൾ ഉള്ളവർക്ക് ഇടയിൽ മാത്രമേ ബാർറ്റർ രീതി നേരിട്ട് നടപ്പാക്കാൻ പറ്റൂ. അതിനുള്ള പരിഹാരമായി മനുഷ്യൻ കണ്ടെത്തിയവ ആകണം ചന്തകൾ.
നാണയ വ്യവസ്ഥിതി എന്നത് എന്തും വാങ്ങിക്കുന്ന ഒരു ഇട നിലക്കാരനെ പോലെ ആണ്. അയാൾക്ക് വേണ്ടാത്തത് ഒന്നുമില്ല. എല്ലാറ്റിനെയും അത് നാണയവുമായി തുലനപ്പെടുത്തി വില നിശ്ചയിക്കുന്നു എന്ന് മാത്രം. വില ഇല്ലാത്തതിന് കൂടി അവിടെ വിലയുണ്ട്. അതിന്റെ വില ചിലപ്പോൾ പൂജ്യം ആയി പോകും എന്ന് മാത്രം. വിനിമയത്തിൽ സ്വര്ണം പ്രാമുഖ്യം നേടിയതിനു പല കാരണങ്ങൾ ഉണ്ട്. ഒന്നാമതെത് അത് വളരെ വിരളമായി ലഭിക്കുന്ന ലോഹമായിരുന്നു എന്നുള്ളത് തന്നെ . ആര്ക്കും കിട്ടാവുന്ന ലോഹങ്ങൾ നാണയമാകുമ്പോൾ, കള്ള നാണയങ്ങൾക്ക് സാധ്യത കൂടും.. ഇന്നത്തെ കള്ള നോട്ടു അടി പോലെ. ഈട് നില്ക്കുന്ന ലോഹങ്ങൾ മാത്രം നാണയത്തിനു വേണ്ടി ഉപയോഗിക്കുക എന്നുള്ളത് അന്നത്തെ രീതി ആയിരിക്കണം. ലോഹങ്ങളിൽ സ്വർണത്തെ പോലെ ഈട് നില്ക്കുന്നതും, സ്വര്ണം പോലെ വിരളമായതും, മറ്റു രാസ പ്രവർത്തികൾക്ക് വിമുഖത കാണിക്കുന്നതും ആയ ലോഹങ്ങൾ ചുരുക്കമാണ്. വിരളമെങ്കിലും അതിനു ലഭ്യതയും ഉണ്ടായിരുന്നു. ഇത്തരം ഗുണങ്ങൾ കാണിക്കുന്ന അഞ്ചു ലോഹങ്ങൾ മാത്രമേ ഉള്ളൂ. അവ റോഡിയം, പല്ലേടിയം, പ്ലാറ്റിനം , സിൽവർ, ഗോൾഡ് ഇവയാണ്. ഇതിൽ തന്നെ സിൽവർ വളരെ വേഗം കരുവാളിച്ചു തിളക്കം നഷ്ടപ്പെട്ടു പോകുന്ന ലോഹമാണ്. റോഡിയവും പല്ലെടിയവും കണ്ടു പിടിച്ചത് 1800 ഇൽ മാത്രമാണ്. പക്ഷെ നാണയ വ്യവസ്ഥിതി അതിനു മുൻപേ ഉണ്ടായിരുന്നു. പ്ലാറ്റിനം 3000 ഡിഗ്രി ഫാരൻഹീറ്റ് ചൂടിൽ മാത്രമേ ഉരുകുകയുള്ളൂ. അത് കൊണ്ടു അത്രയും ചൂട് സൃഷ്ടിക്കാൻ കഴിയാതിരുന്ന പ്രാചീന കാലത്ത് അവ കൊണ്ടു നാണയങ്ങൾ ഉണ്ടാക്കാൻ പ്രയാസമായിരുന്നു. സ്വാഭാവികമായും അത്തരം പരിമിതികളൊന്നും ഇല്ലാതിരുന്ന സ്വര്ണം അനായാസം സിംഹാസനത്തിൽ കയറി ഇരുന്നു. നാണയം ആയുള്ള സ്വർണത്തിന്റെ പരിണാമത്തിലൂടെ ആകണം, സ്വര്ണം പിൽക്കാലത്ത് രാജ ലോഹം എന്ന പദവി കയ്യടക്കിയത്.
ഒരു വിരള വസ്തു എന്ന നിലയിലും, തിളങ്ങുന്ന ലോഹം എന്ന നിലയിലും വില കല്പ്പിക്കപ്പെട്ട സ്വർണത്തിൽ നിന്ന്, വില ഇല്ലാത്ത കടലാസിലേക്ക് നാണയം പറിച്ചു നടപ്പെട്ടത് സ്വർണത്തിന്റെ വില ഇടിച്ചില്ല എന്നതാണ് സത്യം.
കടലാസ് പണത്തിനുള്ള പ്രത്യേകത എന്തെന്നാൽ , അതിന്റെ വില നാം സ്വയം തീരുമാനിച്ചതാണ് എന്നതത്രേ. സ്വര്ണം നാണയം ആയിരുന്ന വേളയിൽ അത്തരം ഒരു പ്രശ്നം ഉണ്ടായിരുന്നില്ല. നാണയം അല്ലാതിരുന്നാൽ കൂടി, വില ഉണ്ടായിരുന്ന ലോഹം ആയിരുന്നല്ലോ അന്നും സ്വര്ണം. പക്ഷെ കടലാസ് പണത്തിന്റെ വില നിർണയിക്കാൻ ഒരു നിയമം തന്നെ ആവശ്യമായിരുന്നു. അതായത് ഒരു ജാമ്യം. അതായത് വിലയില്ലാത്ത ഒരു വസ്തുവാണ് ഞാൻ നിനക്ക് തരുന്നത് എങ്കിലും, അതിനു പകരം, എപ്പോൾ ചോദിച്ചാലും ഞാൻ ഇത്രയും വിലയുള്ള സ്വർണമോ മറ്റെന്തെങ്കിലും വസ്തുക്കളോ തന്നു കൊള്ളാം എന്നുള്ള ഉറപ്പു കൊടുക്കുന്ന , എല്ലാവർക്കും വിശ്വസിക്കാവുന്ന ആരെങ്കിലും. അതാണ് ഭരണ കൂടത്തിന്റെ ഒരു പ്രവർത്തി. ഒരു ജനാധിപത്യ സംവിധാനത്തിൽ അതിനെ പൊതു ധാരണ എന്ന് പറയുന്നു. അതിനെയാണ് നാം ലീഗൽ ടെണ്ടർ എന്ന് വിളിക്കുന്നത്.

No comments:
Post a Comment