ഇനി ഞാൻ പറയാൻ പോകുന്നത് ഒരു ഭീകരമായ, ഹൃദയ ഭേധകമായ ഒരു ഉദാഹരണമാണ്. ഇത് വായിച്ചു ആരെങ്കിലും പേടിച്ചു പോകുകയോ ചിരിക്കുകയോ ചെയ്യരുത്. രണ്ടു രാജ്യങ്ങളും അവിടത്തെ കൂലി പണിക്കാരും ഈ ഉദാഹരണത്തിൽ വരികയാൽ ഈ കരച്ചിലും പേടിയും ഒക്കെ രണ്ടു രാജ്യക്കാരെ പ്രതിലോമമായ രീതിയിൽ ബാധിക്കും എന്ന് ആദ്യമേ പറഞ്ഞു വെക്കുന്നു. അതായത് ഇവിടത്തെ ആള് ചിരിക്കുമ്പോൾ അവിടത്തെ ആള് കരയുന്ന സ്ഥിതി വിശേഷം. ഇത്രയും ആമുഖ മായി പറഞ്ഞു കൊണ്ടു ഞാൻ ഉദാഹരണം ആരംഭിക്കുകയാണ്.
ഇന്ത്യ എന്ന രാജ്യത്തെ ചാത്തു എന്ന ഭൂസ്വാമിക്ക് പത്തു ഏക്കർ സ്ഥലമുണ്ട്. എവിടെ നിന്നോ ചാത്തുവിനു , പറമ്പത്ത് വിതക്കാനുള്ള കുറെ നെൽ വിത്തുകൾ വെറുതെ കിട്ടുന്നു. ചാത്തു തൊഴിലില്ലാതെ തെണ്ടി നടക്കുന്ന പത്തു പിള്ളാരെ സംഘടിപ്പിച്ചു അത് തന്റെ പത്തു ഏക്കർ സ്ഥലത്ത് വിതയ്ക്കാൻ തീരുമാനിക്കുന്നു. ഈ ചാത്തു എന്ന ഭൂസ്വാമിക്ക് മറ്റു അസംഖ്യം വരുമാന മാർഗങ്ങൾ ഉണ്ടാകുകയാൽ, ആരംഭത്തിൽ തന്നെ ചാത്തു തന്റെ തൊഴിലാളി സുഹൃത്തുക്കളോട് ഇങ്ങനെ പ്രഖ്യാപിക്കുന്നു. 'എന്റെ പറമ്പത്ത്പണി എടുത്തു ഇതിനെ ഒക്കെ അരിയാക്കി എടുക്കുക. നിങ്ങള് കൂലി വാങ്ങിക്കുന്ന പണമല്ലാതെ ഒരു നയാ പൈസ എനിക്ക് വേണ്ട'. ചാത്തു മുതലാളിയുടെ, ഹൃദയം പൊട്ടിക്കുന്ന ഇത്തരം പ്രസ്താവന കേട്ടപ്പോൾ , സ്ഥിരം നോക്ക് കൂലി ടീം ആയ നമ്മുടെ തൊഴിലാളി സുഹൃത്തുക്കളോട് അറിയാതെ പറഞ്ഞു പോയി .' നിങ്ങള് അത്ര ഡീസന്റ് ആണെങ്കിൽ നമ്മള് അതിലും ഡീസന്റ് ആണ്. നമുക്ക് വെറും 400 രൂപ ദിവസ കൂലി മതി. ലോകത്ത് എപ്പോഴും അങ്ങനെയാ. ബൂര്ഷ്വാസി നീതി നടപ്പാക്കിയാൽ തൊഴിലാളിയും അതെ വഴിക്ക് നീങ്ങും.
അങ്ങനെ പണിയോടു പണി തുടങ്ങി. ഒരു മാസം രാവു പകല് പണി എടുത്തപ്പോഴേക്കും മഴ എത്തി. ഇനിയുള്ള പണി മഴയുടെതാണ്. അപ്പോൾ കൂലിയുടെ പ്രശ്നം വന്നു. അപ്പോൾ ചാത്തു മുതലാളി ഇങ്ങനെ പറഞ്ഞു. 'കൂലി നിങ്ങള്ക്ക് ഞാൻ തരുന്നില്ല. നിങ്ങള് തന്നെ ആറ് മാസം കഴിഞ്ഞു അരി വിറ്റു മുഴുവൻ പണവും എടുത്തോ' എന്ന്. എല്ലാവർക്കും അത് വളരെ ബോധിച്ചു. ആറ് മാസം കഴിഞ്ഞപ്പോൾ മൂർച്ചയുടെ (വികാര മൂർച്ചയോ, കത്തിയുടെ മൂർച്ചയോ അല്ല, ഹാർവെസ്റ്റിങ്ങ് എന്ന ഇംഗ്ലീഷ് ന്റെ മലയാളം മാത്രം) സമയം എല്ലാവരും ഒരു പത്തു ദിവസം കൂടെ പണിയെടുത്തു എല്ലാത്തിനെയും അരിയാക്കി എടുത്തു.. എല്ലാം കൂട്ടി ആറ്റി കുറുക്കി നോക്കിയപ്പോൾ 5000 കിലോ അരി കൃത്യം. അപ്പോൾ തൊഴിലാളി നേതാവ് ശങ്കരൻ പെന്നും കടലാസും എടുത്തു കണക്കു കൂട്ടാനിരുന്നു. പത്തു പേര് നാല്പതു ദിനം പണി. ഓരോ ആള്ക്കും 400 രൂപ കൂലി. ആകെ കൂലി മാത്രം 160000. അപ്പോൾ ഈ വിലക്ക് അരി വില്ക്കാം എന്ന് ആദ്യമേ തീരുമാനിച്ചതാണ്. അപ്പോൾ 5000 കിലോ അരി 160000 രൂപയ്ക്കു വില്ക്കാം. അപ്പോൾ കിലോവിനു എത്രയായി. 32 രൂപ.
ഇനി നാം പ്ലെനിൽ കയറി അമേരിക്കയിൽ പോകുകയാണ്. അവിടെ റോബർട്ട് എന്ന മറ്റൊരു ഭൂസ്വാമിയുടെ സ്ഥിതിയും ഇത് പോലെ തന്നെയാണ്. അവിടെയും പത്തു പേരും പത്തു ഏക്കറും നാല്പതു ദിവസത്തെ പണിയും 5000 കിലോ അരിയും ഇവിടത്തെ പോലെ തന്നെ സംഭവിക്കുന്നു. റോബർട്ട് എന്നവനും ചാത്തുവിനെ പോലെ മാന്യനായതിനാൽ ചാത്തു പറഞ്ഞ അതെ വാക്കുകൾ അവിടെ ആവർത്തിക്കപ്പെടുന്നു. 5000 കിലോ അരി വിൽക്കാൻ നേരത്ത് തൊഴിലാളി നേതാവ് റാസ്കൽ ഇങ്ങനെ പറഞ്ഞു. കൂലി നമ്മള് വെറും അമ്പതു ഡോളർ വാങ്ങിയാൽ മതി. അങ്ങേരു ഡീസന്റ് ആയ സ്ഥിതിക്ക് നമ്മളും കുറച്ചു ഡീസന്റ് ആകണ്ടേ എന്ന്. അപ്പോൾ നാല്പതു പേര് പത്തു ദിവസം നാനൂറു. കൂലി 50 ഡോളർ . അപ്പോൾ എത്രയാ കിട്ടിയത് 20000 ഡോളർ. അങ്ങനെ അവർ തങ്ങൾക്കു കിട്ടിയ അരി 20000 ഡോളറിനു വിൽക്കാൻ തീരുമാനിച്ചു ഒരു ലോറിയും പിടിച്ചു മാർകറ്റിലെക്കു യാത്രയാകുന്നു. (ഇനി മാർകറ്റിൽ എത്തുന്നത് വരെ ഉള്ള സമയം ഇടവേള)
വാർത്ത തുടരുന്നു
മാർകറ്റിൽ എത്തിയ റോബർട്ടിന്റെ തൊഴിലാളി നേതാവ് മാർകറ്റിന്റെ പടി വാതിൽക്കൽ എത്തിയ പാടെ, അവിടത്തെ മൊത്ത അരി കച്ചോടക്കാരൻ ക്ലൈവ്, രാസ്കലിനോട് ഇങ്ങനെ ചോദിച്ചു.
അരി എത്രക്കു കൊടുക്കും.
ഓ അത്ര വല്യ വിലയൊന്നും വേണ്ട. വെറും 20000 ഡോളർ.
ഒരു ഉത്തരത്തിനു പകരം അപ്പോൾ മാർകറ്റിൽ നിന്ന് കേട്ടത് ഒരു കൂട്ട ചിരി ആയിരുന്നു. റാസ്കൽ ആകെ പകച്ചു പോയി.
ഇതിൽ ചിരിക്കാൻ മാത്രം എന്താ ഉള്ളത് ക്ലൈവേ. നീ എന്താ ആളെ തമാശ ആക്കുകയാണോ.
തമാശയൊന്നും അല്ല മോനെ രാസ്കലെ. നമ്മള് ഇപ്പം 5000 കിലോ അരി 3000 ഡോളർ കൊടുത്തു വാങ്ങിയാതെ ഉള്ളൂ.
3000 ഡോളർ കൊടുത്തു വാങ്ങാനോ. അത് എങ്ങനെ.
അത് ഇന്ത്യയിൽ നിന്ന് ഒരു പൊട്ടൻ ചാത്തു ഇവിടെ വിളിച്ചു ചോദിച്ചു അരി വേണോ എന്ന്. ഞാൻ എത്ര വില വേണം എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു 160000 രൂപ എങ്കിലും കിട്ടണം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു 190000 തന്നെ പിടിച്ചോ എന്ന് . എത്രയാ ഡോളര് എന്ന് മനസ്സിലായാ. 3000. സംഗതി അടുത്ത ഫ്ലൈറ്റിൽ ഇങ്ങു എത്തി. ഇനി നിനക്ക് വല്ലതും പറയാനുണ്ടെങ്കിൽ പറഞ്ഞു ഉടൻ സ്ഥലം വിട്
ഇതിനെയാണ് നാം കയറ്റു മതി എന്ന് പറയുന്നത്
No comments:
Post a Comment