അതിർത്തി കടന്നു ജെർമനിയിലേക്ക് പോകുന്ന തീവണ്ടി സ്റ്റെഷൻ വിടാറായി. വോളയും അലക്സാന്ദരും ഓടി കിതച്ചു തീവണ്ടിക്കരികിൽ നിന്നു. ഇടയ്ക്കു കയറി വന്ന ഒരു സ്വപ്നം അവരുടെ യാത്രാ മോഹങ്ങൾക്ക് കൂച്ച് വിലങ്ങിട്ടു. അവരില്ലാതെ വണ്ടി ചലിക്കാൻ തുടങ്ങി . അനന്തതയിൽ ഒരു ചുകന്ന പൊട്ടായി വണ്ടി അലിഞ്ഞു ചേരുകയാണ്. പാശ്ചാത്തലത്തിൽ എലിനിയുടെ 'പിതാവിന്റെ ഗീതം' പതിഞ്ഞ സ്വരത്തിൽ തുടങ്ങി ഉച്ചസ്ഥായിൽ എത്തി നിൽക്കുമ്പോൾ സ്ക്രീനിൽ ചിത്രത്തിന്റെ പേര് തെളിയുന്നു. THE LANDSCAPE IN THE MIST (ഒരു തീവണ്ടിയുടെ ഓട്ടത്തിന് ഇത്രയും സൌന്ദര്യം ഉണ്ടെന്നു ഞാൻ ആദ്യമായി അറിഞ്ഞത് ഈ രംഗം കണ്ടപ്പോഴാണ്)
20 ആം നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമകളിൽ ഒന്നായ തിയോ ആഞ്ചലോ പൌലോസ് എന്ന പ്രതിഭയുടെ ഈ സിനിമ ഇങ്ങനെ ആരംഭിക്കുകയാണ്. ഒരു തീവണ്ടി ആപ്പീസ് എന്നത് വേര്പാടിന്റെ പ്രതീകമാണ്. അതോടൊപ്പം എവിടെയോ വച്ചുള്ള ഒത്തു ചേരലിന്റെയും. ഭീമാകാരമായ ഈ ലോകത്ത് ഒറ്റപ്പെട്ടു പോയ വോളയെയും അലക്സാന്ദരിനെയും സംബന്ദിചെടത്തോളം തീവണ്ടി ആപ്പീസ് എന്നത് നിസ്സംഗയായ ഈ ലോകത്തിനോടു സംവദിക്കാനുള്ള ഒരു വഴിയും കൂടി ആയിരുന്നു. കാരണം ഈ തീവണ്ടിയിലൂടെ ആണ് അവർ തങ്ങളെ ഈ ലോകത്തോട് ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട കണ്ണിയായ തങ്ങളുടെ അച്ചനിലേക്ക് എത്തിപ്പെടാൻ ശ്രമിക്കുന്നത്. എവിടെയെങ്കിലും ഉണ്ടോ എന്ന് കൂടി അറിയാത്ത ആ അച്ഛനിലൂടെ ആണ് അവർ ഈ ലോകത്തോട് സംസാരിക്കാൻ ശ്രമിക്കുന്നത്.
പൊട്ടിപ്പോയ ടെലെഫോണ്‍ ലൈനുകൾ ആഞ്ചലോ പൌലോസിന്റെ സിനിമകളിൽ ഇടയ്ക്കിടയ്ക്ക് കയറി വരുന്നത് കാണാം. അദ്ധേഹത്തിന്റെ ഒരു സിനിമ അവസാനിക്കുന്നത് നിര നിരയായുള്ള ടെലെഫോണ്‍ പോസ്റ്റുകളിൽ കയറി ലൈൻ ശരിയാക്കുന്ന അസംഖ്യം അഭായാര്തികളുടെ രംഗത്തോടെ ആണ്. ഈ ലോകവും മനുഷ്യനും തമ്മിലുള്ള വല്ലാത്ത ഒരു അകൽച്ചയെ കുറിച്ചാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നത്. അഭയാര്തിത്വം ആണ് അദ്ധേഹത്തിന്റെ വിഷയം. കാരണം മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആശയ വിനിമയ തകര്ച്ചയുടെ ആത്യന്തിക ഫലം ആണല്ലോ അഭയാര്തിത്വം.
മഞ്ഞിൽ കുളിച്ച ഭൂ വിഭാഗം എന്ന സിനിമയിലെ ഈ കുരുന്നുകളും യഥാർത്ഥത്തിൽ അഭയാര്തിത്വത്തിന്റെ പ്രതീകങ്ങൾ തന്നെ ആണ്. ഒരിക്കലും അവരുടെ വേരുകളെ കുറിച്ച് സംവിധായകാൻ വ്യക്തമായി ഒന്നും പറയുന്നില്ല. ഒരു അമ്മയുള്ളത് ഒരിക്കലും അരങ്ങത്തു വരുന്നില്ല. അരങ്ങത്തു വന്ന അമ്മാവൻ തീവണ്ടി ആപ്പീസിലെ ഗുമസ്ഥനോട് പറയുന്നതും, 'തനിക്കു ഇവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയില്ല എന്ന് തന്നെയാണ്. അഭയാര്തിത്വത്തിന്റെ അലച്ചിൽ തന്നെ ആണ് അവരുടെ വിധി. ഈ അലച്ചിലിന് ഒരു അർഥം ഉണ്ടാക്കുന്നത് അച്ഛൻ എന്ന സങ്കൽപം ആണ്. അദ്ധേഹത്തെ കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങൾ ആണ്.
ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവനു ജീവിതത്തിൽ നിന്നു ലഭിക്കുന്നതെന്തും ലാഭമാണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്. അത് പോലെ ജീവിതം നഷ്ടപ്പെടുന്നവന് ദൈവത്തെ ലഭിക്കും എന്നും. വോള ഒരിക്കൽ പറഞ്ഞത് പോലെ ഈ യാത്രമാണ് സത്യം. മറ്റൊന്നിനും യാതൊരു അര്തവും ഇല്ല. അത് കൊണ്ടു അവർ അവരുടെ യാത്ര തുടരുകയും അതിന്റെ ആഘാതങ്ങൾ ഓരോന്നായി ഏറ്റു വാങ്ങുകയും ആണ്. പക്ഷെ അതിനിടയിൽ അവർ പലതും അറിയുന്നു. വഴിയരികിൽ വച്ച് അവിചാരിതമായി കണ്ടു മുട്ടിയ നാടക നടൻ, കടൽ പുറത്തു വച്ച് വോള ആദ്യമായി പ്രേമം എന്തെന്ന് അറിഞ്ഞു ഓടി കടലിലെ തിരകളോട് സല്ലപിക്കാൻ തുടങ്ങുന്നത് കണ്ടു ഒന്നും മനസ്സിലാകാതെ അവളെ പിന്തുടര്ന്ന അവളുടെ കുഞ്ഞനുജനെ പിടിച്ചു വച്ച് ഇങ്ങനെ പറയുന്നു. 'അവളുടെ പിന്നാലെ ഓടരുത്. അവൾ ഇന്ന് ജീവിതത്തിലെ ഒരു പ്രധാന സത്യം മനസ്സിലാക്കിയിരിക്കുകയാണ്' എന്ന്. ഇത്തരത്തിലുള്ള കൊച്ചു കൊച്ചു സംഭവങ്ങളും, പരിധി ലങ്ഘിച്ചുള്ള പീഡനങ്ങളും തികഞ്ഞ നിസ്സങ്ങതയോടെ ആണ് പൌലോസ് നമ്മോടു പറയുന്നത്. ഒരിക്കൽ ഒരു ട്രക്കിൽ വച്ച് വോള പീഡിപ്പിക്കപ്പെട്ട ആ ഒരു രംഗം പോലും ഗ്രാഫിക് ഭീകരതകൾ ഒന്നും ഇല്ലാതെയാണ് അവതരിപ്പിച്ചത്. അധികമൊന്നും പറയാതിരിക്കുകയാണ് ആഞ്ചലോ പൌലോസിന്റെ രീതി. ശരിയായ സിനിമയുടെ രീതിയും അത് തന്നെ ആണല്ലോ.
കുട്ടികള്ക്ക് ചുറ്റുമുള്ള ലോകം അവര്ക്ക് മനസ്സിലാക്കാൻ പറ്റാത്ത ലോകമാണ്. ആകാശം മുട്ടെ വളർന്നു നില്ക്കുന്ന മാമാലകൾക്ക് കീഴെ ഒരു പൊട്ടു പോലെ ഉള്ള അവസ്ഥയിലാണ് അവർ. റെയിൽവേ ട്രാക്കിൽ വച്ച് ഒരിക്കൽ ഒരു ഭീകര യന്ത്രം അവരെ ഭീതി പ്പെടുത്തി. മറ്റൊരിക്കൽ ഒരു കുതിരയുടെ ദാരുണ മരണം അവരെ ചകിതരാക്കി. മുഖം മൂടി അണിഞ്ഞ മനുഷ്യർ അവര്ക്ക് ചുറ്റും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഒരിക്കൽ അവരെ ഞെട്ടിച്ചു കൊണ്ടു ഒരു കായലിൽ നിന്നു ഭീമാകാരമായ ഒരു കൈ ഉയർന്നു വന്നു. ഈ നിർദാക്ഷിന്യതയിൽ നിന്നു രക്ഷപ്പെടുത്താൻ അച്ഛന്റെ ബിംബതിനു മാത്രമേ പറ്റുള്ളൂ എന്നുള്ള അറിവാകണം അവരെ യാത്രികർ ആക്കിയത്. പക്ഷെ അവർ ഒരിടത്തും എത്തുന്നില്ല. അവർ പരിചയപ്പെടുന്നവർ ഒക്കെയും ഈ ലോകത്ത് ഒരു താല്കാലിക സന്ദർശനത്തിനു വന്നവരെ പോലെ ആയിരുന്നു. ഒരെസ്റെസ് എന്ന നാടക നടൻ പറഞ്ഞത് പോലെ ആകെ കൂടെ എനിക്ക് അറിയാവുന്നത് നാളെ എനിക്ക് പട്ടാളത്തിലേക്ക് പോകണം എന്നുള്ളത് മാത്രമാണ്. താല്കാലിക പ്രേമം പോലും വോളയെ അവളുടെ അന്തിമ ലക്ഷ്യത്തിൽ നിന്നു അകറ്റി നിർത്തുന്നില്ല. പക്ഷെ എന്നെന്നും പോലെ ഇന്നും ആ ലക്‌ഷ്യം വെറും ഒരു മിത്യ മാത്രമായിരുന്നു. യാത്രമാത്രമാണ് സത്യം എന്ന് പറഞ്ഞ വോളക്കും അത് അറിയാമായിരിക്കണം.
തികച്ചും ദുരൂഹമായ രീതിയിൽ ആണ് സിനിമ അവസാനിക്കുന്നത്. അച്ഛനെ തേടിയുള്ള അവരുടെ യാത്ര , അച്ഛൻ ഉണ്ടെന്നു അവർ കരുതുന്ന ജെർമനിയിൽ അവരെ എത്തിക്കുന്നു. അതിര്തിയിലെ നദി ഒരു ചെറിയ നൌകയിൽ തരണം ചെയ്യാൻ ശ്രമിച്ച അവരെ അതിർത്തി സേന വെടി വെക്കുന്നു. പിന്നെ നാം കാണുന്നത് മഞ്ഞിൽ കുളിച്ച ഒരു ഭൂ വിഭാഗത്തിൽ വോളയും അലെക്സാന്ദരും നില്കുന്നതാണ്. വീണ്ടും നമ്മൾ ഉല്പത്തി കഥയുടെ ഒരു ശകലം കേൾക്കുന്നു. മഞ്ഞിൽ അങ്ങ് വളരെ ദൂരെ ഒരു വന്മരം ഒരു സാന്ത്വനം പോലെ നില കൊള്ളുന്നു. രണ്ടു പേരും ആ മരത്തിന്റെ ദിശയിലേക്കു ഓടുമ്പോൾ എലിനിയുടെ അച്ഛന്റെ ഗീതം നാം വീണ്ടും പാശ്ചാത്തലത്തിൽ കേൾക്കുന്നു. അവർ ഓടി ചെന്ന് ആ മരത്തിൽ അലിഞ്ഞു ചേരുന്നു.

No comments:
Post a Comment