എന്റെ വീടിന്റെ അടുത്തുള്ള സ്റ്റാമ്പ് ശേഖരിക്കുന്ന ഒരു കുട്ടിയെ കുറിച്ച് അമ്മ പറയും അവനു വട്ടാണ് എന്ന്. സ്റ്റാമ്പ് മാത്രമല്ല ജനങ്ങള് പലതും ശേഖരിക്കുന്നുണ്ട്. നാണയം, പഴയ വസ്തുക്കൾ, പഴയ കാല ചിത്രങ്ങൾ, പുസ്തകങ്ങൾ, പാട്ടുകൾ, കലാ ശില്പങ്ങൾ അങ്ങനെ പലതും. കൂട്ടത്തിൽ വേണമെങ്കിൽ പണത്തെയും പെടുത്താം. ഇങ്ങനെ വസ്തുക്കൾ ശേഖരിക്കുന്നത് വട്ടാണോ. പ്രത്യേകിച്ചും ഇവയെ കൊണ്ടു പ്രകടമായ സാമ്പത്തിക ലാഭങ്ങൾ ഒന്നുമില്ല എന്ന് വരുമ്പോൾ.
എന്ത് കൊണ്ടാണ് പല മനുഷ്യരും ഇത്തരത്തിലുള്ള ശേഖരണ വ്യഗ്രത കാണിക്കുന്നത് എന്നതിനെ കുറിച്ച് പല മന ശാസ്ത്രഞ്ജരും പഠനം നടത്തിയിട്ടുണ്ട്. ഏതോ ഒരു പുരാവസ്തു കച്ചവടക്കാരാൻ പറഞ്ഞത് പോലെ ഇന്ന് കുറഞ്ഞ വിലക്ക് വാങ്ങി നാളെ കൂടിയ വിലക്ക് വിൽക്കാം എന്നുള്ള മനോഭാവം അല്ല തീര്ച്ചയായും അത്തരം ആളുകളെ ഭരിക്കുന്നത് എന്ന് അവരെ പരിചയപ്പെട്ടാൽ നമുക്ക് മനസ്സിലാകും. അവരെ നിയന്ത്രിക്കുന്നത് സമ്പത്തിനു ബാഹ്യമായ ചില കാരണങ്ങൾ ആണ് എന്ന് ഞാൻ കരുതുന്നു. അവരെ എന്ന് പറഞ്ഞത് പൂര്ണമായും ശരിയും അല്ല. കാരണം നാമും ചെറിയ തോതിൽ ഇത്തരം ശേഖരണ വ്യഗ്രത കാണിക്കുന്നുണ്ട്. മറ്റുള്ളവർ അതിനു വേണ്ടി കൂടുതൽ സമയവും അധ്വാനവും ചിലവിടുന്നു എന്ന് മാത്രം.
സുരക്ഷിതത്വത്തിന് വേണ്ടി തന്റെ ചുറ്റുമുള്ള വസ്തുക്കളിൽ അള്ളി പിടിക്കുന്നത് ശിശു സ്വഭാവമാണ്. അമ്മയുടെ മാറിടം മുതൽ തന്റെ പുതപ്പു വരെ കുട്ടിയെ സംബന്ദിച്ചു സുരക്ഷിത കവചമാണ്. കുട്ടിയെ ഉറക്കാൻ മരപ്പാവ മൃഗങ്ങളെ കൊടുക്കുന്ന അമ്മമാർക്കും കുട്ടിയുടെ ഈ വാഞ്ചയും സുരക്ഷിത ബോധവും അറിയാം. ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നതിലൂടെ ഒരു കുട്ടിക്ക് ഒരു തരം സുരക്ഷിത ബോധം ഉണ്ടാകുന്നു എന്ന് സാരം.
ശേഖരണത്തെ കുറിച്ച് ഫ്രോയിഡ് പറഞ്ഞതു മറ്റൊരു കാര്യമാണ്. അദ്ദേഹം, അത് ബാലാവസ്ഥയിൽ ഒരു കുട്ടിക്ക് തന്റെ വിസർജ്യത്തോട് തോന്നുന്ന ഒരു തരം അറുപ്പിൽ നിന്ന് ഉത്ഭവിച്ചതാണ് എന്ന് പറയുന്നു. അത് കൊണ്ടു അവ പുറത്തേക്കു വമിപ്പിക്കുന്ന പ്രക്രിയയെ പ്രതിരോധിക്കാൻ കുട്ടി ശ്രമിച്ചു കൊണ്ടെ ഇരിക്കുന്നു. ശേഖരണം ജീവിതത്തിൽ ആദ്യമായി മനുഷ്യൻ പ്രയോഗിക്കുന്നത് ബാല്യാവസ്ഥയിൽ ആണ് സാരം. ഈ ഘട്ടത്തെ തരണം ചെയ്യാനാവാതെ മാനസിക വളര്ച്ചയുടെ ഒരു ഭാഗം ഈ ഘട്ടത്തിൽ തളച്ചിട പ്പെടുന്നവരിൽ വസ്തു പ്രേമം അധികരിചിരിക്കും എന്നും, അവ ശേഖരിച്ചു വെക്കാനുള്ള പ്രവണത വര്ധിചിരിക്കും എന്നും ഫ്രോയിഡ് പറയുന്നു. അദ്ധേഹത്തിന്റെ കാഴ്ചപ്പാടിൽ ശേഖരിക്കാനുള്ള ഈ പ്രവണത ഒരു മാനസിക അപഭ്രംശം തന്നെയാണ്. അങ്ങനെ എങ്കിൽ നമ്മുടെ സമൂഹം അപ്പാടെ അത്തരം ഒരു മാനസിക അപഭ്രംശ ത്തിനു അടിപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരും.

No comments:
Post a Comment