സ്നേഹം എന്നത് ഒരു പ്രവർത്തിയാണ്. കേവലമായ ഒരു വൈകാരിക പ്രക്രിയയല്ല . ഒന്നിച്ചു നിൽക്കലാണ് അല്ലാതെ ഒന്നിലേക്ക് വീഴൽ അല്ല. ഒരു പ്രക്രിയ എന്ന നിലയിലുള്ള സ്നേഹത്തിന്റെ യഥാര്ത നിർവചനം, അത് എന്നിൽ ഉള്ള എന്തോ ഒന്ന് മറ്റൊരാൾക്ക് കൊടുക്കലാണ് അല്ലാതെ മറ്റൊരാളിൽ ഉള്ള എന്തോ എന്ന് സ്വീകരിക്കൽ അല്ല. (ഈ . ഫ്രം )
സ്നേഹത്തിനെ കുറിച്ചുള്ള നമ്മുടെ ധാരണ പല തലങ്ങളിൽ പല രീതിയിൽ ആണ്. എനിക്ക് അമ്മയോടും പെങ്ങളോടും സ്നേഹമുണ്ട്. നിങ്ങൾ പറഞ്ഞത് പോലെ ഉള്ള പരിശുദ്ധമായ സ്നേഹം. പക്ഷെ മറ്റൊരു സ്ത്രീയുടെ നേർക്ക് തോന്നുന്ന എന്റെ സ്നേഹത്തിനു മറ്റൊരു പേരാണ്. അതിനെ ആണ് ഞാൻ പ്രേമം എന്ന് വിളിക്കുന്നത്. ഒരേ പ്രക്രിയകൾ ആയ ഇവയെ വേര്തിരിക്കുന്നത് ഒരേ ഒരു കാര്യം മാത്രമാണ് എന്ന് ഞാൻ കരുതുന്നു. അന്യ സ്ത്രീയോട് എനിക്ക് തോന്നുന്ന സ്നേഹം കാമത്താൽ പങ്കിലമാക്കപ്പെട്ടിരിക്കുന്നു.
സ്നേഹം എന്ന ഈ ഉദാത്ത പ്രക്രിയ എന്നിൽ നിന്ന് ഉത്ഭവിക്കുന്നത് ആണെങ്കിൽ അതിനര്ത്ഥം ലോകത്ത് ഞാൻ ഏകനായി പോയാലും ഈ ഉദാത്ത വികാരം എന്നിൽ നിറഞ്ഞു നില്ക്കുന്നു എന്ന് തന്നെയാണ്. അതായത് സ്വീകര്താക്കളെ കുറിച്ച് ഞാൻ ഒരിക്കലും ബോധവാൻ ആകുന്നില്ല എന്ന്. എന്റെ സ്നേഹം സ്വീകരിക്കുന്നവൻ ഭീകരനായാലും വിരൂപൻ ആയാലും നന്മ നിറഞ്ഞവൻ ആയാലും അവയൊന്നും എന്റെ സ്നേഹത്തെ ഒരു തരത്തിലും ബാധിക്കാൻ പാടില്ലാത്തതാണ്. എന്തെന്നാൽ എന്നിലെ സ്നേഹം എന്റെ ഗുണം മാത്രമാണ്. മൂനാമതൊരാളല്ല അത് നിയന്ത്രിക്കുന്നത്. നീയാണ് എന്നിൽ പ്രേമം എന്ന വികാരം ഉണർത്തിയത് എന്ന് നാം ഒരാളോട് പറയുമ്പോൾ, പ്രേമം എന്ന ഈ മഹത്തായ വികാരം വഞ്ചിക്കപ്പെടുന്നു. മറ്റൊരാളാണ് എന്നെ പ്രേമം നിയന്ത്രിക്കുന്നത് എന്ന് വരുന്നു. അത് ഒരു അടിമത്ത പ്രക്രിയയാണ്. തികഞ്ഞ സ്വാതന്ത്ര്യത്തിൽ വർത്തിക്കേണ്ട പ്രേമം എന്ന വികാരത്തിന് വിരുദ്ധമാണ് അത്. സ്നേഹം ഒരു പകർച്ച വ്യാധി പോലെ ആണ്. എന്നിലുള്ള സ്നേഹം യതാർതമെങ്കിൽ അത് എന്നെ ചൂഴുന്നവരും മനസ്സിലാക്കുകയും അവർ അത് സ്വീകരിക്കുകയും ലോകത്ത് മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്യുന്നു.
ദേസ്തോ വിസ്കി എവിടെയോ ഒരിടത്ത് പറഞ്ഞു. ഈ ലോകത്ത് സ്നേഹം ഇല്ല എന്നതല്ല പ്രശ്നം, അത് സ്വീകരിക്കാൻ ആളുകള് കുറവാണ് എന്നുള്ളതാണ് എന്ന് . ശരിക്കും ഫ്രം പറഞ്ഞത് അതിന്റെ തിരിച്ചിട്ട രൂപമാണ്. എല്ലാവരിലും സ്നേഹം നിറഞ്ഞു നില്ക്കുന്നു. പക്ഷെ ആരും അത് കൊടുക്കാൻ തയാറാകുന്നില്ല. ഇത് വസ്തുക്കളുടെ നേരെ നാം ഇന്ന് കാണിക്കുന്ന മനോഭാവം തന്നെ ആണ്. പലരുടെയും കയ്യിൽ വസ്തുക്കൾ കുമിഞ്ഞു നില്ക്കുന്നു . പക്ഷെ അവർ അതൊക്കെയും ഒരു വലിയ മതിലിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു. മറ്റാരെയും കൈ കൊണ്ടു തൊടാൻ അനുവദിക്കാതെ. കുമിഞ്ഞു കൂടിയ വസ്‌തുക്കൾ ഉപയോഗിക്കപ്പെടാതെ നശിക്കുന്നത് പോലെ നമ്മുടെ ജീവിതകാലത്ത് നമ്മിൽ കുമിഞ്ഞു കൂടി കിടക്കുന്ന അളവറ്റ സ്നേഹവും നാം ഓരോരുത്തരും ഉപയോഗിക്കാതെ നശിക്കാൻ വിടുന്നു. എന്റെ വസ്തു എന്റെ വീട്ടുകാര് സ്വീകരിച്ചാൽ മതി എന്ന് ഞാൻ ധരിക്കുന്നത് പോലെ എന്റെ സ്നേഹവും ഈ പ്രപഞ്ചവുമായി പങ്കിടാൻ ഞാൻ തയ്യാറാവുന്നില്ല. അത് പങ്കിടാതിരിക്കാൻ ഞാൻ പല ന്യായീകരണങ്ങളും കണ്ടെത്തുന്നു. എന്റെ സ്നേഹം അത് സ്വീകരിക്കാൻ യോഗ്യരായ ചുരുക്കം ചിലര്ക്ക് മാത്രമേ കൊടുക്കൂ എന്ന് പറഞ്ഞത് പോലെ. മഹത്തായ സ്നേഹത്തെ കുറിച്ചുള്ള നമ്മുടെ ധാരണകളും ഒരു സ്വകാര്യ സ്വത്തിനോട് എന്നുള്ളത് പോലെ പങ്കിലമായി പോയിരിക്കുന്നു

No comments:
Post a Comment