മനുഷ്യന് നേരിട്ട് പ്രകൃതിയിൽ നിന്ന് കിട്ടിയ പലതും ഇന്ന് അവനിൽ നിന്ന് അന്യമായി പോകുകയാണ്. അവയൊക്കെയും സ്ഥാപിത താല്പര്യങ്ങളുടെ കയ്യിൽ അകപ്പെടുകയും , അവർ അവ തങ്ങളുടെ കച്ചവട വര്ധനവിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയും ചെയ്യുന്നു. വെള്ളമാണ് അവയിൽ പ്രധാനം. . കുപ്പി വെള്ളം ഒഴിച്ചുള്ളതെന്തും പങ്കിലമായി പോയി എന്നുള്ള ധാരണ ഇപ്പോൾ തന്നെ നമ്മുടെ ചുറ്റുമുള്ള വായുവിൽ അലിഞ്ഞു ചേര്ന്നിരിക്കുന്നു. ഒരു രാജ്യം ദാഹ ജലത്തിന് ഉഴറുന്ന നേരത്തും, ഒരു ചെറിയ ജന വിഭാഗം നേർത്ത ദ്രാവകങ്ങളുടെ പുറകെ ഓടുകയാണ്. അവയുടെ നിർമാണത്തിന് വേണ്ടതോ അമൂല്യമായ ഈ ജല സമ്പത്ത് തന്നെ ആണ്. ഒരു വലിയ വിഭാഗത്തിന്റെ ദാഹം ഒരു ചെറിയ വിഭാഗത്തിന്റെ ആർഭാടമായി പരിണമിക്കുന്നു.
ചരിത്രത്തിൽ എല്ലാ കാലത്തും ജല ക്ഷാമം എന്നത് ഒരു പ്രാദേശിക അത്യാഹിതം മാത്രമായിരുന്നു. പക്ഷെ ഇന്ന്, അതി വിപുലമായ ധാന്യ കയറ്റുമതി നടക്കുന്ന ഇന്ന്, ജല ക്ഷാമം പ്രാദേശിക സീമകൾ അതി ലംഘിക്കുകയാണ്.
ജലം ഒരു രാജ്യത്തിന്റെ നട്ടെല്ലാണ്. ധാന്യങ്ങൾ അതില്ലാതെ തളിർക്കില്ല. ഓരോ നിശ്ചത അളവ് ധാന്യവും ഒരു നിശ്ചിത അളവ് വെള്ളത്തിന് തുലമാണ്. വ്യവസായങ്ങളിൽ ഭൂരി ഭാഗവും ഇന്ന് ജലത്തിന്റെ ധാരാളിത്തത്തിൽ വളരുന്നവയാണ്. ഈ ജലം വ്യവസായ നഗരങ്ങളിലേക്ക് എത്തുന്നത് കൃഷിയുടെ ഗ്രാമങ്ങളിൽ നിന്ന് ജലത്തെ കവര്ന്നു കൊണ്ടാണ്. അതിന്റെ ഫലം നമ്മുടെ കാര്ഷിക ഉത്പന്നങ്ങളിൽ നിഴലിക്കുക തന്നെ ചെയ്യും. കൃഷി താഴോട്ടു പോകും (നമ്മളിൽ പലരും മനസ്സിലാക്കാത്ത ഒരു സമസ്യയാണ് ഇത്) . ചുരുക്കി പറഞ്ഞാൽ ഏതൊരു വ്യാവസായിക വളര്ച്ചയും, ആഞ്ഞടിക്കുന്നത് ജലത്തിന് മേലെ ആണ്, അതായത് കൃഷിയുടെ മേലെ.
ഇതിനു നാം കാണാത്ത പല ദുഷ്ഫലങ്ങളും ഉണ്ട്. ലോകത്ത് എല്ലായിടത്തും വാട്ടർ ടേബിൾ താഴോട്ടെക്ക് തന്നെയാണ്. ഒന്നാം ലോകം അത്തരത്തിലുള്ള ജല ക്ഷാമം അനുഭവിക്കുന്നത് സ്വാഭാവികമായും അവിടെ വ്യവസായം കൂടുതൽ ആകുന്നതു കൊണ്ടാണ് . തല്ഫലമായി അവിടെ ധാന്യ കൃഷി താഴോട്ടു പോകുന്നു . അപ്പോൾ അവർ ഈ ധാന്യ കമ്മി പരിഹരിക്കാൻ ധാന്യം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നു. അവിടെയാണ് നാം ശരിക്കും ആഘാതം ഏറ്റു വാങ്ങുന്നത്. രൂപയുടെ തകര്ച്ച (മറ്റൊരു തരത്തിൽ പറഞ്ഞാൽ വിദേശ വിനിമയ നിരക്കിലെ കള്ള കളികൾ) അവരെ , നമ്മുടെ ധാന്യങ്ങൾ ചുള് വിലക്ക് കിട്ടാൻ പ്രാപ്തിയുള്ളവർ ആക്കുന്നു. ഇവിടെ നിന്ന് ധാന്യങ്ങൾ അവിടത്തേക്ക് ഒഴുകുന്നു. ഈ ഒഴുക്ക് നാം ജലത്തിന്റെ ഒഴുക്കായി കണക്കാക്കുക തന്നെ വേണം. മൂന്നാം ലോകം ഇനി ഒരിക്കൽ ഭക്ഷണ സ്വയം പര്യാപ്തത നേടിയാൽ കൂടി, ഒന്നാം ലോകത്തിലെ അതി ഭൊഗമൊ, അവിടത്തെ ധാന്യ ക്ഷാമമോ പോലും ഇവിടത്തെ ഈ സ്വയം പര്യാപ്തതയുടെ ഫലം ഇവിടുത്തെ ദരിദ്രന് കിട്ടാതാക്കുന്ന സ്ഥിതിയിൽ എത്തിക്കും . പക്ഷെ ഇത് എല്ലാ കാലവും ഇതേ പോലെ തുടരണം എന്നില്ല.
ധാന്യം ഇറക്കുമതി ചെയ്യുക എന്നത് വെള്ളം ഇറക്കുമതി ചെയ്യുന്നതിന് തുല്യമാകയാൽ, ഇനി ഒരിക്കൽ ഈ ലോകത്ത് ധാന്യത്തിന് വേണ്ടി യുദ്ധം നടന്നാൽ കൂടി അതിനെ ജല യുദ്ധമായി കണക്കാക്കണം. അപ്പോൾ ജലത്തിന് വേണ്ടി നേരിട്ടുള്ള യുദ്ധങ്ങൾ അടുത്ത ഭാവിയിൽ ഉണ്ടാകില്ല. ധാന്യങ്ങല്ക്ക് വേണ്ടിയുള്ള ഷാഡോ യുദ്ധങ്ങൾക്ക് മാത്രമേ ഇവിടെ പ്രസക്തി ഉണ്ടാകുകയുള്ളൂ.

No comments:
Post a Comment