സ്ത്രീ അമ്മയാണ് എന്ന വചനത്തിനു വലിയ ആഴങ്ങൾ ഉണ്ട് എന്ന് ഞാൻ കരുതുന്നു. ഒരിക്കൽ അമ്മയെ പോലും ഭോഗിച്ച നാം ചരിത്രത്തിന്റെ ഏതോ ഒരു ദശാസന്ധിയിൽ വച്ച് ഈ സ്വഭാവം അവസാനിപ്പിച്ചത് എന്ത് കൊണ്ടു എന്ന് എനിക്ക് അറിയില്ല. ആദമിന്റെയും ഹവ്വയുടെയും മക്കളോട് അവർ ഇരുവരും പെരുമാറിയത് ഇന്നത്തെ പോലെ ആയിരിക്കാൻ ഇടയില്ല. കാരണം ഭാത്രുക്കൾക്ക് ഇടയിലുള്ള ബന്ധം നിഷിദ്ധമാണ് എന്ന് നമ്മുടെ ജന്മ വാസനയാൽ നാം അറിഞ്ഞിരുന്നു എങ്കിൽ മനുഷ്യ കുലം തുടങ്ങിയ ഇടത്ത് തന്നെ അവസാനിച്ചു പോകുമായിരുന്നു. അന്ന് നാം നിയന്ത്രണ രഹിതമായി എല്ലാവരോടും ഇടപെട്ടു. അത് കൊണ്ടു മാത്രമാണല്ലോ നാം പെരുകി പെരുകി വലിയ ഒരു ജന സഞ്ചയം ആയി പരിണമിച്ചത്. പിന്നെ എന്നോ ഒരിക്കൽ, താൻ പുറത്തു വന്ന ഇടത്തിന്റെ അധിപതിയായ ഈ സ്ത്രീ അവനിൽ ലൈങ്ങികമായ അറുപ്പ് ഉളവാക്കാൻ തുടങ്ങി. എന്ത് കൊണ്ടായിരിക്കും മനുഷ്യൻ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. അതിനു ശരീര ശാസ്ത്രപരമായ കാരണങ്ങൾ ഒന്നുമില്ല എന്ന് ഈ പേജുകളിൽ ഞാൻ തന്നെ മുൻപ് എഴുതിയിരുന്നു. കാരണം ജനിച്ച ഉടനെ അമ്മയിൽ നിന്ന് വേര്പെട്ടു പോയ ഈദിപ്പസിനു പിന്നീടൊരിക്കൽ അറിയാതെ അമ്മയുടെ കിടക്കയിൽ കിടക്കേണ്ടി വന്നപ്പോൾ, തന്റെ അമ്മയോട് ബന്ധപ്പെടുന്നതിന് പ്രയാസമൊന്നും തോന്നിയില്ല. അല്ലെങ്കിൽ അവനു അത് തന്റെ അമ്മയാണ് എന്ന് അറിയാനുള്ള ദൈവിക സിദ്ധികൾ ഒന്നും വശമില്ലായിരുന്നു. ആ അജ്ഞതയാലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത് തന്നെ. ഈദിപസ്സിന്റെ കഥയിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു പ്രധാന സത്യം, ഫ്രൊഇദ് പറഞ്ഞ 'പുരുഷന് തന്റെ അമ്മയോട് തോന്നുന്ന ആസക്തി' എന്ന സത്യം അല്ല. മറിച്ച് ആ കാലത്തും മാതൃ കാമം പാപമായിരുന്നു എന്നുള്ള കാര്യമായിരുന്നു. അപ്പോൾ അമ്മ എന്നത് (മറ്റൊരു തരത്തിൽ പറഞ്ഞാൽ തന്റെ ജനനത്തിനു കാരണമായി താൻ അറിഞ്ഞ വ്യക്തി) തനിക്കു നിഷിദ്ധമാണ് എന്ന് മനുഷ്യൻ തീരുമാനിച്ചത് അതിനും മുൻപ് ആയിരുന്നു. അന്ന് മുതൽ മനുഷ്യൻ ആ തീരുമാനം അവന്റെ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു ചെയ്തത്. മനുഷ്യ മനസ്സിന്റെ അസാമാന്യമായ സിദ്ധി ആയ ഇതിനെ നമ്മിൽ പലരും ശരിയായ രീതിയിൽ മനസ്സിലാക്കിയില്ല എന്നതാണ് സത്യം. അമ്മയോടുള്ള ഈ ലൈംഗിക അറുപ്പ് ഒരു ശാരീരിക തീരുമാനം അല്ല എന്ന് വ്യക്തമായ നിലക്ക്, ഈ അറുപ്പ് നമുക്ക് ഏതു സ്ത്രീയോടും തോന്നാവുന്നത്തെ ഉള്ളൂ. നമ്മൾ അങ്ങനെ തീരുമാനിക്കുക ആണെങ്കിൽ. ഏതു പുരുഷനും ഏതു സ്ത്രീയും തമ്മിലുള്ള പരമമായ ആകര്ഷണം ലൈങ്ങികതയുമായി ബന്ധപ്പെട്ടതാണ് എന്ന ഫ്രൊഇദ് പ്രവചനം, ഒരു ശാപം പോലെ നമ്മുടെ തലക്കു മുകളിൽ തൂങ്ങി നില്ക്കുമ്പോഴും, നാം നമുക്ക് ചുറ്റുമുള്ള പലരെയും, നമ്മുടെ ലൈംഗിക ആകര്ഷണ നിരോധിത മേഖലയിൽ തളചിട്ടിരിക്കുന്നു എന്ന് നമുക്ക് തന്നെ അറിയാം. നമ്മുടെ പെങ്ങൾ മുതലായവരൊക്കെ ഈ വിഭാഗത്തിൽ വരികയാണ്. ഈ ദിശയിൽ ഒരു പടി കൂടെ മുന്നോട്ടു പോയാൽ നമുക്ക് എല്ലാ സ്ത്രീകളെയും (സൃഷ്ടിയിൽ ഭാഗഭാക്ക് ആകെണ്ടവരെ ഒഴിച്ച്) അമ്മമാരായി കണക്കാക്കാൻ പറ്റുമെന്ന് തോന്നുന്നു.
No comments:
Post a Comment