നല്ലത് പറഞ്ഞു കൊടുക്കാൻ ആളില്ലായിരുന്നു എന്നുള്ളതല്ല മാനവ കുലം അഭിമുഖീകരിച്ച പ്രശ്നം. അതിനു നല്ലത് കേൾക്കാൻ താല്പരമില്ലായിരുന്നു എന്നുള്ളതാണ്. പറഞ്ഞത് മുഴുവൻ പാതി കേൾക്കുകയും കേട്ടത് മുഴുവൻ തനിക്കു തോന്നിയ രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു മനുഷ്യന്റെ രീതി. നന്മ പ്രചരിപ്പിച്ച പലതും അങ്ങനെ തിന്മയായി പരിവർത്തനം ചെയ്യപ്പെട്ടു. മനുഷ്യ വർഗത്തെ നന്മയിലേക്ക് നയിക്കാമായിരുന്ന ചില മഹദ് വചനങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതാൻ ഉദ്ദേശിക്കുന്നത്. അവയാണെങ്കിൽ കരകാണാകടല് പോലെ പരന്നു കിടക്കുകയാൽ അതിൽ വളരെ ചെറിയ ഒരു ഭാഗത്തെ മാത്രമേ എനിക്ക് സ്പർശിക്കാൻ പോലും ആവുകയുള്ളൂ എന്ന് എനിക്ക് അറിയാം. പക്ഷെ ഇത് ഞാൻ തന്നെ തുടരണം എന്ന് നിര്ബന്ധം ഇല്ല. മാനവ കുലത്തിന്റെ നന്മയേറിയ അസ്ഥിത്വം ആഗ്രഹിക്കുന്ന ആർക്കും ഇതിനു അനുബന്ധങ്ങൾ എഴുതി ചേർക്കാവുന്നതാണ്. പല ആളുകള് കൂടി വരയ്ക്കുന്ന ചിത്രം പോലെ. അപ്പോൾ ഞാൻ ആരംഭിക്കുകയാണ്.
പരിപാടിയുടെ ആരംഭം മൂന്നു പ്രഖ്യാതങ്ങളായ വരികളോടെ ആരംഭിക്കാം. ഒന്നിൽ തുടങ്ങിയാൽ പോരെ എന്നുള്ള സംശയം ചില വായനക്കാരെങ്കിലും ഉന്നയിച്ചേക്കും എന്ന് എനിക്ക് അറിയാം. അവര്ക്ക് വേണ്ട ഉത്തരം ഞാൻ കരുതി വച്ചിട്ടുണ്ട് എന്ന് പറയാം. അത് ശരിക്കും പറഞ്ഞാൽ ഉത്തരമാണ് എന്ന് പറയാൻ പറ്റില്ല. ഈ വരികൾ മൂന്നിന്റെയും വ്യാഖ്യാനങ്ങൾ തന്നെ ആവും അതിന്റെ ശരിയായ ഉത്തരം എന്ന് ഞാൻ വിശ്വസിക്കുന്നു. (മംഗ്ലീഷ് പരിഭാഷ ആയതു കൊണ്ടു വാക്കുകളും പദങ്ങളും വികലമായി പോയി എങ്കിൽ ക്ഷമിക്കുക)
1. കർമ്മന്യെ വാധികാരസ്തെ , മാ ഫലേഷു കദാചന (ഭഗവത് ഗീത)
2. Acts 4:32–35: 32 And the multitude of them that believed were of one heart and of one soul: neither said any of them that ought of the things which he possessed was his own; but they had all things common
3. from each according to his ability to each according to his needs (Karl Marx)
1.
കര്മ്മം ചെയ്യൂ ഫലം ഇചിക്കരുതു എന്ന് പറയുന്നത്, ഫലത്തെ കുറിച്ച് ചിന്തിക്കാതെ കര്മം ചെയ്യൂ എന്ന് പറയുന്നതിന് തുല്യമാണ്. അതായത് ഒരു പ്രവർത്തി ചെയ്യുമ്പോൾ നാം ചിന്തിക്കേണ്ടത് അത് നമുക്ക് തിരിച്ചു തരുന്ന പ്രതിഫലത്തെ കുറിച്ചാകരുത് എന്ന് അർഥം. അപ്പോൾ എന്തിനെ കുറിച്ചാകണം എന്ന് നാം ആരും ഇത് വരെ ചോദിച്ചില്ല. അത് ചോദിക്കുമ്പോഴാണ് നമുക്ക് വ്യക്തമായ ഉത്തരം കിട്ടുക. നാം ഒരു പ്രവർത്തി ചെയ്യേണ്ടത് നമ്മുടെ കഴിവുകൾ അനുസരിച്ചാണ്. അല്ലാതെ നമ്മുടെ പ്രവർത്തി കൊണ്ടു നമുക്ക് എന്ത് പ്രതിഫലം കിട്ടും എന്ന് ചിന്തിച്ചല്ല. പ്രതിഫലത്തെ കുറിച്ചുള്ള ചിന്തകളാണ് നമ്മെ ഭരിക്കുന്നത് എങ്കിൽ, കഴിവുള്ളവർ എളുപ്പമായി ജോലി ചെയ്തു സ്വായത്തമാക്കുന്ന വസ്തുക്കൾ, കഴിവില്ലാത്തവർക്ക് നേടി എടുക്കാൻ വളരെ ക്ലേശിക്കേണ്ടി വരും എന്ന് അർഥം. അപ്പോൾ ഭഗവാൻ കൃഷ്ണൻ പറഞ്ഞത് യഥാർത്ഥത്തിൽ ശക്തിയുടെ തത്വ ശാസ്ത്രത്തെ നിഷേധിക്കുന്ന മഹദ് വചനമാണ് എന്ന് അർഥം.
2.
ഇനി ബൈബിളിൽ പറഞ്ഞ രണ്ടാമത്തെ കാര്യം എന്താണ്. വിശ്വാസികളായ ജന ലക്ഷങ്ങൾ കണക്കാക്കുന്നത് തങ്ങളോക്കെയും ഒരേ ഹൃദയവും ഒരേ ആത്മാവും പങ്കിടുന്നവർ ആണെന്നാണ്. തങ്ങള് സ്വായത്തമാക്കിയുള്ള വസ്തുക്കൾ ഏതും എല്ലാവരുടെതും കൂടി ആണെന്നുമാണ്. ഇവിടെയും ആദ്യം പറഞ്ഞതിനു സമാനമായ പലതും നമുക്ക് കണ്ടെത്താൻ കഴിയും. നാം സ്വരൂപിക്കുന്നത് എന്തും നമ്മുടെ പ്രവര്ത്തിയുടെ ഫലമാണ്. ആ ഫലം എല്ലാവരുടെതും കൂടി ആണ് എന്ന് പ്രഖ്യാപിക്കുമ്പോൾ അതിനർത്ഥം, കഴിവുള്ളവനും ഇല്ലാത്തവനും ഒരു പോലെ തങ്ങളുടെ ആവശ്യത്തിനു അനുസരിച്ച് അവയിൽ നിന്ന് എടുത്തു ഉപയോഗിക്കാൻ അർഹതയുണ്ട് എന്ന് തന്നെയാണ്.
3.
മാർക്സിന്റെ വളരെ ഏറെ പ്രസിദ്ധമായ ഈ മുദ്രാവാക്യത്തിന്റെ അർത്ഥവും മറ്റൊന്നല്ല എന്ന് കാണാൻ വിഷമമില്ല. from each according to his ability എന്നതിന്റെ അർഥം വളരെ വ്യക്തമാണ്. നാം ഓരോരുത്തരും നമ്മുടെ കഴിവ് കൊണ്ടു സ്വരൂപിച്ച എന്തോ ഒന്നിൽ നിന്ന് , to each according to his needs നാം ഓരോരുത്തർക്കും അവനവു ആവശ്യമുള്ളത് മാത്രം എടുക്കാം എന്ന്. അതായത് നമ്മളെവരും നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഈ ലോകത്ത് നിന്ന്, നമ്മൾ ഓരോരുത്തരും നമുക്ക് ആവശ്യമുള്ളത് മാത്രം സ്വീകരിക്കണം എന്ന്. ദുര്ബലനായ ഒരു മനുഷ്യനും താൻ വളരെ കുറച്ചു മാത്രമേ ഈ ലോകത്തിനു കൊടുക്കുന്നുള്ളൂ എങ്കിൽ കൂടി അവനു അവന്റെ ആവശ്യത്തിനുള്ളത് ഈ ലോകത്തിൽ നിന്ന് എടുക്കാൻ അവകാശമുണ്ട് എന്ന് അർഥം. എല്ലാവരും ഒരേ കാര്യം പല പല രീതിയിൽ പറഞ്ഞു എന്ന് മാത്രം.
contd....

No comments:
Post a Comment