1. വീ കെ രുണൻ
മാർച്ച് മാസം നാലാം തീയ്യതി പാലത്തിനു മുകളിലൂടെ നടക്കുമ്പോൾ ശ്രീമാൻ രുണൻ ആ കാഴ്ച കണ്ടു. അപ്പുറത്ത് നിന്ന് ഒരുത്തൻ പുഴയിലേക്ക് ഏന്തി നോക്കുന്നു. ഇവനെന്താ ചാകാൻ പോകുകയാണോ എന്ന് രുണൻ മനസ്സിൽ ചിന്തിക്കുമ്പോഴേക്കും ആ ഒരുത്തൻ പുഴയിലേക്ക് ചാടി കഴിഞ്ഞിരുന്നു. എന്റെ മുൻപിൽ നിന്ന് ഒരുത്തൻ ചാകാനൊ എന്ന് മനസ്സിൽ പ്രാകി കൊണ്ടു ശ്രീമാൻ രുണനും പുഴയിലേക്ക് എടുത്തു ചാടുന്നു. പുഴയിൽ എന്തൊക്കെയോ സംഭവിക്കുന്നു ആരോ നീന്തുന്നു. ഒരു തുള്ളി വെള്ളം കുടിക്കുന്നതിനു മുൻപേ ആ ഒരുത്തനെ ശ്രീമാൻ രുണൻ കരക്കടുപ്പിക്കുന്നു. കരയിൽ എത്തിയപാടെ അവന്റെ രണ്ടു കവിളത്തും രുണൻ ഓരോന്ന് പൊട്ടിക്കുകയും ഇത്രയും പറയുകയും ചെയ്യുന്നു. 'ചാകേണ്ടവനെല്ലാം അങ്ങ് പഴയ പാലത്തിന്റെ അടുത്തു പോയി ചത്താ മതി. . ഇവിടെ ഈ പുതിയ പാലത്തിന്റെ അടുത്തു നിന്റെ ഒന്നും ഈ കളി വേണ്ടാ.
2. കാന്റ് എസ് ധരൻ ---
രാത്രി ഒന്പത് മണിക്ക് ശ്രീമാൻ കാന്റ് എസ് ധരൻ ഡ്രൈവർ പണിയും കഴിഞ്ഞു വീട്ടിലേക്കു പോകവേ റോഡരികിലെ വീട്ടിലെ മാന്തി അമ്മ ധരനെ വിളിച്ചു ഒരു രഹസ്യം പറഞ്ഞു. 'മോനെ ധരാ ഇപ്പോഴേ ഇതിലെ പോയ ആ നായ ഉണ്ടല്ലോ. അതിനു ഭ്രാന്താണ്. ആരെയെങ്കിലും കൂട്ടിനു വിളിച്ചു അതിനെ ശരിയാക്കണം മോനെ'.
'ശ്ശെടാ, പാലത്തിനടുത്തു പ്രാന്തൻ നായോ' ധരൻ അതിശയത്തോടെ മൊഴിഞ്ഞു. മാന്തി അമ്മയുടെ കയ്യിൽ ടോര്ച്ചു ഉണ്ടെങ്കിൽ ഇങ്ങോട്ട് എടുക്കൂ. ഞാൻ ഇപ്പൊ പോയി വരാം'. മാന്തി അമ്മയുടെ കയ്യിൽ നിന്ന് ടോര്ച്ചും വാങ്ങി ഏകനായി ശ്രീമാൻ കാന്റ് എസ് ധരൻ ഇരുളിലേക്ക് മറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞു ഇരുളിൽ ഒരു മുദ്രാവാക്യം വിളി കേട്ടാണ് ചെറിയ ഒരു മയക്കത്തിലേക്കു വീണു പോയ മാന്തി അമ്മ ഉണർന്നത്. ധരന്റെ ഒരു തെറിപ്പാട്ടും ഇടക്കിടക്ക് കേൾക്കുന്നുണ്ട്. പാവം നായി ശവമായി എന്ന് മാന്തി അമ്മക്ക് മനസ്സിലായി. സമാധാനത്തോടെ മാന്തി അമ്മ ഉറങ്ങാൻ കിടന്നു.
No comments:
Post a Comment