തലശ്ശേരിയിലെ പ്രസിദ്ധനായ ഒരു ചിത്രകാരൻ ഒരിക്കൽ ഒരു സദസ്സിൽ വച്ച് മാർക്സിന്റെ 'on religion' എന്ന പുസ്തകത്തെ കുറിച്ച് സംസാരിച്ചു. അദ്ദേഹം അന്ന് പറഞ്ഞത് ഇതാണ്. ''മാർക്സ് മതങ്ങളെ നിരാകാരിച്ചിരുന്നില്ല എന്ന് ഈ പുസ്ടകം വായിക്കുന്ന ഏതൊരു ആൾക്കും മനസ്സിലാകും. കാരണം മാർക്സ് പറഞ്ഞത് ഇതാണ്. 'Religion is the sigh of the oppressed creature, the heart of a heartless world, just as it is the spirit of spiritless conditions. it is the opium of people'. അടിച്ചമർത്തപ്പെട്ടവന്റെ ദീർഘ നിശ്വാസമാണ് മതം, ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണ് മതം, ചേതന ഇല്ലാത്ത ഒരു സ്ഥിതി വിശേഷത്തിലെ ചേതനയാണ് മതം എന്നൊക്കെ പറഞ്ഞതിന് ശേഷമത്രേ മാർക്സ് 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് പറഞ്ഞത്. അങ്ങനെ ഒക്കെ പറഞ്ഞ മാർക്സ് മതങ്ങളെ നിരാകരിക്കുന്നു എന്ന് പറയുന്നവൻ വിഡ്ഢിയാണ് എന്ന് നമ്മുടെ ചിത്രകാരൻ പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് ഒരു ചെറിയ പയ്യൻ എഴുന്നേറ്റു നിന്ന് കൊണ്ടു പറഞ്ഞു 'താങ്കളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളരെ മോശമാണ്' എന്ന് . ചിത്രകാരൻ വളരെ ചൂടാകുകയും എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്തു. പക്ഷെ പയ്യൻ അവിടെ സമചിത്തതയോടെ ഇരിക്കുക മാത്രം ചെയ്തു. മാർക്സ് പറഞ്ഞ കാര്യങ്ങൾ വളരെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്ക പെടുന്നു എന്ന് കാണിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് പറഞ്ഞത്. ബുദ്ധി ജീവികൾ എന്ന് ഭാവിക്കുന്നവർ പോലും അതിൽ പിറകിലല്ല എന്ന് മേൽ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാം. മനുഷ്യൻ അടിച്ചമർത്തപ്പെടാ തിരിക്കുന്നെടത്ത് മതത്തിനു സ്ഥാനമില്ല. പരസ്പര സ്നേഹം ജീവിത രീതിയായിട്ടുള്ള ഇടത്ത് മതത്തിനു സ്ഥാനമില്ല. ചേതനാ പൂർണ്ണമായ ഒരു സ്ഥിതി വിശേഷത്തിൽ മതത്തിനു തീരെ സ്ഥാനമില്ല. മാർക്സ് പറഞ്ഞത് എത്ര വ്യക്തമാണ്. (തീര്ച്ചയായും ആ പയ്യൻ ഞാൻ ആയിരുന്നില്ല. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത് മാത്രമായിരുന്നു. അവനെ അത് പറയാൻ ഞാൻ പ്രേരിപ്പിച്ചു എന്നുള്ളത് സത്യമായിരുന്നു. കാരണം എനിക്ക് ധൈര്യം ഇല്ലായിരുന്നു )
No comments:
Post a Comment