ആമുഖം : ഉദ്ദേശ്യം പത്തു വർഷങ്ങൾക്കു മുൻപ് മാഹിയിൽ നിന്ന് തലശ്ശേരിയിലേക്ക് ബസ് കയറിയപ്പോൾ ബസ്സിനുള്ളിൽ യുദ്ധം നടക്കുകയായിരുന്നു. വെളുത്തു തടിച്ച ഒരു മദാമ്മ, പാട്ടുകാരനല്ല്ലാത്ത കണ്ടക്ടർക്ക് നേരെ കയർക്കുകയാണ്. കാര്യം അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഇതാണ്. കണ്ടക്ടർ മഹതിക്കു കൊടുത്ത ബാക്കി അക്കാലത്തെ രണ്ടു രൂപ നോട്ടായിരുന്നു. ശരീരം ആകാമാനം പ്ലാസ്ടർ ഇട്ട ഒരു രോഗിയെ പോലെ തോന്നിക്കുന്ന അന്നത്തെ രണ്ടു രൂപ നോട്ട്. വാട്ട് സ്ക്രാപ്പ് ഈസ് ദിസ് ? മദാമ്മ അരിശം കൊണ്ടത്രേ. സുന്ദരനും സമാധാന കാംക്ഷിയും, വിനയനും, സർവ്വോപരി എസ് എസ് എസ് എൽ സീ പാസായവനും ആയ കണ്ടക്ടർ രാമൻ കുട്ടി അന്ന് പറഞ്ഞ കാര്യങ്ങളാണ് താഴെ പറയുന്ന കുറിപ്പെഴുതുവാനുള്ള പ്രചോദനം. രാമൻ കുട്ടി തന്റെ പണ സഞ്ചിയിൽ നിന്ന് ഒരു അടി പൊളി രണ്ടിന്റെ നോട്ടെടുത്ത് കാണിച്ചു താഴെ പറയുന്ന ഡയ ലോഗ് കാച്ചി.
madam, this is a piece of paper. how can you accept this? you accept this because you can purchase any thing you want with this clean note. if the other note can also be used in the same way, why cant you accept that?
മാതാമ്മ ആകെ കറുത്ത് വിളർത്തു പോയി.(കറുത്ത വർഗക്കാരാണ് വെളുത്തു വിളർത്തു പോകുക. വെള്ളക്കാർ ഇങ്ങനെ ആണ് ). മണ്ടോടി മന്നിയുടെ ഭാഷയിൽ പറഞ്ഞാൽ നായ പോലും തിരിഞ്ഞു നോക്കാത്ത വസ്തുവാണ് തന്റെ കയ്യിലുള്ളതെന്ന മഹാ സത്യം മാതാമ്മ ജീവിതത്തിൽ ആദ്യമായി അറിയുകയാണെന്ന് തോന്നി.
സിംബ്ബാവേ എന്ന രാജ്യത്ത് നോട്ടുകൾ വലിയ ചാക്കിൽ കെട്ടിയാണത്രെ ആൾക്കാർ സാധനം വാങ്ങാൻ പോകുന്നത്. അവിടെ സാധനം വാങ്ങാൻ പോകുമ്പോഴാണത്രേ ഗുഡ്സ് വണ്ടി വേണ്ടത്. ഇങ്ങോട്ട് വരുമ്പോൾ നടന്നു വരാം
'വിശ്വാസം അതല്ലേ എല്ലാം'.. നോട്ടുകളെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ വേറെ ഇല്ല. എന്നെങ്കിലും ഈ വിശ്വാസം പോയാൽ നമ്മള് നില്ക്കുന്ന വീടും അതിലെ വസ്തുക്കളും പിന്നെ അങ്ങനെ ചിലതും, മാത്രം ബാക്കി. ബാങ്കിലെ ഡിപോസിറ്റ് അരി ആയിട്ട് തിരിച്ചു തന്നാൽ മതി എന്ന് പറയുന്ന കാലവും ഉണ്ടായേക്കാം.
ബാർറ്റർ രീതിയിൽ കേട്ടറിവില്ലാത്ത പ്രശ്നങ്ങളാണ് മേൽ പ്രസ്താവിച്ചവ. ഇങ്ങനെ ഒരു പ്രശ്നമുണ്ടോ എന്ന് നമ്മളാരും ചിന്തിച്ചിട്ട് കൂടി ഇല്ല എന്ന് തോന്നുന്നു.
പണം എന്നത് ഒരു രൂപകം പോലെ ആണ്. തികച്ചും വ്യത്യസ്തമായ രണ്ടു വസ്തുക്കളെ വളരെ വിചിത്രമായ രീതിയിൽ അത് തുലനം ചെയ്യുന്നു. ഒരു രൂപകം നമ്മെ ഓർമിപ്പിക്കുന്നത് മറ്റൊന്നിനെ ആണെങ്കിൽ പണം നമ്മെ ഓർമിപ്പിക്കുന്നത് എല്ലാറ്റിനെയും ആണ്. എല്ലാറ്റിനും പകരം നില്ക്കാവുന്ന ഒരു ശക്തമായ പ്രതീകം.
വളരെ പുരാതനമായ ഒരു ചോദ്യം ഞാൻ ഇവിടെ ആവർത്തിക്കുകയാണ്. ഒരു വസ്തുവിന്റെ വില എന്നാൽ യഥാർത്ഥത്തിൽ എന്താണ്? ഈ ചോദ്യവും 'ഒരു വസ്തുവിന്റെ വില നിയന്ത്രിക്കുന്നത് എന്താണ് ?' എന്ന ചോദ്യവും യഥാർത്ഥത്തിൽ ഒന്ന് തന്നെ ആണോ? ഒരു വസ്തുവിന്റെ വില അതിൽ അന്തർലീനമായിട്ടുള്ള അധ്വാനത്തിന്റെ മൂല്യമാണെന്നു പണ്ടു മാർക്സ് പറഞ്ഞതിന് ഇന്നും പ്രസക്തി ഉണ്ടോ? അത് എന്ത് തന്നെ ആയാലും മാർക്സ് വിഭാവനം ചെയ്യാത്ത ഒരു പുതിയ അധ്വാനം നമ്മുടെ ഇന്നത്തെ മിക്ക വസ്തുക്കളിലും അന്തർലീനമായി കിടക്കുന്നുണ്ട് എന്ന് നാം സമ്മതിച്ചേ ഒക്കൂ. പരസ്യം എന്ന അധ്വാനത്തെ ആണ് ഞാൻ ഉദ്ദേശിച്ചത് . മാർക്സ് സ്വപ്നം കാണാത്ത മറ്റൊരു അപകടം കൂടെ ഈ ലോകത്ത് സംഭവിച്ചു. ഇട നിലക്കാരനായ ഈ 'പണം' തന്നെ ഒരു പ്രത്യേക ഘട്ടത്തിൽ ഒരു 'ചരക്ക്' ആയി പ്രഖ്യാപിക്കപ്പെട്ടു. മറ്റു വസ്തുക്കളെ പോലെ പണവും ഇന്ന് വിനിമയം ചെയ്യ പ്പെടുകയും, പൂഴ്ത്തി വെക്ക പ്പെടുകയും , വിലപേശലിനു വിധേയമാക്കപ്പെടുകയും ചെയ്യുന്നു .
ഇനി അടുത്ത ചോദ്യത്തിലേക്ക് കടക്കാം . ആവശ്യമാണോ ഒരു വസ്തുവിന്റെ വില നിയന്ത്രിക്കുന്നത്? ഒരു പരിധി വരെ ആയിരിക്കാം, പക്ഷെ അതിനു ശേഷം അല്ല. പ്രളയ നാശം വന്ന ഒരു സ്ഥലത്ത് പൂഴ്ത്തി വെപ്പുകാർ ഒരു കിലോ അരിക്ക് 100 രൂപ വരെ വാങ്ങിച്ചു എന്ന് ഒരിക്കൽ എന്റെ ഒരു സുഹൃത്ത് പറഞ്ഞു. അവർ എന്ത് കൊണ്ടു 150 ചോദിച്ചില്ല? അല്ലെങ്കിൽ ആയിരം ചോദിച്ചില്ല? ഒരു പരിധിക്കപ്പുറം വില ആവശ്യപ്പെടുന്നതിനെ നിരുല്സാഹപ്പെടുത്തുന്ന എന്തെങ്കിലും ഒരു വസ്തുവിൽ അന്തർ ലീനമായി കിടക്കുന്നുണ്ടോ? അല്ലെങ്കിൽ നമ്മുടെ സാമ്പത്തിക സ്ഥിതി, വിലകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ? വിലകൾ പലപ്പോഴും നമ്മുടെ നിർവ്വചനങ്ങൾക്ക് അപ്പുറത്ത് എവിടെ ഒക്കെ അലയുകയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

No comments:
Post a Comment