നഗ്നതയിൽ നിന്ന് നഗ്നതയിലേക്ക് മുന്നേറി കൊണ്ടിരിക്കുന്ന വസ്ത്ര ധാരണം സ്ത്രീ ശാക്തീകരണത്തിന്റെ മുന്നോടിയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പഴയ വസ്ത്രങ്ങളിലേക്കുള്ള തിരിച്ചു പോക്ക് അത് കൊണ്ടു തന്നെ ഒരു തകർച്ചയുടെ മുന്നോടിയായും ഞാൻ കരുതുന്നു. പുരുഷന്റെ ആജ്ഞാ ശക്തിക്ക് അടിയറവു പറയാൻ സ്ത്രീ നിർബന്ധിക്ക പ്പെടുന്നത് അവളുടെ വസ്ത്ര ധാരണങ്ങളിലെ അവന്റെ അനാവശ്യ ഇടപെടലുകളിലൂടെയും കൂടിയാണ്. നഗ്നതാ പ്രദർശനങ്ങളിലൂടെ സ്ത്രീ പ്രഖ്യാപിക്കുന്നത് തന്റെ ശരീരം ഒരുവൻ ഉപയോഗിക്കുന്നുവെങ്കിലും അത് കാണാനുള്ള അവകാശം മറ്റുള്ളവർക്കും ഉണ്ട് എന്നാണു. ഏക ഭാര്യാ ഭർതൃത്വങ്ങൾ ക്കെതിരായുള്ള വെല്ലുവിളികൾ സ്ത്രീ പക്ഷത്ത് നിന്ന് തന്നെയാണ് ഉണ്ടാകാൻ സാധ്യത എന്ന് എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു.
No comments:
Post a Comment