ഇളനീരാട്ടവും പാമ്പ് കടിയും
ഇളനീരാട്ടത്തിനു ഒഴിവു കൊടുത്തു സമാധാന ജീവിതം നയിക്കുന്ന ഒരു നാൾ ചിറക്കര കണ്ടിയിലെ തങ്കെശ പുരയിൽ ഞാനും ഷമ്മു ഏട്ടനും, രഘു ഏട്ടനും, പുരുഷു , മോഹൻ എന്നിവരും ഒരു രാത്രി എത്തി പെട്ടു. കോരി ചൊരിയുന്ന മഴ. കൂട്ടത്തിലുള്ള ആരൊക്കെയോ അന്ന് ഇളനീരും കൊണ്ടു ആടുന്നുണ്ടായിരുന്നു. ചങ്ങായി മാരോട് കുശലം പറഞ്ഞു ആ മഴയത്തു തന്നെ പുല്ലമ്പിൽ റോഡിലൂടെ നമ്മളെവരും തിരിച്ചു വരുമ്പോൾ രഘു ഏട്ടന്റെ നിലവിളി കേട്ടു. 'എടാ പാമ്പ് കടിച്ചു. മാറിക്കോ'. ആ ഇരുട്ടത്ത് എവിടേക്ക് മാറാൻ, പാമ്പിന്റെ തലയിലെക്കോ. ഞങ്ങൾ കുറിച്ച് നേരം നിന്ന നില്പിൽ അനങ്ങാതെ നിന്നു. പിന്നെ മാധവാട്ടൻ ഒരു ടോർച്ചു കൊണ്ടു വന്നപ്പോഴേ നമ്മൾ അനങ്ങിയുള്ളൂ. അപ്പോഴേക്ക് പാമ്പ് പാമ്പിന്റെ പാട്ടിനു പോയിരിന്നു. രഘു യെട്ടനെയും കൂട്ടി ഉടനെ ഡോക്ടറുടെ വീട്ടില് എത്തി. അപ്പോൾ ഡോക്ടര ചോദിച്ചു "ഏതു പാമ്പാണ് കടിച്ചത് എന്ന് അറിയാമോ"
ഇത് നമ്മുടെ മണ്ടേല തന്നെ , ഞാൻ പറഞ്ഞു
മണ്ടെലയല്ല, മണ്ഡലി, ഷമ്മു ഏട്ടൻ തിരുത്തി.
'മണ്ഡലി തന്നെ', ഞാൻ പറഞ്ഞു.
'താൻ കണ്ടോ', ഡോക്ടർ ചോദിച്ചു.
'കണ്ടിട്ടൊന്നും ഇല്ല, ഈ ലോകത്ത് വേറെ ഏതു പാമ്പാ ഉള്ളത്', ഞാൻ പറഞ്ഞു.(ഞാൻ മണ്ഡലിയെ മാത്രമേ അത് വരെ കണ്ടിട്ടുള്ളൂ)..
'ഏതായാലും ഒരു ദിവസം ആശുപത്രിയിൽ കിടക്കണം'.ഡോക്ടർ പറഞ്ഞു.
അപ്പോൾ രഘു ഏട്ടൻ പറഞ്ഞു 'എന്റെ ഡോക്ടറെ കണാരൻ അറിഞ്ഞാൽ എന്നെ ശരിയാക്കി കളയും. എന്തെങ്കിലും മരുന്ന് തന്നു ഒഴിവാക്കി കൂടെ'.
അങ്ങനെ ഒരു ദിവസം രഘു ഏട്ടൻ തലശ്ശേരി ഗവര്മെന്റ്റ് ആശുപത്രിയിൽ ശയ്യാവലംബിയായി. അടുത്ത ദിവസം ഡിസ്ചാർജ്. വീട്ടിലെ ചീത്ത ബാക്കി.
(മണ്ഡലി എന്നത് നമ്മൾ തലശേരിക്കാര് നീർകൊലിയെ വിളിക്കുന്ന പേരാണ്. പയ്യാന മണ്ഡലി എന്ന മറ്റൊരു ഭീകരൻ ഇവിടെ വാഴുന്നത് കൊണ്ടു ഡോക്ടർ മാർക്ക് ഇത് വളരെ കണ്‍ഫ്യൂഷൻ ഉണ്ടാക്കാറുണ്ട്, പ്രത്യേകിച്ച് അന്യ നാട്ടുകാരായ ഡോക്ടർ മാർക്ക് . അന്ന് നീർകോലി എന്നാണു പറഞ്ഞിരുന്നെങ്കിൽ ഡോക്ടർ രഘു യേട്ടനെ ഒഴിവാക്കിയേനെ. പക്ഷെ അത് കൊണ്ടു രഘു യേട്ടന് ഒരു ചീത്ത ഒഴിവാകും എന്നതല്ലാതെ, ലോകത്ത് കാര്യമായ മാറ്റങ്ങളൊന്നും വരാൻ ഇടയില്ല )

No comments:
Post a Comment