1966 ലാണെന്ന് തോന്നുന്നു ഏതോ ഒരു ദിവസം തലശ്ശേരി ടൌണിൽ നിന്ന് വീട്ടിലേക്കു നടന്നു വരവേ നല്ലൊരു മഴ പെയ്തു. അന്ന് ബസ്സുകൾ വളരെ കുറവായിരുന്നു. ടൌണിൽ നിന്ന് 2 കിലോ മീറ്റർ അകലെ കിടക്കുന്ന നമ്മളൊക്കെ അന്ന് നടക്കുക തന്നെയായിരുന്നു പതിവ്. മഴ പെയ്ത സമയത്ത് ഞാൻ ടൌണ്‍ ഹാളിനു അടുത്തായിരുന്നു. എന്തോ ഒരു ഉൾ വിളികൊണ്ടോ മറ്റോ ആണെന്ന് തോന്നുന്നു, എനിക്കപ്പോൾ പീടിക തിണ്ണയിൽ കയറി നില്ക്കാനല്ല തോന്നിയത്, നേരെ ടൌണ്‍ ഹാളിന്റെ ഉള്ളിലേക്ക് ഓടി കയറാനാണ്. ടൌണ്‍ ഹാളിൽ നല്ല ടിപ്പിൽ വസ്ത്രം ധരിച്ച അനേകം പേർ എന്തോ കാത്തു നില്ക്കുന്നത് പോലെ തോന്നി. അന്വേഷിച്ചപ്പോൾ ആരോ പറഞ്ഞു നാടകമാണെന്ന്. ഞാൻ ഒന്നും പറയാതെ പിന്നിൽ പോയിരുന്നു. ആ നാടകത്തിന്റെ പേര് യുദ്ധഭൂമി എന്നോ മറ്റോ ആയിരുന്നെന്നാണ് എന്റെ ഓർമ്മ. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കണ്ട നാടകം. എന്ത് കൊണ്ടോ എനിക്കത് വളരെ ഇഷ്ടമായി. അതിനു ശേഷം ടൌണ്‍ ഹാളിൽ എന്ത് ശബ്ദം കേട്ടാലും അവിടെ പോയിരിക്കുന്നത് ഞാനൊരു ശീലമാക്കി . അങ്ങനെ പല പല നാടകങ്ങൾ, നൃത്തങ്ങൾ, പാട്ട് കച്ചേരികൾ, ബോർ അടിപ്പിക്കുന്ന പ്രസംഗങ്ങൾ...... എന്നിവയൊക്കെ പല സമയങ്ങളിലായി ഞാൻ കണ്ടു കൊണ്ടിരിക്കുകയും, മെല്ലെ മെല്ലെ ഞാനൊരു കാലാസ്വാദകനായി പ്രണമിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഈ പ്രക്രിയക്ക് ഇടയിലാണ്, ഭാവാഭിനയം എന്ന ഒരു വാക്ക് എനിക്ക് വീണു കിട്ടിയത്. മുഖം കോട്ടിയുള്ള എന്തോ ഒരു പരിപാടിയാ ണെന്നെ അന്ന് എനിക്ക്മനസ്സിലായുള്ളൂ. നാടകത്തെ കുറിച്ച് ആരെങ്കിലും ചോദിച്ചാൽ, ഭാവാഭിനയം നന്നായിരുന്നു, എന്ന് ഞാൻ സ്ഥിരമായി പറയാൻ തുടങ്ങിയപ്പോൾ, ഇനി മുതൽ അത് നേരിട്ട് കണ്ടു മനസ്സിലാക്കാമെന്നു ഞാൻ തീരുമാനിച്ചു. പക്ഷെ പലപ്പോഴും തിരക്കിൽ അവസാന ബെഞ്ചിൽ മാത്രം ഇരിപ്പിടം തരപ്പെടുന്ന എനിക്ക്, അങ്ങ് ദൂരെ സ്റ്റേജിൽ നിൽക്കുന്ന നടന്റെ ഭാവമോ അഭിനയമോ മനസ്സിലാക്കാൻ പറ്റില്ല എന്ന് ഞാൻ അതീവ ദുഖത്തോടെ മനസ്സിലാക്കിയത് മുതൽ, മുൻ നിരയിൽ തന്നെ സ്ഥലം പിടിച്ചു ഇത് കണ്ടെ അടങ്ങൂ എന്നുള്ള ഒരു വാശി എന്നിൽ വളര്ന്നു വന്നു. അങ്ങനെ ആണ് ഞാൻ നടന്മ്മാരുടെ ഭാവാഭിനയം ശ്രദ്ധിക്കാൻ തുടങ്ങിയത്.
അക്കാലത്തു മുകുന്ദ് ടാല്ക്കീസിലും വീനസ്സിലും, രാജാരാമിലുമൊക്കെ സിനിമ പൊടി പൊടിച്ചു നടക്കുന്നുണ്ടായിരുന്നു. അച്ഛന്റെ കൂടെ അന്ന് ശ്രീകൃഷ്ണ ലീല എന്ന സിനിമ കാണാൻ പോയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. പക്ഷെ അന്നെന്നെ അല്ബുധപ്പെടുത്തിയ ഒരു സംഭവം എന്തെന്നാൽ, നാടകത്തിനു വിരുദ്ധമായി , ഇവിടെ വലിയ പൈസ കൊടുക്കുന്നവർ പിന്നിലാണ് ഇരുന്നത് എന്നുള്ളതാണ്. മുൻപിൽ ഇരുന്നപ്പോളൊക്കെ നേരത്തെ പറഞ്ഞ ഭാവാഭിനയം എനിക്ക് ശരിയായ രീതിയിൽ കാണാൻ പറ്റുന്നില്ല എന്ന്, പിന്നീടൊരിക്കൽ, പിന്നിൽ ഇരുന്നപ്പോൾ എനിക്ക് മനസ്സിലായി. അന്ന് ഈ ഭാവാഭിനയത്തെ കുറിച്ച്, ഞാൻ എന്റേതായ ഒരു സമവാക്ക്യം സൃഷ്ടിച്ചെടുത്തു. അത് ഇപ്രകാരമാണ്, 'നാടകത്തിൽ, മുന്നില് ഇരിക്കുന്നവനും, സിനിമയിൽ, എവിടെ ഇരിക്കുന്നവനും വ്യക്തമായി കാണാൻ പറ്റുന്ന ഒരു തരം മുഖ ഗോഷ്ടി

No comments:
Post a Comment