മുഖത്ത് ആരോ വെള്ളം
തളിച്ചു എന്ന് തോന്നിയപ്പോഴാണ് നീർക്കോലി
മണ്ടോടി ഉണർന്നത്. പ്രപഞ്ചത്തിൽ മഴ
പെയ്യുകയാണ്. മേയിലെ
തിളച്ചു മറിഞ്ഞ ചൂടിൽ നിന്ന്
അല്പം ഒരു ആശ്വാസം
കിട്ടിയപ്പോൾ കുറച്ചു കൂടി ഉറങ്ങിയാലോ
എന്ന് മണ്ടോടിക്ക് തോന്നി. പക്ഷെ
ഉണര്ന്നു കൊണ്ടു ഇവിടെ എന്ത്
ചെയ്യാനാണ്. പുറത്തു
പോകാമെന്ന് വച്ചാൽ കൂടുതൽ അപകടമാണ്. ആരെങ്കിലും ഒരു
കല്ലെടുത്ത് എറിഞ്ഞാൽ ഓടി രക്ഷപ്പെടാവുന്ന
പൊത്തുകൾ ഒക്കെയും ഇപ്പോൾ വെള്ളം
നിറഞ്ഞു കിടക്കുകയാവും. മഴ
പെയ്തത് കൊണ്ടു ബാലാട്ടനും തിരക്കായിരിക്കും. കിണറ്റിലെ
വള്ളികൾക്ക് ഇടയിൽ കിടന്നു മഴ
വന്നു വീഴുന്നതിന്റെ രസം നുകർന്നു. അനാദിയായ
മഴ. സ്വർഗത്തിലും
മഴ പെയ്യാറുണ്ട് എന്ന്
നമ്മുടെ ഏതോ അമ്മൂമ്മ
കഥയിൽ പണ്ടു കേട്ടത് മണ്ടോടി
ഓർത്തു. സ്വപ്ന
സുന്ദരമായ ആ ഇടത്ത്
ഒരു കയ്യിൽ ഒരു
പഴവുമായി എന്റെ വലിയച്ചൻ ആ
പെണ്ണിന്റെ പിന്നാലെ പോയത് എന്തിനായിരിക്കണം. ഒരു
പെണ്ണിനെ ഒരു പഴം
തീറ്റിചിട്ടു അങ്ങേർക്കു എന്ത് കിട്ടാനാണ്. പക്ഷെ
ആ ചതിയെ കുറിച്ച് ഒരു
പാട്ട് പോലും നമ്മുടെ കൂട്ടത്തിൽ
ആരും പാടിയതായി ഓർക്കുന്നില്ല.
നമ്മുടെ ചെയ്തി നമ്മുടെ വിധിയാണ്
എന്ന് എല്ലാവരും തീരുമാനിച്ചത് പോലെ
. അവര്ക്ക്
അത് കൊണ്ടു സ്വര്ഗം
പോയപ്പോൾ നമുക്ക് പോയത് അതിലും
കൂടുതലാണ്. നമ്മൾ
എടുത്തു എറിയപ്പെട്ടത് ഏതു നേരവും
കൊല്ലപ്പെടാവുന്ന ഒരു നരകത്തിലെക്കായിരുന്നു. ഒരിക്കൽ
ഏതോ ഒരു പൊത്തിൽ
കിടന്നു കൊണ്ടു താൻ കേട്ട
ഒരു മനുഷ്യ പാട്ടിന്റെ
വരികൾ ഇതായിരുന്നു 'സ്വർഗ്ഗവും നരകവും ഇവിടെ
തന്നെ' . നമ്മുടെ വിധി അവര്
പാടി നടക്കുന്നത് പോലെ
തോന്നി. അല്ലെങ്കിൽ
നമ്മുടെ വിധിയും പേറി നടക്കുന്നവര്
അവരുടെ കൂട്ടത്തിലും ഉണ്ടാകാം. ബാലാട്ടനും
ചിലപ്പോൾ അത്തരത്തിൽ ഒരാളാകാം. അത്
കൊണ്ടാകാം എന്തെങ്കിലും പറയുന്നതിന് മുൻപേ അദ്ദേഹത്തിന് എന്നെ
മനസ്സിലായത്.
കിണറ്റിലൂടെ മെല്ലെ ഇഴഞ്ഞിഴഞ്ഞു മുകളിലെത്തിയ നീർക്കോലി തല പുറത്തേക്കു നീട്ടി ചുറ്റും പാളി നോക്കി. നേരെ മുന്നില് കുറെ ദൂരത്തോളം പരന്നു കിടക്കുന്ന ഒരു നെൽ പാടം , വശത്ത് ഒരു ഉദ്യാനം. അവിടെ ഒരു പനിനീർ ചെടിയും, ഒരു ആമയും പരസ്പരം തർക്കിക്കുകയാണ്. പതിഞ്ഞ സ്വരത്തിൽ അവരിരുവരും പറയുന്നത് കേൾക്കാം. അതും ശ്രദ്ധിച്ചു കൊണ്ടു മണ്ടോടി അവിടെ തന്നെ അൽപനേരം നിന്നു.
ആമ: കഴിഞ്ഞ പ്രാവശ്യവും ചുവന്ന പൂക്കൾ, ഇപ്രാവശ്യവും ചുവന്ന പൂക്കൾ, എക്കാലവും ചുവന്ന പൂക്കൾ. ആവർത്തന വിരസത. നിനക്ക് വളര്ച്ച എന്തെന്ന് അറിയില്ല പനിനീരെ. ഞാൻ ഒരു ചെടിയായിരുന്നെങ്കിൽ വികസനം എന്തെന്ന് ഞാൻ നിനക്ക് കാണിച്ചു തരുമായിരുന്നു.
പനിനീർ : എല്ലാ പ്രാവശ്യവും നീ ഇത് പറഞ്ഞു കൊണ്ടെ ഇരിക്കുന്നു. ഒന്ന് വേഗത്തിൽ നടക്കാൻ പോലും കഴിയാത്ത നീ ഇത് പറയരുത്. ഒരു ആമയായി പോലും നന്നായി കഴിയാത്ത നിനക്ക് ഒരു പുഷ്പത്തെ കുറ്റം പറയാൻ എന്ത് അവകാശം.
അവിടെയും മനുഷ്യരെ പോലെ . മണ്ടോടി മനസ്സിൽ പറഞ്ഞു. ചെടികളും മൃഗങ്ങളും പലതും മനുഷ്യരെ നോക്കി പഠിക്കുന്നു. ഉദ്യാനത്തിലെ സ്ഥിതി നോക്കിയെങ്കിലും അവര് ഇത് മനസ്സിലാക്കേണ്ടതായിരുന്നു. ഒരിടത്ത് പനിനീർ, ഒരിടത് തെച്ചി, ഒരിടത്, മാവ്, ഒരിടത് പ്ലാവ്, മറ്റൊരിടത്ത് കൈപക്ക, വെള്ളരി ഇവ, ഇതിനൊക്കെ അടിയിൽ ആരും വളർത്താത്ത പച്ചപുല്ലു. എല്ലാവരും ഒരുമിച്ചു ഒരു ഉദ്യാനത്തിൽ. ആരും പരസ്പരം ഒന്നും പറയുന്നില്ല. നല്ലതോ ചീത്തയോ.
അപ്പുറത്ത് ബാലാട്ടാൻ തിരക്കിട്ട കൃഷി പണിയിലാണ്. മെല്ലെ ഇഴഞ്ഞു അങ്ങോട്ടേക്ക് നീങ്ങി. ആരെങ്കിലും വരുന്നോ എന്ന് ഇടയ്ക്കു ചുറ്റും നോക്കും. ബാലാട്ടാൻ കൂട്ടിനുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. വരുന്നവര് കൂട്ടമായി വരികയാണെങ്കിൽ ആണിനും പെണ്ണിനും ഒരു രക്ഷയും ഇല്ലാത്ത നാടാണ് എന്ന് അമ്മ പറഞ്ഞത് അപ്പോൾ ഓർത്തു. ആൾക്കൂട്ടം ഒരു വൃത്തി കേട്ട കൂട്ടമാണ്. കാട്ടു പോത്തിന്റെ കൂട്ടം പോലെ ആണ് അത്. ഒറ്റക്കിരിക്കുന്നവരുടെ ഇടയിലൂടെ ഇഴഞ്ഞു പോയാലും ഒരു ജാഥ യിലൂടെ കടന്നു പോകരുത് എന്ന് ഒരിക്കൽ അമ്മ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. ബാലാട്ടന്റെ അടുത്തു എത്തി കൃഷി പണി നോക്കി നിന്ന്. താൻ ഇവിടെ ഉള്ള കാര്യം ബാലാട്ടൻ അറിയുന്നത് പോലും ഇല്ല. ഒരു വിഷ നാഗം പോയി കടിച്ചാൽ പോലും അറിയാത്ത വിധം ബാലാട്ടൻ ജോലിയിൽ മുഴുകിയിരിക്കുന്നു. യഥാര്ത സൃഷ്ടിയുടെ നേരത്ത് എല്ലാവരും ഒരു പോലെ. പരസ്പരം ആക്രമിക്കുന്നു. ഒരു പോലെ ആഹ്ലാദിക്കുന്നു. മറ്റൊന്നിലും അപ്പോൾ ശ്രധിക്കാതിരിക്കുന്നു. ബാലാട്ടൻ പിക്കാസ് കൊണ്ടു ഭൂമിയെ ആക്രമിക്കുകയാണ്. ഒരു വധുവെ പോലെ ഭൂമി ഒന്നും പറയാതെ അവിടെ തളര്ന്നു കിടക്കുകയാണ്. ഒരിക്കൽ അത് സൃഷ്ടിയിൽ അവസാനിക്കുമ്പോൾ എല്ലാവരും ഒരു പോലെ ആഹ്ലാദിക്കുന്നു.
നെറ്റിയിലെ വിയര്പ്പ് തുടച്ചു ഇടത്തോട്ട് നീങ്ങിയ ബാലാട്ടൻ അപ്പോഴാണ് മണ്ടോടിയെ കണ്ടത്.
ഓ നീ ഇവിടെ ഉണ്ടായിരുന്നോ . ഞാൻ കണ്ടില്ല. കുറെ നേരമായോ. എന്ത് കൊണ്ട് വിളിച്ചില്ല.
വളരെ നേരമായി. ഇണ ചേരുന്ന പാമ്പുകളെ ഇടയിൽ കയറി വിളിക്കരുത് എന്ന് അമ്മ പറയാറുണ്ട് . എല്ലാ സൃഷ്ടികളും ഇണ ചേരല് പോലെ ആണെന്നും.
ശരിയാണ്. ഈ നേരങ്ങളിൽ ഞാൻ വല്ലാത്ത ഒരു ഉന്മാദാവസ്ഥയിൽ ആയിരിക്കും. ഒന്നും അറിയില്ല.
ഒരു കൃഷിക്കാരൻ തന്റെ കൃഷിയിലൂടെ അറിയുന്നത് ലോകത്തെ ആണ്. അപാരതയെ ആണ്. ആ നിർവൃതി അവാച്ച്യമായിരിക്കും. പാമ്പുകള്ക്ക് അത് അനുഭവിക്കാൻ യോഗമില്ല. നമ്മൾ കാലുകളോ കൈകളോ ഇല്ലാതെ ജനിച്ചു വീണു പോയവയാണ് . മണ്ണിൽ ഇഴയുന്നവർക്കു മറ്റുള്ളവരുടെ സഹതാപം ഉണ്ടെങ്കിലെ അതി ജീവിച്ചു പോകാൻ പറ്റുകയുള്ളൂ.
ഇവിടെ ഇല്ലാത്തതും ആ സഹതാപമാണ്. ആപ്പിൾ നിന്റെ തെറ്റല്ല എന്ന് അറിയുന്നവരും നിന്നെ നിന്റെ വിധിക്ക് വിടാനാണ് പറയുന്നത്. ചിലര് അങ്ങേ അറ്റം ഒരു പ്രതിമ ഉണ്ടാക്കി അതിൽ പാലും മുട്ടയും നിവേദിക്കും. അപ്പോഴും തൊടിയിലൂടെ ഇഴഞ്ഞു പോകുന്ന നിന്നെ കല്ലെടുത്ത് ഏറിയും, ചിലപ്പോൾ ഹിംസിക്കും. മോക്ഷത്തിനു എല്ലാവര്ക്കും നിന്നെ വേണം. ഒരു കല്ലായി മരവിച്ച നിന്നെ. യാതാര്തമായ നിന്നെ അവര് എന്നും ഒഴിവാക്കിയിട്ടെ ഉള്ളൂ.
ഉച്ച ഊണ് വയലിൽ ഇരുന്നു കൊണ്ടു തന്നെ കഴിച്ചു കൊണ്ടിരുന്ന ബാലാട്ടൻ ഇടയ്ക്കു ചോദിച്ചു. നിന്റെ ഭക്ഷണം ഒക്കെ എങ്ങനെ എന്ന്.
ഓ ഇപ്പോൾ ഞാൻ വെജ് ആണ്. ഇല പോലും കഴിക്കും. തവളകളെ ഒക്കെ നിങ്ങള് പണ്ടെ കാലപുരിക്ക് അതായത് വിദേശത്തേക്ക് കയറ്റി അയച്ചല്ലോ.
പക്ഷെ തവളകളുടെ ദുർവിധിയെ കുറിച്ചും നീ ഒരു നിമിഷം ചിന്തിക്കണം. നമ്മള് അവയെ കാല പുരിക്ക് അയച്ചില്ലെങ്കിൽ നിങ്ങള് അവയെ കാല പുരിക്ക് അയക്കും എന്നുള്ളതാണ് അവയുടെ യോഗം. സായിപ്പിന്റെ വയറ്റിൽ നിന്നു പാമ്പിന്റെ വയറ്റിലേക്ക് സ്ഥാനം മാറ്റം കിട്ടിയത് കൊണ്ടു അവയ്ക്ക് എന്ത് കാര്യം.
ബാലാട്ടന്റെ തമാശ കേട്ട് മണ്ടോടിയോടു ചിരിച്ചു പോയി. ഒപ്പം ലോകത്തിന്റെ വല്ലാത്ത ഒരു സ്ഥിതിയെ കുറിച്ചും മണ്ടോടി ആലോചിച്ചു പോയി.
സന്ധ്യ മയങ്ങിയപ്പോൾ മണ്ടോടി പൊട്ട കിണറ്റിലേക്ക് ഇഴഞ്ഞും, ബാലാട്ടൻ വീട്ടിലേക്കു നടന്നും തിരിച്ചു പോയി.
No comments:
Post a Comment