ഈ ലോകം മനുഷ്യന് മാത്രം ജീവിക്കാനുള്ളതാണ് എന്നും. മനുഷ്യന് ഉപകാരപ്രദമാണ് എങ്കിൽ മാത്രം മറ്റു ജീവികൾ ഇവിടെ ജീവിച്ചാൽ മതിയെന്നും മനുഷ്യൻ ചരിത്രാതീത കാലം മുതൽ തീരുമാനിച്ചതാണ്. അവന്റെ ഭക്ഷണം, അവന്റെ വിനോദം, അവന്റെ സഹായി, എന്നിങ്ങനെ ഉള്ള നാനാവിധങ്ങളായ രീതിയിൽ അവനു ഉപയോഗപ്രദമാണ് എന്നു അവനു തോന്നിയവയെ ഒക്കെ അവൻ കാട്ടിൽ നിന്നു നാട്ടിലേക്കു ഇറക്കുമതി ചെയ്തു വളർത്തിയെടുക്കുകയും, തോന്നിയത് പോലെ തിന്നുകയോ, മെരുക്കി എടുത്തു തുള്ളിക്കുകയോ, തടി വലിപ്പിക്കുകയോ , ഉത്സവങ്ങൾക്ക് പകിട്ടേകാൻ ഉപയോഗിക്കുകയോ ഒക്കെ ചെയ്തു. ഇമ്മാതിരി പ്രവർത്തികൾ ചെയ്യാൻ ത്രാണി ഇല്ലാത്തവയെയും, എന്നിട്ടും തങ്ങളുടെ വാസ സ്ഥാനം എന്നു അവൻ തീരുമാനിച്ച ഇടങ്ങളിലേക്ക് കയറി വന്നവയെയും അവൻ നിഷ്കരുണം നിഗ്രഹിക്കാൻ തുടങ്ങി. ആ പ്രവർത്തിയിൽ വല്ലാത്തൊരു ക്രൂരത ഒളിഞ്ഞു കിടക്കുന്നു എന്നു അവന്റെ പിൻ ഗാമികളിൽ ചിലർ മനസ്സിലാക്കുകയാൽ, ഈ ക്രൂര നിഗ്രഹത്തിനു പകരം , വഴി തെറ്റി വന്ന അവയെ അവയുടെ യഥാർത്ഥ വാസ സ്ഥാനത്തേക്കു തന്നെ തിരിച്ചയക്കുകയാവും നീതി എന്നു അവര് തീരുമാനിക്കുകയും ചെയ്തു . പക്ഷെ പ്രാണികളുടെ കാര്യത്തിലോ ചെറു ജീവികളുടെ കാര്യത്തിലോ ഇത്തരം ഒരു നീതി നടപ്പാക്കാൻ പ്രായോഗിക ബുദ്ധി മുട്ടുകൾ പലതും ഉണ്ടെന്നു തോന്നിയതിനാലാവും, താൻ മുൻപ് നിശ്ചയിച്ച കൊലപാതക പരിപാടി അവയുടെ കാര്യത്തിൽ തുടർന്നു ചെയ്യാമെന്ന് അവൻ തീരുമാനിച്ചത്.
മനുഷ്യനെ സംബന്ധിച്ചു പല പല ചെറു ജീവികളും അപകട കാരികളാണ്. അവയെ സംബന്ധിച്ചു മനുഷ്യനും അപകടകാരികൾ ആവാം എന്നു നാം മനുഷ്യർ ചിന്തിക്കേണ്ട കാര്യമില്ല. അവ നമ്മെ കടിക്കുന്നു, ചിലവ നമ്മിൽ വിഷം കുത്തി വച്ചു നമ്മെ കൊല്ലാൻ ശ്രമിക്കുന്നു, നമ്മുടെ ഭക്ഷണങ്ങൾ തിന്നു തീർക്കുന്നു, അവയിൽ അടയിരിക്കുന്ന അവർ അവയെ ഉപയോഗശൂന്യമാക്കുകയും, പരിസരങ്ങളിൽ ദുർഗന്ധം പരത്തുകയും ചെയ്യുന്നു. ചിലവ നാം ഉറങ്ങുമ്പോൾ നമ്മുടെ ചെവികളിൽ മൂളി പാട്ടു പാടി നമ്മെ ശല്യം ചെയ്യുന്നു. (പാട്ടു നമുക്ക് ഇഷ്ടം തന്നെ ആണ്. അതിനു നമ്മള് ഉറങ്ങുമ്പോൾ ചെവിയിൽ വന്നു പാടുകയാണോ ചെയ്യേണ്ടത്). ഇതൊന്നും പോരാതെ ചിലവ നമ്മുടെ ശരീരത്തിനുള്ളിൽ സ്ഥിരമായി താമസിച്ചു നമ്മുടെ ശരീരത്തെ നശിപ്പിക്കുകയും ചെയ്യുന്നതായി നാം വിചാരിക്കുകയും ചെയ്തിരിക്കുന്നു. (ബാക്ടീരിയ മനുഷ്യന് ഉപദ്രവകാരിയാണ് എന്നു ധരിച്ച ആധുനിക ശാസ്ത്രം തന്നെ പെട്ടന്ന് ഒരുനാൾ മനസ്സിലാക്കി അവയിൽ പലതും ഇല്ലാതെ മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാൻ പറ്റില്ല എന്നു. അങ്ങനെ സ്നേഹമുള്ള ബാക്ടീരിയ, സ്നേഹമില്ലാത്ത ബാക്ടീരിയ എന്ന രണ്ട് വിഭാഗങ്ങൾ അവിടെ ഉദയം ചെയ്തു. തിരഞ്ഞു പിടിച്ചു കൊല്ലുക എന്ന പരിപാടി ഇവിടെ നടപ്പില്ലാത്തതു കൊണ്ട് നമ്മുടെ കൊലപാതകം പഴയ രീതിയിൽ തന്നെ ഇന്നും തുടരുന്നു)
കൊലപാതകം എന്നത് മനുഷ്യന് പല രീതിയിൽ ചെയ്യാവുന്ന ഒരു പ്രക്രിയയാണ്. അതിന്റെ നാനാ വിധ രീതികൾ അറിയാൻ നാം നമ്മുടെ ചുറ്റും നോക്കിയാൽ മതി. അടിച്ചു കൊല്ലാം, കത്തി കൊണ്ട് കുത്തി കൊല്ലാം, കൂട്ടമായി കൊല്ലണം എങ്കിൽ, ബോംബ് വച്ചു കൊല്ലാം. അതിൽ തന്നെ ഒന്നോ രണ്ടോ എണ്ണത്തിനെ മാത്രം കൊല്ലാൻ പറ്റുന്ന നാടൻ ബോംബ് മുതൽ, ഒരു പരുഷാരത്തെ തന്നെ ഇല്ലായ്‌മ ചെയ്യാൻ കെല്പുള്ള അണു ബോംബുകൾ വരെ ഉണ്ട്. ആധുനിക മനുഷ്യന്റെ പരീക്ഷണ സമയങ്ങൾ ഭൂരി ഭാഗവും അപഹരിച്ചതു, സത്യം പറഞ്ഞാൽ, അവൻ തന്റെ സഹ ജീവികളെയോ , സഹ പ്രാണികളെയോ കൊല്ലാൻ വേണ്ടിയുള്ള നാനാ വിധ മാർഗങ്ങൾ കണ്ടു പിടിക്കുന്നതിനു വേണ്ടിയാകും എന്നു മനസ്സിലാക്കാൻ വലിയ പഠനത്തിന്റെ ആവശ്യമൊന്നും ഇല്ല
ഇതിൽ ഏറ്റവും എളുപ്പവും, ഇരു ചെവി അറിയാതെ നടത്താവുന്നതും ആയ ഒരു പ്രക്രിയയാണ് വിഷ പ്രയോഗം, എന്നു തന്റെ നിതാന്തമായ പരീക്ഷണങ്ങളിലൂടെ മനുഷ്യൻ കണ്ടെത്തി. ഒരു ഗ്ളാസ് വെള്ളത്തിൽ കലക്കി അങ്ങു കുടിക്കാൻ കൊടുക്കുക. ഒരു നിമിഷം . ആള് വടി. ഒരു ചെറു ജീവിയെ കൊല്ലാൻ അതു ചെറിയ അളവിൽ കൊടുത്താൽ മതിയെന്ന സാധാരണ സത്യം, ഏതു ചെറിയ കുട്ടിക്കും അറിയാം. അപ്പോൾ അടിച്ചു കൊല്ലുന്നതിനേക്കാൾ എളുപ്പമായ രീതി അതാണ് എന്നും, ചെറു ജീവികളുടെ കാര്യത്തിലെങ്കിലും , പ്രായോഗിക തലത്തിൽ അതായിരിക്കും നല്ലതു എന്നും മനുഷ്യൻ തീരുമാനിച്ചു.
പക്ഷെ ഈ തിരക്കിനിടയിൽ മനുഷ്യൻ ഒരു പ്രധാന കാര്യം മറന്നു പോയി. വിഷത്തിനു വിവേചന ബുദ്ധിയില്ല എന്നുള്ള ഒരു പ്രധാന കാര്യം. ഒരു ബോംബ് പോലെ എന്നു പറയാം. ചുറ്റിലും ആരൊക്കെയാണോ ഉള്ളത്, അവയെ എല്ലാറ്റിനെയും തട്ടി കളയും. അവിടെ ബോംബ് ഇട്ടനവന്റെ ബന്ധുവാണല്ലോ നിൽക്കുന്നത്. അവനെ ഒഴിവാക്കിക്കളയാം എന്നീ സദ് മനോഭാവങ്ങൾ ഒന്നും അതിന്റെ മനസ്സിൽ ഒരു നിമിഷം പോലും ഉദിച്ചു ഉയരുന്നില്ല. അതു കൊണ്ട് വരാവുന്ന അപകടങ്ങൾ ഒക്കെയും നാം നമ്മുടെ തലയിൽ കൃത്യമായി വലിച്ചു കയറ്റി കൊണ്ടിരിക്കുകയാണ്.
കൊതുകു തിരി കത്തിച്ചു, മുറിയിൽ ഉറങ്ങുമ്പോൾ, നാം കൊതുകുകൾ കൂട്ടമായി ചത്തു വീഴുന്നത് സ്വപ്നം കണ്ടു ഉറങ്ങുന്നു. പക്ഷെ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. കൊതുകു തിരിയുടെ മണം അറിയുമ്പോൾ തന്നെ കൊതുകു അറിയുന്നു, സംഗതി പിശകാണ് എന്നു. അവൻ പുറത്തു പറമ്പിൽ പാടി നടക്കുന്നു. അവസരം വരുമ്പോൾ മാത്രം ഉള്ളിൽ കയറിയാൽ മതി എന്നു തീരുമാനിക്കുന്നു. പക്ഷെ ഇവിടെ ബോധം കെട്ടു ഉറങ്ങുന്ന ഈ പാവം മനുഷ്യന്റെ കാര്യം അങ്ങനെ അല്ല. അവൻ പുലരുവോളം ഈ വിഷം ശ്വാസിച്ചു ഉറങ്ങുന്നു. അതു തന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് എന്ന ഭീകര സത്യം അറിയാതെ.
ഇന്ന് മനുഷ്യ വർഗത്തിന്റെ ആരോഗ്യം ഇത്തരം വിഷ പ്രയോഗങ്ങളിലൂടെ അനുദിനം വഷളായി കൊണ്ടിരിക്കുകയാണ് എന്നു നാം മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്. കീടാണുക്കളെ ആട്ടി ഓടിക്കാനുള്ള വെപ്രാളം കൊണ്ട് ഒരു പ്രദേശത്തെ ജനങ്ങള് മുഴുവൻ തീരാ വ്യാധികൾക്കു അടിപ്പെട്ട് പോയതിനെ കുറിച്ചു നാം പത്രങ്ങളിൽ നിത്യവും വായിക്കുന്നു. പക്ഷെ നാം വിഷ പ്രയോഗം ഇന്നും നിർബാധം തുടരുന്നു.
ഒരിക്കൽ ഒരു ഗ്രാമത്തിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ അവിടെ അസംഖ്യം കൊതുകുകൾ. അവൻ ഒരു കൊതുകു തിരി പോലും ഉപയോഗിക്കാത്ത മനുഷ്യൻ. കൊതുകുകൾ ഇല്ലാത്ത മറ്റൊരിടത്തേക്ക് മാറി താമസിച്ചു കൂടെ എന്നു ഞാൻ ചോദിച്ചപ്പോൾ അവൻ തന്നത് വളരെ വിചിത്രമായ ഉത്തരമാണ്. അതു താഴെ കൊടുക്കുന്നു.
ശുദ്ധമായ വായുവിൽ മാത്രമേ ചെറു പ്രാണികൾ ജീവിക്കുകയുള്ളൂ. വായു വിഷമയമാകുമ്പോൾ അവ സ്ഥലം വിടുന്നു. അപ്പോൾ കൊതുകുകൾ കൂടുതൽ ഉള്ള സ്ഥലങ്ങൾ സ്വച്ഛമായ വായു ഉള്ള സ്ഥലങ്ങളും കൂടിയാണ്. കൊതുകു കടി ഏൽക്കാതിരിക്കാൻ എന്തെങ്കിലും സംവിധാനങ്ങൾ ഉണ്ടാക്കിയാൽ , ആരോഗ്യത്തിനു ഏറ്റവും ഉതകുക ഇത്തരം സ്ഥലങ്ങൾ ആണ്. ഞാൻ മാർക്കറ്റിൽ നിന്നു കീടങ്ങൾ കടിച്ച പച്ചക്കറികൾ മാത്രം നോക്കി വാങ്ങും. കാരണം അവയിൽ വിഷങ്ങൾ കുറവായിരിക്കും. ഇവിടെ നാം ഒരു ഭക്ഷണ പദാർത്ഥത്തിൽ ഒരു ചെറിയ പ്രാണി നുരയുന്നതു കണ്ടാൽ അത്യന്തം രോഷാ കുലരാകും. പക്ഷെ ഒരു പ്രാണിയും നുരയാത്ത ഭക്ഷണങ്ങൾ വിഷമയമായിരിക്കാൻ സാധ്യത കൂടുതലാണ് എന്ന നഗ്ന സത്യം നാം അറിയുന്നില്ല.
ഈ ലോകത്തു മനുഷ്യന് ജീവിക്കാനുള്ള അത്രയും അവകാശങ്ങൾ മറ്റു ജീവികൾക്കും ഉണ്ട് എന്നു കരുതുന്നതിൽ തെറ്റില്ല. മനുഷ്യനും മറ്റു ജീവികളും ഒത്തൊരുമയോടെ സഹവസിക്കുന്ന ഒരു ലോകം ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു ലോകം തന്നെ ആയിരിക്കും. പക്ഷെ അതിനു നാം മറ്റു ജീവികളുമൊത്തു സഹവസിക്കാനുള്ള ആധുനിക മാർഗങ്ങൾ കണ്ടെത്തേണ്ടി വരും. പക്ഷെ ഏതൊരു പ്രശ്നത്തിനും ഏറ്റവും എളുപ്പമായ പരിഹാരം കൊലപാതകം ആണ് വിശ്വസിക്കുന്ന മനുഷ്യ വർഗ്ഗത്തിൽ നിന്നു അത്തരം ഒരു പരീക്ഷണം പ്രതീക്ഷിക്കാമോ എന്നു എനിക്കു അറിയില്ല

No comments:
Post a Comment