പണ്ട് നമ്മുടെ കവികൾ കവിത എഴുതാൻ തുടങ്ങി. അതു വായിച്ചു രസിച്ച ബുദ്ധിയുള്ളവർ ആലോചിക്കാൻ തുടങ്ങി. എന്തു കൊണ്ട് അതു എനിക്കു ഇത്ര ഏറെ ഇഷ്ടമായി എന്നു. അവര് കവിതയെ അരിച്ചു പെറുക്കി പരിശോധിച്ചു. അപ്പോഴാണ് കണ്ടെത്തിയത് അതിൽ ഒരു തരം താളമുണ്ട് എന്നു. ആ താളത്തെ അവർ വൃത്തം എന്നു വിളിച്ചു. അങ്ങനെ കൈയിൽ കിട്ടിയ കവിതകളെ ഒക്കെ അവര് ഈ വൃത്ത നിയമങ്ങളിൽ ഇട്ടു കശക്കി. അതില്ലാത്ത നല്ല കവി പൊട്ട കവിയും, അതു ഉള്ള പൊട്ട കവി നല്ല കവിയും ആയി. അപ്പോൾ ചില നല്ല കവികൾ തങ്ങളുടെ കണക്കിലുള്ള പൊട്ട കവിതകൾ എഴുതുന്നതായി അവര് അറിഞ്ഞു. പക്ഷെ അതെങ്ങനെ ഉച്ചത്തിൽ പറയും. ആരെങ്കിലും കേട്ടാൽ മോശമല്ലേ. ഉടനെ അവര് തങ്ങളുടെ വൃത്ത നിയമങ്ങൾ അമെൻഡ് ചെയ്യാൻ തുടങ്ങി. അതിനിടക്കും ചില പാവം കവികൾ തങ്ങളുടെ നല്ല കവിതകൾക്കു എങ്ങനെ എങ്കിലും വൃത്തം ഒപ്പിക്കുന്ന തിരക്കിലായിരുന്നു. കവിത്വം നഷ്ടപ്പെടുത്തിയും ചിലർ അതിനു മുതിർന്നു. എങ്ങനെ എങ്കിലും മറ്റവനെ ബോധിപ്പിച്ചാൽ അല്ലെ പിടിച്ചു നിൽക്കാൻ പറ്റൂ. അതിനിടയ്ക്കാണ് ചില കുബുദ്ധികൾ വൃത്തവും തത്വവും ഒന്നും ഇല്ലാതെ താന്തോന്നികൾ ആയി കവിതകൾ പടച്ചു വിടാൻ തുടങ്ങിയത് . അതു കണ്ട ബുദ്ധി ജീവി അലറി.
ആരെടാ ഇവിടെ വൃത്തമില്ലാതെ കവിത എഴുതുന്നത്.
അയ്യോ ഇതാ ഞാൻ ഇവിടെ ഉണ്ട്.
നിന്റെ കവിത കൊണ്ട് പോയി അടുപ്പിൽ ഇടെടാ
അതിനു ഞാൻ എന്റെ കടലാസിലല്ലേ എഴുതുന്നത്. അതു അടുപ്പിലിടാനും എനിക്കു അറിയാം.
പൊട്ട കവിത എഴുതിയിട്ട് തോന്ന്യാസം പറയുന്നോ.
എടോ ബുദ്ധീ . ഈ എഴുതുന്ന പണി എന്റേതാണ്. താൻ വേണമെങ്കിൽ വായിച്ചാൽ മതി.
അത്രക്കായോ നിനക്കു ഞാൻ കാണിച്ചു തരാം.
നിലത്തു ആഞ്ഞു ചവിട്ടി ബുദ്ധി ജീവി നടന്നു പോയി. തോന്ന്യ വാസി അവന്റെ പണിയും ബുദ്ധി ജീവി അവന്റെ പണിയും അതു പോലെ തുടർന്നു. ജനങ്ങള് ആ കവിതയും വായിക്കുന്നു എന്നു തോന്നിയപ്പോൾ ബുദ്ധി ജീവി വീണ്ടും കവിതയെ അരിച്ചു പെറുക്കാൻ തൂടങ്ങി. എന്തെങ്കിലും കാരണം കണ്ടെത്തിയേ ഒക്കൂ. എനിക്കും ജീവിക്കേണ്ട. മറ്റു ആളുകൾക്ക് ഇട്ടു പാര പണിയാനല്ലാതെ ഒരു കവിത പോലും എഴുതാൻ കഴിയാത്തതു മോശമായി പോയി
അപഗ്രഥിക്കുന്നവന്റെ ധാരണ അവന്റെ നിയമങ്ങൾക്കു അനുസൃതമായി സൃഷ്ടി നടക്കണം എന്നാണ്. മനുഷ്യൻ ദൈവത്തോട് ആജ്ഞാപിക്കുന്നത് പോലെ. ശാസ്ത്രജ്ഞൻ ആയാലും നിരൂപകൻ ആയാലും അവന്റെ തൊഴിൽ ഉള്ളതിനെ അപഗ്രഥിക്കൽ മാത്രമാണ്. അല്ലാതെ ഇന്നേ രീതിയിൽ സൃഷ്ടി ചെയ്യാൻ ആജ്ഞാപിക്കൽ അല്ല. അച്ചു തണ്ടു ശാസ്ത്രജ്ഞന്റെ സൃഷ്ടിയാണ്. അല്ലാതെ ഭൂമിക്കു അങ്ങനെ ഒരു തണ്ടു ഇല്ല. തണ്ടു ശാസ്ത്രജ്ഞന് മാത്രമേ ഉള്ളൂ

No comments:
Post a Comment