ഇരു മനസ്സാണെങ്കിലും നമ്മളൊറ്റ ബോഡി അല്ലെ എന്ന രീതിയിൽ ആയിരുന്നു അക്കാലത്തു ബാലാട്ടന്റെയും ചാത്തുവിന്റെയും ജീവിതം. വേർപെരിയാത്ത അടുപ്പം. ചാത്തുവിനെ എവിടെ കണ്ടാലും കൂടെ ബാലാട്ടൻ ഇല്ലെങ്കിൽ, അതിന്റെ അർഥം ബാലാട്ടൻ ചത്ത് പോയി എന്ന് തന്നെ ആണ്. അങ്ങനെ ഇരിക്കെ ഒരു ദിവസം,അവർ ഇരുവരും , കൂട്ടിക്കെട്ടിയ മര കമ്പ് പോലെ കണ്ണൂർ പ്ലാറ്റുഫോമിലൂടെ നടക്കുകയാണ്. കോഴിക്കോടേക്ക് പോകേണ്ട പാസഞ്ചർ വണ്ടി ലക്ഷ്യമാക്കിയാണ് അവരുടെ നടത്തം. ഇഞ്ചോട് ഇഞ്ചു ചേർന്ന് കൊണ്ടുള്ള ആ നടത്തത്തിൽ അവർ ലേഡീസ് കമ്പാർട്മെന്റിന് മുന്നിൽ എത്തിയപ്പോഴാണ് അത് സംഭവിച്ചത്. ബാലാട്ടൻ ഉച്ചത്തിൽ ഒരു വളിയിട്ടു. പ്രശ്നം ഒന്നുമില്ലായിരുന്നു. അത് ജൻറ്സ് കംപാർട്മെന്റിന് മുന്നിൽ വച്ചായിരുന്നു സംഭവിച്ചിരുന്നത് എങ്കിൽ. കാരണം നമ്മൾ പുരഷമാര് ഇത്തരം ബോംബുകൾ എത്രയോ പരിചയപ്പെട്ടതാണ്. പക്ഷെ സ്ത്രീകൾ അങ്ങനെ അല്ല. വളി എന്ന പേര് കേട്ടാൽ തന്നെ അവരിൽ ചിലര് ബോധം കെട്ടു വീണു പോകും. ഒറിജിനൽ വളി ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇതല്ലാതെ ആകസ്മികമായി മറ്റൊന്ന് കൂടെ ഇവിടെ സംഭവിച്ചു. വളിവിട്ട ബാലാട്ടൻ, വളി ഇടാത്ത ചാത്തുവിനെ വളരെ ഷാർപ് ആയി ഒന്ന് നോക്കി. ബാലാട്ടന്റെ ആദ്യത്തെ പ്രവർത്തി മിസ്റ്റർ ചാത്തുവിനെ അത്ര ഏറെ ഏശിയില്ല പക്ഷെ രണ്ടാമത്തെ പ്രവർത്തി ചാത്തുവിനെ അക്ഷരാർത്ഥത്തിൽ നടുക്കി കളഞ്ഞു. കാരണം ഉത്ഭവ സ്ഥാനം ഏതെന്നു ആർക്കും മനസ്സിലാക്കാൻ ആവാത്ത തരത്തിൽ അത്രയും അടുപ്പിച്ചായിരുന്നു തങ്ങളുടെ യാത്ര എന്ന നഗ്ന സത്യം അപ്പോൾ ചാത്തു ഓർത്തു. നേരെ അപ്പുറത്തു നിന്ന് നാരീ രത്നങ്ങൾ പൊട്ടിച്ചിരിക്കുകയാണ്. കുറ്റം ചെയ്യാത്ത തന്നെ ആണ് ആ മൂധേവികൾ ഒക്കെ നോക്കുന്നത് എന്ന്, അങ്ങോട്ട് നോക്കാതെ തന്നെ ചാത്തു മനസ്സിലാക്കി. ഞാനല്ല ഇവനാണ് അതിന്റെ ആള് എന്ന് പറയാൻ നാക്കു പൊങ്ങി എങ്കിലും, താൻ ചെയ്യാത്ത കുറ്റം ഒന്ന് കൂടെ തന്റെ തലയിൽ ഉറപ്പിക്കാനേ അത് കൊണ്ട് സാധിക്കുകയുള്ളൂ എന്ന് ബുദ്ധി മാനായ ചാത്തു എളുപ്പം മനസ്സിലാക്കി. അപ്പോൾ ബാലാട്ടൻ ഒന്നും അറിയാത്തവനെ പോലെ മുന്നിലെ കംപാർട്മെന്റിൽ കയറി പോകുന്നതാണ് ഖിന്നനായ ചാത്തു കണ്ടത്. ഓടി ചെന്ന് ബാലാട്ടന്റെ ഒപ്പമെത്തി ചാത്തു ഇങ്ങനെ കരഞ്ഞു പറഞ്ഞു.
എന്നാലും ബാലേട്ടാ . നിങ്ങൾ ഈ ചതി എന്നോട് ചെയ്യുമെന്ന് കരുതിയില്ല.
എന്ത് ചതിയെ കുറിച്ചാണെടാ ചാത്തൂ നീ പറയുന്നത്. ഒരു മനുഷ്യൻ ആപത്തിൽ പെടുമ്പോൾ അവനെ സഹായിക്കാനല്ലേ അവന്റെ ചങ്ങാതി.
എന്നാലും ബാലേട്ടാ . നിങ്ങൾ ഈ ചതി എന്നോട് ചെയ്യുമെന്ന് കരുതിയില്ല.
എന്ത് ചതിയെ കുറിച്ചാണെടാ ചാത്തൂ നീ പറയുന്നത്. ഒരു മനുഷ്യൻ ആപത്തിൽ പെടുമ്പോൾ അവനെ സഹായിക്കാനല്ലേ അവന്റെ ചങ്ങാതി.
No comments:
Post a Comment