വിദേശ ഭാഷയിലെ സിനിമകൾ കാണുന്നവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അറിയാത്ത ഭാഷ എന്നുള്ള പ്രശ്നം. ഈ പരിമിതി മറികടക്കാനുള്ള രണ്ട് സംവിധാനങ്ങൾ ആണ് voice ഡബ്ബിങ്, സബ് ടൈറ്റിൽ എന്നിവ. ഒന്നാമത്തേത് സിനിമയുടെ ഭാഷ ഇംഗ്ലീഷിലേക്കോ മറ്റേതെങ്കിലും ഭാഷയിലേക്കോ മാറ്റുക എന്നുള്ളതാണ്. മറ്റേതു സംഭാഷണങ്ങൾ സ്‌ക്രീനിന്റെ അടിയിൽ എഴുതി വെക്കുക എന്നുള്ളതാണ്. രണ്ടിനും അവയുടേതായ പരിമിതികൾ ഉണ്ട്.
പല സിനിമകളിലും ശബ്ദ ഭാഷ എന്നുള്ളത് വെറും സംഭാഷണങ്ങളിൽ കവിഞ്ഞു പാശ്ചാത്തല സംഗീതത്തിന് ഒരു അകമ്പടി കൂടി ആണ് എന്നാണ് എന്റെ സിനിമ പരിചയത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയത്. ഒരു പരിധിവരെ ഭാഷാ ശബ്ദം മറ്റൊരു പാശ്ചാത്തല സംഗീതം തന്നെ ആണ്. അത്രക്ക് മനോഹരമായാണ് പലപ്പോഴും ഭാഷയിലെ ശബ്ദങ്ങൾ ക്രമപ്പെടുത്തിയിട്ടുള്ളത്. പരിഭാഷാ ശബ്ദങ്ങൾ കൊണ്ട് അതിനെ പകരം വെക്കുമ്പോൾ ആ ശബ്ദ സൗന്ദര്യം നഷ്ടപ്പെട്ടു പോകാൻ വളരെ ഏറെ സാധ്യതയുണ്ട്. പക്ഷെ സബ് ടൈറ്റിൽ രീതിയിൽ ആ പ്രശ്നം തീരെ ഇല്ല. നാം ഒറിജിനൽ ഭാഷയുടെ ശബ്ദം അതു പോലെ കേൾക്കുന്നു. അർത്ഥം താഴെ എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇവിടെ മറ്റൊരു പ്രധാന പ്രശ്നം ഉത്ഭവിക്കുന്നു. ഒരേ സമയം നാം രണ്ട് ദൃശ്യങ്ങളിലേക്കു കണ്ണു പായിക്കേണ്ടി വരുന്നു. ഒന്നു സിനിമയിലെ ദൃശ്യം. മറ്റൊന്ന് സബ് ടൈറ്റിൽ എന്ന ദൃശ്യം. സിനിമ ആസ്വാദനത്തിനു അതു വലിയ ഒരു വിലങ്ങു തടി ആകുന്നു. ഇതിനെ മറികടക്കാൻ ഒരു വഴി മാത്രമേ ഉള്ളൂ. സിനിമ അനേകം തവണ കാണുക. അപ്പോൾ ഒരു ഘട്ടത്തിൽ സബ് ടൈറ്റിൽ വായിക്കാതെയും സിനിമ കാണാൻ പറ്റും എന്നുള്ള നില വരും. പക്ഷെ അത് നടക്കാത്ത കാര്യമാണ്.
ഇതിനിടെ സിനിമ മനസ്സിലാക്കാൻ ഭാഷ തന്നെ ആവശ്യമില്ല എന്നും സിനിമ ഒരു ദൃശ്യ മാധ്യമം മാത്രമാണ് എന്നും മറ്റുമുള്ള വരട്ടു ന്യായങ്ങൾ പറയുന്നവരെയും കാണാം. അവര് മനസ്സിലാക്കേണ്ടത്, നിശബ്ദ സിനിമയിൽ നിന്നു ശബ്ദ സിനിമയിലേക്കുള്ള മാറ്റം, വെറും ശബ്ദങ്ങൾ പഴയ കാല സിനിമകളിൽ ചേർത്തു എന്നുള്ളത് മാത്രമല്ല. ശബ്ദം ഇല്ലാത്ത കാലത്തു ശബ്ദത്തിന്റെ അസാന്നിധ്യം കൊണ്ടുള്ള വിഷമം ഇല്ലാതാക്കാൻ എന്തൊക്കെയോ അധികമായി ദൃശ്യങ്ങളിൽ ചേർക്കേണ്ടി വന്നിട്ടുണ്ട്. പണ്ട് ഒരു സിനിമയിൽ ഒരു ബോംബ് പൊട്ടുന്നു എങ്കിൽ അതു ഒരു പൊട്ടി തെറിയായി തന്നെ കാണിക്കണം. അല്ലാതെ പൊട്ടുന്ന ശബ്ദം കാണിക്കാൻ പറ്റില്ല. പക്ഷെ ഇന്ന് ഒരു ബോംബ് കാണിച്ചാൽ മതി. അല്പം കഴിഞ്ഞു വെറും പൊട്ടുന്ന ശബ്ദം കേൾപ്പിച്ചാൽ , ബോംബ് പൊട്ടി എന്നു നാം മനസ്സിലാക്കും. അതായത് പണ്ട് ശബ്ദം ദ്യോതിപ്പിക്കാൻ വേണ്ടി ചേർത്ത അധിക ദൃശ്യങ്ങൾ ഒന്നും ഇന്നത്തെ ശബ്ദ സിനിമകളിൽ വേണ്ട. അതായത് അതു കൊണ്ട് മാത്രം പല ദൃശ്യങ്ങളും ഒഴിവാക്കാം എന്നു അർത്ഥം. ഭാഷ കൊണ്ടുള്ള ഗുണം എന്തെന്ന് അപ്പോൾ പ്രത്യേകം പറയേണ്ട കാര്യമില്ല. ഭാഷ മനസ്സിലാകാത്തത് കൊണ്ടുള്ള പ്രയാസങ്ങളും

No comments:
Post a Comment