ഇന്നലെ പരിസ്ഥിതി ദിനമായിരുന്നു. വിയോജന കുറിപ്പുകൾ എഴുതുന്നത് അടുത്ത ദിവസം ആകുന്നതാണ് നല്ലത്. ഒരു ഉത്സവത്തിൽ അപസ്വരങ്ങൾ കേൾപ്പിക്കുന്നത് നല്ലതല്ല. ഇവിടെ എഴുതാൻ പോകുന്നതിൽ ചില കാര്യങ്ങൾ എങ്കിലും ഞാൻ മുൻപ് ഇവിടെ പ്രസ്താവിച്ചവ ആണ്. ചെറുപ്പ കാലത്തെ ഒരു സംഭവം പറഞ്ഞു കൊണ്ടു ഞാൻ ആരംഭിക്കുകയാണ്
പത്തു പതിനാലു പേര് അംഗങ്ങൾ ആയുള്ള ഒരു ചെറിയ കൂട്ട് കുടുംബത്തിൽ ആയിരുന്നു എന്റെ ജനനവും ആദ്യ കാല ജീവിതവും. തൊഴിൽ വിഭജനം കൂട്ട് കുടുംബങ്ങളിലെ കുട്ടികള്ക്ക് ഇടയിൽ സാധാരണയായിരുന്നു. ഒരാള് അടിച്ചു വാരുക, ഒരാള് വെള്ളം കോരുക, ഒരാള് അലക്കുക ഇങ്ങനെ ഓരോ പ്രവര്ത്തിയും ഒരു ഭീകരന്റെ മേൽ നോട്ടത്തിൽ ഓരോ ആളുടെ മേലെയും ചാർത്തി കൊടുത്ത നല്ല കാലം. അതിൽ കുട്ടികൾക്ക് വേണ്ടി മാത്രം നീക്കി വച്ച ഒരു ജോലിയുണ്ടായിരുന്നു. അതായിരുന്നു ക്ലോകിനു വൈന്റു ചെയ്യൽ. നല്ല വലിപ്പമുള്ള ഒരു സ്ടൂളിൽ (അപ്പി അല്ല ) കയറി ക്ലോക്കിന്റെ നിലവാരത്തിൽ എത്തി, അത് തുറന്നു, അതിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ താക്കോൽ, ക്ലോക്കിന്റെ ഒരു ചെറിയ ദ്വാരത്തിലേക്ക് കടത്തി അഞ്ചോ പത്തോ തവണ ഇടത്തോട്ട് തിരിക്കുന്ന വളരെ സിമ്പിൾ ആയ ഒരു പ്രക്രിയയായിരുന്നു അത്. ഒരു ജഡ വസ്തുവിന് ജീവൻ കൊടുക്കുന്ന മഹത്തായ പ്രക്രിയ. ഒരു ദിവസം പോലും അമാന്തം കാണിച്ചാൽ ഒരു മരണം ഉറപ്പാണ്. ഒരു അടിയും. യുഗങ്ങളോളം നമ്മൾ ഈ പ്രക്രിയ തുടർന്ന് വരവേ ഒരു നാൾ നമ്മുടെ ചുമരിൽ സുന്ദരനായ ഒരു ഘടികാരം നില ഉറപ്പിച്ചിരിക്കുന്നത് നമ്മൾ കുട്ടികൾ അല്ബുധതോടെ നോക്കിയിരുന്നു. ശിശു സഹജമായ ജിജ്ഞാസ യോടെയും അല്പം വാശിയോടെയും നമ്മൾ പ്രഖ്യാപിച്ചു. ഒന്നാമത്തെ പ്രാവശ്യം ഇതിനെ വൈണ്ട് ചെയ്യുന്നത് ഞാൻ ആയിരിക്കും എന്ന്. സാധാരണ ഇത്തരം സംസാരങ്ങലൊ തർക്കങ്ങളോ കേട്ടാൽ അമ്മയിൽ നിന്ന് പുറത്തു വരുന്നത് ഒരു തുറിച്ച നോട്ടം ആയിരുന്നു എങ്കിൽ ഇപ്രാവശ്യം അതിനു പകരം പുറത്തു വന്നത് ഒരു പൊട്ടി ചിരിയാണ്. ആര്ക്കും ഒന്നും മനസ്സിലാകാതിരുന്ന ആ വേളയിൽ അമ്മയുടെ കനപ്പിച്ച ശബ്ദം കേട്ടു
അതിനെ വൈണ്ട് ചെയ്യേണ്ട ആവശ്യമില്ല. അത് ബാറ്ററിയിൽ ഓടുന്നതാണ്.
പാരമ്പര്യമായി നമ്മൾ കുട്ടികൾ കൊണ്ടു നടന്നിരുന്ന ഒരു ജോലി അങ്ങനെ നമ്മുടെ തറവാട്ടിൽ അന്ത്യ ശ്വാസം വലിച്ചു. അമർത്തി ഇരുന്നു ചിന്തിച്ചപ്പോൾ അതിൽ വലിയ കുഴപ്പമൊന്നും ഇല്ല എന്ന് തോന്നി. ഇനിയും സ്ടൂളിൽ കയറി ഉരുണ്ടു വീഴേണ്ട. മറന്നു പോകുക എന്നുള്ള പേടിയെ വേണ്ട. ആകെ വേണ്ടിയിരുന്നത് അതിൽ സ്ഥാപിച്ചിരുന്ന ബാറ്ററി എന്നാ കൊച്ചു പെട്ടി വർഷത്തിൽ ഒരിക്കലോ രണ്ടോ പ്രാവശ്യം മാറ്റുക എന്നുള്ളത് മാത്രമായിരുന്നു. അതാണെങ്കിൽ വലിയവരുടെ ജോലിയും ആയിരുന്നു. അന്ന് വരെയും ഒരു വസ്തുവെ ജ്വലിപ്പിച്ചു നിർത്താൻ വേണ്ടിയിരുന്ന ജോലിയുടെ 2/365 ഭാഗം ജോലി മാത്രമേ ഇനി വേണ്ടു എന്നുള്ള സ്ഥിതി വന്നു. നമ്മൾ ജോളി ആയി ജീവിച്ചു, ജോളിയായി സമയം അറിഞ്ഞു. അങ്ങനെ സ്വരൂപിക്കപ്പെട്ട , അല്ലെങ്കിൽ ലാഭിച്ച 363/365 ഭാഗം അധ്വാനം കൊണ്ടു ഇനി നമുക്ക് പലതും ചെയ്യാമല്ലോ എന്ന് കൂടി നാം സമാധാനിച്ചു.
പക്ഷെ ഇവിടെ അവിചാരിതമായി സംഭവിച്ച ചില കാര്യങ്ങൾ നാം അന്നേരം അറിയാതെ പോയി. നമ്മൾ ഇവിടെ സ്വരൂപിച്ചെടുത്ത അധ്വാനത്തിന്റെ ഒരു അംശം അങ്ങ് എവിടെയോ ഈ ബാറ്ററി എന്ന വസ്തു സൃഷ്ടിക്കുന്ന മനുഷ്യനിലേക്ക് സ്ഥാന മാറ്റം ചെയ്യപ്പെട്ടു. അയാള് ആ അധ്വാനം കൊണ്ടു ഉണ്ടാക്കിയെടുക്കുന്ന ബാറ്ററി എന്ന ചെറിയ പെട്ടി, ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയാനുള്ളതാണ്. അപ്പോൾ ഇവിടെ നമ്മൾ ഒരു തിരിക്കലിൽ നിന്ന് രക്ഷ നേടുമ്പോൾ, അവിടെ അത് ഒന്നിലധികം കാര്യങ്ങൾ ആയി പരിണമിക്കുന്നത് നാം അല്ബുധതോടെ മനസ്സിലാക്കി . അതിൽ ഒന്ന് അധ്വാനം തന്നെയും മറ്റൊന്ന് മാലിന്യവും ആണെന്ന് നാം വേദനയോടെ അറിഞ്ഞു.
അധ്വാന ലാഭം മാലിന്യ സൃഷ്ടിക്കു കാരണമാകാം എന്നാണു നാം ഈ സംഭവത്തിൽ നിന്ന് മനസ്സിലാക്കുന്നത്. കാള വണ്ടിയിൽ നിന്ന് കാറിൽ എത്തുമ്പോൾ ചാട്ടവാർ അടിക്കേണ്ട ഗതികേടിൽ നിന്ന് മുക്തി നേടി, വലയം പിടിക്കുക എന്ന അനായാസതയിലേക്ക് എത്തുമ്പോഴേക്കും അന്തരീക്ഷം പുക കൊണ്ടു മൂടുന്നതും നമ്മൾ കണ്ടതാണ്. അപ്പോൾ മാലിന്യം എന്നത് അധ്വാന ലാഭത്തിനു നാം കൊടുക്കേണ്ട വിലയാണ് എന്ന് അർഥം.
പരിസ്ഥിതിക്ക് വേണ്ടി വിലപിക്കുന്ന ആരും തന്നെ ഈ അധ്വാന ലാഭം നമുക്ക് വേണ്ട എന്ന് പറയാൻ ധൈര്യം കാണിക്കുമെന്നു തോന്നുന്നില്ല. കാരണം നമ്മുടെ ആഗ്രഹങ്ങൾ അനന്തമാണ്. ലാഭിക്കപ്പെടുന്ന ഓരോ ഭാഗം അധ്വാനവും നാം നമ്മുടെ സുഖ ഭോഗങ്ങൾ വര്ധിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്നു. നമ്മുടെ വൈണ്ടിംഗ് ക്ലോക്ക് തിരിച്ചു തരൂ, നാം കഴിയുന്നേടത്തോളം നടന്നു കൊള്ളാം എന്നീ വാചകങ്ങൾ നമ്മുടെ ദൈനം ദിന ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.
ആകാശങ്ങളിലേക്ക് ഉയർത്തി പിടിച്ച മുഷ്ടി ഏതോ ഒരു രാഷ്ട്രീയ പാർടിയുടെയും ഒപ്പം സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. മുഷ്ടികൾ അയയുന്നതോടെ നമ്മുടെ സ്വാതന്ത്ര്യവും സ്വാതന്ത്ര്യ ബോധവും ഒരു പോലെ അയഞ്ഞു പോകുന്നതായി നാം മനസ്സിലാക്കണം.
മനുഷ്യന്റെ ആവശ്യങ്ങൾ അനന്തതയിലേക്ക് വളര്ന്നു കൊണ്ടിരിക്കുന്ന ഒരിടത്ത് മാലിന്യങ്ങൾ ജീവിതത്തിന്റെ ഭാഗമായി തുടരുക തന്നെ ചെയ്യും. മാലിന്യം ഉണ്ടാക്കുന്നവർ അത് എവിടെ എങ്കിലും നിക്ഷേപിച്ചേ ഒക്കൂ. അഗ്നി പോലും സ്വീകരിക്കാൻ മടി കാണിക്കുന്നതോ, ഭൂമി പോലും വലിച്ചെടുക്കാൻ വിമുഖത കാണിക്കുന്നതോ ആയ മാലിന്യങ്ങൾ ആയിരിക്കും ഇനി നമ്മുടെ അസ്തിത്വത്തിനു ഭീഷണി. ഇനി അങ്ങോട്ട് നാം അത്തരം മാലിന്യങ്ങളുടെ സൃഷ്ടിയിൽ നിന്ന് പിന്തിരിയാൻ നിര്ബന്ധിക്കപെട്ടെക്കും.
എല്ലാം വേണമെന്ന് പറയുന്ന ഇന്നത്തെ നിലയിൽ നിന്ന് , ഒന്നും വേണ്ടെന്നു പറയുന്ന ഒരു നല്ല സ്ഥിതിയിലേക്ക് നാം എടുത്തു എറിയപ്പെട്ടെക്കും.

No comments:
Post a Comment