മൂന്നാം ലോകങ്ങളിൽ നിന്ന് ഒന്നാം ലോകങ്ങളിലെക്കുള്ള കയറ്റുമതി മൂന്നാം ലോകങ്ങളിൽ വിഭവ ദാരിദ്ര്യം സൃഷ്ടിക്കും എന്ന് മാത്രമല്ല, തങ്ങളുടെ വിഭവങ്ങൾ തുച്ചമായ വിലക്ക് വിദേശി കൈവശ പ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യും. വിദേശ വിനിമയ നിരക്ക് എന്ന പ്രഹേളിക അവയ്ക്ക് ഇടയിൽ കയറി വരികയാൽ സാധാരണ ക്കാരന് അതിന്റെ ആഘാതം പെട്ടന്ന് മനസ്സിലായി എന്ന് വരില്ല. ഒരു വസ്തു വിദേശത്തേക്ക് കയറ്റി അയക്കുക എന്നതും, ഒരു വിദേശി ഇങ്ങോട്ട് വന്നു അത് തിന്നുക എന്നുള്ളതും സമാനമായ പ്രക്രിയകൾ തന്നെ ആണ്. അപ്പോൾ അവര് ഇങ്ങോട്ട് വന്നു തിന്നുന്നത് നമ്മുടെ പ്രകൃതി വിഭവങ്ങൾക്ക് ഭീഷണിയും അതോടൊപ്പം അവര്ക്ക് അത് ചുളു വിലക്ക് കിട്ടാനുള്ള കാരണം ആകുകയും ചെയ്യുന്നു എങ്കിൽ, കയറ്റു മതിയുടെ കാര്യത്തിലും നിയമം ഇങ്ങനെ തന്നെ ആവും. ഒരു മാസം 3000 ഡോളർ വരുമാനമുള്ള ഒരു സാദാ അമേരിക്ക കാരന്, അതും കൊണ്ടു ഇവിടെ വന്നാൽ ഒരു വര്ഷം സുഖമായി കഴിയാം. അതിനര്ത്ഥം അവന്റെ അവിടുത്തെ ഒരു മാസത്തെ അധ്വാനം കൊണ്ടു അവനു ഇവിടത്തെ ഒരു വര്ഷത്തെ അധ്വാനം വിലക്ക് വാങ്ങാം എന്നാണു. അത് പ്രകൃതി വിഭവങ്ങളിലേക്ക് പരിഭാഷ പെടുത്തിയാൽ, അവൻ അവിടെ ഒരു മാസം തിന്നു തീര്ക്കുന്ന സാധനങ്ങളുടെ പണം കൊണ്ടു അവനു ഇവിടെ ഒരു കൊല്ലം മുഴുവൻ വേണ്ടുന്ന വസ്തുക്കൾ തിന്നാം. അതായത് അവന്റെ അധ്വാനത്തിന് നാം പന്ത്രണ്ടു ഇരട്ടി വില കൊടുക്കുന്നൂ എന്നോ, അല്ലെങ്കിൽ നമ്മുടെ അധ്വാനത്തിന് അവൻ 1/12 ഭാഗം മാത്രം വില തരുന്നോ എന്നൊക്കെ ആണ് അർഥം. അധ്വാനത്തിന്റെ ഇറക്കുമതി അവനെ സംബന്ദിച്ചു ലാഭമാണ് എന്നും നമ്മളെ സംബന്ദിച്ചു വലിയ നഷ്ടമാണ് എന്നും ഇതിൽ നിന്ന് കാണാം. പക്ഷെ നമുക്ക് അത് പ്രശ്നമല്ല. കാരണം ഇവിടെ അധ്വാനം ആവശ്യത്തിലും അധികമാണ്. അത് കൊണ്ടു ഈ പൂളിൽ നിന്ന് ആര്ക്കും ആവശ്യമുള്ള അധ്വാനം എടുക്കാം. അവരുടെ കണക്കുകളിൽ വളരെ തുച്ചമായ വില അല്ലെങ്കിൽ കൂലി. അത് കൊണ്ടു ഇവിടത്തെ അധ്വാനത്തിന് കടൽ കടന്നു പോകാനുള്ള ആർത്തി കൂടിയിരിക്കും. അധ്വാനം അധികരിച്ച് നില്കുന്ന ഇടത്ത് അത് കൊണ്ടു അപകടവും ഇല്ല.
No comments:
Post a Comment