കോളേജിൽ പഠിക്കുന്ന കാലത്തു എന്നോ ഒരിക്കൽ ഏതോ ഒരു പത്രത്തിൽ ഒരു വാർത്ത വന്നു. 'തലശേരിയിൽ കാക്കകൾക്ക് ഭ്രാന്തു' എന്ന്. വൈകുന്നേരം വീട്ടിലേക്കു വരുന്ന വഴിയിൽ ഞാൻ തലശേരി വെറ്റിനറി ആശുപത്രിയിലെ ഡോകറ്ററുടെ അടുത്തു ഈ വാർത്തയുടെ നിജാവസ്ഥ എന്തെന്ന് അന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഏതാണ്ട് ഇങ്ങനെ ആണ് 'എല്ലാ ജീവികൾക്കും റാബീസ് വരാമെന്നു പറയുമെങ്കിലും, മാമലുകൾക്കു മാത്രമേ അവ വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മാമലുകളിൽ തന്നെ എലി അണ്ണാൻ എന്നിവക്ക് ഈ രോഗം വന്നതായി എവിടെയും വായിച്ചിട്ടില്ല. പക്ഷെ പക്ഷി വർഗത്തിൽ പെട്ട രക്ത ദാഹി വവ്വാൽ ഈ രോഗത്തിന്റെ വാഹകർ ആണ്' .. ഇത്രയും പറഞ്ഞു അദ്ദേഹം എന്നോട് തിരിച്ചു ഒരു ചോദ്യം കൂടെ ചോദിച്ചു. ഏതു മൃഗത്തിന്റെ കടി ഏറ്റാലും റാബീസ് വാക്സിൻ കുത്തി വെക്കണം എന്ന് പറയുന്നവർ , പാമ്പ് കടി ഏറ്റാലും അത് തന്നെ പറയുമോ എന്ന്. അതായത് നേരത്തെ പറഞ്ഞ വാർത്തക്ക് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇല്ല എന്ന് അർഥം. അടുത്ത ദിവസം ഞാൻ ഈ കാര്യം, ഒരു അധ്യാപകനും , മനഃശാസ്ത്ര വിദഗ്ധനും ആയ ഒരു മനുഷ്യനോട് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് വിചിത്രമായ ഒരു കാര്യമാണ്. അത് ഏകദേശം ഇങ്ങനെ ആയിരുന്നു എന്ന് ഞാൻ ഓർക്കുന്നു. 'പിഴവുകൾ എന്നോ, ശുദ്ധ അസംബന്ധങ്ങൾ എന്നോ തോന്നുന്ന വാർത്തകൾ, പലപ്പോഴും പിഴവുകളിലൂടെ ഉത്ഭവിക്കുന്നവ ആവണം എന്നില്ല. ചില കണക്കുകൂട്ടലുകൾ അവയുടെ പിന്നിൽ ഉണ്ടാകാം. കാരണം ഒരു തരം ഭീതി പരത്തുക മാത്രമാവും അവയുടെ ഉദ്ദേശ്യം. ഭീതി, സാധനങ്ങൾ ചിലവാക്കാനുള്ള നല്ല ഒരു മാർഗമാണ് എന്ന് മനുഷ്യൻ മനസ്സിലാക്കി വരികയാണ്. നിങ്ങൾ ഇപ്പോൾ പറഞ്ഞ ഉദാഹരണത്തിന് കാര്യം തന്നെ നോക്കുക. ഇതിന്റെ അശാസ്ത്രീയതയെ കുറിച്ച് ഇത് കേട്ട നിങ്ങള് മാത്രമേ അന്വേഷിക്കുകയുള്ളൂ. മറ്റുള്ളവരിൽ ഭൂരിഭാഗം പേരുടെയും മനസ്സ് ഇത് അങ്ങനെ തന്നെ വിഴുങ്ങുകയാണ്. എന്നെങ്കിലും ഒരിക്കൽ ഒരു കാക്ക കൊത്തുമ്പോൾ അവർക്കു മറ്റൊരു നിവൃത്തി ഇല്ലാതെ വരും. നിഷ്കളങ്കം എന്ന് വിചാരിക്കുന്ന പല വാർത്തകളും അങ്ങനെ അല്ല.
പരസ്യങ്ങൾ മാത്രമല്ല, വാർത്തകളും , മനുഷ്യന്റെ മസ്തിഷ്ക പ്രക്ഷാളനത്തിനു ഉപകരിക്കാം എന്നാണു എന്റെ അദ്ധ്യാപകൻ എന്നോട് പറഞ്ഞത്. അദ്ദേഹം അന്ന് പറഞ്ഞ ഈ വാക്കുകൾക്കു ഒരു തരം പ്രവചന സ്വഭാവം ഉണ്ടായിരുന്നു എന്ന് ഞാൻ ഇന്ന് മനസ്സിലാക്കുന്നു. കാരണം ഇന്ന് അത് ഒരു രീതി ആയി തീർന്നു. കീടാണു എന്ന ഭീകരൻ നമ്മെ വിടാതെ പിന്തുടരുന്നതും, എത്രയോ കോടി രൂപയുടെ കച്ചവടത്തിന് കാരണം ആകുന്നതും അത് കൊണ്ടാണ്.
മുലപ്പാല് എല്ലാ കാലത്തും ബേബി ഫുഡ് നിർമാതാക്കളുടെ തലവേദന ആയിരുന്നു. വളരെ വര്ഷങ്ങള്ക്കു മുൻപ് വന്ന ഒരു പത്ര വാർത്ത ഞാൻ ഇത്തരുണത്തിൽ ഓർക്കുന്നു. അതിൽ പറഞ്ഞത് ഏതോ ഒരാള് തന്റെ ഗവേഷണങ്ങളിലൂടെ, മുലപ്പാലിൽ ഏതോ ഒരു തരം വിഷ അംശം ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു എന്ന്. പക്ഷെ അത് എത്ര ഏറെ വിലപ്പോയില്ല എന്ന് ഞാൻ വിചാരിക്കുന്നു. മുലപ്പാലിനെതിരെ ഭീതി പടർത്താനുള്ള ശ്രമങ്ങൾ പിന്നെയും നടന്നിട്ടുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു. (ഒരിക്കൽ ബാലാട്ടൻ പറഞ്ഞു. മുലപ്പാല് നമുക്ക് ഭീഷണിആകുന്നു എങ്കിൽ അത് വറ്റിക്കാനുള്ള മാർഗങ്ങളും നമ്മള് കണ്ടെത്തും) . ഇതെന്തിനാണ് അങ്ങ് ദൂരെ പോകുന്നത്. നമ്മുടെ സ്വന്തം, വെളിച്ചെണ്ണയുടെ കാര്യം തന്നെ ഓർത്താൽ പോരെ. ശാസ്ത്രത്തിന്റെ പേരിൽ എന്തൊക്കെ പറഞ്ഞു പരത്തി എന്നുള്ളത് നമുക്ക് ഏവർക്കും അറിയാവുന്നതാണല്ലോ. പിന്നീട് കുത്തകകൾ വെളിച്ചെണ്ണയുടെ അവകാശവും കരസ്ഥമാക്കിയപ്പോൾ വെളിച്ചെണ്ണ സിംഹാസനത്തിൽ അരങ്ങേറിയതും നമ്മള് കണ്ടതാണ്.
കച്ചവടത്തിന്റെ രീതികൾ തികച്ചും വിചിത്രമാണ്. അവിടെ മൂല്യങ്ങൾക്ക് തീരെ സ്ഥാനമില്ല. ലാഭത്തിനു മാത്രമേ പ്രസക്തിയുള്ളൂ

No comments:
Post a Comment