ചിന്തയിലെ ഡയനാമിസത്തിനു പറ്റിയ ഒരു ഉദാഹരണം കമ്പ്യൂട്ടർ ആണെന്ന് തോന്നുന്നു. കമ്പ്യൂട്ടർ കണ്ടു പിടിച്ചത് ആരാണ് എന്ന് ചോദിച്ചാൽ വിക്കിയിൽ നിന്ന് വ്യക്തമായ ഉത്തരം കിട്ടി എന്ന് വരില്ല. കാരണം അവിടെ തുടക്കക്കാരൻ മാത്രമേ ഉള്ളൂ. ഒടുക്കക്കാരൻ ഇല്ല. കമ്പ്യൂട്ടർ ഒരു സ്ഥിര ബിന്ദു അല്ല. അത് ഒരു അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രോസസ്സ് മാത്രമാണ്. അസംഖ്യം മനുഷ്യരുടെ അനേകം സദുദ്ദേശ പ്രവർത്തികളിലൂടെ അത് ആരംഭിച്ച ഇടത്തു നിന്ന് മറ്റേതൊക്കെയോ ഇടങ്ങളിൽ എത്തപ്പെട്ടു. അപ്പോഴും നാം തുടക്കക്കാരെ നോക്കി ഇങ്ങനെ പറയുന്നു.
മഹാത്മാക്കളെ നിങ്ങളുടെ ഈ തുടക്കം നമ്മെ നല്ലൊരു നിലയിൽ എത്തിച്ചു എന്ന്.
ഇന്ന് ഈ തുടക്കക്കാരിൽ ഒരാള്ക്ക് പോലും ഭൂമിയിൽ തിരിച്ചു വന്നു താൻ തുടക്കം കുറിച്ച വസ്തുവിന്റെ ഇന്നത്തെ സ്ഥിതി കണ്ടാൽ അത് താൻ തുടക്കം കുറിച്ച വസ്തു ആണെന്ന് പോലും മനസ്സിലാകുകയേ ഇല്ല. അതാണ് ഈ ഡയനാമിസത്തിന്റെ പ്രത്യേകത.
ചിന്തകൾ അങ്ങനെ ആണ്
അത് വെള്ളം കെട്ടി കിടക്കുന്ന തടാകം പോലെ അല്ല
അത് അനുസൃതം ഒഴുകുന്ന നദിയാണ്
വീണ്ടും ഞാൻ കമ്പ്യൂട്ടർ എന്ന എന്റെ ഉദാഹരണത്തിലേക്കു തിരിച്ചു വരികയാണ്. ഒരു ഗതികേടിനു, ഈ കണ്ട് പിടുത്തം അതിന്റെ ശൈശവ ദശയിൽ നിശ്ചലമായി പോയി എന്ന് വിചാരിക്കുക. അങ്ങനെ എങ്കിൽ ഇന്നും ആ യന്ത്രം നമ്മുടെ മ്യുസിയത്തിൽ പ്രാചീന മനുഷ്യന്റെ പ്രാകൃത ബുദ്ധിയുടെ ഓർമ്മ കുറിപ്പായി നില കൊള്ളും. മനുഷ്യന് ഒരു ആവശ്യവും ഇല്ലാത്ത ഒരു വസ്തുവായി അത് അവിടെ വിസ്മരിക്കപ്പെടും. പക്ഷെ ഭാഗ്യത്തിന് അത് സംഭവിച്ചില്ല. നമ്മൾ അതിനെ എടുത്തു പെരുമാറി കൊണ്ട് ഇരുന്നു. നമ്മൾ അതിനോട് പ്രതികരിച്ചു കൊണ്ട് ഇരുന്നു. യുഗങ്ങളിലൂടെ കടന്നു അത് നമ്മെ എല്ലാ തരത്തിലും പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാ സംഭവം ആയി മാറി. ഇനിയും അത് മാറി കൊണ്ട് ഇരിക്കും
തത്വ ശാസ്ത്രങ്ങളുടെ കാര്യത്തിൽ മാത്രം ഇത് മറ്റൊരു തരത്തിൽ ആയി പോകുന്നില്ല. മാർക്സ് ഒരു തുടക്കക്കാരൻ മാത്രമാണ്. (ശരിക്കും പറഞ്ഞാൽ അതുമല്ല. അദ്ദേഹവും ചിന്തയിലെ ഒരു തുടർച്ച മാത്രമായിരുന്നു ) . നേരത്തെ പറഞ്ഞ കമ്പ്യൂട്ടർ ഉദാഹരത്തിലേതു പോലെ അദ്ദേഹത്തിന്റെ തത്വ ചിന്തയും നിന്ന നിലയിൽ നിശ്ചലമായി പോയി എങ്കിൽ അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. പിന്നാലെ വന്ന നമ്മുടെ കുഴപ്പമാണ്. നമ്മൾ അതിനോട് ക്രിയാത്മകമായി പ്രതികരിച്ചില്ല എന്ന് അർഥം. നമ്മൾ അതിൽ നിന്ന് മുന്നോട്ടു നടന്നില്ല എന്ന് അർഥം.
മാർക്സിസത്തിനു ഒരു നവീന ഭാഷ്യം ചമക്കാൻ മാർക്സ് പുനർ ജനിക്കണം എന്ന് പറയുന്നതിൽ അർഥം എന്താണ് ഉള്ളത്

No comments:
Post a Comment