Tuesday, 21 January 2014

theri

നീ എന്താടാ അപ്പുറത്തെ വീട്ടിലെ പയ്യനെ തെറി വിളിച്ചോ?
ഇല്ലച്ചാ. ഞാൻ അവന്റെ പിതാവ് നാണു എട്ടനാനെന്നുള്ള കാര്യം അവനെ ഓർമിപ്പിക്കുകയും, അദ്ദേഹത്തിന് ഇപ്പോഴുള്ള ജോലി ഒഴിവാക്കി മറ്റെന്തെങ്കിലും ജോലി ചെയ്തു കൂടെ എന്ന് താഴ്മയോടെ ചോദിക്കുകയും മാത്രമേ ചെയ്തുള്ളൂ.
(ഇന്റച്ചൻ നാണു. അയാക്ക് ഇപ്പണി ഒഴിവാക്കീട്ടു മറ്റേ പണിക്കു പോയിക്കൂടെ ?

snakes everywhere

1985 ഇൽ ഒരു ദിവസം വൈകുന്നേരം, എന്റെ വീട്ടിൽ നിന്ന് എന്തോ സാധനം വാങ്ങി സ്വന്തം വീട്ടിലേക്കു തിരിക്കുകയായിരുന്ന ഒരു ചെറിയ കുട്ടി അവളുടെ വീട്ടിന്റെ വരാന്തയിൽ തളർന്നു വീണു. ഓടി വന്ന അവളുടെ അമ്മ കണ്ടത് ചോര വാർന്നൊലിക്കുന്ന കാലുകളാണ്. അവളെ കടിച്ച പാമ്പ് അപ്പോഴും ആ ഇട വഴിയിൽ ഒരിടത്ത് വിഷം നഷ്ടപ്പെട്ടതിന്റെ തളർച്ചയിൽ കിടക്കുകയായിരുന്നു. രണ്ടാം ദിവസം അവൾ മരിച്ചു.

1990 ഇൽ നാട്ടിലെ ഉത്സവത്തിൽ പങ്കു ചേരാനായി ബാലാട്ടന്റെ പെങ്ങളും മകളും ബാലാട്ടന്റെ വീട്ടിലേക്കു വന്നു. ഒന്നാം നിലയിലെ നിലത്തു കിടക്ക വിരിച്ചു കിടന്ന മകളെ രാത്രി എന്തോ കടിച്ചതായി അവൾ പറഞ്ഞു. പിറ്റേന്ന് കാലത്ത് ചീർത്തു വീർത്ത കാലുമായി ആശുപത്രിയിൽ പോകുമ്പോഴും , അതിന്റെ പിറ്റേന്ന് കുട്ടിയെ പാമ്പ് കടിച്ചതാനെന്നു ഡോക്ടർ പറഞ്ഞത് കേട്ട് കിടപ്പറയിൽ ആളുകള് വന്നു നോക്കുമ്പോഴും ആ പാമ്പ് അവിടെ തന്നെ കിടക്കുകയായിരുന്നു. പത്തു ദിവസങ്ങൾ എല്ലാവർക്കും പ്രതീക്ഷകൾ നല്കി കൊണ്ടു ആ കുട്ടി ജീവിച്ചെങ്കിലും പതിനൊന്നാം ദിവസം അവൾ മരിച്ചു.

2013 നവംബറിൽ , ഡ്രൈവർ സ്വാമി, ഏതോ വീട്ടുകാരെ പട്ടണത്തിലെ ഏതോ ഒരു വീട്ടിൽ ഇറക്കി വിട്ടു, അവരുടെ തിരിച്ചു വരവും പ്രതീക്ഷിച്ചു വഴിയരികിലെ പുല്ലിലൂടെ നടക്കുമ്പോൾ , തൊട്ടാവാടിയുടെ മുള്ള് ശരീരത്തിൽ കൊണ്ടതായി അറിഞ്ഞു. അടുത്ത ദിവസം സ്വാമി ആശുപത്രിയിൽ മരിച്ചപ്പോൾ ഡോക്ടർ പറഞ്ഞു 'പാമ്പ് കടിച്ചതാ'

സ്വർഗത്തിൽ നിന്ന് നമ്മുടെ ആദി മാതാവിനെ പ്രലോഭിപ്പിച്ചു പുറത്തിറക്കിയ അന്ന് മുതൽ ഈ ജീവി മനുഷ്യന്റെ ശത്രുവാണ്. ചെയ്യാത്ത ഒരു തെറ്റിന് തന്റെ പിൻ ഗാമിയെ പോലെ താനും കുരിശിലേറ്റപ്പെടുകയായിരുന്നെന്നു ഈ പാവം ജീവി ഇന്നും വിശ്വസിക്കുന്നു.

കോളേജ് മിനി കഥകൾ

കാന്റീനിൽ ആളൊഴിഞ്ഞ നേരത്ത് പാർവതി പാച്ചുവിന്റെ വിരലിൽ മോതിരമണിയിച്ചു. പ്രതീക്ഷിക്കാത്ത നെരത്തായിരുന്നതു കൊണ്ടു തിരിച്ചണിയിക്കാൻ പാച്ചു മറ്റൊരു മോതിരം കരുതിയിരുന്നില്ല. ഇനിയും നേരമുണ്ടല്ലോ എന്നാലോചിച്ചു വിറയ്ക്കുന്ന വിരലുകളോടെ പാച്ചു അവിടെ അൽപനേരം നിന്നു. കാന്റീനിൽ കുട്ടികൾ വന്നു കൊണ്ടിരിക്കുന്നതിന്റെ ശബ്ദം കേട്ട പാടെ അവർ അവിടെ നിന്നു മാറി അവരവരുടെ വഴിക്ക് പോയി.

വൈകുന്നേരം ദാമു ഏട്ടന്റെ പീടികയിൽ നിന്നു ഒരു പനാമ സിഗരറ്റ് കത്തിച്ചു നടന്നപ്പോൾ പിന്നിൽ കോവാലന്റെ ശബ്ദം കേട്ടു.
'ഇഞ്ഞി ഇത്ര നേരവും എവിടെ ആയിരുന്നെടാ?'
ഓ, കാന്റീനിൽ ചായ കുടിക്കാൻ പോയതാ.'
ഇന്റെ കയ്യിലേതാടാ ഈ പുതിയ മോതിരം. ആരാടാ ഇത് ഇട്ടു തന്നത്. സത്യം പറഞ്ഞോ?
ഓ. അതൊന്നുമല്ല, ടൌണിൽ പോയപ്പോൾ അമ്മ വാങ്ങിച്ചു തന്നതാ.
ലക്ഷണം കേട്ട മൊതിരമാ. കഴിഞ്ഞ ആഴ്ച ഇത് പോലെ ഒന്ന് ഞാൻ ആ പാർവതിയുടെ വിരലിൽ ഇട്ടു കൊടുത്തതാ . അതിന്റെ ശേഷം അവൾ എന്നോട് മിണ്ടിയിട്ടില്ല. ഡയിവോസ് ആയീന്നു തോന്നുന്നു.

മോതിര വിരലുകൾ വീണ്ടും വിറക്കുന്നതു പോലെ പാച്ചുവിന് തോന്നി. ഒന്നും പറയാതെ പാച്ചു കൊവാലനോടോപ്പം നടന്നു. ഒരേ ലക്ഷ്യത്തോടെ ഒരേ വേദനയോടെ

musings about fatherhood (autobiographical sketches)

അച്ഛനാരെന്നു അറിയാത്തവർ 

ആയിനിയാട്ടു സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദിവസങ്ങളിലൊന്നിൽ ഒരു വെളുത്ത വാവ് നാളിൽ , വീട്ടിൽ നമ്മൾ മാതു എന്ന് വിളിക്കുന്ന കുഞ്ഞാട് നീട്ടി ഒന്ന് കരഞ്ഞു. ഒന്നല്ല പല തവണ. അടുക്കളയിൽ നിന്നു പുറത്തു വന്ന അമ്മ ആരൊടെന്നുമല്ലാതെ പറഞ്ഞു. 'പെണ്ണിന് ഇണ ചിന്ത വന്നെന്നു തോന്നുന്നു'. അപ്പുറത്ത് കപ്പ അരിയുകയായിരുന്ന വാദത്തിനോട് അമ്മ പറഞ്ഞു 'പാത്തൂന്റെ വീട്ടിൽ നല്ലൊരു കുട്ടനുണ്ട്. നീ ഉച്ചക്ക് ഇതിനെ അങ്ങോട്ട്‌ കൊണ്ടു പോണം'. ചില സമയങ്ങളിൽ വലിയവരുടെ ഭാഷ തനിക്കു മനസ്സിലാകാറില്ല .

20 വർഷങ്ങൾക്കു ശേഷം കല്യാണത്തിന് പെണ്ണന്വേഷിച്ചു വീട് വീടാന്തരം നിരങ്ങി നീങ്ങിയ ഒരു ദിവസം ഞാൻ ഈ സംഭവം ഓർത്തു. അന്നും ഒരു വെളുത്ത വാവ് ദിവസം ആയിരുന്നു. പെണ്ണന്വേഷിച്ചു റോഡിലൂടെ നടക്കുന്ന എന്റെ നേരെ നോക്കി സമീപത്തെ വീടുകളിലെ പെണ്‍ കുട്ടികൾ നീട്ടി കരയുന്നത് ഞാൻ ഭാവനയിൽ കണ്ടു. ഭേ , ഭേ. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ മനുഷ്യ സ്ത്രീയല്ല, വഴിയരികിൽ മേഞ്ഞു നടന്ന ഒരു അജബാലിക തന്നെ ആണ് കരഞ്ഞത് എന്ന് കണ്ടപ്പോൾ സമാധാനമായി. പടച്ചോന് കോമണ്‍ സെൻസ് കുറവാണെന്ന് ചിലപ്പോഴൊക്കെ തോന്നിയത് ഇമ്മാതിരി ചില കാരണങ്ങൾ കൊണ്ടാണ്. വാവുകാലത്തു എല്ലാ വീടുകളിൽ നിന്നുമുള്ള കൂട്ട കരച്ചിലുകൾ കേട്ടുണരുന്ന ലോകം ഒരിക്കലും ഒരു മോശം ലോകമായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടില്ല. യന്ത്രങ്ങളുടെ കരച്ചിലുകൾക്ക് മേൽ സൃഷ്ടിപരയായ മനുഷ്യ സ്ത്രീയുടെ കരച്ചിലുകൾ ഉയർന്നു കേൾക്കേണ്ടത് ഈ ലോകത്തിന്റെ ഒരു ആവശ്യമാണ്‌.

ഇണ ചെരലിലൂടെയാണ് തങ്ങൾ വര്ദ്ധിച്ചു കൊണ്ടിരിക്കുന്നതെന്നു ആടുകൾക്കോ മറ്റു ജീവികൾക്കോ അറിയില്ലെന്ന് വിശ്വസിക്കാം. ചില നേരങ്ങളിൽ പ്രകൃതി തങ്ങളിൽ ചാർത്തിക്കുന്ന ചില അമിതമായ ആവേശങ്ങൾ തങ്ങളെ കൊണ്ടു എന്തൊക്കെയോ ചെയ്യിക്കുകയാനെന്നും തങ്ങൾ അതിന്റെ നിസ്സഹായരായ ഇരകൾ മാത്രമാണെന്നും അവയ്ക്ക് അറിയില്ല.

ഒരു കാലത്ത് മനുഷ്യരും ഇങ്ങനെ ആയിരിക്കില്ലേ. പിതൃത്വം എന്ന ഒന്നുണ്ടെന്നു മനുഷ്യൻ ആദ്യമായി മനസ്സിലാക്കിയത് എന്നായിരിക്കണം. കൂട്ടം കൂട്ടമായി കാടുകളിൽ എന്തൊക്കെയോ തോന്ന്യവാസങ്ങൾ ചെയ്തു എങ്ങനെ ഒക്കെയോ ജീവിച്ചിരുന്ന പുരുഷൻ സൃഷ്ടിയിൽ തനിക്കൊരു പങ്കുണ്ടെന്നു കുറെ കാലത്തേക്കെങ്കിലും അറിയാതിരിക്കാൻ ഇടയുണ്ട്. ആദ്യമായി അത് അറിഞ്ഞപ്പോൾ പോലും സൃഷ്ടിക്കു അതും ഒരു കാരണമാകാമെന്നും , അല്ലാതെ സൃഷ്ടിക്കു അത് മാത്രമാണ് കാരണമെന്ന് അവൻ അറിഞ്ഞിരുന്നില്ലെന്നും വിശ്വസിക്കാൻ ന്യായമുണ്ട്. പിതാവില്ലാതെ ജനിച്ചു എന്ന് വിശ്വസിക്കപ്പെട്ട കുട്ടികൾ ഈ ലോകത്ത് എന്നും ഉണ്ടായിരുന്നു.
തുടരും

Thursday, 16 January 2014

ഒന്ന് മനസ്സ് വച്ചാൽ ഇതെല്ലാം നമുക്ക്
എളുപ്പം അനുഭവിക്കാവുന്നതെ ഉള്ളൂ.
ഇവിടെ വേണ്ടുവോളം മഴകൾ ഉണ്ട്,
പുഴകൾ ഉണ്ട്,
കുളം കുഴിക്കാൻ വേണ്ട തരിച്ചു ഭൂമികളും
വേണ്ടുവോളം ഉണ്ട്. 
എന്നിട്ടും പുഴയിൽ മുങ്ങി കുളിക്കാൻ
നമുക്ക് കാടുകളിലെക്കോ,
ഫാന്റസി പാര്ക്കുകളിലെക്കോ
പോകേണ്ടി വരുന്നു.

easy to enjoy if you mind.
here we have got
rains in plenty and waters
and the waist lands to gather them
and to make them into ponds
still
we search and search for them
in the remote forests
and in the fantasy parks
Like ·  · S

പരിസരം


(നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് അപ്പപ്പോൾ തോന്നുന്ന അഭിപ്രായങ്ങൾ മാത്രമാണ് ചുവടെ ചേർത്തിട്ടുള്ളത്. പരസ്പര ബന്ധ്മില്ലായ്യ്മ ആരോപിക്ക പെട്ടേക്കാം. ക്ഷമിക്കുക )

ഞങ്ങൾ ടെലിവിഷൻ എന്ന പെട്ടിയിലൂടെ കാണുന്നതൊക്കെയും ആകസ്മികമായി വന്നു പോകുന്നതാണെന്നോ പ്രവർത്തകരുടെ സ്വകാര്യ ജീവിതം അവരറിയാതെ അവരുടെ സമ്മതമില്ലാതെ പകർത്തപ്പെടുന്നതാണെന്നോ വിശ്വസിക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ സാധാരണ ജീവിതത്തിനു വന്നു ചേർന്ന പൈങ്കിളി സ്വഭാവം നമ്മൾ ടെലിവിഷനിൽ നിന്ന് പകർത്തിയെടുത്തതാണെന്നും ഞാൻ വിശ്വസിക്കുന്നില്ല. മറ്റെന്തെല്ലാമോ കാരണങ്ങൾ കൊണ്ടു ഇങ്ങനെ ആയി തീർന്ന നമുക്ക് വേണ്ടത് എന്തൊക്കെ ആണെന്ന് മനസ്സിലാക്കി കൃത്യമായി പാകപ്പെടുത്തി തരുക മാത്രമേ അവ ചെയ്യുന്നുള്ളൂ. ടെലിവിഷനിലെ അടുക്കളകൾ തന്നെ ആണ് അതിനു ഉത്തമമായ ഉദാഹരണം. നമ്മുടെ ആരോഗ്യം നോക്കിയാണ് അവ അവിടെ പ്രദർശിക്കപ്പെടുന്നത് എന്ന് വിശ്വസിക്കാൻ ന്യായമില്ല. നമ്മുടെ നാട്ടിലെ ഒരു സാധാരണ ഭാര്യ , അവൾ തന്റെ വീട്ടിൽ അടിമയായി ജീവിക്കുകയാണെന്ന കാര്യം അറിയുന്നതെ ഇല്ല. അടിമയായി അവൾ തന്റെ ഗൃഹത്തിൽ സന്തോഷത്തോടെ കഴിയുകയാണ്. എന്നെങ്കിലും തന്റെ അടിമത്തത്തെ കുറിച്ച് അവൾക്കു ബോധം ഉണ്ടാകുന്നു എങ്കിൽ, അവളുടെ ദാമ്പത്യം തകരുക എന്നത് മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് നമ്മൾ അനുഭവത്തിലൂടെ അറിയുന്നതാണ്. അടിമത്തത്തെക്കാൾ നല്ലത് അത്തരം ഒരു തകർച്ച ആണെന്ന് വേണമെങ്കിൽ ഒരു വാദത്തിനു വേണ്ടി പറയാം. പക്ഷെ നമ്മുടെ അനുഭവങ്ങൾ പഠിപ്പിക്കുന്നത് മറിച്ചാണ്. എല്ലാ തകർച്ചകളും പോലെ ദാമ്പത്യ തകർച്ചകളും നമ്മളിൽ ഉണ്ടാക്കുന്നത് കരിഞ്ഞു പോകാൻ പ്രയാസമുള്ള ആഴത്തിലുള്ള മുറിവുകൾ ആണ്.

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം മാത്രമാണോ വര്ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങളുടെ കാരണം?. വിദ്യാഭ്യാസത്തിനു അതിൽ എന്തെങ്കിലും പങ്കു ഉണ്ടോ? എന്റെ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് , ഉന്നത സാമ്പത്തിക നിലയും വിദ്യാഭ്യാസവും, നല്ല ജോലിയും ഉള്ള സ്ത്രീകളിൽ അതിന്റെ നിരക്ക് കൂടിയിരിക്കുന്നത് പോലെ തീരെ താഴെക്കിടയിലുള്ളവരുടെ ഇടയിലും ഈ നിരക്ക് കൂടുതലാണ് എന്നുള്ളതാണ്.

ഞാൻ പുരുഷന്റെ ഭാഗം ചേർന്ന് സംസാരിക്കുന്നതായി ചിലർക്കെങ്കിലും തോന്നിയേക്കാം. പക്ഷെ അങ്ങനെ അല്ല. പുരുഷൻ പരമ പ്രതാപിയായും സ്ത്രീ വെറുമൊരു പാവപ്പെട്ടവളായും ജീവിച്ചിരുന്ന പഴയ കാലത്ത് പോലും വിവാഹ മോചനങ്ങൾ വളരെ കുറവായിരുന്നു. എന്റെ പൂർവ്വികർ ഭാര്യമാരോട് നീരസ പ്പെട്ടപ്പോൾ മറ്റൊന്നിനെ കെട്ടുകയാണ് ചെയ്തത്. ഫലം അവർക്കു രണ്ടോ അതിലധികമോ ഭാര്യമാർ ഉണ്ടായി എന്നത് മാത്രമാണ്. അക്കാലത്തെന്നല്ല പിന്നീടു വളരെ കാലത്തേക്ക് പോലും മധ്യ വർഗത്തിൽ വിവാഹ മോചനങ്ങൾ ഇന്നത്തെ പോലെ ഇല്ലായിരുന്നു എന്നതിൽ തര്ക്കമില്ല. അപ്പോൾ ഇന്നിന്റെ പ്രത്യേകത എന്താണ്?

തായ് ലാൻഡിൽ താമസിക്കുന്ന എന്റെ ഒരു സുഹൃത്ത് ഒരിക്കൽ എന്നോട് പറഞ്ഞു. 'ലൈങ്ങികതക്ക് അപാര സാധ്യതകൾ ഉണ്ടെന്നുള്ള കാര്യം ഇവിടെ നാം അറിയുന്നത് പോണ്‍ സിനിമകളിലൂടെയാണ്‌, അപഥചാരിണികളിലൂടെ ആണ്. ഭാഗ്യത്തിന് നമ്മുടെ നാട്ടിലെ ഭൂരി ഭാഗം ആളുകളും ഇത് അറിയുന്നില്ല. പക്ഷെ അത്തരം സാധ്യതകളെ കുറിച്ച് കൂടുതലായ അറിവുണ്ടായ ഇടങ്ങളിലൊക്കെ ബന്ധങ്ങൾ തകർന്നു പോയിട്ടേ ഉള്ളൂ. പക്ഷെ അതിനെയും നമ്മൾ ഭയപ്പെടേണ്ട കാര്യമില്ല. കുടുംബ ബന്ധങ്ങൾ തകർന്നാൽ ചിലപ്പോൾ അതിനേക്കാൾ ശ്രേഷ്ടമായ മറ്റു ചില ബന്ധങ്ങൾ ഉയർന്നു വന്നേക്കാം'.
ശരി ആയിരിക്കാം. നൂറ്റാണ്ടുകളായി നാം കുടുംബ ബന്ധങ്ങളെ കുറിച്ച് മാത്രമേ അറിയുന്നുള്ളൂ. അങ്ങനെ അല്ലാതെയും മനുഷ്യ വർഗം ജീവിച്ചിരുന്നു എന്നുള്ള ഓർമ്മകൾ പോലും നമ്മളിൽ ബാക്കി കിടക്കുന്നില്ല.
തുടരും......


പുറത്തു പാലം പണി തകൃതിയായി നടക്കുകയാണ്. പാലം പണി ഒരു കലയാണെന്ന് ഒരു എഞ്ചിനീയർ പണ്ടു എന്നോട് പറഞ്ഞിട്ടുണ്ട്. ശരിയാണെന്ന് ചിലപ്പോൾ തോന്നും. തൂണുകൾ അടിച്ചു താഴ്ത്തുന്നതിന്റെ ശബ്ദം പലപ്പോഴും തബല മുട്ടിനെ ആണ് ഒര്മിപ്പിക്കുന്നത്. പക്ഷെ മറ്റു ചില ശബ്ദങ്ങൾ മരിച്ചു കൊണ്ടിരിക്കുന്ന ഒരു പട്ടിയുടെ നിലവിളി പോലെയും തോന്നും. പാലത്തിനു ഉറപ്പു കിട്ടാൻ ഏതെങ്കിലും ഒരുത്തനെ കൊന്നു അവന്റെ ചോര തൂണുകൾക്കടിയിൽ ഒഴിക്കാറു ണ്ടെന്നു കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞു തന്നിട്ടുണ്ട്. പാലത്തിനു മുകളിലൂടെ ഇംഗ്ലീഷ് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്ന ഒരു ഭ്രാന്തൻ നമ്മുടെ കുട്ടിക്കാലത്തെ സ്ഥിരം കാഴ്ച ആയിരുന്നു. പഴയ പാലവും അനുബന്ധ റോഡുകളും ഉണ്ടാക്കിയത് അയാളാണെന്നും പാലം പണിതു കടക്കാരനായപ്പോൾ ഭ്രാന്തു പിടിച്ചതാണെന്നും അമ്മൂമ്മ പറഞ്ഞു തന്നിട്ടുണ്ട്.

പണ്ടത്തെ വെള്ള പൊക്കത്തിൽ നാണു ഏട്ടൻ ഒഴുക്കിൽ പെട്ട് പോയപ്പോൾ പഴയ പാലത്തിന്റെ കൈവരികൾ പിടിച്ചാണ് രക്ഷപ്പെട്ടത്. അക്കരെ നിന്ന് കൊണ്ടു അന്ന് ഞാൻ ഈ സംഭവം ഉദ്യെഗത്തോടെ കാണുകയായിരുന്നു. ചൂളയിൽ രാമൻ തെങ്ങിന്റെ മണ്ടയിൽ കയറി രക്ഷപ്പെട്ടത് അതെ ദിവസമായിരുന്നു. രാമനെ താഴെ ഇറക്കാൻ വേണ്ടി ശ്രമിക്കുമ്പോളത്രെ നാണു ഏട്ടന്റെ കൈ വിട്ടു പോയത്. പിന്നീടൊരിക്കൽ അക്കരെ കുടിലിൽ താമസിക്കുന്ന പൊക്കന്റെ കുട്ടി മരിച്ചതറിഞ്ഞ് പൊക്കൻ പാലത്തിന്റെ മേലെ കൂടെ കരഞ്ഞു കൊണ്ടു ഓടിയതും, താള് പോലെ ഉള്ള കുട്ടിയെ ചുമലിൽ എടുത്തു, കരഞ്ഞു കൊണ്ടു പൊക്കൻ ശ്മാശാനത്തെക്ക് നടന്നതും, സ്വന്തം കൈ കൊണ്ടു തന്നെ പൊക്കൻ കുട്ടിയെ ചിതയിൽ വച്ചതും ഒക്കെ ഇന്നും എന്നെ വേദനിപ്പിക്കുന്ന ഓർമ്മകൾ ആണ്. മറ്റൊരിക്കൽ നാട് കടത്താൻ വേണ്ടി എന്റെ കയ്യിൽ ഒരു ചാക്കിൽ കെട്ടി അമ്മ തന്നയച്ച പൂച്ചയെ ചാക്കടക്കം പുഴയിലേക്ക് തള്ളിയിട്ടതും ഈ പാലത്തിന്റെ മുകളിൽ നിന്നായിരുന്നു. വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കൊണ്ടിരുന്ന ആ ചാക്ക് ഇപ്പോഴും എന്റെ ഉറക്കം കെടുത്തുന്ന ഒരു ദുസ്വപ്നമാണ്‌. അന്ന് അത് ചെയ്യാനുള്ള പ്രേരണ എന്തെന്ന് എനിക്ക് ഇപ്പോഴും ഒര്മ്മിചെടുക്കാൻ പറ്റുന്നില്ല. അന്നും എനിക്ക് പൂച്ചകളെ ഇഷ്ടമായിരുന്നു.


2.നേരത്തെ ഉള്ള അറിവുകളോ ആവശ്യത്തിൽ കവിഞ്ഞുള്ള അറിവുകളോ നമ്മളെ പലപ്പോഴും അസ്വസ്ഥരാക്കുന്നുണ്ട്‌.. രോഗങ്ങൾ നേരത്തെ അറിയുന്നത് കൊണ്ടുള്ള അപകടങ്ങളെ കുറിച്ച് ഈ പംക്തിയിൽ എത്രയോ തവണ ഞാൻ എഴുതിയിട്ടുണ്ട്. മൊബൈലുകൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് വിദേശത്ത് താമസിക്കുക യായിരുന്ന ഒരു സുഹൃത്ത് എന്നോട് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. 'ഗ്രിഹാതുരത്വം ചിലപ്പോൾ ഞങ്ങളെ വിഷമിപ്പിക്കാരുന്റെങ്കിലും ഞങ്ങൾ ഒരു തരത്തിൽ ഭാഗ്യവാന്മ്മരാന്. അവിടെ നടക്കുന്നതൊന്നും നാം ഉടനെ അറിയുന്നില്ല, അറിയുമ്പോഴേക്കും പലപ്പോഴും ആപത്തുകൾ കയ്യൊഴിഞ്ഞു പോകുകയോ, എല്ലാ മുറിപ്പാടുകളും ഏല്പ്പിച്ചു കൊണ്ടു ആപത്തുകൾ കടന്നു പോകുകയോ ചെയ്തു കഴിഞ്ഞിരിക്കും. എല്ലാ വേദനകളും നിങ്ങൾ അറിയുമ്പോൾ, ഞങ്ങൾ അതിന്റെ പകുതി മാത്രമേ അറിയുന്നുള്ളൂ' എന്ന്. ശരിയാണ്, അടുത്തു നിൽക്കുന്നവനു വേവലാതി കൂടുതൽ അനുഭവിക്കേണ്ടി വരുന്നു. അകന്നു നിൽക്കുന്നവർ ഒരു തരത്തിൽ ഭാഗ്യവാന്മ്മാർ തന്നെ ആണ്. സ്വാമിമാർ പ്രചരിപ്പിക്കുന്ന പരമാനന്ദം ഇതുമായി ബന്ധപ്പെട്ട എന്തോ ഒന്നാണ്. അവർ എല്ലാറ്റിൽ നിന്നും അകന്നു നിൽക്കുന്നവർ ആണല്ലോ.

ഒരിക്കൽ, മകള് മരിച്ച ഒരു സുഹൃത്തിന്റെ അടുത്ത് ഞാൻ നിൽക്കുകയായിരുന്നപ്പോൾ അവൻ എന്നോട് ചോദിച്ചു 'എങ്ങനെ ആടാ ഞാൻ ഈ വേദനയിൽ നിന്ന് കര കയറുക' എന്ന് .
അപ്പോൾ ഞാൻ പറഞ്ഞത് ഇത് മാത്രമാണ് 'വേദനയിൽ നിന്ന് കര കയറാൻ ശ്രമിക്കാതിരിക്കുക. വേദനയിൽ മുഴുകി, കഴിയുമെങ്കിൽ കരഞ്ഞു കൊണ്ടു എത്ര കാലം ജീവിക്കാൻ പറ്റുമോ അത്രയും കാലം ജീവിക്കുക. അതല്ലാതെ വേറെ വഴിയില്ല. ഇക്കാര്യത്തിലെങ്കിലും സ്ത്രീകളെ മാതൃക ആക്കുക. കുറെ കഴിയുമ്പോൾ വേദനക്കും മടുക്കും'.
പക്ഷെ അതിനു മുൻപേ ആ സുഹൃത്ത് മരിച്ചു പോയി. പ്രതീക്ഷിക്കാത്ത നേരം അദ്ധേഹത്തിന്റെ ഹൃദയം നിലച്ചു പോയെങ്കിലും, ഞാൻ അതൊരു ആത്മഹത്യയായി മാത്രമേ കണക്കാക്കിയിട്ടുള്ളൂ. മരിക്കാൻ തീരുമാനിച്ചവന് വിഷം കഴിക്കാതെയും തീവണ്ടിക്കു ചാടാതെയും മരിക്കാനുള്ള അവസരങ്ങൾ ശരീരം തന്നെ ഉണ്ടാക്കി തരും. അതിജീവനത്തിൽ ശരീരം മനസ്സിനെ ധിക്കരിക്കുന്നു എന്ന് പറയുന്നത് തെറ്റാണ്. മനസ്സ് തീരുമാനിച്ചാൽ ശരീരം പിന്നെ തടുക്കില്ല. ഏതൊരു രോഗത്തെ കുറിച്ചും പഠിക്കുമ്പോൾ അത്തരം ഒരു സാധ്യതയെ കുറിച്ചും പഠിക്കേണ്ടതാണ്. (കാൻസർനെ കുടിച്ചു പഠനം നടത്തിയ ഒരു പറ്റം ഡോക്ടർമാർ മുൻപ് ഇത്തരം ഒരു അഭിപ്രായം പറഞ്ഞതായി ഞാൻ ഓർക്കുന്നു..)

DEATH....OF OWN ... AND OF OTHERS

ചെറുപ്പ കാലത്ത് എന്നെ വളരെ ഏറെ ആകർഷിച്ച കലാ കൃതികളിൽ ഒരു ചെറു കവിതയും ഒരു മിമിക്രിയും ഉൾപ്പെടുന്നു. കലാ നഭസ്സിൽ അവയ്ക്ക് പ്രത്യേക സ്ഥാനങ്ങൾ വല്ലതും ഉണ്ടോ എന്ന കാര്യം സംശയമെങ്കിലും അവയിൽ പ്രതിഫലിച്ച തത്വ ശാസ്ത്രം ഇന്നും എന്നെ ആകർഷിച്ചു പോരുന്നു. അവതരിക്കപ്പെട്ട അതെ രൂപത്തിൽ എനിക്ക് അവയെ ഇവിടെ വർണ്ണിക്കാൻ ആവില്ലെങ്കിലും അവ ഏകദേശംഇങ്ങനെ ആണ്.

1. കവിത ---- നാട്ടിലെ കുയിൽ ആദ്യമായി ഒരു മുട്ട ഇട്ടു. മുട്ട കാണാനും അതൊന്നു ആഘോഷിക്കാനും അവൾ അയല്ക്കാരെ ക്ഷണിക്കുന്നു. പക്ഷെ അന്ന് വൈകുന്നേരം പുറത്തു പോയി വന്നപ്പോൾ കുയിൽ കാണുന്നത്, തന്റെ മുട്ട ആരോ തകർത്തിരിക്കുന്നു എന്നതാണ്. ദുഖിതയായി ദിവസം മുഴുവൻ കരഞ്ഞു തീർത്ത കുയിൽ അടുത്ത രാത്രി അയൽ വീട്ടിൽ എത്തി ഇപ്രകാരം പറയുന്നു. 'എന്റെ കുഞ്ഞു മരിച്ചു. ഉത്സവം നമുക്ക് മറ്റൊരു ദിവസം ആവാം'

2.മിമിക്രി ------ ഒരു വീടിന്റെ മുറ്റത്ത്‌ ഒരു പെണ്‍കുട്ടി കരഞ്ഞു കൊണ്ടിരിക്കുന്നു. വഴിയെ പോയ ഒരു സ്ത്രീ ഇത് കണ്ടു കാര്യം അന്വേഷിക്കുന്നു. പക്ഷെ പെണ്‍കുട്ടി കരഞ്ഞു കൊണ്ടെ ഇരിക്കുന്നത് കണ്ടു ആ സ്ത്രീയും കരയുന്നു. പിന്നാലെ വന്ന ഒരു പുരുഷൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ കരച്ചിൽ ആരംഭിക്കുന്നു. അല്പ സമയം കൊണ്ടു ആ പ്രദേശം മുഴുവൻ ഷാജിയുടെ 'സ്വം' എന്ന സിനിമയുടെ അവസാന രംഗം പോലെ ഒരു കൂട്ടകരച്ചിൽ വേദിയായി മാറുന്നു. അങ്ങനെ ഇരിക്കെ ഒരു ചെറിയ കുട്ടി അത് വഴി വന്നു കൂട്ടത്തിലുള്ള ആളോട് എന്തിനാ കരയുന്നത് എന്ന് ചോദിക്കുന്നു. അയാള് , മുന്നിലുള്ള ആളോട് ചോദിക്കാൻ കുട്ടിയോട് പറയുന്നു. അങ്ങനെ ചോദിച്ചു ചോദിച്ചു ഒടുവിൽ കരച്ചിലിന്റെ ഉറവിടമായ പെണ്‍കുട്ടിയിൽ എത്തുകയും ചെയ്യുന്നു. അപ്പോൾ പെണ്‍കുട്ടി പറഞ്ഞു. ഞാൻ പ്രായ പൂർത്തിയായി കല്യാണം കഴിച്ചു എനിക്ക് ഒരു കുട്ടി ഉണ്ടായാൽ, ആ കുട്ടി ഈ മുറ്റത്ത്‌ കൂടെ കളിച്ചു നടക്കുമ്പോൾ അപ്പുറത്തുള്ള പൊട്ട കിണറ്റിലോ മറ്റോ വീണു മരിച്ചു പോയാലോ എന്ന് ആലോചിച്ചു കരഞ്ഞു പോയതാണെന്ന്.

ആരും ഈ കവിത കേട്ട് കരയുകയോ, ഈ മിമിക്രി കേട്ട് ചിരിക്കുകയോ ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷെ മരണം ഇന്നും നമ്മളെ വിഹ്വല പ്പെടുത്തുന്ന മഹാ സംഭവം തന്നെ ആണ്, ഉറ്റവരുടെതെങ്കിൽ പ്രത്യേകിച്ചും. പക്ഷെ ഒരു മരണത്തിനും തന്നെ തളർത്താൻ ആവില്ലെന്നും, ദിവസം മുഴുവൻ കരഞ്ഞു തളർന്ന ഞാൻ ഉൽസവങ്ങൾ എല്ലാ കാലത്തേക്കും വേണ്ടെന്നു വെക്കില്ലെന്നും, അവ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും കുയിൽ അയൽക്കാരനോട് പറയുകയാണ്‌.

ആപത്തുകളിൽ നമുക്കുള്ള സമാധാനം അവ നമുക്ക് വന്നു പെട്ടില്ല എന്നുള്ളതാണ്. പക്ഷെ ഒരു ആപത്തു നമുക്ക് വന്നു പെടാത്തതുകൊണ്ട് അത് നമ്മുടെ ആപത്തല്ലെന്നൊ അതിൽ നമ്മൾ ദുഖിക്കേണ്ട കാര്യമില്ലെന്നൊ അർത്ഥമില്ല. ഈ ലോകത്ത് സംഭവിക്കുന്ന ഏതൊരു വേദനകളും നമ്മളറിയാതെ നമ്മളെ ഉഴുതു മറിക്കുന്നുണ്ട് . 'ഈ ലോകത്തുള്ള ഒരു ദുഖവും നീ അറിയാതെ പോകുന്നില്ല' എന്ന് വേദങ്ങളിൽ എവിടെയോ പറഞ്ഞിട്ടുണ്ട്.

PHOTOGRAPHY CONNOTATION

കോളേജ് ബസ്സിൽ നിന്ന് ഇറങ്ങിയപാടെ രാമൻ തല ഉയർത്തിയത് ഉടുതുണി ഇല്ലാതെ നില്കുന്ന ഒരു പെണ്ണിന്റെ മുഖത്തേക്കാണ്. മാണി ടാക്കീസിൽ പുതിയ സിനിമ വന്ന വിവരം കോമൻ അറിഞ്ഞിട്ടുണ്ടാകില്ല. ഉണ്ടെങ്കിൽ അവനെ ഇവിടെ എവിടെ എങ്കിലും കാണേണ്ടതാ. സിനിമകളും മനുഷ്യരുടെ മനസ്സുകളും ഒരു പോലെ ആണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. രണ്ടും എപ്പോഴാ മാറുക എന്ന് പറയാൻ പറ്റില്ല. 

അപ്പോഴാണ്‌ ശ്രദ്ധിച്ചത് . ടാക്കീസിന്റെ അപ്പുറത്തുള്ള ഇടവഴിയിലൂടെ അതാ കോമന്റെ മുഖം പൊന്തി വരുന്നു. വന്നപാടെ അവൻ ഒരു ചോദ്യം 'എന്താടാ നാളെ ഇതിനു പോയിക്കൂടെ? 'അതെന്തിനാ നാളെ ആക്കുന്നത്. ഇപ്പൊ തന്നെ ആയിക്കൂടെ. നാളെ മാറിപ്പോയാൽ ആകാശം നോക്കി പ്പോകും' രാമൻ പറഞ്ഞു. ഇന്റെടുത്ത് പൈസ വല്ലതും ഉണ്ടോ? കോമൻ ചോദിച്ചു. 'അടുക്കളെലെ തട്ടിൽ നിന്ന് കോച്ചിയ ഒരു അഞ്ചു രൂപയുണ്ട്. ബീഡി നിന്റെ കയ്യിൽ ഉണ്ടല്ലോ?

അങ്ങനെ രണ്ടാളും മൂന്നാം ക്ലാസിന്റെ രണ്ടു ടിക്കറ്റും എടുത്തു മുൻപിൽ പോയി ഇരിപ്പായി. ഭാഗ്യം, പരിചയക്കാരൊന്നും ഇല്ല. ഇനി അഥവാ ഉണ്ടായാൽ തന്നെ അവരും ഇത് കാണാൻ തന്നെയാണല്ലോ വന്നിരിക്കുന്നത് എന്ന ഒരു സമാധാനം അവർക്ക് ഇരുവർക്കും ഉണ്ടായിരുന്നു.

സിനിമ പകുതി ആയപ്പോൾ രാമൻ കോമനോട് ചോദിച്ചു 'ഒന്നും കാണുന്നില്ലല്ലോ. പണം പോയോ? സമാധാനമായിരിക്കെടാ.പോസ്ടറിലെ രംഗമെകിലും ഉണ്ടാകാതിരിക്കില്ല.' കോമൻ മറുപടി പറഞ്ഞു. ഒടുവിൽ വിഷണ്ണരായി ദുംഖിതരായി, മൂകരായി സിനിമ തിയേറ്റർന്റെ പുറത്തേക്കു ഇരുവരും വന്നു കൊണ്ടിരിക്കെ രാമൻ കോമനോട് ഇപ്രകാരം ചോദിച്ചു.'പോസ്ടറിലെ രംഗം പോലും ഇല്ലെങ്കിൽ അവരെന്തിനാ ഈ പോസ്റ്റർ ഇട്ടതു. വഞ്ചകർ.'. രാമന്റെ ദുഃഖ പ്രകടനത്തിന് കോമൻ താഴെ പറയുന്ന മറുപടി കൊടുത്തു.
'പറ്റിക്കൽ ഒന്നുമല്ലെടാ. ആ രംഗം സിനിമയിൽ ഉണ്ട്. കടപ്പുറത്ത് രണ്ടു പെണ്ണുങ്ങൾ ഉടുതുണിയില്ലാതെ ഓടുന്ന രംഗം വന്നപ്പോൾ നീ കോട്ടുവാ ഇടുകയായിരുന്നു. നിന്റെ കോട്ടുവാ കഴിഞ്ഞപ്പോഴേക്കും രംഗം കഴിഞ്ഞു. അത് കൊണ്ടു അതിന്റെ പേരിൽ നമുക്ക് ഇവർക്കെതിരെ കേസ് കൊടുക്കാൻ പറ്റില്ല. ഇനി ഇതിനെ കുറിച്ച് എന്തെങ്കിലും കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ റോളണ്ട് ബാർതെസിന്റെ IMAGE, MUSIC , TEXT എന്ന പുസ്തകം വായിക്കുക. ഫോട്ടോഗ്രഫിഇലെ തരികിടകൾ എന്തൊക്കെ എന്ന് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.

ഈ സംഭവത്തിനു ശേഷം രണ്ടു പേർക്കും പോസ്ടറുകളിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുകയും, മരം, പുഴ, ഇങ്ങനെയുള്ള അപകടകരമല്ലാത്ത പോസ്റ്ററുകൾ ഉള്ള ഇംഗ്ലീഷ് സിനിമകൾക്ക് മാത്രം അവർ പോകാൻ തുടങ്ങുകയും ചെയ്യുന്നു.

അനുബന്ധം : ഒരിക്കൽ കൌസു അമ്മ തന്റെ മോൻ രാമനോട് ചോദിച്ചു..' ഇഞ്ഞി എപ്പോളും ഇംഗ്ലീഷ് സിനിമക്ക് പോകുന്നുണ്ടെന്ന് അപ്പറത്തെ പിള്ളാരൊക്കെ പറയുന്നത് കേട്ടല്ലോ?' അതിനു രാമൻ പറഞ്ഞ മറുപടി ഇതാണ്. 'ഇംഗ്ലീഷ് ഭാഷ ശരിക്ക് പഠിക്കാൻ ഇംഗ്ലീഷ് സിനിമകൾ സ്ഥിരമായി കാണണം എന്ന് നമ്മുടെ ഇംഗ്ലീഷ് മാഷ്‌ പറഞ്ഞിട്ടുണ്ട്' എന്ന്.

Wednesday, 8 January 2014

tellicherry stories

പണ്ടൊരിക്കൽ തലശ്ശേരിയിലെ ഒരു കച്ചവട കാരനും ഒരു ഐ എ എസ് കാരനും ജയന്തി ജനതയിൽ ഡൽഹിക്ക് പോയി. പോകുന്ന പോക്കിൽ ഐ എ എസ്സ് കാരന് ബോറടിച്ചു. അയാള് കച്ചോടകാരനോട് ഇങ്ങനെ പറഞ്ഞു 'ദൽഹി വരെ എത്തണ്ടേ ഇക്കാ. നമുക്ക് വല്ല ക്വിസ് പരിപാടിയോ മറ്റോ നടത്തിയാലോ? ഇക്കാക്ക്‌ വലിയ വിവരം ഒന്ന് ഇല്ലെങ്കിലും ഇക്ക സമ്മതിച്ചു. അപ്പോൾ ഐ എ എസ്സ് ഇങ്ങനെ കൂട്ടിച്ചേർത്തു. ഇക്ക എന്നോട് ഒരു ചോദ്യം ചോദിക്കുക. അതിനു എനിക്ക് ഉത്തരംപറയാൻ പറ്റിയില്ലെങ്കിൽ ഞാൻ ഒരു രൂപ നിങ്ങള്ക്ക് തരും. പിന്നെ ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കും. നിങ്ങള്ക്ക് ഉത്തരം പറയാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഇങ്ങോട്ട് 25 പൈസ തന്നാൽ മതി. അങ്ങനെ അങ്ങനെ ചോദിച്ചു ചോദിച്ചു നമുക്ക് ഡൽഹിയിൽ എത്താം. എന്താ? ഇക്കാക്ക്‌ സന്തോഷമായി. അപ്പൊ ഇക്ക പറഞ്ഞു ഞാൻ ആദ്യത്തെ ചോദ്യം ചോദിക്കാം, ഇതാ പിടിച്ചോ 'ആറു കാലുള്ള പക്ഷി ഏതാണ്? ഐ എ എസ്സ് പഠിച്ച ബുക്കുകൾ എല്ലാം ഓര്മിച്ചിട്ടും ഉത്തരം കിട്ടിയില്ല. അങ്ങനെ ഇക്കാക്ക് ഒരു രൂപ കിട്ടി. അടുത്ത ചോദ്യം ഐ എ എസ്സ് അങ്ങോട്ടേക്ക് ചോദിച്ചതും ഇക്ക 25 പൈസ തിരിച്ചു കൊടുത്തതും ഒപ്പം കഴിഞ്ഞു. അടുത്തതായി ഇക്ക ചോദിച്ചു നാല് വാലുള്ള മീൻ ഏതാണ്? ഐ എ എസ്സിന്റെ ഒരു രൂപ പിന്നെയും പോയി. അങ്ങനെ ഐ എ എസ്സും ഇക്കയും ഒരുമിച്ചു പരാജയങ്ങൾ ഏറ്റു വാങ്ങിക്കൊണ്ടിരുന്നെങ്കിലും ദൽഹി എത്താരായപ്പോഴേക്കും ഐ എ എസ്സിന്റെ പണമൊക്കെ തീര്ന്നു പോകുകയും ഇക്കാക്ക്‌ വേണ്ടു വോളം പണം കിട്ടുകയും ചെയ്തു. ഡൽഹിയിൽ എത്തി ക്വിസ് ഒക്കെ നിർത്തി ഐ എ എസ് ഇക്കയോട് ചോദിച്ചു. ഇക്ക ഈ ആറു കാലുള്ള പക്ഷി ഏതാണ്? അപ്പോൾ ഇക്ക പറഞ്ഞു "അമ്മോ, ഞമ്മക്ക് അറിയില്ല '. അപ്പോൾ നാല് വാലുള്ള മീനോ.? അതും ഞമ്മക്ക് അറിയില്ല. ഒന്നും ഞമ്മക്ക് അറിയില്ലാന്നെ. ഇന്നിട്ടും ഇങ്ങളെ പൈസ എല്ലാം ഞമ്മളെടത്തെക്ക് പോന്നില്ലേ .

കോളേജ് കഥകൾ

CH3-COONA അഥവാ സോഡിയം അസട്ടെറ്റ്‌ അഥവാ കെമിസ്ട്രി മാഷുടെ അകാല മരണം 

ഗോപാലൻ മാഷ്‌ സോഡിയം അസട്ടെട്ടിന്റെ പാഠം എടുക്കുമ്പോൾ ആയിരുന്നു ചാത്തു   ക്ലാസ്സിന്റെ മുന്നില് എത്തിയത് . കാലങ്ങൾക്ക് മുൻപ് ഒരു ബെഞ്ച്‌ അടിച്ചെടുക്കാൻ വേണ്ടി ഇവിടെ വന്നതിനു ശേഷം പിന്നീട് ഇവിടേയ്ക്ക് കയറുന്നത് ഇന്നാണ്. കാലം വരുത്തുന്ന ഓരോരോ മാറ്റങ്ങളെ കുറിച്ച് ഓർത്തോർത്തു ക്ലാസ്സിന്റെ പടി വാതിലിൽ നിന്ന ചാത്തുവിനോട്‌  മാഷ്‌ ചോദിച്ചു 'എന്താടാ, മറ്റവൻ (സുഹൃത്തും സഹപാഠിയും ആയ പാച്ചുവിനെ ഉദ്ദേശിച്ചാണ് ചോദിച്ചത്) ചത്ത്‌ പോയോ? മറുപടി ഒന്നും കിട്ടാഞ്ഞപ്പോൾ മാഷ്‌ പറഞ്ഞു 'കയറി ഇരിക്ക് . ഇനിയെങ്കിലും വരാൻ നോക്ക് . തല നല്ല കടുപ്പത്തിൽ ആട്ടികൊണ്ടു ചാത്തു  ക്ലാസിൽ കയറി. താൻ എന്തിനാണ് ഇപ്പോൾ ഇവിടേയ്ക്ക് വന്നത് എന്നായിരുന്നു അപ്പോഴും ചാത്തു  ആലോചിച്ചത്. ആ തുരപ്പൻ ശങ്കു അച്ഛനോട് പലതും പറഞ്ഞു കൊടുത്തതിനു താൻ ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമുണ്ടോ? ശങ്കുവിന് നല്ലവണ്ണം രണ്ടു പൂശി അവനെ കൊണ്ടു മറ്റൊരു കള്ളം അച്ഛനോട് പറയിക്കുകയായിരുന്നു ഇതിലും നല്ലതും, ഇതിലും എളുപ്പവും. മാഷ്‌ അവിടെ നിന്ന് പറയുന്നതൊന്നും ഒരു അക്ഷരം പോലും തനിക്കു മനസ്സിലാകുന്നില്ല. എന്തൊക്കെയോ അപശബ്ദങ്ങൾ കേൾക്കുന്നുണ്ട്. എങ്കിലും എല്ലാം മനസ്സിലാകുന്നത്‌ പോലെ അവിടെ തരിച്ചിരുന്നു. അവസാനത്തെ വരിയിൽ താൻ പൊക്കിയ ബെഞ്ചിന്റെ ഭാഗം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു. അതിൽ ഇരിക്കാൻ മാത്രം ക്ലാസ്സിൽ കുട്ടികൾ ഇല്ലാത്തത് കൊണ്ടു ആരും അത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ജീവനുള്ള കുട്ടികളെ തന്നെ ശ്രദ്ധിക്കാൻ ഇവിടെ ആരുമില്ല, പിന്നെയാണോ ജീവനില്ലാത്ത ബെഞ്ചിന്റെ കാര്യം. അപ്പോഴാണ്‌ ഗോപാലൻ മാഷുടെ ശബ്ദം കേട്ടത് 'ഇനി ആർക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കുക. ഉത്തരം പറയാൻ വിഷമമുള്ള ചോദ്യങ്ങൾ ചോദിക്കാൻ പടിപ്പിക്കുന്നവനാണ് ഉത്തമ അദ്ധ്യാപകൻ എന്ന ഒരു ചൊല്ലുണ്ട്. അത് കൊണ്ടു എന്ത് വിഷമം പിടിച്ച ചോദ്യങ്ങളും ചോദിക്കാൻ മടിക്കേണ്ട  '. കുറെ കാലത്തിനു ശേഷം ക്ലാസ്സിൽ വന്നതല്ലേ, എന്തെകിലും ഒരു സംശയം ചോദിക്കാതിരുന്നാൽ മോശമല്ലേ' ഇത്രയും മനസ്സിൽ കരുതി ചാത്തു  എഴുന്നേറ്റു നിന്നു. മാഷ്‌ മറ്റേ ഭാഗത്തേക്ക് നോക്കുകയാൽ അദ്ദേഹം അത് കണ്ടില്ല. മാഷുടെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി അടുത്തിരുന്ന രാമൻ ഉച്ചത്തിൽ പറഞ്ഞു 'മാഷെ ചാത്തു  എണീറ്റിനു'. മാഷ്‌ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ചാത്തു  നില്ക്കുന്നത് കണ്ടു ഇങ്ങനെ പറഞ്ഞു 'എന്താ മോനെ നിന്റെ സംശയം. എല്ലാവരും കേൾക്കേ ഉച്ചത്തിൽ പറയൂ.

അപ്പോൾ ചാത്തു  മുൻപിലുള്ള ബ്ലാക്ക്‌ ബോർഡ്‌ നോക്കി താഴെ പറയും പ്രകാരം തന്റെ സംശയം ഉരുവിട്ടു

മാഷെ ഈ സീ എച്ച് ത്രീ കൂന എന്ന് പറയുന്നത് എന്താണ്?

മാഷ്‌ ഒരു നിമിഷം ചാത്തുവിനെ  തറപ്പിച്ചു നോക്കി. ഒരു നിമിഷം മാഷുടെ ദൃഷ്ടി മുകളിലേക്ക് പോകുന്നതായി തോന്നി. അടുത്ത നിമിഷം മാഷ്‌ പിന്നിലേക്ക്‌ മറിഞ്ഞു വീണു. ഓടി വന്ന രാമൻ, മാഷുടെ കയ്യിൽ പിടിച്ചു പൾസു നോക്കി ഇങ്ങനെ പറഞ്ഞു 'മാഷ്‌ ചത്ത്‌ പോയി'

the two spectacular trees:-

the two spectacular trees:-
1. in 'the sacrifice' by' 'Andrei Tarkovsky' . 
in the opening sequence, an aged journalist Alexander, and a mute little boy 'little man' plants a tree on a barren hilly area. Alexander recites the story of a monk, who has planted a tree on a similar hill years before, and who requests his student, to water it at two exact times in the morning and evening. the boy starts his endeavor, doing the laborious task of ascending and descending for many many years, and finally one early morning while ascending to do his routine job, he found that the tree has blossomed.
ANY GOOD ACT, REPEATED DAILY AT EXACT TIMES WITHOUT OBSTRUCTION, LIKE A RITUAL, WILL EVENTUALLY CHANGE THE WORLD (Alexander's observation)

2. in 'landscape in the mist' by theo angelopoulos:-
infatuated with the father figure situated somewhere in a foreign country, Voula, and Alexander seeks him out, lonely and helplessly, which in someway was a futile attempt from a child's perspective. any way they crosses the boundary, and in the misty landscape they witness a lone tree afar. Eleni Karaindrou's adagio follow them. in the final run we see them merging with the trunk of the tree.
(Tarkovsky died at the age of 54 of lung cancer. it is believed that his over exposure to chemicals, during the filming of 'Stalker' caused his drastic end. it was in in 1984)
(theo angelopoulos met with an accident during the year 2012. he was 76)