അച്ഛനാരെന്നു അറിയാത്തവർ
ആയിനിയാട്ടു സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദിവസങ്ങളിലൊന്നിൽ ഒരു വെളുത്ത വാവ് നാളിൽ , വീട്ടിൽ നമ്മൾ മാതു എന്ന് വിളിക്കുന്ന കുഞ്ഞാട് നീട്ടി ഒന്ന് കരഞ്ഞു. ഒന്നല്ല പല തവണ. അടുക്കളയിൽ നിന്നു പുറത്തു വന്ന അമ്മ ആരൊടെന്നുമല്ലാതെ പറഞ്ഞു. 'പെണ്ണിന് ഇണ ചിന്ത വന്നെന്നു തോന്നുന്നു'. അപ്പുറത്ത് കപ്പ അരിയുകയായിരുന്ന വാദത്തിനോട് അമ്മ പറഞ്ഞു 'പാത്തൂന്റെ വീട്ടിൽ നല്ലൊരു കുട്ടനുണ്ട്. നീ ഉച്ചക്ക് ഇതിനെ അങ്ങോട്ട് കൊണ്ടു പോണം'. ചില സമയങ്ങളിൽ വലിയവരുടെ ഭാഷ തനിക്കു മനസ്സിലാകാറില്ല .
20 വർഷങ്ങൾക്കു ശേഷം കല്യാണത്തിന് പെണ്ണന്വേഷിച്ചു വീട് വീടാന്തരം നിരങ്ങി നീങ്ങിയ ഒരു ദിവസം ഞാൻ ഈ സംഭവം ഓർത്തു. അന്നും ഒരു വെളുത്ത വാവ് ദിവസം ആയിരുന്നു. പെണ്ണന്വേഷിച്ചു റോഡിലൂടെ നടക്കുന്ന എന്റെ നേരെ നോക്കി സമീപത്തെ വീടുകളിലെ പെണ്‍ കുട്ടികൾ നീട്ടി കരയുന്നത് ഞാൻ ഭാവനയിൽ കണ്ടു. ഭേ , ഭേ. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ മനുഷ്യ സ്ത്രീയല്ല, വഴിയരികിൽ മേഞ്ഞു നടന്ന ഒരു അജബാലിക തന്നെ ആണ് കരഞ്ഞത് എന്ന് കണ്ടപ്പോൾ സമാധാനമായി. പടച്ചോന് കോമണ്‍ സെൻസ് കുറവാണെന്ന് ചിലപ്പോഴൊക്കെ തോന്നിയത് ഇമ്മാതിരി ചില കാരണങ്ങൾ കൊണ്ടാണ്. വാവുകാലത്തു എല്ലാ വീടുകളിൽ നിന്നുമുള്ള കൂട്ട കരച്ചിലുകൾ കേട്ടുണരുന്ന ലോകം ഒരിക്കലും ഒരു മോശം ലോകമായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടില്ല. യന്ത്രങ്ങളുടെ കരച്ചിലുകൾക്ക് മേൽ സൃഷ്ടിപരയായ മനുഷ്യ സ്ത്രീയുടെ കരച്ചിലുകൾ ഉയർന്നു കേൾക്കേണ്ടത് ഈ ലോകത്തിന്റെ ഒരു ആവശ്യമാണ്.
ഇണ ചെരലിലൂടെയാണ് തങ്ങൾ വര്ദ്ധിച്ചു കൊണ്ടിരിക്കുന്നതെന്നു ആടുകൾക്കോ മറ്റു ജീവികൾക്കോ അറിയില്ലെന്ന് വിശ്വസിക്കാം. ചില നേരങ്ങളിൽ പ്രകൃതി തങ്ങളിൽ ചാർത്തിക്കുന്ന ചില അമിതമായ ആവേശങ്ങൾ തങ്ങളെ കൊണ്ടു എന്തൊക്കെയോ ചെയ്യിക്കുകയാനെന്നും തങ്ങൾ അതിന്റെ നിസ്സഹായരായ ഇരകൾ മാത്രമാണെന്നും അവയ്ക്ക് അറിയില്ല.
ഒരു കാലത്ത് മനുഷ്യരും ഇങ്ങനെ ആയിരിക്കില്ലേ. പിതൃത്വം എന്ന ഒന്നുണ്ടെന്നു മനുഷ്യൻ ആദ്യമായി മനസ്സിലാക്കിയത് എന്നായിരിക്കണം. കൂട്ടം കൂട്ടമായി കാടുകളിൽ എന്തൊക്കെയോ തോന്ന്യവാസങ്ങൾ ചെയ്തു എങ്ങനെ ഒക്കെയോ ജീവിച്ചിരുന്ന പുരുഷൻ സൃഷ്ടിയിൽ തനിക്കൊരു പങ്കുണ്ടെന്നു കുറെ കാലത്തേക്കെങ്കിലും അറിയാതിരിക്കാൻ ഇടയുണ്ട്. ആദ്യമായി അത് അറിഞ്ഞപ്പോൾ പോലും സൃഷ്ടിക്കു അതും ഒരു കാരണമാകാമെന്നും , അല്ലാതെ സൃഷ്ടിക്കു അത് മാത്രമാണ് കാരണമെന്ന് അവൻ അറിഞ്ഞിരുന്നില്ലെന്നും വിശ്വസിക്കാൻ ന്യായമുണ്ട്. പിതാവില്ലാതെ ജനിച്ചു എന്ന് വിശ്വസിക്കപ്പെട്ട കുട്ടികൾ ഈ ലോകത്ത് എന്നും ഉണ്ടായിരുന്നു.
തുടരും

No comments:
Post a Comment